Posts

Showing posts from August, 2017

നഷ്ട്ട സ്വപ്നമേ നിങ്ങൾക്ക് സ്വസ്തി....

നഷ്ട്ട സ്വപ്നമേ നിങ്ങൾക്ക് സ്വസ്തി .... എന്റെ ചുണ്ടിലോ പുതു ഈണങ്ങൾ മുറുകുന്നു   കിഴക്കേ ചുവപ്പ് ചക്രവാളത്തിൽ തേടും ജതികളും ….   അഗ്നിസ്പുലിംഗങ്ങൾ പട൪ന്നേറും നഭസ്സിലോ   വെറുതെ മറയുന്നു കാലത്തിൻ കനലുകൾ ഇന്ന് വെറുക്കട്ടെ വർണ്ണവെറിയുടെ നീചത്തെ   ആർപ്പുവിളിക്കുന്ന ഭീകരനരഭോജിക്കൂട്ടത്തെ അപ്പോസ്തലന്മാർ ഉയർത്തും പൊൻകോട്ടകൾ തീണ്ടാരിപ്പാടിനെ ഭയന്ന പാഴ് മുളംചിന്തുകൾ   ഇവിടെയുയർന്നേറ്റുപാടും നവരാഗമാലിക   ഇനിയും പിറക്കാത്ത നവമുകുളഗാനങ്ങൾ   ഒരിക്കൽ പാടാൻ കൊതിക്കുന്ന സംഗീതം   പുതുതലമുറയ്ക്കേകും ഉണർത്തുപാട്ടുകൾ     ഒന്നിനെത്തേടും രണ്ടിന്റെ ഈണപാട്ടുകൾ   മൂന്നിലുയിരായ കാലഗതിതീർത്തഗാനവും കാലചക്രകറക്കതാളമൊഴിയാ ലയങ്ങളിൽ   ഞാനും മീട്ടുന്നു പാണൻപാടിയവീണയിൽ             ഓമന മണി പൊൻചിരാതുകൾ തെളിയുന്നു   എന്റെ ഗാനത്തിൽ , രുദ്രവീണതൻ നാദത്തിൽ വന്നീടുകൊപ്പം ചേർന്ന് പാടുവാനാരാഗങ്ങൾ   തെളിഞ്ഞു കത്തട്ടേ .. അഗ് ‌ നിപ്രകാശിത...

ഒരുചെറുമുരളീരവം

ഒരുചെറുമുരളീരവം ഞാനെന്റെ പൊന്മുളംതണ്ടിൻ സുഷിരത്തിൽ ഞാണൊലിയൊച്ചയിൽ ഉച്ചത്തിൽ പാട്ട് പാടാം. ഞാനേറെ കൊതിക്കുമീയീണത്തിൽ രാഗത്തിൽ ഞാറ്റുവേലപാട്ടിന്റെ താളമാവാം, കേട്ടപാട്ട് പാടാം. കണ്ണന്റെ പാട്ടിലാ. ഹരിമുരളീരവത്തി൯ ഗാനമായ് കണ്ണീരണിയിക്കും രാഗമാവാം പിന്നെ പാട്ടുമാവാം കണ്മണിപാട്ടിന്റെ, പാൽമണം പൊഴിയുന്ന രാരീരം കന്മഷമില്ലാതലിച്ചുപാടാമമ്മയെയോർത്തുപാടാം വേദനവിങ്ങുന്ന മനസ്സിൻ കലക്കമോ പീയുഷ വേദിയുണർത്തും പുതുഹിന്തോളരാഗമാകാം വിതുരനായ് പയ്യിന്റെ ചാരെ അലയും കാളിന്ദി വിതാനത്തെ ഞാനൊരു കണ്ഠമണിയൊച്ചയാക്കാം കേൾക്കുക കണ്ണിലെ നീരിൽ നിറയും മോഹമായ് കർപ്പൂരദീപാഴിതോൽക്കുന്നൊരഗ്നിതിളക്കമായ് കൃത്തികതൻ കോവിലെ പൊൻദീപനാളമായ് കത്തിയെരിഞ്ഞമരുന്ന കാഴ്ചകൾ ദീപ്തമായ് എന്നുംവിളിക്കും വിണ്ണിൻ ദേവകൾ ബധിരമായ് എങ്ങുനിന്നെന്നു ചകിതമായി കേഴുന്ന നേരമോ എൻമനം തേടുന്ന ജീവപുണ്യമായ് നിറയാതെ എന്നിലെരോദനം നിശബ്ദമായ് പൊഴിയുംകാലമോ പിന്നെയും ജന്മങ്ങൾ, തുടരും ഭുവിലെ മയക്കങ്ങൾ പനിമതിയുണർത്തുന്ന രാവിൻ രാഗസരോവരം പലവുരു...

ദേവീ നി൯രാഗം

ദേവീ നി൯രാഗം അകതാരിലടിയെന്റെ അഭയമായ് നിൽക്കും ആത്മപ്രകാശമേ അഭയംബികേ ആഴലൊന്നകറ്റുവാൻ അമൃതമായണയുവാൻ അടിയന്റെയാത്മാവിന് തുണയേകണേ ഇരുളിൻ കഠിനമാം മറയെയകറ്റുംദീപമായ് ഇമയെയടക്കല്ലേ ദേവിമാതേ ഈ ചരണങ്ങൾ അകതാരിൽ വെളിച്ചമായ് ഇരുളകറ്റിടട്ടെ നിത്യവും മലയാളത്തിൽ ഉമയായ് സതിയായ് പാർവ്വതി രൂപമായ് ഉയിരിൽ വിളങ്ങട്ടെ അമ്മേ... ദേവി. ഉതിരട്ടെ നിന്നുടെ നക്ഷത്രശോഭയിൽ ഊനംതട്ടാതെന്നുമീ നാടിൻമക്കൾ എണാങ്കശേഖരജടയാഭരണം നീ നിത്യവും എണ്ണിയാലൊടുങ്ങാത്ത അപദാനങ്ങൾ ഏഴകൾക്കെന്നെന്നും അഭയമായ് തീരുന്നു എളുതല്ലനിന്നുടെ കാരപല്ലവങ്ങൾ അനുഗ്രഹവർഷങ്ങൾ നിന്നുടെ വദനത്തിൽ അക്ഷികളിൽപൊഴിയും സ്നേഹവായ്പ്പും ആലാപരാഗത്തിൽ ഉയരുന്ന സംഗീതം അമ്മേ...... നീ തരും ക്ഷീരസാഗരമോ......

