ശപഥബന്ധനത്തിന്റെ നാൾ വഴികൾ

                 
ശപഥബന്ധനത്തിന്റെ നാൾ വഴികൾ  

               ആ രാത്രി അയാൾക്ക് മറക്കുവാനേ കഴിയില്ല, അത്രക്കും ക്രുരമായിരുന്നു അച്ഛന്റെ പീഡനം, എങ്കിലും ഒരിക്കലും അയാൾ അച്ഛനെ വെറുത്തില്ല. അദ്ദേഹത്തിൻറെ മകൻ ആയതുകൊണ്ടല്ലേ ആത്തേമ്മ രഹസ്യമായി പണം തന്നതും താൻ അന്നുതന്നെ അവിടം വിട്ട് ഇറങ്ങിയതും. പിന്നെ നീണ്ട യാത്രയും ഘോരമായ അനുഭവങ്ങളും പട്ടിണിയും അവസാനിച്ചത് മണലാരണ്യത്തിൽ. അവിടെയും തന്നെ കാത്തിരുന്നത് കാരുണ്യത്തിന്റെ ശീതളിമ. ശരിക്കും പറഞ്ഞാൽ, സുൽത്താൻ സലാവുദീൻ അൽ ബിക്ക്രി, മനസ്സുകൊണ്ട് സുൽത്താൻ തന്നെ. ചെറിയതും ആരോഗദൃഡഗാത്ര ശരീരവും രണ്ട് ബീവിമാരുടെ കൽബിലെ പൊന്നുമായ മഹാമാനസ്കൻ. വർഷങ്ങൾക്ക് മുൻപ് ബോംബയിലെ തെരുവുകളിൽ സുലൈമാനികുടിക്കാൻ തോന്നിയതും നക്ഷത്രഹോട്ടലിന്റെ മുൻപിലെ ചായ മക്കാനിയിൽ വരാനും തന്റെ സുലൈമാനിയും കാരക്ക ചേർത്തസെപ്ഷിയലും കഴിച്ച് അറബിയിൽ വാഴ്ത്തുകൾ ചൊല്ലി മുറിഹിന്ദിയിൽ പോരുന്നോ എന്നചോദ്യം ചോദിപ്പിച്ചത് പരമകാരുണികാനായ സർവശക്തൻ. അതിന് തനിക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു, പിന്നെ മാർവാടിയുടെ ചായ മക്കാനിയും അടച്ച് ഒരു ഒന്നന്നര പോക്കായിരുന്നു, അത് അവസാനിച്ചത് വിശാലമായ മണൽക്കടുകൾക്ക് നടുവിൽ ദൈവം കനിഞ്ഞ് നൽകിയ മനോഹരമായ ആ പച്ചപ്പിൽ. അവിടെ സുൽത്താന്റെ കുടുംബങ്ങൾ കൂടാതെ പത്ത് അൻപത് വീടുകൾ, അൽബിക്ക്രി വംശത്തിന്റെ മഹാ സാമ്രാജ്യം, രാജാവായി നമ്മ പറഞ്ഞ ഈ സുൽത്താനും. ആദ്യം കുശിനിക്കരനായി തുടക്കം പൊടിമീശയും സുന്ദരഗാത്രനുമായ തന്നെ എല്ലാവർക്കും പിടിച്ചു, അവിടെനിന്നും തുടങ്ങി ഇന്ന് ഗൽഫിലെങ്ങും വ്യാപിച്ച് കിടക്കുന്ന ട്രാൻസ്പോർട്ടിംഗ് ആൻഡ് ട്രെഡിംഗ് കമ്പനി. ഉപ്പ് തൊട്ട് കർപ്പുരം വരെ എല്ലാത്തിന്റെയും ഇറക്കുമാതി ലൈസെൻസസ്  സ്വന്തം, ബുദ്ധി തന്റെ ആയിരുന്നു, തുടക്കം ആ ഗ്രാമത്തിലെ പ്രത്യേകതരം കാര്ക്കയായും പിന്നെ കുന്തിരിക്കവും ടൌണിൽ എത്തിക്കുന്ന ചെറിയ ട്രക്കിൽ, തിരിച്ച് വരുന്പോൾ ഗ്രാമത്തിലേക്കുള്ള അവശ്യസാധനങ്ങൾ കൊണ്ടുവരാൻ തുടങ്ങി. അതിന് ചെറിയ ഷോപ്പ് കെട്ടി, പിന്നെ അടുത്തുള്ള ഗ്രാമങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു,പിന്നെ വച്ചടി വച്ചടി കേറ്റം ബ്രാഞ്ചുകൾ കുടിവന്നു, അഞ്ച് വർഷങ്ങൾ കൊണ്ട് ചെറുബാല്യക്കാരൻ കുശിനിക്കാരൻ ഒരു വലിയ ബിസിനെസ്സ് സാമ്രാജ്യത്തിന്റെ  അമരക്കാരൻ വിവേക് മേനൻ ആയങ്കിൽ ആ വലിയ നീണ്ട യാത്രയിൽ പാഥേയം ആയത്, ജീവിതത്തിൽ എന്നും സത്യസന്ധതയും കൂറും കഠിനാദ്വാനവും  അത്മാർതതയും കൈമുതലായ കരുണാകരമേനോന്റെ  ചോരശരീരത്തിൽ ഓടുന്നതുകൊണ്ടും അമ്മയില്ലാത്ത തനിക്ക് എന്നും ആ സ്നേഹം പകർന്നു നൽകിയ ആത്തെമ്മയുടെ പ്രാർത്ഥനയും കൊണ്ട് മാത്രമാണ്. അച്ഛന്റെ മകനായ താൻ കട്ടു എന്ന തെറ്റായ ആ വാർത്ത കേട്ട മാത്രയിൽ സഹിക്കവയ്യാതെ  തന്നെ ക്രുരമായി ഉപദ്രവിചെങ്കിൽ അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മകൻ ആരാകരുത് എന്നാഗ്രഹിച്ച അദ്ദേഹത്തിന് മകന്റെ പേരിൽ അത്തരം ഒരു ആരോപണം അത് സഹിക്കുന്നതിൽ അപ്പുറം ആയിരുന്നിരിക്കണം. തനിക്ക് ഒരു പരിഭവമേ ഉണ്ടായിരുന്നുള്ളൂ, തന്റെ ഭാഗം കേട്ടില്ലല്ലോ. പക്ഷേ കാലം സത്യത്തെ മുന്നിൽ കൊണ്ട് കൊടുത്തപ്പോൾ തകർന്നു പോയി ആ പാവം മനക്കലെ കാര്യസ്ഥൻ. കഴിഞ്ഞാഴ്ച  ബിസസിനസ്സ് യാത്രയിൽ കണ്ടുമുട്ടിയ പഴയ സുഹൃത്ത് ഷംസീർ ഇപ്പോൾ തളർന്ന് ശയ്യവലംബിതൻ ആയി എന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല ഇനി പോയി കാണുക തന്നെ എന്ന് തീരുമാനിച്ചു, നീണ്ട ഇത്രയും കാലത്തെ കാത്തിരുപ്പ്,  ജീവിതത്തിൽ എന്തെങ്കിലും ആയേ തിരിച്ച് വരൂ എന്ന പിടിവാശി, പരിഹസിച്ചു ചിരിച്ഛവരുടെ മുൻപിൽ തല ഉയർത്തി പിടിച്ച് വരണം എന്ന തീരുമാനം വർഷങ്ങൾ ആണ്  ജീവിതത്തിൽ നിന്നും കവർന്നെടുത്തത്. 

