അണുകുടുംബത്തിന്റെ അവസ്ഥാന്തരങ്ങൾ



                     അണുകുടുംബത്തിന്റെ  അവസ്ഥാന്തരങ്ങൾ  

                       ചുവരിൽ തുങ്ങിയ ക്ലോക്കിൽ നിന്നും കിളിയിറങ്ങി എട്ട് തവണ ചിലച്ചിട്ട് കയറിപോയി  ഇനി അഞ്ച് നിമിഷങ്ങൾ മാത്രം സഞ്ചു തീൻമേശക്കരുകിൽ എത്തും അപ്പോൾ ആഹാരം അവിടെ കണ്ടില്ലങ്കിൽ? അവൾ വേവലാതിയോടെ ചുറ്റും നോക്കി, ഒരു എത്തും പിടിയും കിട്ടുന്നില്ല. പെട്ടന്നാണ് തലേദിവസം വാങ്ങി വച്ച ബ്രഡും ഫ്രീസറിൽ ഇരുന്ന ജാമിനെപ്പറ്റിയും ഓർമ്മ വന്നത്, പിന്നെ അവൾ അമാന്തിച്ചില്ല വേഗം കുറെ ബ്രഡുമെടുത്തു അതിൽ ജാം പുരട്ടി കൂടെ  ജൂസ് കൂട്ടി മേശമേൽ വച്ച് അടുക്കളയിൽ പോയി സഞ്ചുവിന്റെ  പ്രതികരണത്തിനായ് കാത്തു നിന്നു. അവൾ ഗായത്രി, പോസ്റ്റ് ഗ്രാഡുവെറ്റ് കോഴ്സ കഴിഞ്ഞയുവ സുന്ദരി ഇപ്പോൾ സഞ്ജീവ് മേനോൻ എന്ന കോമളനും യുവാവും വിദ്യാഭ്യാസ സന്പന്നനും സർവ്വോപരി ബംഗ്ലൂരിൽ മാത്രമല്ല അന്തർദേശിയ തലത്തിൽ ബ്രാഞ്ചുകൾ ഉള്ള സോഫ്ട്വേർ കമ്പനിയുടെ ഭാവിവഗ്ദാനം എന്നറിയപ്പെടുന്ന ബിസ്സിനെസ്സ് എക്സ്ക്യുട്ടിവ് സഞ്ചുവിന്റെ ഭാര്യ. കല്യാണം കഴിഞ്ഞ് മദ്ധ്യകേരളത്തിലെ ചെറിയ പട്ടണത്തിൽ നിന്നും ബാംഗ്ലൂർ എന്ന വലിയ നഗരത്തിലേക്ക് പറിച്ച് നടപ്പെട്ടിട് ഒരുമാസമായി, ആ ഭംഗിയായി അലങ്കരിക്കപ്പെട്ട സമൂഹത്തിലെ സന്പന്നന്മാർ  താമസിക്കുന്ന കോളനിയിലെ ആ ഫ്ലാറ്റിൽ അവർ രണ്ട് പേരും മാത്രം. അവളുടെ മാതാപിതാക്കൾ അങ്ങ് നാട്ടിൽ, സഞ്ചുവിന്റെ മാതാപിതാക്കൾ കൊച്ചിയിലും. മദ്ധ്യ കേരളത്തിൽ സാമാന്യം നല്ലനിലയിൽ ഉള്ള വീട്ടിലെ അച്ഛനമ്മമാരുടെ ഏക മകളാനവൾ രണ്ട് ഏട്ടന്മാരുടെ കുഞ്ഞി പെങ്ങൾ പഠിക്കുന്ന കാലത്ത് അതുമാത്രമേ അവൾക്ക് ജോലി ഉണ്ടായിരുന്നുള്ളു, ലോകം കോളേജും വീടും. പഠിക്കാനോ  ബഹുമിടുക്കിയും. അവളുടെ ഇഷ്ട്ട വിഷയത്തിൽ തന്നെ പോസ്റ്റുഗ്രാഡുവേഷൻ ചെയ്തു, ഒരു ടീച്ചർ ആകണം എന്നതായിരുന്നു അവളുടെ ആഗ്രഹം, രണ്ടാം വർഷ പരീക്ഷ കഴിഞ്ഞ് ഇരിക്കുന്പോഴാണ് സഞ്ചുവിന്റെ വീട്ടിൽ നിന്നുള്ള ആലോചന വന്നത് എല്ലാവർക്കും പയ്യനെ ഇഷ്ട്ടമായി അവൾക്കും.

       എല്ലാം പെട്ടന്നായിരുന്നു. കല്യാണം ഇവിടെക്കുള്ള പറിച്ചുനടൽ എല്ലാം. ആരും ചോദിച്ചില്ല അവളുടെ ഇഷ്ട്ടം അവൾ പറഞ്ഞുമില്ല. എന്നും അങ്ങനെയാണ്  അവളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മറ്റുള്ളവർ ആണ്, അദ്യമൊക്കെ അച്ഛനമ്മമാർ  പിന്നെ ഏട്ടന്മാർ കുടിക്കുടി, ഇപ്പോൾ സഞ്ചുവും. അച്ഛനമ്മമാർ അവളോട് അഭിപ്രായം ചോദിക്കുമായിരുന്നു, മറ്റുള്ളവർ അതുമില്ല. എന്നാൽ  അതിൽ അവൾക്ക് വലിയ പരിഭവവും ഇല്ല. പണ്ടേ അവളുടെ മനസ്സിൽ രൂഡമൂലമായതാണ് നല്ല പെണ്കുട്ടികൾ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാറില്ല, അവർക്കായി അവരുടെ രക്ഷിതാക്കൾ  തീരുമാനങ്ങൾ എടുക്കും, ചിലപ്പോൾ ചെറിയ എതിർപ്പ് തോന്നിയാലും അത് അവരുടെ നല്ലതിനായിരിക്കും എന്ന്. പിന്നെ അവൾക്കും തോന്നിയിരുന്നു ചിന്തിച്ചു തലപുണ്ണക്കെണ്ടല്ലോ. എന്നും തനിക്ക് ചുറ്റും തന്നെ സ്നേഹിക്കുന്നവർ ഒരു അദിർശ്യമായ  സംരക്ഷണ വലയം തീർത്തിരുന്നു. എന്നാൽ അത് തകർത്ത്  ചാടാൻ അവൾ ശ്രമിച്ചും ഇല്ല. സ്നേഹപാശത്തിന്റെ ബന്ധനം അത് അവൾക്ക് ഇഷ്ട്ടവുമായിരുന്നു. വീട്ടിൽ സംരക്ഷണത്തിന്റെ  സ്നേഹത്തിന്റെ മാത്രമായിരുന്നെങ്കിൽ സഞ്ചുവിൽ ഭയത്തിന്റെ  നേരിയ ഇഴകളും ഉണ്ടോ എന്ന സംശയം.  