വാത്മീകമൊഴിഞ്ഞവനം

വാത്മീകമൊഴിഞ്ഞവനം ഞാനൊന്ന് ഉരക്കട്ടെ ഉരിയ നെൽപ്പാടങ്ങൾ ഞാറ്റുപാട്ടിന്നീണം നിലച്ചൊരാകഥനങ്ങൾ നിരയൊക്കുംവരിയിലോ കുനിയുമാകതിരുകൾ നിനവിലെ നാൾക്കളായ് മറയുമാകദനങ്ങൾ നിരന്ന് നിൽക്കുന്ന കോൺക്രീറ്റിൻ വനങ്ങളോ നദിതൻ താഴുകലിൽ വിരിയുംപച്ചപ്പരവതാനികൾ നീളെ പുഴുക്കുന്ന ചൂളതൻ പശിവയറ് തന്നിലോ നനവറ്റു പുളയുന്ന ധാരത്രി തൻ പശിമരാശിയും ഉയരുന്നു സുര്യനെ തടയാനോ ഗോപുരമാളിക ഉയരുന്ന പ്രകൃതിയെ വിഴുങ്ങുന്ന വ്യാളിയോ ഉണ്മയെ കാണും ഭയ വെൺമേഘക്കൂട്ടങ്ങൾ ഉതിരാൻ മറന്ന് പായും അഭംഗുരവിഹായസ്സിൽ കുളിര് അകന്ന് ആളുന്ന പ്രകൃതി മനോഹരി കുരുവിക്കൂട്ടംപ്പോലകലുമീ കാലമാംകാമന കാളിന്ദീജലംമൊപ്പം കലുഷമാം ലോകവും കണ്ണനെ തേടുന്ന മാനവുമായ് മരുവുന്നു. വേപഥുവാറ്റുവാൻ പൊഴിയും മഴപ്പൊന്നിൻ വേദികതീർക്കുന്ന ആസിഡിൻ പുണ്ണുകൾ വിധിതളർത്തുന്ന കുഞ്ഞിളംമെയ്തലോടലോ വികൃതരൂപത്തിൽ ചിനക്കുന്ന കുതിരകൾ വിപിനാന്ധതയിലും ചീർത്തചീങ്കണ്ണിത്വരകളും വിനീതമൃഗത്തിനും വിധിക്കുന്ന കൊലക്കയർ വരികമാലോകരെ നിങ്ങൾ അറിഞ്ഞീടുകെന്ന് വിലപിക്കയാണവൻ ഘോ...

പൂമരങ്ങൾ ഞെട്ടറ്റുവീഴുന്പോൾ

പൂമരങ്ങൾ ഞെട്ടറ്റുവീഴുന്പോൾ       വൈശാഖൻ ഇറങ്ങി നടന്നു നടന്നു , പിന്നിൽ ചിരിക്കുന്ന കാശിതുന്പ പൂക്കളെയോ , വേലിപ്പരത്തിയുടെ നൈർമ്മല്യമോ , ആകാശം നോക്കിനിന്ന് ചുവന്ന പൂക്കളുമായി യാത്രാമൊഴി നൽകുന്ന ആകാശമുല്ലയോ , നീല കനകാംബരത്തെയോ ഒന്നും കണ്ണിൽപ്പെടുത്താതെ അയാൾ കാലുകൾ നീട്ടി വച്ചു . അപ്പോൾ ശംഖുപുഷ്പങ്ങൾ കണ്ണെഴുതുക അല്ലായിരുന്നു , കീഴാർ നെല്ലിയും , അശോകപ്പച്ചയും കോളാന്പിച്ചെടിയും , ഓണതുന്പയും ഒക്കെ അയാളെ പിൻവിളി വിളിച്ചെങ്കിലും അതൊക്കെ കേൾക്കാൻ കഴിയാത്ത ദൂരത്തിലേക്ക് അയാൾ നടന്നു പോയിരുന്നു .   ദൂരെ എത്തി അയാൾ തിരിഞ്ഞു നോക്കി , ആ പഞ്ചായത്ത് ഓഫീസ് ഇപ്പോൾ മനോഹരമായിരിക്കുന്നു . പൂക്കൾ ചിരിക്കുന്ന , വണ്ടുകൾ തേൻതേടി അലയുന്ന , രജനികളിൽ മുല്ലയും പിച്ചിയും നിശാഗന്ധിയും ചിരിക്കുന്ന ഒരു മനോഹര ആരാമം . അവിടെ പകയുടെ വാടാമലരുകൾ ചിരിക്കുന്നില്ല എന്ന് ഉറച്ചു വിളിച്ചു പറയണമെന്ന് വൈശാഖന് തോന്നി . ആ പുലരി , ചെറുമഞ്ഞിൻകണം എടുത്ത് അണിഞ്ഞിരുന്നു . എങ്ങും രാത്രിയിൽ പെയ്ത ചെറുമഴയുടെ കുളിർ പടർന്ന അന്തരീക്ഷം . അവിട...