  ഇനി എങ്ങോട്ടാണ് എന്ന ഡ്രൈവറുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി, കാറിന്റെ വിൻഡോ ഗ്ലാസിൽ കുടി പുറത്തേക്ക് നോക്കിയ അയാൾക്ക് ഒരു എത്തും  പിടിയും കിട്ടിയില്ല. ഇത് എവിടെയാണ് അയാൾ ചോദിച്ചു, ഇതാണ് സാറ് ചേരാവള്ളിമനയെല്ക്കും ഗ്രാമത്തിലേക്കും തിരിയുന്ന റോഡ് ഇനി മുന്നോട്ട് വഴി ഒരു ഫർലൊങ്ങ് കഴിഞ്ഞാൽ ആ ഗ്രാമം തുടങ്ങുകയായി, അങ്ങോട്ട് അല്ലെ പോകേണ്ടത്. അവിടെ എവിടെയാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ അവിടെ എത്തിക്കാം. ആ അവിടെ അയാൾ പരുങ്ങി, മനയുടെ പേര് പറയണോ അതോ തന്റെ വീട്ട്ട് പേര് പറയണോ എന്ന് സന്ദേഹിച്ചു, കാലം എന്ത് മാറ്റമാണ് നാടിന് നൽകിയിരിക്കുന്നത്. പണ്ട് ടൌണിൽ പോകാൻ ഒരു വെട്ട് വഴി ശരണം, അത് രണ്ട് മൈൽ നടന്ന് വരണം അല്ലെങ്കിൽ സൈക്കിൾ. വാടക വണ്ടി വിളിച്ചാൽ വീട്ടിലെ പ്രമാണം തന്നെ വാടകയായി നൽകണം. സ്റ്റാൻഡിൽ ചെന്നാൽ നാട്ടിലെ പരിചയമുള്ള വണ്ടി ഡ്രൈവർമാർ ഉണ്ടങ്കിൽ ഒളിച്ചിരിക്കും കണ്ടാൽ ഓട്ടം വരേണ്ടി വരുമെല്ലോ. ഇപ്പോൾ വഴി ടാർ ആയി വശങ്ങളിൽ പഴയ ചെറ്റകുടിലുകൾക്ക് പകരം മണിമാളികകൾ. സാറിന് പോകേണ്ട വീട് അറിയില്ലേ എങ്കിൽ ആളുടെ പേര് പറഞ്ഞാൽ മതി, എനിക്ക് എല്ലാരേയും നല്ല പരിച്ചയമാണ്, കൊച്ച് കുട്ടികളേ വരെ, അവൻ ഒന്ന് ഞെളിഞ്ഞിരുന്നു. ഞാൻ എയർപോർട്ടിൽ ഒരു ഓട്ടം പോയതാ അവിടെ ചില പരിചയക്കാർ ഉണ്ട് ഇങ്ങോട്ടുള്ള തിരിച്ച് ഓട്ടം വന്നാൽ ഇങ്ങനെ റെഡിയാക്കി തരും അപ്പോൾ കുറച്ച് മിച്ചം പിടിക്കാമല്ലോ, അവൻ നിർത്തുന്ന ലക്ഷണമില്ല. താങ്കൾ ഒരു കാര്യം ചെയൂ, ഇടക്കെ വീട്ടിൽ കരുണാകര മേനോന്റെ വീട്ടിലേക്ക് വിടു, വിവേക് പറഞ്ഞു. അവിടെ ആരെ കാണാൻ? എന്നായി ഡ്രൈവർ, മേനോനെ ആയിരിക്കും അദ്ദേഹത്തിൻറെ മകന്റെ അടുക്കൽ നിന്നും ആയിരിക്കും സാർ വരുന്നത്, ഇപ്പം അദ്ദേഹത്തിൻറെ കാര്യം വലിയ കഷ്ട്ടത്തിലാണ്, അസുഖം വന്നതോടെ ഇല്ലത്ത് പോകാൻ പറ്റാതായി. പിന്നെ ഒരു മകൻ ഉള്ളത് പണ്ടെങ്ങോ പോയതാണ് ഒരുവിവര്വും ഇല്ല പലരും പലിടത്തും കണ്ടു എന്ന് പറയും പക്ഷേ? ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങിയതല്ലേ? സത്യം തിരിച്ചറിഞ്ഞപ്പോൾ ആളെവിടോ പുറപ്പെട്ടു പോയിരുന്നു, ഇപ്പോൾ എങ്ങനെ സാറേ നല്ല നിലയിൽ ആണോ? അയാൽ ഒന്ന് നിർത്തി മൂളി. അതൊക്കെ ചെയ്തു കൂട്ടിയ ഉണ്ണിനന്പൂരി ഇപ്പഴും കുലം മുടിപ്പിച്ചു ഇങ്ങനെ നടക്കുന്നു. ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം?എന്നായി അയാൾ, ഇതൊക്കെ നാട്ടിൽ പാട്ടല്ലേ സാറേ, നല്ല പയ്യനായിരുന്നു, പഠിക്കാനും മിടുക്കൻ നല്ലവനായ അച്ഛന്റെ ആകെ ഉള്ള പ്രതീഷ, എല്ലാം യോഗം, നിരാശ കൂടുന്പോൾ അദ്ദേഹവും അങ്ങനെയാണ് പറയുക, അവസാനം കണ്ണ് നിറയും. പയ്യാരം എല്ലാം ഞാനും സാവിത്രിയും കേട്ടിരിക്കും എല്ലാരാത്രികളും ഇങ്ങനെയാണ്  അവസാനിക്കുക, അവൻ പറഞ്ഞ് നിർത്തി, അപ്പോൾ താങ്കൾ? ഓ ഞാൻ പറഞ്ഞില്ലല്ലോ ഞാനാണ് സാവിത്രിയുടെ ഭർത്താവ്, മേനോന്റെ മരുമകൻ, ഈ വണ്ടി ഇല്ലത്തേതാണ്, ഞാൻ സ്ഥിരം ഡ്രൈവറും, ഓട്ടം കഴിഞ്ഞ് ചെല്ലാൻ കാത്തിരിക്കയാണ് നന്പൂരി കാശും വാങ്ങി കള്ളുകുടിക്കാൻ പോകാൻ. അവിടുത്തെ സുകൃതമെല്ലാം ക്ഷയിച്ചു അകായിൽ മുഴുത്ത പട്ടിണിയും. അപ്പോൾ അത്തെമ്മയോ? മരിച്ചു, ഉണ്ണിന്പൂരി വേളി കഴിച്ച് കൊണ്ട് വന്ന വകയിൽ മൂന്ന് കുട്ടികൾ ഒരാണും രണ്ട് പെണ്നും ചിലപ്പോൾ നന്പൂരി പാചകത്തിന് പോകും നല്ല കൈപ്പുണ്യം ആണ്, പറഞ്ഞിട്ട് എന്താ എല്ലാം കുടിച്ചു കളയുകയാ കലികാലം.

        വണ്ടി അയാളുടെ വീട്ട് മുറ്റത്ത് നിർത്തി സുരേന്ദ്രൻ ഇറങ്ങി, അതായിരുന്നു ചേച്ചിയുടെ ഭർത്താവിന്റെ പേര്. ഇപ്പഴും അയാളെ തിരിച്ചറിഞ്ഞിട്ടില്ല, മുന്നിൽ കാലം നിന്നുപോയപോലെ അയാളുടെ വീട്, അറയും നിരയും എല്ലാം ജീർണ്ണിച്ചിരിക്കുന്നു. കേട്ടിമേഞ്ഞിരിക്കുന്ന ഓലകളും. പൂമുഖത്ത് ചാരുകസേരയിൽ അച്ഛൻ കിടപ്പുണ്ട്, മനക്കലെ കാര്യസ്ഥൻ പ്രതാപികൾ ആയിരുന്നു ഒരുകാലത്ത്, അത് പാരന്പര്യമായി നിലനിർത്തിയിരുന്നവർ ആയിരുന്നു ഇടക്കലെ മേനോന്മാർ. ഇല്ലത്തെ സുകൃതക്ഷയം ഇവിടെയും ബാധിച്ചിരിക്കുന്നു. താൻ കടന്ന് പോയ കാലത്തിന് ശേഷം ഇവിടെ ഒരുമാറ്റവും വന്നതായി കാണുനില്ല എല്ലാം പഴയപടി. വടക്ക് വശത്തുനിനും കാറിന്റെ ശബ്ദം കേട്ട് സാവിത്രിച്ചേച്ചി കടന്ന് വന്നു. നിങ്ങൾ എന്താ ഇത്രേ താമസിച്ചത്, ഒന്ന് വിളിച്ച് പറയുകയും ചെയ്തില്ല കാലം വല്ലാത്ത കാലമാണ് വീട്ടിലിരിക്കുന്നവരേം കൂടി ഒന്നൊർമ്മിക്കുക, പരിഭവത്തിന്റെ കെട്ടുകൾ ആഴിക്കുകയാണ്. സവാരി കിട്ടാൻ താമസിച്ചു പിന്നെ കിട്ടിയപ്പോൾ അത് ഇവിടേക്ക് തന്നെ ആയി അച്ഛനെകാണാൻ അങ്ങ് ഗൽഫിൽനിന്നും മകൻ പറഞ്ഞ് വിട്ടതാണന്ന് തോന്നുന്നു, സുരേന്ദ്രൻ അതിന് മറുപടിയായി പറഞ്ഞു.  അത്രയും നേരം കാറിൽ ഇരുന്നയാൾ ഡോർ തുറന്ന് പുറത്തിറങ്ങി, അയാളെ കുറച്ച് നേരം സുക്ഷിച്ച് നോക്കിയവൾ അച്ചു എന്ന് വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിച്ചു, എന്നിട്ടവൾ മേനോന്റെ അടുത്തേക്ക് ഓടിപ്പോയി ചെവിയിൽ ഉറക്കെ പറഞ്ഞു അച്ഛാ നമ്മുടെ അച്ചു വന്നു. ഇതെല്ലം കണ്ട് അന്തിച്ചു നിൽക്കയായിരുന്നു സുരേന്ദ്രൻ അപ്പോൾ. ഇത്ര നേരം തന്നോടൊപ്പം ഉണ്ടായിരുന്നത് താനും ഈ വീടും  എന്നും കൊതിച്ച് കാത്തിരുന്ന ആളായിരുന്നു. എന്നാൽ അത് തനിക്ക് തോന്നിയതെ ഇല്ല. പൂമുഖത്തപ്പൊൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന മേനോൻ അവനെ തന്നെ സാകൂതം നോക്കുകയായിരുന്നു, തളർന്ന ശരീരത്തിൽ നിന്നും കൈകൾ ഉയർത്തി അവനെ വിളിക്കാൻ അയാൾ വെന്പി, എന്നിട്ട് മതി വരുവോളം അവനെ കരവലയത്തിൽ ചേർത്തു ശരീരത്തോട് അടുപ്പിക്കാൻ, കാലം നീറ്റി നീറ്റി ജ്വലിപ്പിച്ച ആ ഉമിതീയിൽ കുറച്ച് വെള്ളം ഇറ്റിക്കാൻ, അങ്ങനെ പരലോകത്ത് പുത് എന്ന സ്വർഗ്ഗം ഉറപ്പിക്കാൻ, ആ വൃദ്ധൻ സ്വയം മറന്ന് ഹർഷപുളകിതൻ ആയി. 

