രാജ്യവളർച്ച രാജവംശത്തിന്റെയും
ആദ്യകാലങ്ങൾ നിലനിൽപ്പിന്റെയും പ്രക്രതിയോടുള്ള പോരട്ടത്തിന്റ്റെയും സമയങ്ങൾ ആയിരുന്നു പിന്നിട്ടപിന്നെയുള്ള കാലങ്ങൾ, മാസങ്ങളും വർഷങ്ങളും സംവൽസരങ്ങളും യുഗങ്ങളും കടന്നു പോയി ത്രേതായുഗവും ദ്വാപരയുഗവും കഴിഞ്ഞ് അവസാനയുഗമായ കലിയുഗത്തിൽ എത്തിനിൽക്കുന്നു മറ്റുള്ള കാല ഗണന പോലെ അവസാനയുഗത്തിൽ കാണാരുതാത്ത പലതും കാണേണ്ടി വരുമായിരിക്കും പോൽ. യുഗങ്ങൾ കടന്ന് പോയപ്പോൾ ചുറ്റുമുള്ള മറ്റുനാടുകൾ ഉയർന്നപൊലെ ഞങ്ങളും വളർന്നു. കാടുകൾ വെട്ടിയും തീയിട്ടും കാട്ടുതീയിൽ വെന്തും നാടായി മാറി. അവിടംങ്ങളിൽ വീടുകളും നഗരങ്ങളും വന്നു. ജനതതി പെറ്റുപെരുകി, പരിഷ്കരികൾ ആയിത്തുടങ്ങി. ജനങ്ങളേപ്പോലെ തന്നെ കൊട്ടാരവും രാജവംശവും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ചു. ഏറ്റവും ഉയർന്നതും നടുക്കും ജനപഥങ്ങളാൽ ചുറ്റപ്പെട്ടതും മനോഹരമായ സ്ഥലമാണ് കൊട്ടാരസമുചയത്തിനായി തീരുമാനിച്ചത് അല്ലങ്കിലും എന്നും നല്ലതെല്ലാം രാജവിന് ആണല്ലൊ. ...