വിവാഹം  നിശ്ചയിച്ച ആദ്യനാൾ മുതൽ അമ്മ പറയും അവിടെ ചെന്നാൽ നല്ല അടക്കവും ഒതുക്കവും വേണം നിന്റെ ചേട്ടന്മാരോടും അമ്മയോടുമുള്ള കുസൃതികൾ അവിടെ കാട്ടരുത്, ഭർത്താവിനെ സ്നേഹിക്കണം, അത് അമ്മ പറഞ്ഞില്ലന്കിലും ഇഷ്ട്ടമാണ് ആദ്യം കണ്ടതുമുതൽ ഈ നിമിഷം വരെ, എല്ലാവരെ കോണ്ടും നല്ലത് എന്ന് പറയിക്കണം. ഭർത്താവിന്റെ എല്ലാ ഇഷ്ട്ടങ്ങളും സാധിച്ച് കൊടുക്കണം, ഇല്ലങ്കിൽ അമ്മയെ ആയിരിക്കും എല്ലാരും കുറ്റം പറയുക. പറഞ്ഞ് അവസാനിപ്പിക്കുന്പോൾ  എന്നും ചെറുതായി അമ്മയുടെ കണ്ണുകൾ നിറയാറാണ് പതിവ്.  അവൾക്ക് ഒരിക്കലും അത് ഇഷ്ട്ടമല്ല,അമ്മ എപ്പോഴും സന്തോഷവതിയായി ഇരിക്കണം, അതിനാൽ എല്ലാം മൂളിക്കേൾക്കും, പിന്നെ ഇന്നുവരെ അതെല്ലം അക്ഷരം പ്രതി അവൾ അനുസരിക്കാറും ഉണ്ട്. അതിന് കാരണങ്ങൾ രണ്ട് അമ്മയുടെ ഉപദേശവും പിന്നെ സഞ്ചുവിനൊടുള്ള ആഴം കാണാത്തത്രയുമുള്ള സ്നേഹവും. സഞ്ചുവിനും തന്നോട് സ്നേഹം തന്നെ  പക്ഷേ പ്രകടിപ്പിക്കാറില്ല ജോലി സമയം കഴിഞ്ഞാൽ ഓടിയെത്തും വീട്ടിൽ എന്നാൽ സംസാരം പോലും കഷ്ട്ടി,വന്നാൽ ചായയും കുടിച്ചു കമ്പുട്ടെറിന്റെ മുൻപിൽ ഇടക്ക് പകൽ അവൾ ക്യാൻവാസിൽ വരക്കാറുള്ള പൊട്ട ചിത്രങ്ങൾ കണ്ട് അഭിപ്രായം പറയാറുണ്ട്, ഇനിയും വരയ്ക്കണം കുറെ ചിത്രങ്ങൾ  ആയാൽ നമുക്ക് ചിത്രങ്ങളുടെ പ്രദർശനം നടത്തണം എന്നൊക്കെ പറയും.  

            സഞ്ചുവിന്റെ ഗായൂ എന്ന നീട്ടിയ വിളി അവളെ ചിന്തയിൽ നിന്നും ഉണർത്തി, ഇവിടെ വരൂ എന്നുകേട്ട് മനസില്ലാമനസ്സോട് അവൾ പതിയെ പതിയെ തീൻ മുറിയിലേക്ക് ചെന്നു. അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു, തൊണ്ടയിൽ ജലാംശം വറ്റി, നെറ്റിയിൽ വിയർപ്പുമണികൾ പൊടിഞ്ഞു, മൊത്തത്തിൽ ഒരു എരിപൊരി സഞ്ചാരം. ചെന്നപാടെ അവൻ ഇരിക്കാൻ പറഞ്ഞു. പിന്നെ ചോദിച്ചു എന്താ ഇത് ഇവിടെ തീ കത്തിച്ചില്ലേ? ജാമിന്റെ തണുപ്പ് കാരണം കടിക്കാൻ പോലും കഴിയുന്നില്ല പ്രാതൽ കഴിക്കാതെ എങ്ങനെ ഞാൻ ഒഫീസ്സിൽ പോകും, അവൻ പറഞ്ഞ് നിർത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കി.അത് ആ...... അവളുടെ തൊണ്ടയിൽ നിന്നും വാക്കുകൾ മുറിഞ്ഞ് മുറിഞ്ഞ് വന്നു നെറ്റിയിൽ വിയർപ്പുമണികൾ ധാര ധാരയായി വരൻ തുടങ്ങി, എങ്കിലും കിട്ടിയ ധൈര്യത്തിൽ അവൾ പറഞ്ഞൊപ്പിച്ചു  ഗ്യാസ് സ്റ്റുവൂ കത്തുന്നില്ല, രാവിലെ മുതൽ ശ്രമിച്ചു,പക്ഷേ? അവൾ അർതോക്തിയിൽ  പറഞ്ഞു നിർത്തി. ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി. അവൾ ഇന്നലെ വരെ കാണാത്ത ഒരു രൂപം അവനിൽ കാണുകയായിരുന്നു, അത് കണ്ടു അവളും ചിരിച്ചു. പെട്ടന്ന് ഗൌരവം പൂണ്ട് അവൻ ചോദിച്ചു എന്നാൽ എന്നെ വിളിക്കമായിരിന്നില്ലേ? വേണ്ട ഒന്നും പറയേണ്ട എന്ന് പറഞ്ഞ് അവൻ എഴുനേറ്റു. അടുക്കളയിൽ ചെന്ന അവനും മനസിലായില്ല എന്ത് പറ്റി എന്ന്, പിന്നെ അവൻ തന്നെ ഗ്യാസ് ഏജൻസിയിൽ വിളിച്ചു, അവിടെനിന്നും മെക്കാനിക്ക് വന്നപ്പോഴാണ് കുറ്റി കാലി ആയതാണെന്നും അടുത്ത് തന്നെ ഇരുന്ന സ്പെയർ കുറ്റി മാറിയാൽ മതിയായിരുന്നു എന്നും രണ്ട് പേർക്കും മനസിലായത്.അയാൾ പോയ പുറക് രണ്ട് പേരും അതോർത്തുകുറെ ചിരിച്ചു. മെക്കാനിക്ക് പോകുന്നതിന് മുൻപ് ഇൻഡക്ഷൻ  സ്റ്റവ്നിനെ കുറിച്ചും പറഞ്ഞു കൊടുത്ത്.അതിനാൽ അന്നവൻ ജോലിക്ക് പോയില്ല രാവിലെ തന്നെ പോയി അത് വാങ്ങി പ്രവർത്തങ്ങൾ അവൾക്ക് പഠിപ്പിച്ചു. 