               ധനുമാസ കുളിർ കാറ്റ് തലോടുന്ന ആ പുലർകാലത്ത് അയാൾ ആ ഇല്ലത്തേക്ക് കയറിച്ചെന്നു പിൻകാലത്തിന്റെ മധുരമൂറുന്ന സ്മരണകളും കടുംകൈപ്പിന്റെ കഷായം ഇറ്റു വീഴുന്ന ഓർമ്മകളും തത്തികളിക്കുന്ന ആ മുറ്റത്ത് അയാൾ വീണ്ടും കാലെടുത്തുവച്ചു. അപ്പോഴേക്കും ബാലനും ദുർബ്ബലനുമായ അച്ചുവിൽനിന്നും പണക്കാരനും ശക്തനുമായ  വിവേക് മേനൻ ആയി വളർന്നു കഴിഞ്ഞിരുന്നു. ഇന്നയാളുടെ കാലുകൾ പിച്ച വൈക്കുകയല്ല, ഉറച്ച പാടുകൾ ഭുമിയിൽ പതിപ്പിക്കുകയായിരുന്നു. തനിക്ക് നഷ്ട്ടമായ ബാല്യ കൌമാരങ്ങളുടെ കണക്കുകൾ ഊതിമിനിക്കിയ പകയുടെ വജ്രവാളുകൾ ഉള്ളിൽ ചുരകുത്തുന്നുണ്ട്. പഴയ പ്രതാപത്തിന്റെ  ചിഹ്നങ്ങൾ വിളിച്ചോതുന്ന പൂമുഖ പടിയിൽ കുടിച്ച് ഓർമ്മ നഷ്ട്ടപപെട്ടുറങ്ങുന്ന ഉണ്ണി നന്പൂരി, മുറ്റത്ത് കാല്പെരുമാറ്റം കേട്ടപ്പോൾ അകത്തുനിന്നും പട്ടിണി കോലമായ ഒരു സ്ത്രീ ഇറങ്ങി വന്നു, മുഖത്ത് അപ്പഴും സ്വാത്തിക തേജസ്സ് വിളങ്ങുന്നു,നന്പൂരിയുടെ വേളി എന്ന് അയാൾ ഉറപ്പിച്ചു. ആരാ മുൻപ് ഇവടെ എങ്ങും കണ്ടിട്ടില്ലല്ലോ, സാവിത്രി പറഞ്ഞു അച്ചു വന്നിട്ടുണ്ട് എന്ന് അദ്ദേഹമാണോ? അവർ സംശയമിയന്ന മുഖത്തോട് ചോദിച്ചു, അതെ എന്ന് അയാൾ തലയാട്ടി. കയറി ഇരിക്കാ, ആ കാണുന്നതാ ഇവിടുത്തെ പതിവ് കാര്യമാക്കേണ്ട ഇന്റെ വിധി. അവർ കണ്ണ് തുടച്ചു. മനസ്സിൽ പകയുടെ അഗ്നി കെടാതെ ഏരിയുന്നുണ്ട് എങ്കിലും അധികനേരം അയാൾക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. മുന്നിൽ തരിശുകിടന്ന പാടത്തിന്റെ വരന്പിൽ കുടി അയാൾ തിരിച്ച് നടന്നു, പോയകാലത്തിന്റെ സമൃദ്ധിയുടെ കഥകൾ ആ കാറ്റിൽ തട്ടി അങ്ങ് ദൂരെ മുളംങ്കുട്ടങ്ങൾ അപ്പോഴും ആലപിക്കുനുണ്ടായിരുന്നു. അതോ വറുതിയുടെ വരും കാലത്തിന്റെ  സൂചനകളോ കാല പുരുഷന്റെ ഭാണ്ഡത്തിൽ ഒളിച്ച ആ സത്യങ്ങൾ തേടലല്ലേ എന്നും മനുഷ്യ ജന്മത്തിന്റെ അന്താക്ഷരി, ഒന്നിൽ നിന്നും ഇമ്മിണി വലിയ  ഒന്നിലേക്കുള്ള നിലക്കാത്ത മഹായാനം.  

        രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാളെ അന്വോഷിച്ചു നന്പൂരി വീട്ടിൽ വന്നു. അയാൾ അപ്പോൾ അച്ഛന്റെ അടുത്തിരുന്ന് കഥകൾ പറയുകയായിരുന്നു ജീവിതം തോരുപ്പിടിപ്പിക്കാനുള്ള അയാളുടെ പ്രയാണത്തിന്റെ കഥ, പട്ടിണിയുടെ പലായനത്തിന്റെ കഥ. അവസാനം മണലാരണ്യത്തിൽ പച്ചപിടിച്ച, പുഷ്പ്പിച്ച, കായിച്ച കഥ. കരുണാകരമേനോൻ അതിൽ മനസ്സിലെ അഗ്നിയിൽ ആശ്വാസത്തിന്റെ ഹവിസ്സ് അർപ്പിക്കുകയായിരുന്നു. അങ്ങനെ കർമ്മഫലത്തിന്റെ നാശം നേടി മോക്ഷത്തിലേക്കുള്ള വഴി തേടുകയായിരുന്നു. വന്നപാടെ അവർ അയാളെ ഉപചരിചിരുത്തി, ആഭാസനും മദ്യപാനിയുമാണെങ്കിലും പഴയ യജമാനനല്ലേ, അതിന്റെ ഒരുബഹുമാനം. വന്നപാടെ അയാൾ കാര്യത്തിലേക്ക് കടന്നു. ഇല്ലപറന്പ് വിൽക്കണം മൊത്തമായിട്ട് അല്ലെങ്കിൽ കഷ്ണങ്ങൾ ആയി. അത് അച്ചുവായിട്ടു നിന്ന് നടത്തി തരണം. അയാൾ ഇറങ്ങിയാൽ ആരും വിശ്വസിക്കില്ല അല്ലെങ്കിൽ കൂടെ കൂടുന്നവർ ചതിക്കും. അച്ചു ആകുന്പോൾ ലോകം കണ്ടവനല്ലേ?അത്ര പെട്ടന്ന് അങ്ങനെ സഭവിക്കില്ലലൊ. പെട്ടന്ന് എന്ത് പറയണം എന്നയാൾക്ക് നിശ്ചയം ഉണ്ടായില്ല, വായിൽ വന്നത് ആലോചിക്കാം എന്നാണ് അത് കേട്ട് അപ്പോൾ അയാൾ പോയി. എന്നാൽ മേനോൻ  അവനെ വിലക്കി തറവാട് മുടിക്കുന്ന ഒന്നിനും കൂട്ടു നിൽക്കരുത് എന്നയാളോട് പറഞ്ഞു, എങ്കിലും അയാളുടെ പക മനസ്സിൽ സന്തോഷത്തിന്റെ പൂക്കണി ഒരുക്കി തുടങ്ങിയിരുന്നു. വൈകിട്ട് ചേച്ചി ഇല്ലത്തുനിന്നും വന്നു വിൽപ്പന കാര്യം ചോദിച്ചു, വേളി ചോദിച്ചു പോലും അവരും എല്ലാം അറിഞ്ഞു. അച്ചുവിനോട് എല്ലാം ഒന്ന് നടത്തി കൊടുക്കാൻ അവരും പറഞ്ഞു, ഇല്ലങ്കിൽ എല്ലാം കണ്ടവർ കൊണ്ടുപോകും നന്പൂരി ഒന്നിറങ്ങിയാൽ സാധിച്ചിട്ടെ തിരിച്ച് കയറൂ ഇത്രക്കാലത്തെ അനുഭവം അവരെ നോക്കി കൊഞ്ഞനം കുത്തി. രാത്രിയിൽ ഓട്ടം കഴിഞ്ഞ് വന്ന അളിയൻ പുതിയ നിർദ്ദേശം വച്ച്,എന്നാൽ പിന്നെ അച്ചുവളിയൻ അതങ്ങ് വാങ്ങിച്ച് കുടെ, തിരിച്ചു പോയാല് നോക്കാൻ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ? അയാളുടെ മനസ്സും അതുതന്നെ ആണ് പറഞ്ഞിരുന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു നന്പൂരി പറഞ്ഞ വിലക്ക് കച്ചോടം ഉറപ്പിച്ചു, അന്നത്തെ കന്പോള വിലയിൽ വളരെ താഴ്ത്തി, അച്ചുവിനും എന്ത് വിലക്ക് കൊടുക്കാനും അയാൾക്ക് സന്തോഷമായിരുന്നു. എന്നാൽ പറക്കമുറ്റാത്ത മൂന്നുകുട്ടികളും ആ സ്ത്രീയും തെരുവിലെ ഭാവി യഥാർത്യത്തെ നോക്കി ഭയചകിതരായി. രജിസ്റ്റ്രെഷൻ കഴിഞ്ഞു തിരിച്ച് ഗൾഫിലേക്ക് പോകുന്ന മകനെ അടുത്ത് വിളിച്ച് മേനോൻ പറഞ്ഞു, അവർ നമ്മുടെ ഉടയതാന്പ്രക്കൾ ആണ് എന്ത് തെറ്റ് ചെയ്തിട്ടുണ്ടങ്കിലും അവരുടെ സംരക്ഷണം നമ്മുടെ കടമയാണ് മറക്കരുത്, എല്ലാ മുറിവുകളും ഉണക്കുന്ന മരുന്ന് കാലമാണ്, ഇന്ന് നിനക്കുള്ള എല്ലാ ഐശ്വര്യവും പൂർവികരുടെ കർമ്മ ഫലമാണ്, നിന്റെ ഭാവി തലമുറയുടെ ഐശ്വര്യം നിന്റെ കർമ്മത്തിൽ അധിഷ്ടിതവും ആണ്. 

