പനീനീർ പുഷ്പങ്ങളുടെ കാവൽക്കാരൻ

പനീനീർ പുഷ്പങ്ങളുടെ കാവൽക്കാരൻ 

     രഘുത്തമൻ ഒരു പുസ്തക കച്ചവടക്കാരൻ ആയിരുന്നു, എന്ന് പറഞ്ഞാൽ രാവിലെ മുതൽ വൈകുംവരെ വീട് വീടാന്തരം നടന്ന് കച്ചവടം ചെയ്യുന്ന സാധാരണക്കാരൻ വൈകുന്നേരം കിട്ടുന്ന തുകയിൽ ബൂക് ഷോപ്പ് കാരന് കൊടുക്കാനുള്ളത് ബാക്കി വച്ച് വീടിനുള്ള ഭക്ഷണ തുക കണ്ടെത്തുന്ന സാധാരണയിൽ സാധാരണക്കാരൻ. എന്നാലും എല്ലാ പുസ്തകങ്ങളും അയാൾ വിൽക്കില്ല താൻ വായിച്ചു തനിക്ക് ബോധിച്ചത് മാത്രം. മാത്രമല്ല വിൽക്കുന്നത് പോലും അയാൾക്ക് തോന്നണം ഇതുകൊണ്ട് വങ്ങുന്നവനൊ അല്ലെങ്കിൽ അവരുടെ തലമുറക്കെങ്കിലുമൊ പ്രയോജനപ്പെടും എന്ന്. ചിലനാൾ ഇങ്ങനെ യുള്ള ഉപഭോക്താവിനെ കണ്ടെത്തിയില്ല എന്നുവരും അന്ന് വീട് പട്ടിണിയാണ്, ആയാളും ഭാര്യയും പിന്നെ പ്രായമായ അമ്മയും. എന്നാലും അയാൾ തന്റെ തത്വത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. മാസ്റ്റർ ഡിഗ്രി വരെ പഠിച്ചു പല പണി ചെയ്തത്, ഒന്നിലും അയാൾക്ക് തൃപ്തി വന്നില്ല, ഒന്നിലും ഉറച്ച് നിൽക്കാതെ അയാൾ അലഞ്ഞ് തിരിഞ്ഞു. അവസാനം ആണ് ഇത് കണ്ടെത്തിയത്, അപ്പോഴേക്കും കാലം കുറെ കടന്ന് പോയിരുന്നു. പിന്നെ വയസും. പ്രായമായ അമ്മ വിവാഹത്തെ പറ്റി പറഞ്ഞപ്പോൾ ഒക്കെ അയാൾ മൂളി കേട്ടതല്ലാതെ മറുപടി പറഞ്ഞിരുന്നില്ല. ഒരിക്കൽ അങ്ങനെ പുസ്തക വിൽപ്പനക്കിടയിൽ പരിചയപ്പെട്ടതാണ് പഞ്ചമിയെ, പഠിച്ചവൾ, എന്നാൽ വീടുനോക്കാൻ വേണ്ടി അവൾ അച്ചാറ് വീടുകളിൽ കൊണ്ട് നടന്ന് വിൽക്കുകയായിരുന്നു. പിന്നെ വിൽപ്പന ഒന്നിച്ചായി. എല്ലാടത്തും അച്ചാർ വിൽക്കും എന്നാൽ  പുസ്തകം അയാൾക്ക് ഇഷ്ട്ടമുള്ളടത്തുമാത്രം. ഒരിക്കൽ സ്ഥിരം നിൽക്കുന്നടുത്തു അവളെ കണ്ടില്ല. ഒരു ദിവസം രണ്ടുദിവസം മൂന്നാം ദിവസം അയാൾ അവൾ പറഞ്ഞ അടയാളം വച്ചു തിരക്കി പോയി.