             ഇങ്ങനെ അവരുടെ ആ കൊച്ച് ജീവിതം മുന്നോട്ട് പോയി മാസങ്ങൾ അവയെ വർഷങ്ങൾ തിന്നാൻ തുടങ്ങി. ഇതിനിടയിൽ അവർ പലതവണ നാട്ടിൽ പോയി നാടും വീടും എല്ലാരേയും കാണാൻ ഒപ്പം ഗായത്രീയുടെ വീട്ടിലും. പണ്ടൊക്കെ അവരെ കാണുന്പോൾ വീട്ടുകാർക്ക് വളരെ സന്തോഷമായിരുന്നു, എന്നാൽ ഇപ്പം കാണുമ്പോഴും ഫോണിൽ സംസാരിക്കുന്പോഴും ഒരു മ്ലാനത രണ്ട് പേർക്കും തോന്നിയെങ്കിലും  പരസ്പരം ഒന്നും പറഞ്ഞില്ല. അങ്ങനെ ഇരിക്കുന്പോഴാണ്  ഓണം വരുന്നത് ഒപ്പം സഞ്ചുവിന്റെ അച്ഛന്റെ അറുപതാംപിറന്നാളും, കുറച്ചുകാലം നാട്ടിൽ നിൽക്കാൻ അവർ തീരുമാനിച്ച് അവർ നാട്ടിലേക്ക് പോയി. അവിടെ സഞ്ചുവിന്റെ ഒട്ടുമിക്ക ബന്ധുക്കളും  കൂട്ടത്തിൽ സഞ്ചുവിന്റെ ഒരേ ഒരു അച്ഛനപെങ്ങളും അവർ വിദേശത്തായിരുന്നു താമസം അതിനാൽ ഗായത്രി അവരെ കണ്ടിട്ടില്ല. ഇനി അവർ നാട്ടിൽ കുടുകയാണ് പോലും  ഒരുമകൾ ഉണ്ടായിരുന്നു കല്യാണം കഴിച്ച് USൽ ഭർത്താവും കുട്ടിയുമായി താമസമാക്കി  ശരിക്കും സഞ്ചുവിനെ കോണ്ട് വിവാഹം കഴിപ്പിക്കാൻ ആലോചിച്ചിരുന്നു എന്നാൽ നടന്നില്ല അതിന്റെ ഒരു ഇച്ചാഭംഗം അമ്മായിക്ക് ഉണ്ട് പോലും, സഞ്ചുവിന്റെ അമ്മയാണ് പറഞ്ഞത്. ചടങ്ങുകൾ കഴിഞ്ഞ് എല്ലാരും പോയി എന്നാൽ അമ്മായി അവരെ വീട്ടിലേക്ക് ക്ഷണിച്ചു, അങ്ങ് വടക്ക് പാലക്കാടാണ് അവർ താമസിക്കുന്നത്, അത് അറിഞ്ഞപ്പോൾ അവൾക്കും സന്തോഷമായി യാത്ര പണ്ടേ അവൾക്ക് ഇഷ്ട്ടംമാണ്, കൂടാതെ കാറിൽ സഞ്ചുവും താനും മാത്രം പോകുന്നു എന്ന് പറഞ്ഞപ്പോൾ അത് ഇരട്ടി മധുരവുമായി. കൊച്ചിയിൽ നിന്നും രാവിലെ പുറപ്പെട്ട  അവർ ഉച്ച കഴിഞ്ഞ് പാലക്കാട്ട് എത്തി, വളരെ പതുക്കെ ആയിരുന്നു അവരുടെ യാത്ര. പ്രകൃതി ഭംഗി ആസ്വദിച്ചും ഇടയ്ക്കിടയ്ക്ക് നിർത്തിയും മറ്റും. സഞ്ചുവിന്റെ അച്ഛന്റെ വീട് പാലക്കാടയതിനാൽ ചെറുപ്പത്തിലെ പലതവണ പോയി വഴി അവന് നല്ല നിശ്ച്ച്ചയമായിരുന്നു. അവിടെ ഒരു ഇടത്തരം ടൌണിൽ ഹൈവേയിൽ തന്നെ ആയിരുന്നു അമ്മായിയുടെ വീട്. അവർ രണ്ട് ദിവസം അവിടെ തങ്ങി, അമ്മായിയും  അവരുടെ ഭർത്താവും പിന്നെ വേലക്കാരും മാത്രം അവിടെ  അവർ ചെന്നത് അവർക്ക് വലിയ സന്തോഷമായി.  അവിടെ ചെല്ലും വരെ ആഹ്ലാദവതിയായിരുന്ന  ഗായത്രി പെട്ടന്ന് മ്ലാനയായി സഞ്ചുവിനുഒന്നും മനസിലായില്ല. പലവട്ടം ചോദിച്ചിട്ടും  അവൾ ഒന്നും പറഞ്ഞില്ല നമുക്ക് പെട്ടന്ന് പോകാം എന്നുമാത്രം പറഞ്ഞു, അതോടെ രണ്ടാം നാൾ അവർ അവിടെ നിന്നും ഇറങ്ങി. കാറിൽ കുറെ ദുരം ചെന്നതും അവൾ കരയാൻ തുടങ്ങി. ഏത്ര ചോദിച്ചിട്ടും കരച്ചിൽ മാത്രം നിർത്തിയില്ല, അവസാനം അവൻ കാര്യം പറഞ്ഞില്ലങ്കിൽ കാർ മുന്നോട്ട് ഓടിക്കില്ല എന്ന് പറഞ്ഞപ്പോൾ അവൾ കരച്ചിൽ നിർത്തി, അവനോട് പറഞ്ഞു, ഇന്ന് തന്നെ അവളെ വീട്ടിൽ കൊണ്ട് വിടണം,പിന്നെ സഞ്ചു വേറെ വിവാഹം കഴിക്കണം എന്നായി. അവൻ ആദ്യം തമാശയായി കരുതി എന്നാൽ അല്ല എന്നായപ്പോൾ വല്ലാതായി, അപ്പോഴാണ് അമ്മായി പറഞ്ഞ കാര്യം അവൾ പറയുന്നത്. അവർ പറഞ്ഞു പോലും ഗായത്രിക്ക് അമ്മയാക്കാൻ കഴിയില്ല പോലും അതിനാൽ ആണ് അവർക്ക് കുട്ടികൾ ഉണ്ടാകാത്തത് എന്ന്. ഇനിയും ഇങ്ങനെ അയാൽ തറവാട് അന്യം നിന്ന് പോകും, അതിനാൽ അവളെ വിട്ട് വേറെ കല്യാണം കഴിക്കണം. ഇത്രയേ ഉള്ളോ? അവൻ ചിരിച്ചു എങ്കിൽ നമുക്ക് നോക്കാം എന്ന് പറഞ്ഞ് അവൻ കാറ് സ്പീഡിൽ വീട്ടിലേക്ക് ഓടിച്ചു, അപ്പോൾ അവൻ ചിരിച്ചെങ്കിലും അമ്മാവിയുടെ സംസാരം ഒരു ചെറിയ കറുപ്പായി അവന്റെ മനസ്സിനെ നോവിച്ചുകൊണ്ട് അവിടെ കിടന്നു. 

