ദേവീ നി൯രാഗം

ദേവീ നി൯രാഗം

അകതാരിലടിയെന്റെ അഭയമായ് നിൽക്കും
ആത്മപ്രകാശമേ അഭയംബികേ
ആഴലൊന്നകറ്റുവാൻ അമൃതമായണയുവാൻ
അടിയന്റെയാത്മാവിന് തുണയേകണേ

ഇരുളിൻ കഠിനമാം മറയെയകറ്റുംദീപമായ്
ഇമയെയടക്കല്ലേ ദേവിമാതേ
ഈ ചരണങ്ങൾ അകതാരിൽ വെളിച്ചമായ്
ഇരുളകറ്റിടട്ടെ നിത്യവും മലയാളത്തിൽ

ഉമയായ് സതിയായ് പാർവ്വതി രൂപമായ്
ഉയിരിൽ വിളങ്ങട്ടെ അമ്മേ... ദേവി.
ഉതിരട്ടെ നിന്നുടെ നക്ഷത്രശോഭയിൽ
ഊനംതട്ടാതെന്നുമീ നാടിൻമക്കൾ

എണാങ്കശേഖരജടയാഭരണം നീ നിത്യവും
എണ്ണിയാലൊടുങ്ങാത്ത അപദാനങ്ങൾ
ഏഴകൾക്കെന്നെന്നും അഭയമായ് തീരുന്നു
എളുതല്ലനിന്നുടെ കാരപല്ലവങ്ങൾ

അനുഗ്രഹവർഷങ്ങൾ നിന്നുടെ വദനത്തിൽ
അക്ഷികളിൽപൊഴിയും സ്നേഹവായ്പ്പും
ആലാപരാഗത്തിൽ ഉയരുന്ന സംഗീതം
അമ്മേ...... നീ തരും ക്ഷീരസാഗരമോ......

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