 അവിടെ കണ്ട കാഴ്ച ദയനീയമായിരുന്നു. പുറമ്പോക്കിൽ ചാക്കും തകരഷീറ്റും വച്ച് മറച്ച ചാളയിൽ അവളും അമ്മയും മാത്രം  അവർ പനിച്ചുകിടക്കയാണ്. മരുന്നുപോലും വാങ്ങി കൊടുത്തിട്ടില്ല കാരണം അത് തന്നെ പൈസ്സ. അയാൾ ഉടനെ അവരെ ആശുപത്രിയിൽ എത്തിച്ചു, രണ്ട് നാൾ എല്ലാം കഴിഞ്ഞു. മൃതദേഹം അവർക്ക് കൊടുത്തിട്ട് ഇറങ്ങി നടന്നു. അല്ലാതെ എന്ത് ചെയ്യാൻ, സ്വന്തം ആയി ഒന്നുമില്ലങ്കിൽ ആദർശം പറയാൻ നല്ല സുഖംമാണ് ഒന്നും നഷ്ട്ടപെടാൻ ഇല്ലല്ലോ. അവളുടെ മനസ്സിൽ ഉള്ള ദുഃഖം കുടി പോകാൻ അവൾ കേൾക്കാൻ അയാൾ പറഞ്ഞു, കുട്ടികൾ പഠിക്കെട്ടെ നമ്മൾ അത്രയെങ്കിലും നല്ലകാര്യം ചെയെണ്ടേ? അവൾ ഒന്നും പറഞ്ഞില്ല, ബസ് സ്റ്റോപ്പിൽ  ബസുകാത്തുനിൽക്കുന്പോൾ ചോദിച്ചു കുടെ പോരുന്നോ നിസ്സാഹതയുടെ മിഴിനീരിൽ ചാലിച്ച ഒരു പുഞ്ചിരിയായിരുന്നു  അതിന്റെ മറുപടി. പിന്നെ ഒന്നും ആലോചിച്ചില്ല വലതുകരവും പിടിച്ച് അയാളുടെ വീട്ടിലേക്ക്. അവിടെ എത്തിയപ്പോൾ സന്ധ്യ ആയിരുന്നു അമ്മയോട് എന്താ കൊണ്ടുവന്നത് എന്ന് ചോദിക്കേണ്ടി വന്നില്ല  ചോദിച്ചിരുന്നെങ്കിലും പങ്കുവൈക്കാൻ പറയില്ല, അമ്മക്ക് അയാൾ മാത്രമേ മകനായി ഉണ്ടായിരുന്നുള്ളു. ആ അമ്മയുടെ മുഖത്ത് ഇപ്പഴെങ്കിലും മകൻ ഒരു നല്ല കാര്യം ചെയ്തു എന്നാ ഭാവമായിരുന്നു. അവർ ഒന്നേ ആവശ്യപ്പെട്ടുള്ളൂ ഒരു താലി അതും ഒരു ദൈവത്തിന്റെ നടയിൽ. അത് അയാൾ നടത്തികൊടുത്തു, രണ്ടു മുന്നു നാളായി കച്ചവടം ഒന്നുമില്ലയിരുങ്കിലും  അയാളുടെ പ്രസാധകനും കൂട്ടുകാരും സഹായിച്ചു. അങ്ങനെ ആയാളും ഭർത്താവായി പഞ്ചമി ഉത്തമ ഭാര്യയും. 

     എന്നത്തേയും പോലെ അയാൾ അന്നും പുസ്തകം വിൽക്കാൻ ഇറങ്ങി അന്ന് ട്ടൗണിൽ നിന്നും കുറെ ദുരെയുള്ള സ്ഥലത്തേക്കാണ് പോയത്. അയാൾ ആ ഏരിയയിൽ ആദ്യമായി വരികയായിരുന്നു. ടാർ റോഡിൽ നിന്നും  കുറെ ദുരം നടന്നു കൈയിൽ പുസ്തകങ്ങളുടെ ഭാരം പക്ഷേ അത് നിത്യഭ്യാസി ആനേനെ എടുക്കും എന്ന രൂപത്തിൽ ആയി കഴിഞ്ഞിരുന്നു, എങ്കിലും അയാളുടെ നെറ്റിയിൽ വിയർപ്പുമണികൾ ഒഴുകി തുടങ്ങി, കാരണം മീനമാസത്തിലെ സുര്യൻ മുകളിലേക്ക് കയറി