    സഞ്ചുവിനു പണ്ടേ ഉള്ള ശീലമാണ് മനസ്സിനെ എന്ത് നോവിച്ചാലും അത് അവൻ  അമ്മയോട് പറയും. അന്ന് രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് അമ്മ അടുക്കളയിൽ പാത്രം കഴുകുന്പോൾ അവൻ അടുത്ത് ചെന്നു. അവന്റെ വരവ് കണ്ടപ്പോൾ തന്നെ അവർ ഊഹിച്ചു എന്തോ അവന് പറയാൻ ഉണ്ട്. എന്താ മോനെ നിനക്ക്  എന്തോ പറയാൻ ഉണ്ടന്ന് തോന്നണല്ലോ, അത് അമ്മേ ആ അമ്മായിക്ക് ഇത് കൊള്ളാമോ? പണ്ടേ  അവർക്ക് എന്നോട് ഇത്തിരി ഇഷ്ട്ടക്കേട് ഉണ്ട് അതിന് ഗായൂ എന്ത് പിഴച്ചു. നീ കാര്യം പറ എന്താ അമ്മായി  ചെയ്തത്, അവൻ അവരോട് നടന്നത് വിശദമാക്കി. അത്രയേ ഉള്ളോ അതിൽ എന്ത് തെറ്റാണ് എന്നായി അവർ, ഞങ്ങൾക്കും ഇല്ലേ ആഗ്രഹങ്ങൾ നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി, എല്ലാ വീട്ടിലെയും പോലെ ഇവിടെയും വേണ്ടേ കുട്ടികൾ അവൾക്ക് കുഴപ്പമില്ലങ്കിൽ പിന്നെ നിനക്കാ, എങ്കിൽ നല്ലൊരു ഡോക്റെറെ  കാണാം, അച്ഛന്റെ പരിചയത്തിൽ ഒരുപാട് പേരുണ്ട്  ആരെങ്കിലും അറിയുമെന്നാങ്കിൽ  രഹസ്യമായി ചെയ്യാം. ഇനി ഇവിടെ നിനക്ക് വയ്യങ്കിൽ അത് അവിടെയും അക്കാം. അവർ പയ്യാരം പറയാൻ തുടങ്ങി സഞ്ചുവാണെങ്കിൽ ഇടിവെട്ടുകൊണ്ടവനെ പോലെ സ്തബ്ദനായി നിന്നു. ഇപ്പോൾ വാദി പ്രതി ആയ മാതിരി ഇനി എന്താ ചെയ്കാ? അവൻ മുറിയിലേക്ക് പോയി അവിടെ ദാ മുഖവും വീർപ്പിച്ച് അവൾ ഇനി ഇവിടെ പറഞ്ഞത് വല്ലതും കേട്ടോ? അവൻ അവളോടായി ചോദിച്ചു എന്തേ? അവൾ ചീറി ഞാൻ അമ്മയുമായി സംസാരിച്ചു,എന്നെ കുറെ ചീത്ത പറഞ്ഞു നിനക്ക് വേണ്ടെങ്കിൽ  കളഞ്ഞിട്ട് വരാൻ പറഞ്ഞു, പക്ഷേ ഞാൻ പോകില്ല. അത്രേ ഉള്ളോ ആരു പറഞ്ഞു പോകാൻ ഞാൻ വിട്ടിട്ട് വേണ്ടേ ഇപ്പോൾ കിടന്ന് ഉറങ്ങ് നാളെ എന്തെങ്കിലും പരിഹാരം ഉണ്ടോന്ന് ആലോചിക്കാം. നീയും ആലോചിക്ക്. എന്ന് പറഞ്ഞു അവൻ കിടന്നു അവളും പക്ഷേ ആ മുറിയിൽ രണ്ട് നെരിപ്പോടുകൾ നീറി പുകയുകയായിരുന്നു ആ രാത്രി മുഴുവനും അതിന്റെ ചൂടിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പൊഴോ അവർ എല്ലാം മറന്നുറങ്ങി തുടർ ദിനങ്ങളിൽ അവരെ കാത്തിരിക്കുന്ന വിധിയുടെ മായജാലത്തെ അറിയാതെ. 

 പുലരിവെളിച്ചം വീണ് കുറെ സമയം കഴിഞ്ഞ് ആണ് അവരുടെ നേരം വെളുത്തത്, അവളുടെ മുഖവും കണ്ണുകളും വല്ലാതെ ഇരുന്നു, രാത്രിയിലെ ഉറക്കമില്ലയ്മായും മറ്റും വിളിചോതിയിരുന്നു അത്. എന്നാൽ അവന്റെ മുഖം ദൃഡനിശ്ച്യയത്താൽ  ഉറച്ചിരുന്നു.പ്രഭാത കൃത്യങ്ങൾ കഴിഞ്ഞുടനെ അവൻ അവളോട് തയ്യറാകാൻ പറഞ്ഞു, എന്തിനെന്ന് അവൻ പറഞ്ഞില്ല അവൾ ചോദിച്ചും ഇല്ല, എന്തിനും അവൾ തയാറായിരുന്നു. അടുത്ത കാലത്തെ സംഭവങ്ങൾ അവരെ അങ്ങനെ മാറ്റിയിരുന്നു. ചിലപ്പോൾ ഈ നാട്ടിൽ വരവ് തന്നെ വേണ്ടിയിരിനില്ല എന്ന് തോന്നി, എല്ലാം തകിടം മറിയുന്നു, ജീവിതം മറ്റാരോ ഡ്രൈവ് ചെയുംപോലെ, അവൾ ഓർത്തു. അമമയുടെ വിളിയാണ് അവളെ ഉണർത്തിയത്, പ്രഭാത ഭക്ഷണം കഴിക്കാനായി. തീൻമേശ നിശബ്ദമായിരുന്നു ഒറ്റ രാത്രി കൊണ്ട്  ഒരു വീട്ടിൽ താമസിച്ചിരുന്നവർ പല ഗ്രഹങ്ങളിൽ ആയപോലെ അച്ഛന്റെ മുഖം മാത്രം വല്ലാതെ മ്ലാനമായിരുന്നു. നടക്കുന്നതൊന്നും ഒട്ടും സഹിക്കുന്നില്ല  എന്ന് ആ മുഖം വിളിച്ച് പറയുന്നു. ആഹാരം കഴിച്ചു എന്ന് വരുത്തി അവർ ഇറങ്ങി, കാർ കുറെ ദുരം പോയി സഞ്ചു ആണങ്കിൽ എന്തോ ചിന്തയിൽ ആണ്, അവർ സിറ്റി വിട്ട് പുറത്തേക്കുള്ള റോഡിൽ യാത്ര തുടങ്ങി. അവർക്കിടയിൽ മൌനത്തിന്റെ ചിലന്തി വല നെയ്തുകൊണ്ടേ ഇരുന്നു. മണിക്കുറുകൾ കഴിഞ്ഞപ്പോൾ വണ്ടി സിറ്റിയിൽ നിന്നും വളരെ അകലെ ഒരു ഗ്രാമത്തിന്റെ ഇടവഴികളിലൂടെ യാത്ര തുടർന്നു, ആ യാത്ര അവസാനിച്ചത് പഴയ മട്ടിൽ എന്നാൽ പുതിയ രീതിയിൽ സജ്ജീകരിച്ച ഒരു വലിയ ബംഗ്ലോവിൽ ആണ്. അതിലെ താമസക്കാർക്ക് പഴമയിൽ പ്രൗഡി