        അടുത്ത അവധിക്കാലം, വിവേക്  നാട്ടിൽ വരുന്പോൾ സ്വീകരിക്കാൻ ചേച്ചിയും അളിയനും പുതിയ വിലകൂടിയ കാറിൽ അങ്ങ് എയർപോർട്ടിൽ എത്തിയിരുന്നു. അതിനുള്ളിൽ പഴയ വീട് പുതുക്കി ഒരു മണിമാളിക വച്ചിരുന്നു. അച്ഛനെ ചികിത്സിച്ചു കുറെയൊക്കെ ഭേദമാകി, അളിയൻ ഇപ്പോൾ സ്വന്തം ഡ്രൈവിങ്ങ് മാത്രമേ ഉള്ളു ഒരു ചെറിയ ട്രാൻസ്പോര്ട്ടിംഗ് കമ്പനി നാട്ടിൽ തുടങ്ങി കുറച്ചു വണ്ടികളും പിന്നെ കൃഷി എല്ലാമായി. വീടിനടുത്ത് എത്താറായപ്പോൾ വഴി വക്കിൽ ഭ്രാന്തനെപോൽ ഉണ്ണിനന്പുരി താടിയും വളർത്തി മുഷിഞ്ഞ വേഷവുമായി കാർ തടഞ്ഞു. ഇയാൾ ഒരു ശല്യമായില്ലോ എന്നായി അളിയൻ, എന്തെ എന്തുപറ്റി,എന്ന വിവേകിന്റെ ചോദ്യത്തിനുത്തരമായി  അയാൾ പറഞ്ഞു ഇപ്പോൾ കുറെ കാലമായി നാട്ടിൽ അലഞ്ഞ് നടപ്പാണ് അയാളുടെ കാറ് കണ്ടാൽ അല്ലെങ്കിൽ ഒഫീസിൽ കണ്ടാൽ അപ്പോൾ പണം വേണം കുടിക്കാൻ, കൊടുക്കാതെ പോവില്ല, കൊടുത്തില്ലങ്കിൽ എല്ലാം പറ്റിചെടുത്തു എന്ന് പറഞ്ഞ് ബഹളമാകും, എന്താ ചെയ്കാ? ശരിയല്ലേ അയാൾ പറയുന്നത് എന്നായി അവൻ, അപ്പോൾ കുടുംബമോ?, അറിയില്ല ഇവിടുന്നു അന്ന് പോയതാ ഇപ്പോൾ  ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അവർ രണ്ടുപേരും ഒറ്റ ശ്വാസത്തിൽ പറഞ്ഞു. കാറ് നിർത്തി ആയിരം രൂപ കൊടുക്കാൻ അവൻ അളിയനോട് പറഞ്ഞു, വേണോ എന്ന് ചോദിച്ച് മനസില്ലാ മനസ്സോട് അയാൾ പണം കൊടുത്തു, ഇതിനിടയിൽ നന്പൂരി അവനെ കണ്ടു, സംസാരിക്കും മുൻപേ അളിയൻ വണ്ടിയുമായി വീട്ടിലേക്ക് ഓടിച്ചു പോയിരുന്നു. അടുത്ത ദിവസം നേരം വെളുത്ത് അവൻ കണികണ്ടത് ഉണ്ണി നന്പുരിയെ ആണ്. തികച്ചും പ്രാകൃതമായ രൂപം, മാളികയിൽ നിന്നും തെരുവിലേക്ക് പതിച്ച ആ മനുഷ്യനെ നോക്കി അയാൾ നിന്നു. കടന്ന് വന്ന അയാൾ മുറ്റത്ത് തന്നെ നിന്നു പണ്ട് ആയിരുന്നു എങ്കിൽ അവകാശത്തോട് പൂമുഖത്തു കയറി കസേര വലിച്ചിട്ട് ഇരിക്കുന്ന പ്രതാപിയിൽ നിന്നും തെരുവ് തെണ്ടിയിലെക്കുള്ള അകലം അയാൾ മനസ്സിൽ ആക്കി എന്ന് അയാൾക്ക് തോന്നി. ഈ പതനത്തിൽ തനിക്കും ഇല്ലേ പങ്ക് ഓർത്തപ്പോൾ കുറ്റബോധം അയാളെ വേട്ടയാടി, മുറ്റത്തുനിന്നും അയാൾ ഇമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നു. മിഴികളിൽ കണ്ണ് നീർ ധാര ധാരയായി ഒഴുകി, കുറച്ചു നേരം അങ്ങനെ നിന്നിട്ട് അയാൾ തിരിച്ചു നടന്നു. പടിക്കൽ എത്തിയപ്പോഴേക്കും അച്ചു അയാൾക്ക് പിന്നാലെ എത്തി ബലമായി അയാളെ പിടിച്ചു, ഉണ്ണിഏട്ടൻ അവിടെ നിൽക്കുക, എന്ന് പറഞ്ഞു. എന്തിനാ അച്ചു, ഇതെന്റെ ജന്മ വിധിയാണ്, അത് അനുഭവിച്ച് തന്നെ തീർക്കണം എന്നും പറഞ്ഞു അയാൾ മുന്നോട്ട് ആഞ്ഞു, എങ്കിലും അച്ചു പിടിവിട്ടിരുന്നില്ല. എല്ലാം ഉണ്ടായിട്ടും ഞാൻ എന്നെ അറിഞ്ഞില്ല അറിയാൻ ശ്രമിച്ചില്ല, സ്നേഹനിധിയായ അമ്മയെ നേരമ്മാവനെ പോലെ എന്തിനും കൂട്ടു നിന്ന നിന്റെ അഛനെ കുഞ്ഞനിയനായ നിന്നെ, പിന്നെ എനിക്കുവേണ്ടി ജീവിച്ച എന്റെ ശ്രീദേവിയെ മക്കളെ, എനിക്ക്  വേണ്ടത് ലഹരിയായിരുന്നു ലഹരി,ഇന്ന് എല്ലാം നഷ്ട്ടപ്പെട്ടപ്പോൾ ആണ് ഓരോന്നിന്റെയും വില അറിഞ്ഞത്, കൈവിട്ടതോന്നും തിരികെ കിട്ടില്ലല്ലോ, നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, കണ്ടു ഇനി പോകട്ടെ ഭ്രാന്തൻ നന്പൂരി എന്ന ലേബൽ കിട്ടിയിട്ടുണ്ട് അതിനാൽ എനിക്ക് എവിടെയും കിടക്കാം, എന്തും ചെയ്യാം. നിനക്ക് നല്ലത് വരും, ഒരു വിഷമമേ ഉള്ളു ശ്രീദേവിയും മക്കളും അവർ എവിടെയെന്നോ എങ്ങനെ ജീവിക്കുന്നോ എന്നറിയില്ല, നീ എന്നെങ്കിലും അവരെ കണ്ടു മുട്ടുനെങ്കിൽ പറയുക ഞാൻ അവരെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്. ഉണ്ണിയേട്ട, ഞാൻ നിങ്ങളെ അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല, എല്ലാം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി ഒരു നല്ല ജീവിതം ജീവിച്ചു കുടെ? നഷ്ട്ടപെട്ടത്  ചിലതെങ്കിലും തിരിച്ച് എടുക്കാൻ സാധിചെങ്കിലോ? ഇപ്പോൾ നിങ്ങൾ എന്റെ കുടെ വരിക ഈ വേഷം ഒന്ന് വൃത്തിയാക്കാം,പിന്നെ ഭാവിപരുപാടികൾ  തീരുമാനിക്കാം. അന്ന് തന്നെ അവൻ അയാളെ പുതിയ ഉടുപ്പുകളും മറ്റും വാങ്ങി നൽകി, രൂപവും ഭാവവും മാറ്റി അയാളുടെ വീട്ടിൽ തന്നെ താമസിപ്പിച്ചു. താമസിയാതെ അയാളുടെ പാസ്പോർട്ടും വിസയും റെഡിയാക്കി ആ ലീവിന് തിരിച്ച് പോകുന്പോൾ അച്ചുവിന്റെ കുടെ ഉണ്ണിയേട്ടനും ഉണ്ടായിരുന്നു,വെറുതെ ആയിരുന്നില്ല അയളുടെ പ്രധാന ക്യന്പിലെ ചീഫ് പാചകക്കാരൻ  ആയി ജോലിചെയ്യാൻ. അപ്പോഴും അയാളുടെ മനസ്സിൽ അണയാത്ത ഒരു തീ ബാക്കി ഉണ്ടായിരുന്നു, ലഹരിയുടെ ഏതോ ഒരു തലത്തിൽ പിടിവിട്ടു പോയ ഒരമ്മയും മൂന്നു പിഞ്ചു കുഞ്ഞുങ്ങളും, അവർ ഇപ്പഴും ജീവിക്കുണ്ടാകും എന്ന പ്രതീക്ഷയും കണ്ടുമുട്ടാൻ പറ്റും എന്ന വിശ്വാസവും ആണ് അയാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, ആ പ്രത്യാശ എന്ന പിടിവള്ളി മാത്രം.    
