ശപഥബന്ധനത്തിന്റെ നാൾ വഴികൾ
ശപഥബന്ധനത്തിന്റെ നാൾ വഴികൾ ആ രാത്രി അയാൾക്ക് മറക്കുവാനേ കഴിയില്ല, അത്രക്കും ക്രുരമായിരുന്നു അച്ഛന്റെ പീഡനം, എങ്കിലും ഒരിക്കലും അയാൾ അച്ഛനെ വെറുത്തില്ല. അദ്ദേഹത്തിൻറെ മകൻ ആയതുകൊണ്ടല്ലേ ആത്തേമ്മ രഹസ്യമായി പണം തന്നതും താൻ അന്നുതന്നെ അവിടം വിട്ട് ഇറങ്ങിയതും. പിന്നെ നീണ്ട യാത്രയും ഘോരമായ അനുഭവങ്ങളും പട്ടിണിയും അവസാനിച്ചത് മണലാരണ്യത്തിൽ. അവിടെയും തന്നെ കാത്തിരുന്നത് കാരുണ്യത്തിന്റെ ശീതളിമ. ശരിക്കും പറഞ്ഞാൽ, സുൽത്താൻ സലാവുദീൻ അൽ ബിക്ക്രി, മനസ്സുകൊണ്ട് സുൽത്താൻ തന്നെ. ചെറിയതും ആരോഗദൃഡഗാത്ര ശരീരവും രണ്ട് ബീവിമാരുടെ കൽബിലെ പൊന്നുമായ മഹാമാനസ്കൻ. വർഷങ്ങൾക്ക് മുൻപ് ബോംബയിലെ തെരുവുകളിൽ സുലൈമാനികുടിക്കാൻ തോന്നിയതും നക്ഷത്രഹോട്ടലിന്റെ മുൻപിലെ ചായ മക്കാനിയിൽ വരാനും തന്റെ സുലൈമാനിയും കാരക്ക ചേർത്തസെപ്ഷിയലും കഴിച്ച് അറബിയിൽ വാഴ്ത്തുകൾ ചൊല്ലി മുറിഹിന്ദിയിൽ പോരുന്നോ എന്നചോദ്യം ചോദിപ്പിച്ചത് പരമകാരുണികാനായ സർവശക്തൻ. അതിന് തനിക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു, പിന്നെ മാർവാടിയുടെ ചായ മ...