ഉള്ള പോലെ തോന്നിപ്പിക്കുന്ന രീതിയിൽ തന്നെയാണ്  അത് വിതാനിച്ചിരിക്കുന്നത്. മുന്നിൽ വിശാലമായ മുറ്റം അതിനു പുറത്തു അതിലും വിശാലമായ പൂന്തൊട്ടം, അവൾ അത്തരം വീടും പരിസരവും ആഗ്രഹിച്ചിരുന്നു സിറ്റിയിലെ ജീവിതത്തിൽ അതൊക്കെ സഞ്ചുവിനൊടു പറയാൻ തന്നെ ഭയം ആണ്. കാർ നിർത്തി ചിരപരിചിതനെപ്പോലെ  അവൻ വീട്ടിലേക്ക് കയറി, മുറ്റത്തെ കാർ ശബ്ദം കേട്ട് പ്രധാന വാതിൽ തുറന്ന് സുന്ദരിയും, മദ്ധ്യവയസ്സിനോട് അടുക്കുന്ന ഒരു യുവതി  ഇറങ്ങി വന്നു സഞ്ചുവും അവരും ചിരപരിചിതരെ പോലെ തോന്നി കാഴ്ച്ചയിൽ നല്ല രൂപ സാദൃശ്യവും, ആ സ്ത്രീ അവരെ അകത്തേക്ക് ആനയിച്ചു. ഉപചാരങ്ങൾക്കിടയിൽ  അവൻ അവളെ നോക്കി അവളുടെ  അന്തംവിട്ട  മുഖഭാവം കണ്ടപ്പോൾ അവൻ ചിരിച്ചു, ഗായുവിന് ചെറിയമ്മയെ അറിയില്ല അല്ലെ? ഇത് എന്റെ അല്ല നമ്മുടെ ചെറിയമ്മ ഇവിടുത്തെ വലിയ ഗൈനക്കോളഗിസ്റ്റ്, പോടാ എന്നായി അവർ. അവൻ തുടർന്നു, വീട്ടിലേക്ക് വരാറില്ല  ഞാൻ ഒഴിച്ച് ആരും ഇങ്ങോട്ടും വരില്ല. കാരണം, പണ്ട് ഈ ചെറിയമ്മ കുടെ പഠിച്ച ഒരു അന്യജാതിക്കാരൻ സുന്ദരന്റെ കുടെ ഓടി പോയിക്കളഞ്ഞു. എന്നാൽ എനിക്ക് ചെറിയമ്മയും ചെറിയമ്മക്ക് എന്നെയും കാണാതെ ഇരിക്കാൻ സാധിക്കില്ല അതിനാൽ ഇടക്കിടക്ക് ആരും അറിയാതെ വന്ന് കാണും. ചെറിയച്ചൻ എവിടെ? സഞ്ചു ചോദിച്ചു. അദ്ദേഹം രാവിലെ എവിടെയോ ചുറ്റാൻ പോയിരിക്കുന്നു, കുറെ കഴിഞ്ഞ് എത്തും. നിങ്ങൾ വരുന്നു എന്ന് പറഞ്ഞു, അപ്പോൾ ഉച്ചഭക്ഷണത്തിന് മുൻപ് എത്താതിരിക്കില്ല. പിന്നെ നീ പറഞ്ഞല്ലോ എന്തോ പറയാനുണ്ട് എന്ന്, എന്താ അത്? ഓ ഞാൻ മറന്നു നിങ്ങൾക്ക് കുടിക്കാൻ ഒന്നും തന്നില്ല എന്ന് പറഞ്ഞ് അകത്ത് പോയി. അവൾ അവന്റെ മുഖത്ത് സുക്ഷിച്ച് നോക്കി, പേടിക്കേണ്ട ചെറിയമ്മ നല്ല ഫ്രേണ്ട്ലി  ആണ് ഒരു കുഴപ്പവും ഇല്ല. അൽപ്പം കഴിഞ്ഞ് ചായയും കഴിക്കാൻ സ്നാക്സ്മായി അവർ എത്തി. 

     പ്രശ്നങ്ങൾ പറഞ്ഞ് തുടങ്ങിയതും അവർ രണ്ടുപേരയും ക്ളിനിക്കായി സജ്ജികരിചിരിക്കുന്ന കിഴക്കിനിയിലേക്ക് കൊണ്ടുപോയി, വിശദമായി കാര്യങ്ങൾ അന്യോഷിച്ചു. എല്ലാം കേട്ടപുറക് അവർ പറഞ്ഞു  എനിക്ക് ഗായത്രിയോട് ഒന്ന് സംസാരിക്കണം നീ പുറത്തേക്ക് പോ എന്ന് പറഞ്ഞ് സഞ്ചുവിനെ പുറത്തേക്ക് അയച്ചു. പിന്നെ റൂമിന്റെ കതക് ചാരി ചോദ്യങ്ങൾ അവളോടായി. ഗായത്രീ  പറയ് സാധാരണ കഴിക്കുന്ന ആഹാരം പിന്നെ ജീവിതചര്യ രാത്രി ബെഡറൂമിലെ കാര്യങ്ങൾ എല്ലാം വിശദമായി പറയണം ഒന്നും ഒളിക്കാൻ പാടില്ല, ഡോക്ടറോടും വക്കീലിനോടും കള്ളം പറയാൻ പാടില്ല എന്നല്ലേ? ഞാൻ ഇപ്പോൾ ചെറിയമ്മ അല്ല ഡോക്ടർ ആണ് അതിനാൽ എല്ലാം പറയുക ഒന്നും വിടാതെ. അവൾ പറഞ്ഞ് തുടങ്ങി, സാധാരണയായി കഴിക്കുന്ന ആഹാരങ്ങൾ ദിനംപ്രതിയുള്ള ജീവിതം വിശദമായി.  സഞ്ചു ഈ സമയം പൂന്തൊട്ടം ചുറ്റി കാണുകയായിരുന്നു, ഇപ്പോൾ അവൻ വളരെ ശാന്തനാണ് എന്നും ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ കുഴയുന്ന സമയം അവൻ ഓടി വരിക ഇവിടയാണ്.  എല്ലാത്തിനും പരിഹാരം ചെറിയമ്മയുടെ അടുക്കൽ ഉണ്ടാകും ഇല്ലെങ്കിൽ ചെറിയച്ചന്റെ അടുക്കൽ അദ്ദേഹത്തിന്റെ വഴികൾ വളരെ വത്യസ്തം തന്നെ ഡോക്ടർ ആണെങ്കിലും അദ്ദേഹത്തിന് താൽപ്പര്യവും ഗവേഷണവും ചെയ്യാത്ത വിഷയങ്ങൾ ഇല്ല. നല്ലൊരു ഗായകൻ, സഹൃദയൻ ഒരു ബഹുമുഖ പ്രതിഭ. ഇനി എല്ലാം ശരിയാകും ശരിയാകും വരെ ഇവിടെ കൂടുക തന്നെ അവൻ മനസ്സിൽ ഓർത്തു. തങ്ങളെ മനസിലാക്കാത്ത തങ്ങളെ പിരിക്കണം എന്നാഗ്രഹിക്ക്കുന്ന രക്ഷകർത്താക്കളെ ഇനി കുറെ നാളത്തേക്ക് കാണുനില്ല.  അപ്പോൾ അവിടെ ക്ലിനിക്കിൽ ചെറിയമ്മ മുക്കിൽ വിരൽ വൈക്കണോ തലയിൽ കൈ വൈക്കണോ എന്നറിയാതെ ഉഴലുക ആയിരുന്നു. കാരണം അവൾ പറഞ്ഞ കാര്യങ്ങൾ അത്രയ്ക്കും സംഭവബഹുലം ആയിരുന്നു.  