  
         വിമാനം ഇറങ്ങിയതും അവൻ ഫോണ് സ്വിച്ച് ഓണ് ചെയ്തു അതിൽ മെസ്സേജ്കളുടെ ഒരു പ്രയാണം ആയിരുന്നു, നോക്കിയപ്പോൾ സുൽത്താൻ അൽബിക്ക്രിയുടെ പല ഫോണിൽ നിന്നും ആണ് അവൻ ഒന്ന് വിയർത്തു, എന്താണാവോ ഇത്ര പ്രധാന പെട്ട കാര്യം, അദ്ദേഹത്തിന് അറിയാം അവൻ വിമാനത്തിൽ ആണ് എന്ന്, അല്ലോചിച്ച് തീരും മുൻപ് സുൽത്താന്റെ വിളി പിന്നെയും എത്തി, വ്തെൻ ഇന്ത ബലത്, കം മറ അന സ്വവി ഫോണ്, അബു അന മവജുദു തയ്യാറാ അൽഹിൻ നാസിൽ ജുവ സിയാറത്ത്, അൽഹിൻ ജെയ്, മൂ മുഷ്കിൽ മിന്നി? ലാ ലാ, ഹയാത്തി മാഫി മുഷ്കിൽ അന ഫർഹാൻ അലിയോം, അന റീഡ് കലാം ഇന്ത, സൈൻ ഖബർ റീഡ് ഔഅൽ ഇസമ ഇന്ത ലാ,  (സുൽത്താൻ സന്തോഷത്തിൽ ആണ് അതിയായ സന്തോഷം വരുന്പോൾ അവൻ അടുത്തുണ്ടാകണം  അല്ലെങ്കിൽ അവനോട് പറയണം, നിഷ്കളങ്കൻ ആയ ശുദ്ധ മനസ്കൻ  പിന്നെ അയാൾ പറഞ്ഞ വാർത്ത കേട്ടപ്പോൾ അയാൾക്ക് തുള്ളി ചാടണം എന്ന് തോന്നി, അവർക്ക് പുതിയ കമ്പനി തുടങ്ങാനുള്ള അനുമതി കിട്ടിയിരിക്കുന്നു, വെറും കമ്പനിയല്ല പബ്ലിക് ലിമിറ്റെഡ് കമ്പനി, മേജർ ഷെയർ ഹോൽഡർ സുൽത്താനും അവനും,ബാക്കി ഷെയർ മാർക്കറ്റിൽ നിന്നും ഇൻവെസ്സ്റ്ററിൽ  നിന്നും സ്വീകരിക്കാം പേപ്പർ വർക്ക് കഴിച്ചിട്ടാണ് നാട്ടിലേക്ക് പോയത്) അവന് തോന്നിയത് ഈ ഭാഗ്യം കൊണ്ട് വന്നത്  ഉണ്ണിയേട്ടൻ ആണ്, ദീർഘകാലമായി ശ്രമിക്കുന്നതാണ് ട്രാൻസ്പോര്ട്ടിംഗ് ആൻഡ് ട്രെഡിങ്ങിൽ നിന്നും ഒരു കണ്സ്ട്രക്ഷൻ വിങ്ങും തുടങ്ങണം എന്ന്, ഇപ്പോൾ തന്നെ സിവിൽ ബിൽഡിംഗ് ജോലികൾ തുടങ്ങിയിട്ടുണ്ട് പക്ഷെ അത് നിയമപ്രകാരമല്ല, എന്തെങ്കിലും സംഭവിച്ചാൽ സുൽത്താൻ കുടുങ്ങും പിന്നെ താനും അതിനാണ് അറുതി വന്നത്. ഉടനെ സിവിൽ എഞ്ചിനീയർ അന്പഴകനെ വിളിച്ചു രേഖകൾ എല്ലാം പുതിയ കമ്പനിയുടെ പേരിലേക്ക് മാറ്റാൻ പറഞ്ഞ് കാറിലേക്ക് കയറി. ഒരാഴ്ചക്കുള്ളിൽ  തന്നെ പുതിയ ലോഗോയും സിറ്റിയിൽ തന്നെ എട്ടുനില കെട്ടിടത്തിൽ ഓഫീസും തയ്യാറായി, ഒപ്പം വലിയ ബോർഡിൽ എഴുതി വച്ചു അൽ ബിക്ക്രി കൻസട്രക്ഷൻ ആൻഡ്  ട്രഡിങ്ങ്  കമ്പനി.  

