നഷ്ട്ട സ്വപ്നമേ നിങ്ങൾക്ക് സ്വസ്തി....


നഷ്ട്ട സ്വപ്നമേ നിങ്ങൾക്ക് സ്വസ്തി....

എന്റെ ചുണ്ടിലോ പുതു ഈണങ്ങൾ മുറുകുന്നു 
കിഴക്കേ ചുവപ്പ് ചക്രവാളത്തിൽ തേടും ജതികളും….  
അഗ്നിസ്പുലിംഗങ്ങൾ പട൪ന്നേറും നഭസ്സിലോ 
വെറുതെ മറയുന്നു കാലത്തിൻ കനലുകൾ

ഇന്ന് വെറുക്കട്ടെ വർണ്ണവെറിയുടെ നീചത്തെ 
ആർപ്പുവിളിക്കുന്ന ഭീകരനരഭോജിക്കൂട്ടത്തെ
അപ്പോസ്തലന്മാർ ഉയർത്തും പൊൻകോട്ടകൾ
തീണ്ടാരിപ്പാടിനെ ഭയന്ന പാഴ് മുളംചിന്തുകൾ 

ഇവിടെയുയർന്നേറ്റുപാടും നവരാഗമാലിക 
ഇനിയും പിറക്കാത്ത നവമുകുളഗാനങ്ങൾ 
ഒരിക്കൽ പാടാൻ കൊതിക്കുന്ന സംഗീതം 
പുതുതലമുറയ്ക്കേകും ഉണർത്തുപാട്ടുകൾ   

ഒന്നിനെത്തേടും രണ്ടിന്റെ ഈണപാട്ടുകൾ 
മൂന്നിലുയിരായ കാലഗതിതീർത്തഗാനവും
കാലചക്രകറക്കതാളമൊഴിയാ ലയങ്ങളിൽ 
ഞാനും മീട്ടുന്നു പാണൻപാടിയവീണയിൽ           

ഓമന മണി പൊൻചിരാതുകൾ തെളിയുന്നു 
എന്റെ ഗാനത്തിൽ, രുദ്രവീണതൻ നാദത്തിൽ
വന്നീടുകൊപ്പം ചേർന്ന് പാടുവാനാരാഗങ്ങൾ 
തെളിഞ്ഞു കത്തട്ടേ.. അഗ്നിപ്രകാശിതനാളവും

എൻപ്രിയ ഗായകാ.. നിൻവീണമീട്ടും ലയങ്ങളിൽ 
തന്ത്രിപൊട്ടിയ ഗാനമഴപൊഴിക്കും രാഗമാലിക.. 
അന്നുമിന്നും ചേർന്നുപാടിയ പീയുഷമോർമ്മകൾ
പിന്നിലെ യാത്രയിന്നാഴമേ ശാന്തമായുറങ്ങട്ടെ…..   

പിന്തിരിഞ്ഞു നോക്കി മുന്നോട്ടായുന്ന നേരങ്ങൾ 
കണ്ണിനഗാധമാം വാരിധിതീർത്ത സ്വപ്നസഞ്ചാരം 
എന്നുമെവിടെയും പിൻവിളിതീർക്കും നേരങ്ങൾ 
ഓർത്തുതേങ്ങും, നീയൊരു വിഡ്ഢിയെന്നതോർക്കുക…..       

   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