                ഉച്ചഭക്ഷണത്തിന് മുൻപ് ചെറിയച്ഛൻ വന്നു, വീട്ടിൽ മുഴുവൻ പ്രകാശവും  പൊസിറ്റീവ് ഉർജ്ജവും നിറക്കുന്ന പെരുമാറ്റമാണ് അദ്ദേഹത്തിൻറെ, ചെറിയമ്മ വീണ് പോയതിൽ ഒരു കുഴപ്പവും ഇല്ല, ഗായത്രി ഓർത്തു. ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ അവരെ വിട്ടിട്ട് ചെറിയമ്മ ചെറിയച്ചനെയും കൂട്ടി അവരുടെ റൂമിലേക്ക് പോയി. അവർ വിഷയം അദ്ദേഹത്തിൻറെ മുൻപിൽ അവതരിപ്പിച്ചു. എന്തെന്നാൽ ഇതെങ്ങനെ പരിഹരിക്കണം എന്ന് അവർക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു. ഇന്നുവരെ ഇത്തരം ഒരു കേസ്സ് അവർ കേട്ടിട്ടും കുടിഇല്ലായിരുന്നു. ഉന്നതവിദ്യാഭ്യാസം ലഭിച്ച രണ്ട് മൂഡർ അതും സ്വന്തം മകനും മരുമകളും അവരെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും. ഇനി രക്ഷിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയു. പരിഹാരം കണ്ടെത്താൻ മിടുക്കനാണ് അദ്ദേഹം. സത്യങ്ങൾ അറിഞ്ഞ് അദ്ദേഹം പൊട്ടി ചിരിച്ചു, ഞാൻ കല്യാണക്കാര്യം പറഞ്ഞപ്പോഴെ പറഞ്ഞില്ലേ ഇവൻ പോട്ടനാണ് പിന്നെ എല്ലാം ആ കുട്ടിയുടെ മിടുക്ക് പോലെ ഇരിക്കും. എന്നിട്ടിപ്പോൾ രണ്ടും കണക്കായീല്ലോ  ഈശ്വര, ഇത് ഒരുമാതിരി ആരാണ്ടുടെ മുൻപിൽ മുഴുവൻ തേങ്ങ എന്നപോലെ വർഷങ്ങൾ ഒരു മുറിയിൽ യുവാവ് യുവതിയുമായി ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ? വിശ്വസിക്കാൻ പറ്റുന്നില്ല. ഇനിയും ഇത് കൂടും അണുകുടുംബ സംസ്കാരത്തിന്റെ ബഹിർസ്പുരണമാണിത്, ഇത്രയും പറഞ്ഞ് അയാൾ പൊട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവർ പെട്ടന്ന് അയാളുടെ വായ പൊത്തി, അവർ നമ്മുടെ എടുത്ത് പരിഹാരം തേടിഎത്തിയതല്ലേ അപ്പോൾ അവരെ പരിഹസിചാലോ? മാത്രവുമല്ല നിങ്ങൾക്കറിയില്ലേ അവൻ വളരെ സെൻസിറ്റിവും ആണന്നു, ഇവിടവും വിട്ടുപോയാൽ എന്താവും, എനിക്ക് ഭയമാവുന്നു, അവർ പറഞ്ഞ് നിർത്തി. നീ വിഷമിക്കേണ്ട ഇതിന് പരിഹാരം ഞാൻ തന്നെ കണ്ടോളാം ഒന്നുമല്ലങ്കിൽ അവനല്ലേ നമ്മുടെ ആദ്യപുത്രൻ കുടാതെ ഞാൻ മുത്തശ്ചൻ ആവുന്ന കാര്യവും, പിന്നെ ഞാൻ നിന്നെ മുത്തശ്ചിയാക്കാൻ കൂട്ടുനിന്നു എന്നും പറഞ്ഞ് വഴക്കിന് വരരരുത്, അയാൾ കൃത്രമ ഗൌരവം കാട്ടി. ഓ ഇപ്പോഴാണ് ആശ്വാസം വീണത്, നിങ്ങൾ ഏറ്റാൽ നടന്നു എന്നർത്ഥം, എന്റെ ശിവനെ എന്നവർ പ്രാർത്ഥിച്ചു. ഏറ്റത് ഞാൻ നന്ദി ശിവനും എന്നയാൾ, നിങ്ങൾ എന്റെ ശിവനല്ലേ പാർവതിയെ മാത്രം സ്നേഹിച്ച ശിവൻ അവർ നിന്ന് കുറുകി, അപ്പോൾ ഗംഗയോ? എന്നായി അയാൾ എങ്കിൽ ഞാൻ കൊന്നുകളയും  എന്നിട്ട് ഞാനും ചാവും. അപ്പോൾ നമ്മുടെ കുഞ്ഞുങ്ങളോ? അതാ ഒരു വിഷമം, എന്നാൽ നമുക്ക്  നല്ലകുട്ടികൾ ആയി തുടരാം എന്ന് പറഞ്ഞ് രണ്ടുപേരും ചിരിച്ചു.