         ശ്രീദേവി അന്തെർജനം അന്ന് ആരോരുമില്ലാതെ തെരുവിൽ നിൽക്കുകയായിരുന്നു കുടെ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളും എങ്ങോട്ടെന്നില്ലാതെ ഭർത്താവിന്റെ കുടെ യാത്ര തുടങ്ങിയിട്ട് രണ്ടു ദിവസമായി പരിചയമില്ലാത്ത നാൾ വഴികൾ പെട്ടന്നാണ് അദ്ദേഹം മുന്നിലെ ബോർഡ് കാണുന്നതും അവരെ അവിടെ നിർത്തിയിട്ടു കയറി പോകുന്നതും ഇപ്പം നേരം കുറെ ആയി എന്ത് ചെയും ബാറിൽ എങ്ങനാണ് കയറി ചെല്ലുക. ചെന്നാൽ തന്നെ അയാൾ എന്ത് അവസ്ഥയിൽ ആയിരിക്കും ഒരു എത്തും പിടിയും ഇല്ല, അങ്ങനെ നിൽക്കുന്പോൾ അവരുടെ മുൻപിൽ ദൈവദൂതൻ അവതരിക്കുന്നത്, ചേച്ചി വരണം ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല, അപ്പോൾ അദ്ദേഹം? അവർ സന്ദേഹപ്പെട്ടു, ഇത്രകാലം നിഴലുപോലെ നിന്നിട്ട് ഈ തെരുവിൽ അല്ലേ എത്തിയത്, ഇനി മുന്നോട്ട് പോകുവാൻ ആ തണൽ വേണ്ട ഈ പെണ്കുട്ടികളെ എങ്കിലും ഓർത്ത് വരിക, ഏതോ ഒരു അഞാത ശക്തിയുടെ പ്രേരണ പോലെ അയാൾക്കൊപ്പം അവർ നടന്നു, ആ യാത്ര അവസാനിച്ചത് സിറ്റിയിലെ ഒരു ഗേൾസ്സ് ഹോസ്റ്റലിൽ ആണ്, ആ വളപ്പിൽ തന്നെ രണ്ടു മുറിയിൽ കുഞ്ഞ് വീടും വലിയ ഹോസ്റ്റലും അവർക്കായി ഒഴിച്ചിട്ടപോലെ മേട്രന്റെ പണി, തൊട്ടടുത്ത ഗേൾസ്സ് സ്കുളിൽ പെണ്കുട്ടികൾക്കും പഠിക്കാം, വീട്ടിൽ അവർക്ക് താമസിക്കാം ആണ്കുട്ടിക്ക് പഠിക്കാനും അവർ തന്നെ സൌകര്യം ഏർപ്പെടുത്തി,അങ്ങ് ദൂരെ സ്കുളും  കോളേജും എല്ലാം ഒരു വളപ്പിൽ ഉള്ള വിശാലമായ ക്യംപസ്സ് പഠിത്തം എല്ലാം കഴിയും വരെ ഒന്നും അറിയണ്ട, എല്ലാം അവർക്ക് സമ്മതമായിരുന്നു, മുങ്ങി താഴുന്പോൾ കിട്ടിയ കച്ചിത്തുരുന്പ്. വർഷങ്ങൾ പെട്ടന്നാണ് പോയത്  ഇപ്പോൾ  കണ്ണൻ  അതാണ് അന്തർജനത്തിന്റെ മകന്റെ പേര് അവൻ M.B.A അവസാന വർഷം പഠിക്കുന്നു പെണ്മക്കൾ രണ്ട് പേരും നഗരത്തിലെ അറിയപ്പെടുന്ന മെഡിക്കൽ കോളേജിൽ ഡോക്ടർ ഭാഗം പഠിക്കയാണ്. മകൻ വിളിച്ചിരുന്നു,അടുത്ത ആഴ്ച വലിയ കമ്പനികൾ ക്യൻപസ്സിൽ വരുന്നു ഇന്റർവ്യൂ ആയി ബെസ്റ്റ് വിദ്യാർഥി അവനാണ് കിട്ടാതിരിക്കില്ല. കിട്ടിയാൽ പ്രയാസം കുറെ തീരും. മക്കൾ മെരിറ്റ് സീറ്റിൽ പഠിക്കുകയാനെങ്കിലും മറ്റുകാര്യങ്ങൾ നടക്കണ്ടേ, രണ്ട് പേരുടെയും വേളി, എല്ലാം കണ്ണനിൽ ആണ് പ്രതീക്ഷ, അവർ മനോരാജ്യം കണ്ടു. മൂന്നു പേർക്കും പഠിക്കാൻ സ്പോണ്സർഷിപ്പ് കിട്ടി അതിനാൽ വല്യ പ്രയാസം ഉണ്ടായില്ല. ഏതോ ഒരു ഫോറിൻ കമ്പനി കുട്ടികളുടെ മാർക്കും ചരിത്രവും അറിഞ്ഞു വന്നതാനന്നാണ് ഹൊസ്റ്റലിന്റെ ഉടമസ്ഥൻ പറഞ്ഞത്, എന്തായാലും ഈശ്വരാനുഗ്രഹം, അവർ  ഓർത്തു. 

          ക്യൻപസ്സ് സെലക്ഷൻ വലിയ ഉത്സപ്രതീതി ഉണ്ടാക്കി പലതരം കമ്പനികൾ  സോഫ്റ്റ്വെയർ, ബീപിഒ, ഒപ്പം ഇപ്രാവശ്യം വിദേശ കണ്സ്ട്രക്ഷൻ കമ്പനികളും പലതരം വാഗ്ദാനങ്ങൾ, കണ്ണന് ഒന്നും പിടിച്ചില്ല,ഇനി അവസാന കമ്പനിയുടെതും കുടി ബാക്കിയുണ്ട് എന്തായാലും കയറിക്കളയാം, ഗൾഫ് കമ്പനിയാണ് അത്ര പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല, കയറി ചെന്നപ്പോൾ ബോർഡിൽ ഉള്ളവർ എല്ലാം മലയാളികൾ അതിൽ ഒരാളെ നല്ല പരിചയം പോലെ എന്നാൽ ഓർത്തെടുക്കാൻ കഴിയുന്നും ഇല്ല. ഏതാണ്ട് മദ്ധ്യ വയസ്സിലേക്കെത്തുന്ന പ്രായം സുമുഖൻ കണ്ടിട്ട് അയാൾ ആണ് പ്രധാന ആൾ എന്ന് തോന്നുന്നു, ഇന്റർവ്യൂ കഴിഞ്ഞപ്പോൾ കിട്ടിയ മറ്റ് ഓഫറിനേക്കാൾ രണ്ടിരട്ടി പിന്നെ ഒന്നും ആലോച്ചിച്ചില്ല,ഒപ്പിട്ടു, ഒരുവിഷമം മാത്രം പരിക്ഷ കഴിഞ്ഞാൽ പിറ്റേന്ന് വിമാനം കയറണം. ഒരു ഇളവുമില്ല, പറഞ്ഞു നോക്കി. പുറത്തെറങ്ങി ഉടനെ അമ്മയെ വിളിച്ചു, പാവവും സന്തോഷിക്കട്ടെ, ഇന്ന് വരെ ആ മുഖം ചിരിച്ച് കണ്ടിട്ടില്ല, അച്ഛനെ പിരിഞ്ഞന്നുമുതൽ മ്ലനതയാണ്, ഒന്ന് സ്വന്തം കാലിൽ നിന്നിട്ട് വേണം അച്ഛനെ തിരക്കാൻ എവിടെ എങ്കിലും ജീവിച്ചിരിപ്പുണ്ടാകും. പരീക്ഷ കഴിഞ്ഞതും അവൻ ഗൾഫിലേക്ക് പോയി ആരും വന്നില്ല യാത്ര അയക്കാൻ വരണ്ടാ എന്ന് അവൻ പറഞ്ഞിരുന്നു. ഗൾഫിലെ ഒരു വലിയ കണ്സ്ട്രക്ഷൻ കമ്പനിയാണ് അൽ ബിക്രി കണ്സ്ട്രക്ഷൻ, എയർപോർട്ടിൽ പേരെഴുതിയ ബോർഡുമായി ഡ്രൈവർ വന്നു,  അതും വിലകൂടിയ പുതിയ കാർ വണ്ടിയുടെ അകം കൊട്ടാരം പോലെ, ചെന്നുകേറിയ ഓഫീസും  മനോഹരമായി അലങ്കരിച്ച  കൊട്ടാരം തന്നെ, ജോഇനിംഗ് ഫൊർമലിറ്റി കഴിഞ്ഞ് M.D യുടെ ചെൻബറിൽ കൊണ്ടുപോയി നാട്ടിൽ വന്ന അതെ മനുഷ്യൻ, ചെന്നപാടെ പേരുവിളിച്ചു ഇരുത്തി, പിന്നെ ഫൈനാൻസ് മനേജരെ വിളിച്ച് പരിചയപ്പെടുത്തി പിന്നെ  ഒരാഴ്ചക്കുള്ളിൽ എല്ലാം പഠിപ്പിച്ചു മിടുക്കാനക്കി കൊണ്ടുവരാൻ അഞാപിച്ചു. മാനേജർ തമിഴുനാട്ടുകാരൻ അയ്യർ ആയിരുന്നു, അദ്ദേഹം പുറത്തുവന്ന ഉടനെ ചോദിച്ചു നിങ്ങൾ M.D. യുടെ സ്വന്തക്കരനാണോ? അല്ല എന്ന് അവൻ പറഞ്ഞു, എന്തെ എന്ന് ചോദിച്ചപ്പോൾ നിങ്ങളിൽ ഉള്ള താൽപ്പര്യം കൊണ്ട് ചോദിച്ചതാണ് എന്നാ മറുപടിയും മുറിക്ക് പുറത്തു അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നു, വിവേക് മേനൻ  ആ ആർക്കറിയാം അവൻ ആത്മഗതം ചെയ്തു.        