തുടങ്ങിയിരുന്നു. അന്ന് അയാൾക്ക് ബോധിച്ച ഒരു വീടും കണ്ടെത്താൻ  കഴിഞ്ഞിരുനില്ല. പെട്ടന്നാണ് ഒരു പഴയ ഗൈറ്റ് മുൻപിൽ കണ്ടത്. അവിടെ നിന്നും അയാൾ അകത്തേക്ക് നോക്കി പഴയ പ്രൗഡി വിളിച്ചൊദുന്ന ഒരു ബംഗാവ്, എന്നാൽ പുതുമോടി ഒന്നും ഇല്ല. കാരണം പഴമയുടെ  മണം കാറ്റിൽ തങ്ങി നിൽക്കുംപോലെ അയാളുടെ മനസ്സ് പറഞ്ഞു കയറി നോക്കാം, ഒന്നും നടക്കുന്നില്ലങ്കിൽ അൽപ്പം വെള്ളമെങ്കിലും കുടിക്കാം. ഗൈയ്ട്റ്റ് തുറന്ന് അയാൾ അകത്ത് കയറി, മുറ്റത്ത് നിറയെ  പൂക്കൾ നന്നായി പരിപാലിക്കുന്ന ഒരു പൂന്തൊട്ടം എവിടെ നോക്കിയാലും പൂക്കൾ മാത്രം അതും വിവിധ ഇനത്തിലും കളറിലും ഉള്ള പനീർ പുക്കൾ, ഏത് അരസികനിലും  ആസ്വാദനത്തിന്റെ  രസച്ചരടിനെ ഉദ്ടിപിപ്പിക്കുന്ന സൌന്ദര്യം കളിയാടുന്ന മനോഹരമായ പനിനീർ ചെടിയാൽ അലംകൃതമായ മലർവാടി. അയാൾ പ്രധാനവാതിലിനടുത്തുചെന്ന് അവിടെ തൂക്കിയിരുന്ന നാഴികമണിയിൽ ശബ്ദം ഉണ്ടാക്കി. കുറച്ചുനേരം കഴിഞ്ഞപ്പോൾ അകത്ത് കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്ന് ഒരു വൃദ്ധൻ എന്താണ് എന്ന് അർത്ഥത്തിൽ വളഞ്ഞ പുരിക കോടിയുമായി അയാളെ നോക്കി, ആഗമനൊദ്യേശം പറഞ്ഞപ്പോൾ  വാതിൽ പാളികൾ അയാൾക്കായി മലർക്കെ തുറന്നു. മനോഹരമായി സുക്ഷിക്കുന്ന സ്വീകരണമുറി അതിൽ ഷെൽഫിൽ  അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ അയാൾ ചുറ്റും കണ്ണുകൾ ഓടിച്ചു. ആ മനുഷ്യനെ കണ്ടാൽ തന്നെ അരിയാം പെൻഷെൻപറ്റിയ ഒരു അദ്ധ്യപകനൊ അല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥനോ ആണ് എന്ന്, അത്ര മാത്രം ഗാംഭീര്യം ആ മുഖത്ത് ഉണ്ടായിരുന്നു, കൂടാതെ വിജ്ഞാന കുതുകി എന്ന് എഴുതി വച്ചിരിക്കുന്ന  ലക്ഷണം ഇന്ന് രണ്ടു പുസ്തകങ്ങൾ എങ്കിലും ഇവിടെ വിറ്റിട്ടെ പോകു എന്ന് അയാൾ മനസ്സിൽ ഓർത്തു. പെട്ടന്നാണ് അദ്ദേഹത്തിൻറെ ശബ്ദം ഉയർന്നത്. താങ്കൾക്ക് കുടിക്കാൻ എന്താണ് വേണ്ടത്. രഘുത്തമന്റെ മനം അറിഞ്ഞ ചോദ്യം. കുറച്ച് നല്ല വെള്ളം കിട്ടിയാൽ നന്നായിരുന്നു എന്ന് പറഞ്ഞ് ചുണ്ടി കാണിച്ച കസേരയിൽ അയാൾ ഉപവിഷ്ട്ടനായി.

