Posts

Showing posts from November, 2016

ഏഴാം തന്പുരാ൯

ഏഴാം തന്പുരാ൯ നാൽക്കവലയിലെ മൈൽ കുറ്റിയിൽ അയാൾ കുന്തിച്ചിരുന്നു, കൈയിൽ എരിയുന്ന ബീഡി, ഒട്ടിയ കവിളുകൾ ഒന്നുകൂടി അണപ്പല്ലുകൾ കൊഴിഞ്ഞുപോയ വായുടെ അകത്തേക്ക് കയറ്റി ആഞ്ഞ് ആഞ്ഞു വലിച്ചു. ബീഡിയുടെ തുന്പിലെ ചെറിയ കനൽ പ്രയാസത്തോട് മുനിഞ്ഞു കത്തി. പിന്നെ ആയാസപ്പെട്ട് ചുമച്ചു പലവട്ടം, പിന്നെ അകലേക്ക് കാറിത്തുപ്പി, ആ തുപ്പലിൽ അയാൾ വേച്ചു പോകുന്നുണ്ടായിരുന്നു, എങ്കിലും ഒറ്റകൈയ്യാൽ മൈൽ കുറ്റിയെ അയാൾ മുറുകി പിടിച്ചു. അപ്പോൾ നേരം പുലർന്ന് എട്ടുമണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ആ ഗ്രാമത്തിലെ കൊച്ചുടൗൺ ആയ ആ നാൽക്കവലക്ക് തിരക്കിൻറെ ചൂട് പിടിക്കുന്നതെ ഉണ്ടായിരുന്നുള്ളു. സിറ്റിയിലേക്ക് പോകാൻ വരുന്ന ബസ്സ് പിടിക്കാൻ തയ്യാറായി സ്‌കൂൾ,പാരലൽ, കോളേജ് കുട്ടികളും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ മേഖല ഉദ്യോഗസ്ഥരും, മറ്റ് ജോലിക്കാരും ഒന്നും രണ്ടും മൂന്നുമായി, കാത്തിരിപ്പ് ഷെഡിലേക്ക് നടന്നു വരുന്നുണ്ട്, ചിലർ നേരത്തേ തന്നെ അവിടെയെത്തി, ദുരെ റോഡിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു. കവലയിലെ ചായ മക്കാനികളും മാടക്കടകളും തുറന്നിരുന്നു. വലിയ ഷോപ്പിങ് മാളുകളായ പലചരക്കുകടകളും ബ്യുട്ടി പാർലറുകളായ ബാർബർഷോപ്പുകളും അവയുടെ ഉടമസ്ഥർ വന്ന...

ജമന്തിപ്പൂക്കൾ

ജമന്തിപ്പൂക്കൾ (കഥ) ഓടുന്ന ട്രെയിനിന്റെ ജാലകവാതിലിൽ ഇരുന്ന് മനു പുറത്തേക്ക് നോക്കി, വണ്ടി ഇപ്പോൾ ഓടുന്നത് ഡെക്കാൺ പീഠഭൂമിയിൽ കൂടി ആണ്, പിന്നിട്ട് പോകുന്ന ചെറുമരങ്ങളും ചെഞ്ചോര നിറമാർന്ന മണ്ണും, അവനിൽ പുതുകാഴ്ചയുടെ കുതുഹുലമുയർത്തി. വണ്ടിയിൽ പലതരം ദേശക്കാരും ഭാഷക്കാരും കലപിലകൂട്ടുണ്ട്, അത് ജനറൽ കന്പാർട്ട്‌മെന്റ് ആയിരുന്നു. രാജാക്കോട്ട് എക്സ്പ്രസ്സ്സിന്റെ ആ ജനറൽ കന്പാർട്ടുമെന്റിൽ കയറാൻ രണ്ട് ഉണ്ടായിരുന്നു കാരണം, ആ യാത്ര അവൻ തീരുമാനിച്ചത് താമസിച്ചാണ്, അതിനാൽ റിസെർവഷന് ശ്രമിച്ചില്ല, പിന്നെ ആ പൈസകൂടി ലാഭിക്കാം എന്ന കണക്ക്കൂട്ടലും. വണ്ടി ഇപ്പോൾ അതിന്റെ കുതിച്ചു പായലിന്റെ വേഗം കുറയ്ക്കുകയാണ്, അത് കിതക്കാൻ തുടങ്ങി, അടുത്ത് ഏതോ സ്റ്റേഷൻ വരുന്നുണ്ട് എന്നവന് തോന്നി, അവൻ തല ജാലകത്തിന്റെ അടുത്തേക്ക് ചാരി, കണ്ണടച്ചിരുന്നു. മദ്ധ്യതിരുവിതാംകുറിലെ സാമാന്യം തരക്കേടില്ലാത്ത സാന്പത്തിക സ്ഥിതിയിൽ ജനിച്ചവനാണ് മനു, മനു ഐസക്ക് കാട്ടിൽക്കാരൻ. അഞ്ച് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങള, ഏറ്റവും ഇളയവൻ. ആൺകുഞ്ഞ് പിറന്നേ അവസാനിപ്പിക്കൂ എന്ന വാശിയായിരുന്നു ചാച്ചനെന്ന് 'അമ്മ എന്നും പറയും, ഇവൻ പിറന്നത് രക്ഷയായെന്നും. ...