      അയ്യർ ഒരു നല്ല മനുഷ്യൻ ആയിരുന്നു, സരസനും രസികനും ആയ ടിപ്പികൽ അയ്യർ തന്നെ നെറ്റിയിൽ വിഭുതിയും ഇടക്കുള്ള ആണ്ടവാ വിളിയും എല്ലാമുണ്ട്, ആദ്യ ദിവസം അക്കൗഡൻസിയുടെ  ബാലപാഠം ഒപ്പം സിസ്റ്റം എങ്ങനെ ഓടുന്നു എന്നെല്ലാം പഠിപ്പിച്ചു. രണ്ടാം ദിവസം റെക്കോർഡ് റൂമും ഫയൽ അറെഞ്ചുമെന്റ്റ്റും അലമാരി എല്ലാം തുറന്നു എങ്ങനെ കാര്യങ്ങൾ പൊകൂന്നു എന്ന് നോക്കാൻ പറഞ്ഞു. കൂട്ടത്തിൽ ഒരു താക്കോൽ കാട്ടി ഇത് രഹസ്യ ഫയൽ വച്ചിരിക്കുന്നതിന്റെതാണ് ആ അലമാരി തുറക്കരുത് എന്ന് പറഞ്ഞു, അവൻ തലയാട്ടി, ഉച്ചക്കുള്ള ഭക്ഷണ സമയം എല്ലാരും ഓഫീസ് വിട്ടു ഒരു മണിക്കൂർ ബ്രേക്ക് ആണ് അവിടെ അവൻ മാത്രം രാവിലത്തെ ഭക്ഷണം അവനു പിടിച്ചില്ല അതിനാൽ ഉച്ച ഭക്ഷണം വേണ്ട എന്ന് കരുതി അവൻ പുറത്ത് പോയില്ല, ലോക്കർ മുറിയിൽ ഇരുന്ന് വിശ്രമിക്കുകയാണ്, മേശപ്പുറത്ത് താക്കോൽ കൂട്ടം വെറുതെ നോക്കിയിരുന്നപ്പോൾ ആ താക്കോൽ അവന്റെ ദൃഷ്ട്ടിയിൽ ഉടക്കി, എന്ത് രഹസ്യമായിരിക്കും അവ ഒളിപ്പിചിരിക്കുക ചെറിയ ജിജ്ഞാസ അവനെ പിടികുടി നോക്കുക തന്നെ ഇപ്പോൾ ആരും ഇല്ല ഇവിടെ ഇത് തന്നെ തക്കം, അവൻ അലമാരി തുറന്ന് അതിൽ പരതി പല സാന്പത്തിക ഇടപാടിന്റെ രസീതുകൾ രേഖകൾ ഒന്നും ഇന്റ്രെസ്റ്റിങ്ങ് ആയി അവന് തോന്നിയില്ല അടച്ചേക്കാം എന്ന് കരുതുന്പോൾ ഒരു നീല കവർ കണ്ണിൽ പെട്ടു തുറന്നിരിക്കുകയായിരുന്നു, അവൻ അതെടുത്ത് തുറന്ന് നോക്കി നിറയെ ഇന്ത്യയിലേക്ക് പണം അയച്ച രസീതുകൾ കമ്പനി വിവേക് മേനനുവേണ്ടി അയച്ചിരിക്കയാണ് എന്നാൽ അയച്ച വിലാസക്കാരൻ കണ്ണൻ നന്പുതിരി പിന്നെ തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരും, കഴിഞ്ഞ മാസം വരെ ഉണ്ട്, അവൻ ഞെട്ടി പോയി ഇവർ എന്തിന് എനിക്ക് വേണ്ടി? പ്രിൻസിപ്പൽ തരുന്ന സ്റ്റൈപ്പെണ്ട്  ഇതായിരുന്നു? എന്തിന്? വീണ്ടും രണ്ട് ഫയലുകൾ കുടി അത് പെങ്ങൻമാർക്കുള്ളത്, അപ്പോൾ തങ്ങളെ ഇവിടം വരെ ആക്കിയത് ഇവരാണോ? എന്തിന് അവന് ഒരു എത്തും പിടിയും കിട്ടിയില്ല. അവൻ ആൾക്കാർ വരും മുൻപേ എല്ലാം ഭദ്രമായി തിരിച്ച് വച്ച് പൂട്ടി  യഥാസ്ഥാനത്ത് ഇരുന്നു. ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ അയ്യർ എത്തി, കണ്ണാ എപ്പടി ഇരിക്കെ എന്ന ചോദ്യവും ആയി, നീ ശാപ്പിടില്ലെയോ? അപ്പോൾ അവൻ പറഞ്ഞു രാവിലെ വയർ ശരിയായില്ല അപ്പോൾ ഒരു നേരം ഉപവാസം ആക്കാം എന്ന് കരുതി, തെരിയും ഇന്ത ഊരു ശാപ്പാട് ഉനനക്കു പിടിക്കുന്നില്ല താനെ, നിന്നെ പടുക്ക വച്ചിരിക്കുന്നത് സിറ്റിയിലും. ഒകെ പറവയില്ലേ കണ്ണാ ഞാൻ വ്യഴാക്കലമേ ഒരിടത്ത് കൂട്ടി പോറെൻ നല്ല കേരള വെജിറ്റെറിയൻ ശാപ്പാട് കഴിക്ക വേപ്പേൻ രണ്ടു നാള് എങ്കൂടി തങ്ങി ഞാഴക്കലമേ തിരിപ്പി വരുവേൻ ഒക്കെവാ, അവൻ തലയാട്ടി അങ്ങനെ എങ്കിൽ അങ്ങനെ തന്നെ, വ്യാഴം വരാൻ അവൻ കാത്തിരുന്നു ആഹാരത്തിന് മാത്രമല്ല പുതിയ സ്ഥലങ്ങൾ കുടി കാണാമല്ലോ. 

       അന്ന് വൈകിട്ട് റുമിൽ ചെന്ന് അവൻ അമ്മയെ വിളിച്ചു ആരാണ് ഈ വിവേക് മേനോൻ, അവനറിയണമായിരുന്നു എന്തിന് തന്റെ കുടുംബത്തിന് ഇയാൾ പണം അയക്കണം ഇയാൾ അരാണ്? പക്ഷേ അവർക്കും വിവേകിനെ അറിയില്ലായിരുന്നു. ഓഫീസിൽ പോലും അയാളെ പറ്റി ചോദിയ്ക്കാൻ മടി ആയിരുന്നു, രഹസ്യങ്ങൾ താൻ അറിഞ്ഞു എന്ന് വന്നാൽ എങ്ങനെ അദ്ദേഹം പ്രതികരിക്കും എന്നറിയില്ലാല്ലോ,പുതിയ നാട് ഇവിടെ തനിക്ക് ഒന്നും അറിയില്ല എന്നാൽ അദ്ദേഹം തന്റെ കമ്പനിയുടെ ഉടമസ്ഥൻ വലിയ പണക്കാരൻ മനസ്സ് അവനോട് പറഞ്ഞു ക്ഷമിക്കുക എല്ലാം നിന്റെ അടുക്കൽ വരും, ആ ഉൾവിളി അവൻ സ്വീകരിച്ചു.അങ്ങനെ വ്യഴാഴിച്ച ആയി വൈകിട്ട് അയ്യരുടെ വണ്ടിയിൽ കയറി അവർ യാത്രയായി വണ്ടി ഓടി തുടങ്ങിയതും അയാൾ കർണാട്ടിക് സംഗീതാലാപനം തുടങ്ങി അതും നല്ല ശാരീരത്തിൽ പണ്ടേ സംഗീത പ്രേമിയായ അവൻ താളം പിടിച്ചും തുടങ്ങി. അങ്ങനെ അവർ വലിയ ക്യാമ്പ് ഗൈറ്റിൽ എത്തി ആ വണ്ടി കണ്ടതും കാവൽക്കാരൻ ഗൈറ്റ് മലക്കെ തുറന്നു, റൂമിൽ എല്ലാ സൌകര്യവും ഒരുക്കിയിരുന്നു, ഒരു സ്വീകരണ മുറി അതുകടന്നു ചെന്നാൽ തീൻ മേശ, ഇരുന്നു ആഹാരം കഴിക്കാനും ടെലിവിഷൻ കാണാനുമുള്ള  സൗകര്യം പിന്നെ കിടപ്പുമുറി അത്രയും കണ്ടാലെ അയ്യരുടെ അവ്വിടുത്തെ പ്രതാപം അറിയാം. പുറത്ത് വിശാലമായ ക്യാന്പ് സജ്ജികരിച്ചിരിക്കുന്നു. ഏതാണ്ട് അയ്യായിരം പേരെങ്കിലും ഒരു സമയത്ത് കാണും പോലും എല്ലാവർക്കും അവരുടെ പദവിക്കനുസരിച്ച് സൌകര്യങ്ങൾ അയ്യരുടെ അഭിപ്രായത്തിൽ ആഹാരം റൊന്പ പ്രമാദം അതിൽ വെജിറ്റെരിയൻ ഓഹോ പറയാൻ വാക്കുകളില്ല. ഇന്ന് അത് അനുഭവിച്ഛറിയാൻ കണ്ണാ നിനക്ക് നാൻ ചാൻസ് തന്നിരിക്കുന്നു. 