         അകത്ത് നിന്നും വെള്ളവുമായി വന്ന അദ്ദേഹം അയാളുടെ കൈയ്യിൽ ഉള്ള പുസ്തകങ്ങളെ പറ്റി ചോദിച്ചു, അന്ന് അയാൾ മാർക്വസ്സിനെ കരുതിയിരുന്നു, ഒപ്പം യശ്പാലും രണ്ടും അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടു. പിന്നെ തെക്കേഅമേരിക്കയും  അവിടുത്തെ വിപ്ലവപോരാട്ടങ്ങളുമായി സംസാരം ചെഗുവേരയും കാസ്ട്രോയും തുടങ്ങി ഷുഗോ ചാവെസ്സിൽ എത്തി, അവിടെ നിന്നും ഇന്ത്യയിലെ വസന്തത്തിന്റെ ഇടിമുഴക്കവും നെല്ലിയാന്പതി കാടുവരെ എത്തി.  അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പിറക്കതപോയ, വയറ്റിൽ തന്നെ ചാപിള്ള ആയതാണ് ഇന്ത്യൻ വിപ്ലവം, കപട സോഷ്യലിസ്റ്റുകൾ അതിനെ വയറ്റിൽ വച്ച് കൊന്നുകളഞ്ഞു,  അതിന് കൂട്ടായി ആടിന്റ്തോലണിഞ്ഞ വലത് പിടിച്ചുപറിക്കാരും അദ്ദേഹം പറഞ്ഞ് നിർത്തി. പിന്നെ ദസ്തെവിസ്കിയിലും മാക്സിംഗോർഗ്ഗിയിലും ചെന്നെത്തി. കീറ്റ്സ്സിൽ എത്തിയപ്പോൾ അദ്ദേഹത്തിൻറെ കണ്ണ് നിറഞ്ഞപോലെ നഷ്ട്ടപ്രണയത്തിന്റെ പ്രകന്പനം ആകാം മനസ്സിൽ ഓർത്തു.മലയാള കീറ്റ്സ്സായി അദ്ദേഹം ഇടപ്പള്ളിയെ പറഞ്ഞപ്പോൾ ഞാൻ എതിർത്തു,അത് ചങ്ങന്പുഴ എന്ന്, അപ്പോൾ അദ്ദേഹം വിട്ടുകള എന്നായി, അവിടെനിന്നും മലയാള സാഹിത്യത്തിലെ മഹാരഥന്മാരെ പറ്റിയായി. അങ്ങനെ സന്ധ്യ അണഞ്ഞത് അറിഞ്ഞില്ല. അതിനിടക്ക് രുചികരമായ ഉച്ചഭക്ഷണം എല്ലാം അവിടുന്ന്, ഇതിനിടയിൽ കൈയിലുണ്ടായിരുന്ന എല്ലാ പുസ്തകങ്ങളും അദ്ദേഹം വാങ്ങി കുറച്ച് അധികം പൈസയും തന്നു ബാക്കി നൽക്കാൻ തന്റെ കൈയിൽ ചില്ലറ ഇല്ലായിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത് ഇനിയും പുതിയ പുസ്തകങ്ങളുമായി വരിക എന്നാണ്, ഞാൻ ലോകവുമായി സംവേദിക്കുന്നതു അതിലൂടെയാണ് എന്ന് പറഞ്ഞാണ്  യാത്രയാക്കിയത്. പോകുന്ന പോക്കിൽ അയാൾ അയാളുടെ വിലാസം നൽകി വരാൻ താമസിച്ചാൽ ഈ വിലാസത്തിൽ കത്തിടുക എന്നും പറഞ്ഞു, അത് സ്വീകരിക്കുന്പോൾ ഒരുകുല ചുമന്ന പനിനീർ പുക്കൾ അയാൾക്ക് അദ്ദേഹം നൽകി. ഇന്ന് എന്റെ പുക്കളെ സ്നേഹിക്കാൻ താമസിച്ചു പോയി സ്നേഹിതാ എന്ന് പറഞ്ഞു ചെടികൽക്കിടയിലേക്ക് അദ്ദേഹം നടന്നു.  പുറത്തുനിന്നും നോക്കിയപ്പോൾ അയാൾക്ക് ചില അസോഭാവികത തോന്നിയെങ്കിലും അയാൾ തോന്നലാണ് എന്ന് വിചാരിച്ച് നടന്നകന്നു. 

           ഇതിനിടയിൽ ആഴ്ച ഒന്ന് കടന്നു പോയി അന്ന് കടയിൽ ചെന്നപ്പോൾ പുതിയ ചില പ്രസാധകരുടെ പുസ്തങ്ങൾ വന്നു എന്ന് കടക്കാരൻ പറഞ്ഞു. എടുത്ത് വൈക്കാൻ പറഞ്ഞു അയാൾ കച്ചവടത്തിനായി ഇറങ്ങി, രണ്ടു രാത്രികൾ കൊണ്ട് അയാൾ അത് വായിച്ചു തീർത്തു, നല്ല പുസ്തകങ്ങൾ, പെട്ടന്ന് അയാൾക്ക്  അദ്ദേഹത്തെ ഓർമ്മ വന്നു, രാവിലെ അയാൾ ആ സ്ഥലത്തേക്ക് തന്നെ പോകാൻ തീരുമാനിച്ചു. പെട്ടന്നാണ് അമ്മക്ക് പനികൂടിയത് അയാളോട് ജോലിക്ക് പോകാൻ  അമ്മ പറഞ്ഞെങ്കിലും അയാൾ പോയില്ല അമ്മക്ക് മരുന്നും വാങ്ങി വീട്ടിൽ വന്നു. രണ്ടു നാൾ എങ്ങും പോയില്ല. പിന്നെയാണ്  അയാൾക്ക് പുതിയ പുസ്തകവും  അദ്ദേഹത്തെയും ഓർമ്മ വന്നത്. അയാൾ തന്റെ കെട്ടും എടുത്ത് അവിടുത്തേക്ക് യാത്രയായി.