                 Dr. സാമുവേൽ  ജോർജ് അതായിരുന്നു സഞ്ചുവിന്റെ  ചെറിയച്ചന്റെ പേര് മുൻപ് സുചിപ്പിച്ചപോലെ  സഹൃദയൻ, ബഹുമുഖപ്രതിഭ, പിന്നെ അറിയപ്പെടുന്ന ഭിഷഗ്വരൻ  കൂടാതെ അധികം ആരും അറിയാത്ത ഒരു സ്വഭാവം കൂടിഉണ്ടായിരുന്നു, പുരവസ്തുക്കളോടും പഴയ വീടുകളോടും കലശലായ അഭിനിവേശം അങ്ങനെ വാങ്ങിയതാണ് ഇപ്പോൾ താമസിക്കുന്ന വീടും ചുറ്റുപാടും,  ഒരു പഴയ കോവിലകം ചുളുവിലക്ക് കിട്ടിയതാണ് അന്ന്, അത് പുതുക്കി തടിവസ്തുക്കൾ മിനിക്കി അഭിനവകാലത്തിന്റെ മോഡികുടി പിടിപ്പിച്ചപ്പോൾ പഴമയുടെ പ്രൗഡിയിൽ പുതിയ ഒരു കലാ സൃഷ്ട്ടി ആയി. ഏത് ചുടുകാലത്തും ഏസി ഇല്ലാതെ അവിടെ കഴിയാം. അടുത്തക്കാലത്ത് അത് പോലെ ഒരണ്ണം അയാൾക്ക് കിട്ടിയിട്ടുണ്ട്, അത് കേൾവികേട്ട ബ്രാഹ്മണ ഇല്ലം ആണ് അവകാശികൾ ഇല്ലാതെ അന്യം നിന്നപ്പോൾ ചാർച്ചക്കാർ കഴിച്ചിലാക്കാൻ വച്ചു, അറിഞ്ഞ് കേട്ട് എത്തിയ ഡോക്ടർ അത് കൈക്കല്ലാക്കി  അതിന്റെ ചുറ്റുപാടും സ്ഥിതി ചെയ്യുന്ന പ്രകൃതി  ഒരു നവകാലത്തെ ഹണിമൂണ് സ്പോട്ടിന് പറ്റിയതാണ്. പെട്ടന്ന് ആരുടെയും ശ്രദ്ദ ചെല്ലാതെ ശാന്തവും മനോഹരവും ആയ ഭൂപ്രകൃതി അതിന്റെ ഒരു ക്യാൻവാസിൽ തന്നെ അവിടം പുതുക്കുകയാണ്, പണികൾ ഏതാണ്ട് കഴിഞ്ഞു, മിനുക്കൽ നടക്കുന്നു, ഇപ്പോൾ ശരിക്കും പഴയ പ്രൗഡഗംഭീരത തിരിച്ചു വന്നിരിക്കുന്നു, എങ്ങും നാലുപാട് വയലുകളാൽ ചുറ്റപ്പെട്ട ഇല്ലപറന്പ്, കിഴക്കും പടിഞ്ഞാറും രാജവീഥികൾ ഇല്ലത്തെ മുറ്റത്തേക്ക് കടന്ന് വരുന്നു. രണ്ട് പാടും ചെറിയ പടിപുരകൾ എന്നാൽ ഇല്ലത്തെ ഉയർന്ന പൂമുഖത്തിരുന്നാൽ  ഏതാണ്ട് മൂന്നുപാടും ഉള്ള കാഴ്ച്ചകൾ ഒരു ഫർലോങ്ങ് വരെ നന്നായി കാണാം. തൊടിയിൽ നിറയെ പലതരം ഫല വൃക്ഷങ്ങൾ, കുബേര സ്ഥാനം അലങ്കരിക്കുന്നത് വലിയ സർപ്പ കാവ് അതിന്റെ നടുവിൽ കൊടും വേനലിലും വറ്റാത്ത കുളം  ചുറ്റും പലതരം കിളികൾ മറ്റു ചെറിയതരം ജീവികൾ, അണ്ണാൻ, കീരി എന്നിവ ഓടിക്കളിക്കുന്നത് കാണാം,  ചുറ്റും മുറ്റം എല്ലാം വെട്ടി തെളിച്ച്  നല്ല വെളുത്ത വിരിവിരിച്ച പോലെ ആക്കിയിരിക്കുന്നു, അതിനാൾ അമാവാസിയിൽ പോലും മുറ്റത്ത് ചെറിയ വസ്തുക്കൾ തെളിഞ്ഞ് കാണാം. അകത്തോട്ട് കയറിയാൽ പുതിയ പൈന്റിന്റെയും തടി വാർനിഷിന്റെയും ഗന്ധം മാത്രം പഴമയെ എല്ലാടത്തുനിന്നും തുടച്ച് മാറ്റിയിരിക്കുന്നു. പിന്നിൽ വിശാലമായ കുളികുളം നാലുപാട്  പടികെട്ടി ചുറ്റുമതിലാൽ മറച്ചിരിക്കുന്നു ഇല്ലത്തിന്റെ ഭാഗത്ത് കുളിപുര സ്ത്രീക്കും പുരുഷനും പ്രത്യേകം തിരിച്ചിരിക്കുന്നു അതിൽ സ്ത്രീ വശം മേൽക്കുരയാൽ സംരക്ഷിച്ചിട്ടുണ്ട്. പാടത്ത് രണ്ടാം കൃഷി ചെയ്തത് നിർത്തിയിരിക്കുന്നു. ഓണക്കാലമായതിനാൽ എല്ലാം ചെടികളും പുഷ്പലംകൃതം തന്നെ. മനോഹരമായ പഴയകാല കേരള ഗ്രാമത്തിന്റെ പ്രൗഡിയോടെ അവിടം വിരാജിക്കുക തന്നെ. അന്ന് ഡോക്ടർ അവിടെ എത്തി പണിയുടെ മേൽനോട്ടക്കാരനേയും കൂട്ടി പുറത്ത് പോയി കുറെ വലിയ പെയിന്റുങ്ങുകൾ കയറ്റിയ ലോറിയുമായി അവിടെ എത്തി, ഓരോന്നും നമ്പറുകൾ ഇട്ട് വൈക്കേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തി, ഒരു പെയിറ്റിങ്ങിന്റെയും കവർ എടുക്കരുത്  അതേപടി തുക്കിയിടുക എന്ന നിർദ്ദേശവും നൽകി പോയി. പിറ്റെന്നതോടെ പണിയെല്ലാം കഴിഞ്ഞ് താമസയോഗ്യമായിരുന്നു. അന്ന് വൈകിട്ടോടെ ഭാര്യ അയാളോട് ചോദിച്ചു രണ്ട് മൂന്നു ദിവസമായല്ലോ എന്താ കുട്ടികളുടെ കാര്യത്തിൽ ഒരു പരിഹാരം കാണുന്നില്ലേ? അയാൾ ചിരിച്ചു അതല്ലേ ചെയുന്നത്, ഇന്ന് നമുക്ക് ഒരിടം വരെ പോകണം, ഇപ്പോഴോ? എന്ന അവരുടെ ചോദ്യത്തിന്, അതെ എന്നായി അയാൾ. അവർ പോയത് ആ ഇല്ലത്തെക്കാണ് അവിടെ അവരുടെ മുൻപിൽ അയാൾ ഓരോരോ പെയിൻറ്റിങ്ങുകൾ തുറന്നു, ഖജരുഹോയിലെ ചുവർ ചിത്രങ്ങളുടെ പരിഛെദങ്ങൽ ആയിരുന്നവ, ഏതാണ്ട് എല്ലാം തന്നെ അതിൽ പ്രതിഫലിച്ചിരുന്നു. അത് ദർശിച്ച മാത്രയിൽ അവർ ചൂളിപ്പോയി, എന്തായിത് കുട്ടികൾ എങ്ങാനം കണ്ടാൽ? അയാൾ ചിരിച്ചു ഇത് കുട്ടികൾക്ക് തന്നെ നമ്മുടെ മൂത്തകുട്ടികൾക്ക് വേണ്ടി അവരുടെ ചികിത്സക്ക് വേണ്ടി, ഇനി നിന്റെ ജോലിയാണ്, നീ അവളെ പഴയ രീതിയിൽ വസ്ത്രധാരണം പഠിപ്പിക്കണം, പരമാവധി വീട്ടിനുള്ളിൽ അത്തരം വസ്ത്ര രീതി, അർദ്ധനഗ്നമായ പമ്പരാഗതരീതി പിന്തുടരാൻ പറയണം. അപ്പോൾ അവരെ മാത്രം ഇങ്ങോട്ട്  താമസിക്കാൻ വിടുകയാണോ? എന്തെങ്കിലും സംഭവിച്ചാൽ,  എന്ത് സംഭവിക്കാൻ, അവർ ബാംഗ്ലൂരിൽ ഒറ്റയ്ക്ക് താമസിച്ചില്ലേ, പിന്നെ ഈ ഗ്രാമത്തിൽ താമസിച്ചാൽ എന്താ, അടുത്ത് നമ്മളില്ലേ. പഴയ ഇല്ലമാകുന്പോൾ ചില വെച്ചാശ്രയങ്ങൾ മൂർത്തികൾ  അങ്ങനെ വല്ലതും? അവർ സംശയം പ്രകടിപ്പിച്ചു,  അയാൾ പറഞ്ഞു നമ്മുടെ വീട്ടിലും പലരും അങ്ങനെ സന്ദെഹിചില്ലെ എന്നിട്ടോ ഈ മില്ലിനിയത്തിലും നീ ഇതൊക്കെ വിശ്വസിക്കുന്നോ? ഇത്രയും ആയപ്പോൾ അവൾ മനസില്ല മനസ്സോട് സമ്മതിച്ചു. 