          കുളിച്ചു റെഡിയായി വന്നപ്പോഴേക്കും അയ്യർ റെഡിയായിരുന്നു,അവന് ഗസ്റ്റ് റും പറഞ്ഞ് വച്ചിരിന്നു അതിനാൽ എല്ലാം ഓക്കെ. തീൻ മുറിയിൽ ആഹാരം നിരത്തി അടച്ചു വച്ചിരുന്നു. സൈഡുമേശയിൽ അയ്യർ അനുസാരികൾ തയ്യാറാക്കുകയായിരുന്നു വിസ്കി, ബ്രാണ്ടി എന്ന് വേണ്ടാ എല്ലാ ബ്രാഡും ഉണ്ട്, മൂന്നു  ഗ്ലാസും അവൻ കണ്ടപാടെ വേണ്ടാ എന്നുപറഞ്ഞു, അയാൾ നിർബന്ധിച്ചു ഒരു ബഹുമാനവും ഇതിന്റെ മുന്നിൽ വേണ്ട,  ഇത് സോമരസം ദേവകളും ബഹുമാനിക്കുന്നത്, അവൻ ഇല്ല എന്ന് തീർത്ത് പറഞ്ഞു, അപ്പോൾ അയ്യരുടെ മുഖം മ്ലാനമായി,കടവുളെ ഇന്നും തനിച്ചോ?എന്ന ചോദ്യവും അപ്പോൾ ഈ ഗ്ലാസ്സോ എന്നായി അവൻ അതും സിന്ബോളിക് തന്നെ അവകാശി ഇപ്പോൾ വരും നിറച്ച് വൈക്കണം എന്നിട്ട് പോകുന്പോൾ അതും ഞാൻ കുടിക്കണം. നല്ല മനുഷ്യൻ നന്പുതിരിയാണ് നിന്നെ പോലെ പക്ഷേ കുടിക്കില്ല,  നല്ല കൈപുണ്യം അണ് ആഹാരം എല്ലാം നമുക്കായി അദ്ദേഹം ഉണ്ടാക്കിയതാണ് അതിന്റെ മണം കണ്ടില്ല, ശരിയാണ് ആ മണം മത്ത് പിടിപ്പിക്കുന്നു, തന്നെ അത് അവനെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി, വീട്ടിലെ ആഹാരം അവന് ഒരു പ്രഹേളിക ആയിട്ട് വർഷങ്ങൾ ആയല്ലോ, കുടുംബത്തോടെ കൂടിഇരുന്നിട്ട്, അവൻ നിറഞ്ഞ കണ്ണുകൾ അയ്യർ കാണാതെ തുടച്ചു. പിറകിൽനിന്നും വന്ന മലയാളത്തിൽ ഉള്ള ചോദ്യമാണ് അവനെ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിച്ചത്, അയ്യരുടെ സുഹൃത്ത് എത്തിയോ? എന്നെ കാത്തിരുന്നു മുഷിഞ്ഞു അല്ലെ, കുറച്ചു ജോലി കുടെ ഉണ്ടായിരുന്നു, നാളെ വെള്ളി ആഴ്ച അല്ലെ എല്ലാടത്തും കണ്ണ് ചെന്നില്ലങ്കിൽ പിന്നെ അതായി പ്രശ്നം. മദ്ധ്യ വയസ്സ് കഴിഞ്ഞ ഒരു ആഡ്യൻ തലയിൽ പകുതി നര കയറി കഴിഞ്ഞിരിക്കുന്നു, എങ്കിലും നല്ല തേജസ്സ് അദ്ദേഹം തീൻ മുറിയിലേക്ക് കയറി വരികയാണ്, മുന്നിൽ എത്തിയതും കണ്ണൻ കസേരയിൽ നിന്നും എഴുനേറ്റു പോയി അത് അച്ഛൻ തിരുമേനി ആയിരുന്നു, അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല എത്രയോ കാലമായി കാണണം എന്ന് ആഗ്രഹിച്ച തന്റെ അച്ഛൻ പെട്ടന്ന് മുൻപിൽ, അവൻ വല്ലാതെ നോക്കി നിൽക്കുന്നത് കണ്ട് ആയാലും അവനെ സുക്ഷിച്ച് നോക്കി പിന്നെ കണ്ഠം മുറിഞ്ഞ് പതറി തെറിച്ച ഒരു വിളിയാണ് പുറത്തേക്ക് വന്നത്, മോനെ കണ്ണാ എന്ന്, എല്ലാം കണ്ടിരുന്ന അയ്യർ കണ്ണുകൾ തിരുമി ചോദിച്ചു അപ്പോൾ ഇത് തിരുമേനിയുടെ മകനാണോ  അതെ കണ്ണൻ, പിന്നെ അവിടെ നടന്നത് വർഷങ്ങളായി പരസ്പരം നഷ്ട്ടപ്പെട്ട് പോയ സ്നേഹത്തിന്റെ കയറ്റിറക്കങ്ങൾ ആയിരുന്നു, താൻ മരിച്ചു പോയിരിക്കും എന്ന് കരുതിയവർ എല്ലാം ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഉണ്ണി നന്പൂതിരിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല, ഉടനെ അയ്യരുടെ ഫോണ് പിടിച്ചെടുത്ത് അയാൾ അച്ചുവിനെ വിളിച്ചു. അതിന് അച്ചുവിന്റെ മറുപടി ഒരു ചിരിയും പിന്നെ ഒരു ചോദ്യവും ആയിരുന്നു കണ്ണൻ അവിടെ എത്തി അല്ലെ? അയ്യരുടെ കൂടെ കൂട്ടിയത് അതിനു തന്നെ ആയിരുന്നു. ഫോണ് വച്ചു കഴിഞ്ഞപ്പോൾ കണ്ണൻ ചോദിച്ചു അച്ഛ, അച്ചു മാമനെവിടെ നിങ്ങൾ തമ്മിൽ കാണാറുണ്ടോ? എനിക്കും ഒന്ന് കാണണം, പിന്നെ നീ ദിവസവും കാണുന്നതാരെ? എന്നായി അയ്യർ, അപ്പോൾ വിവേക് മേനോൻ തന്നെയാണ് അച്ചു, കണ്ണൻ തന്റെ മുന്നിലെ കണ്ണികൾ ഒന്നൊന്നായി കൂട്ടി ഇണക്കി, ഓരോ രഹസ്യങ്ങളും അവന്റെ മുന്നില് അഭ്രപാളിയിൽ എന്നപോലെ തെളിഞ്ഞു. ആറുമാസം കഴിഞ്ഞ് അച്ച്ചുവിനോടൊപ്പം  നാട്ടിൽ പോകാൻ  ഉണ്നിയെട്ടനോടൊപ്പം  അൽ ബിക്രി കമ്പനിയുടെ  ചീഫ്  അഡ്മിൻ  മനേജരും ഉണ്ടായിരുന്നു, ഒപ്പം നാട്ടിൽ അവരെ കാത്ത് മറ്റൊരു അത്ഭുതവും പ്രതാപം നഷ്ട്ടപ്പെട്ട് നശിച്ച് പോയി എന്ന് ഏവരും കരുതിയ ചേരാവള്ളി മന അതുഗ്ര പ്രതാപത്തോടെ വിളങ്ങി നിന്നു അതിന്റെ പൂമുഖത്ത് കെടാവിളക്കിൽ നിന്നും തെളിച്ച ദീപവുമായി അച്ഛനെയും മകനെയും അരതിയുഴിഞ്ഞു സ്വീകരിക്കാൻ ശ്രീദേവി അന്തർജനവും ഒപ്പം ദീപനാളത്തിന്റെ തേജസ്സോടെ രണ്ട് പെണ്മക്കളും നിന്നിരുന്നു. അവരെ വിട്ടിട്ട് ഇടക്കെ വീട്ടിലെക്ക് പോയ അച്ചു മനസ്സിൽ കരുണാകര മേനോനെ  ധ്യാനിച്ച് അദ്ദേഹതോടായി പറഞ്ഞു അച്ഛാ ഞാൻ നമ്മുടെ വീട്ട് പാരന്പര്യം കളഞ്ഞില്ല മനയുടെ കാവലാളായി ഞാനുണ്ട് അതുവരെ ഒന്നും അവരെ ബാധിക്കില്ല കാലക്കേടിന്റെ ശാപമാല്ലാതെ, പൂർവികർ ഉടവാൾ കുത്തി ചെയ്ത ശപഥം ഞാനും പാലിച്ചു എന്നെ അനുഗ്രഹിച്ചാലും. അപ്പോൾ സന്ധ്യ മയങ്ങി ഇരുൾ പരക്കാൻ തുടങ്ങി,  പടിഞ്ഞാറേ മാനത്തെ  ചക്രവാളത്തിന്റെ തെക്കേ ചരുവിൽ വജ്ര നക്ഷത്രത്തിന്റെ ശോഭയിൽ ജ്വലിച്ചുനിന്ന ഒരു നക്ഷത്രം  അയാളെ നോക്കി കണ്ണ് ചിന്മിക്കൊണ്ടേ ഇരുന്നു.   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