   ബസ് ഇറങ്ങി അയാൾ നടപ്പ് തുടർന്നു, ടാർ റോഡും കഴിഞ്ഞ് വെട്ട് വഴിയായി ഏതു സ്ഥലവും വഴിയും ഒരിക്കൽ പോയാൽ അയാൾക്ക് ഹൃദിസ്ഥം ആകും.  ആ വീടിന് കുറച്ചു അടുത്ത് എത്തിയപ്പോൾ അവിടെ ഒരാൾക്കുട്ടം അയാളുടെ മനസ്സിൽ അരുതതെന്തോ ചിന്തകൾ ഉടലെടുത്തു. പിന്നെയും അയാൾ മുന്നിലോട്ട് നടന്നു, ഇപ്പോൾ മുന്നിൽ കാണുന്ന ആൾക്കുട്ടത്തിൽ ചിലർ മുക്കും മുഖവും പൊത്തുന്നു. മുന്നിൽ നിന്ന ചെറുപ്പക്കാരനോട് അയാൾ കാര്യം തിരക്കി, അവൻ പറഞ്ഞു, അറിഞ്ഞില്ലേ ആ വീട്ടിൽ തലക്കു നല്ല സുഖം ഇല്ലാത്ത ഒരു വൃദ്ധൻ ഉണ്ടായിരുന്നു, അയാൾ മരിച്ചു. മരിച്ചിട്ട് രണ്ടു ദിവസം ആയി ഇന്ന് ദുർഗന്ധം വമിചപ്പോൾ ആണ് മറ്റുള്ളവർ അറിയുന്നത്,പോലിസ്സിൽ അറിയിച്ചു അവർ ചടങ്ങുകൾ നടത്തുകയാണ്, എല്ലാം കഴിഞ്ഞാൽ ഉടനെ അടക്കും, ആരെയും കാത്തിരിക്കാൻ ഇല്ലല്ലോ, പിന്നെ എല്ലാം അഴുകകയും ചെയ്തു, അവൻ പറഞ്ഞു നിർത്തി. രഘുത്തമൻ ചോദിച്ചു, അപ്പോൾ അയാളുടെ ബന്ധുക്കൾ? ഇവൻ എവിടുന്ന് വരുന്നെടെ എന്നമട്ടിൽ അവൻ പറഞ്ഞു തുടങ്ങി, ഭാര്യ വളരെ ചെറുപ്പത്തിലെ മരിച്ചു, ഒരു മകൾ ഉണ്ടായിരുന്നു, അതി സുന്ദരി, എന്നും അയാളുടെ തോട്ടത്തിലെ പനീനീർ പുഷ്പവും ചുടിച്ചേ പഠിക്കാൻ വിടുമായിരുന്നുള്ളൂ. അയാൾ പഠിപ്പിച്ചിരുന്ന കോളേജിൽ തന്നെയാണ് അവളും പഠിച്ചിരുന്നത്, മാസ്റ്റെർ ഡിഗ്രിക്ക്. എന്നും അച്ഛനും മകളുമായി ഒരേ വണ്ടിയിൽ യാത്ര, ഈ നാട്ടിലെ പല ചെറുപ്പക്കാരും അവളുടെ സൗഹൃദം ആഗ്രഹിച്ചിരുന്നു എവിടെ അച്ഛനന്റെ കൂടെ അല്ലാതെ അവളെ കാണുക പ്രയാസം. അങ്ങനെ ഒരുനാൾ അവർ മെയിൻറോഡിലേക്ക് കയറുന്ന സമയം ഒരുവലിയ ട്രക്ക് അവരെ വന്നിടിച്ചു. മകളുടെ ശരീരം ചിന്നഭിന്നമായി പോയി തിരിച്ചറിയാൻ പറ്റാത്തെപോലെ അവൾ അണിഞ്ഞിരുന്ന തൂവെള്ള വസ്ത്രം ചോരയാൽ ചുമന്നിരുന്നു അവൾ അന്നുവരെ ചൂടിയ പനനീർ പൂക്കലുടെ കളർ ഒന്നിച്ചു കൂടിയ പോലെ. അയാൾക്ക് ബോധം തെളിഞ്ഞത് പത്താം നാൾ ആയിരുന്നു അതുവരെ അവളുടെ ഇളം ശരീരം തണുത്ത് വിറുങ്ങലിച്ചു മോർച്ഛറിയിലും. അയാൾ ഒന്നേ നോക്കിയുള്ളൂ പിന്നെ യാന്ത്രികമായി സംസ്കാരചടങ്ങുകളിൽ പങ്ക്കെടുത്തു അയാളുടെ വീടിന്റെ തെക്കുവശത്ത് ഇന്നും ഉണ്ട് മാർബിളിൽ തീർത്ത ആ കല്ലറ, അവിടെ എന്നും അയാൾ പനനീർ പുഷ്പങ്ങൾ അർപ്പിക്കുമായിരുന്നു, വാടാത്ത പുഷ്പങ്ങൾ അതിന് വേണ്ടി മാത്രം അയാൾ പനനീർ ചെടി അയാളുടെ തൊടിയാകെ നട്ടുപിടിപ്പിച്ചു. അവ എന്നും നിറയെ  പൂക്കൽ നൽകി, എന്നാൽ ഒരിക്കലും മറ്റാർക്കും അയാൾ പുക്കൾ നൽകിയില്ല  ആരെയും  അയാളുടെ വീട്ടിൽ പ്രവേശിപ്പിച്ചില്ല, ചുറ്റുമുള്ളവർ ആരും അവിടെ പൊകറുമില്ലായിരുന്നു. കുറച്ച് ദിവസം മുൻപ് അയാൾ ആരുടെയോ വരവ് കാത്തതുപോലെ ഗൈയ്റ്റിൽ ഉലാത്തുന്നത് പലരും കണ്ടിരുന്നു, ഇടക്കിടക്ക് വഴിയിലേക്ക് എത്തി നോക്കി കൊണ്ട്. അതും വർഷങ്ങളായി ആരും വരാനില്ലാത്തതിന്റെ  ഭ്രാന്തായെ ആൾക്കാർക്ക് തോന്നിയുള്ളൂ, ആര് വരാൻ? പഠിപ്പിക്കുന്ന കാലത്ത് ഇംഗ്ലിഷ് സാഹിത്യമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്, കാഫ്കയും നെരുദയെയും സ്നേഹിച്ച ആദ്ധ്യപൻ കുട്ടികളുടെ പ്രിങ്കരൻ, കൗമാരക്കാരെ കീറ്റ്സിനെ അറിയിച്ച പ്രണയകാവ്യങ്ങളുടെ കളിത്തോഴൻ, ആരെയാണ് കാത്തിരുന്നത് തന്നെ മകളുടെ അടുത്തെത്തിക്കാൻ വരുന്ന യമധർമ്മനെയൊ?  ആർക്കറിയാം, ആ ചെറുപ്പക്കാരൻ പറഞ്ഞ് നിർത്തി. മുന്നോട്ട് പോയി അദ്ദേഹത്തിൻറെ ചീഞ്ഞളിഞ്ഞ ശരീരം കാണാൻ മനസ്സ് വന്നില്ല. അയാൾ തിരിഞ്ഞ് നടന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ  അയാളുടെ വിലാസവും തേടി പോലീസ്സുകാർ എത്തി അദ്ദേഹം വച്ച്ട്ട് പോയ അയാളുടെ വിലാസം എഴുതിയ ഒരു കവറുമായി. അതിൽ അദ്ദെഹം ടൌണിലെ പ്രഗൽഭനായ വക്കിലിനെ കാണാൻ എഴുതിയിരുന്നു, പനിനീർ ചെടികളുടെ അടുത്ത കവൽക്കാരൻ അക്കാൻ അയാളെ ക്ഷണിക്കുന്ന ഒസ്യത്തുമായി അയാളെയും കാത്ത് ആ വക്കീൽ ഇരിക്കുന്നുണ്ടായിരുന്നു. 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