                അടുത്ത ദിവസം രാവിലെ തന്നെ സഞ്ചുവും ഗായത്രിയും അങ്ങോട്ട് താമസം മാറ്റി, അവർ വളരെ ത്രില്ലിൽ ആയിരുന്നു പറഞ്ഞ് കേട്ടിടത്തോളം  വളരെ വ്യത്യാസമായ അനുഭവം തന്നെ ആകൂം, പ്രത്യേകിച്ച് അവക്ക്, ഇതുപോലെ പഴമമുറ്റി നിൽക്കുന്ന വീടുകൾ അവൾക്ക് ഹരമായിരുന്നു. പണ്ട് വീട്ടിൽ മുത്തശ്ചിമാർ പറഞ്ഞ കഥയിലെ ആതെമ്മമാരെ അവൾ സ്വപ്നത്തിൽ സങ്ക്കൽപ്പിക്കാറുണ്ടായിരുന്നു, അവർക്കിടയിൽ കുഞ്ഞാതോലുപോൾ അവൾ ഇങ്ങനെ പറന്നു നടന്നിരുന്നു. ഇവിടെ ശരിക്കും അതിനുള്ള അവസരമാണിത് അവളുടെ മനസ്സ് തുള്ളി, മനയിൽ വണ്ടി നിർത്തിയതും അവൾ പ്രധാന വാതിൽ തുറന്ന് ഉള്ളിലേക്ക് ഓടി, അവനും ജിജാസയോടെ ആണ് അവിടേക്ക് കടന്നു വന്നത് പഴയ കഥകളിൽ കണ്ട മുഹുർത്തങ്ങൾ പുനർസൃഷ്ട്ടിക്കും പോലെ തോന്നി, അപ്പോഴാണ് അകത്തേക്ക് പോയ ഗായു തിരിച്ച് ഓടി വന്നു ലജ്ജാവതിയായി, എന്ത്പറ്റി എന്ന ചോദ്യത്തിന് അവിടെ അവിടെ എന്ന ഉത്തരം മാത്രം. അവൻ അവളുമായി അവൾ ചുണ്ടിക്കാണിച്ച സ്ഥലത്തേക്ക് പോയി എന്നാൽ അവൾ ചെല്ലാൻ മടികാണിചെങ്കിലും അവൻ നിർബന്ധിച്ചു കൊണ്ടുപോയി എന്നാൽ ചുവരിൽ കണ്ട നഗ്നരായ സ്ത്രീ പുരുഷ ചിത്രങ്ങൾ അതും ഗായത്രിയുടെ മുൻപിൽ അവനും തലകുനിച്ച് പോയി. അതെല്ലാം അവിടെന്ന് എടുത്തുമാറ്റണം എന്നുണ്ടായിരുന്നു എന്നാൽ ചെറിയച്ചന്റെ വാക്കുകൾ അവനെ തടഞ്ഞു. ഇങ്ങോട്ട് വരും മുൻപ് അദ്ദേഹം പറഞ്ഞു അവിടെ ഉള്ള ഓരോ വസ്തുവും നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ്  ഇന്നത്തെ കന്പോളത്തിൽ ലക്ഷങ്ങളും കോടികളും വിലമതിക്കുന്നവ ഒന്നിലും തൊടുക പോലും അരുത്, അവൻ ഓർത്തു, നല്ല മനോഹരമായ ചിത്രങ്ങൾ വീണ്ടും കാണണം എന്നുതോന്നിക്കുന്നവ  വീണ്ടും അതിൽ ശ്രദ്ദിച്ചു നോക്കണം എന്നുണ്ട് എന്നാൽ ഗായൂ എന്ത് കരുതും അയാൾ മനസ്സിൽ കരുതി. അവൾ തെക്കിനിയിൽ പോയി വേഷം മാറി വന്നു ചെറിയമ്മ പഠിപ്പിച്ച മാതിരി തന്നെ ധരിക്കാൻ അവൾ ശ്രമിച്ചിരുന്നു ലാസ്യവിലാസിനിയായി രവിവർമ്മ ചിത്രങ്ങളിലെ സ്ത്രീ രൂപങ്ങളെ പോലെ. സന്ധ്യ നേരത്ത് കാളിദാസന്റെ  ഉടുരാജമുഖിയായി  മൃഗരാജഘടിയായി അവൾ ദീപവുമായി നടുത്തളത്തിൽ വന്നപ്പോൾ അവനും ഏതോ സ്വാപ്പ്ന ലോകത്തെയപോൾ തോന്നി. ഗായു ഇത്ര സുന്ദരിയായി ഇതുവരെ താൻ കണ്ടിരുന്നില്ല എന്നവൻ ഓർത്തു, അവൻ സുക്ഷിച്ച് നോക്കുന്നത് അവൾക്കു മനസ്സിലായി എന്ന് തോന്നിയപ്പോൾ അവൻ ലജ്ജയോടെ കണ്ണുകൾ പിൻവലിച്ചു. സന്ധ്യ മയങ്ങി രാവ് വന്നതും ചുറ്റുമുള്ള വയലേലകളിൽ ചീവിടിന്റെ സംഗീതവും മിന്നാമിനുങ്ങിന്റെ  ചിത്രവെളിച്ചവും മനോഹാരിത പകർന്നു. അടുത്ത സർപ്പ കാവിൽ നിന്നും വാവലുകൾ ശബ്ദമുണ്ടാകി ചുറ്റിലെ ഫലവൃഷങ്ങളിൽ  പറന്നു നടന്നു, ആ ഇല്ലത്തിന്റെ മട്ടുപാവിൽ ചുറ്റുമുള്ള പ്രകൃതിയുടെ മോഹനമായ രാഗ ചലനങ്ങളും ചിത്ര വൈവിധ്യങ്ങളും കണ്ട് അവർ ഇരുന്നു. രാവേറെ ചെന്നപ്പോൾ അവർ ഉറക്കറയിൽ അവർക്കായ് ഒരുക്കിയ തൽപ്പത്തിലേക്ക് ഉറങ്ങാനായി അമരുന്പോൾ പതിവ് ഭാവത്തിലും ചില വ്യത്യാസം ഉണ്ടായിരുന്നു. എന്നും പരസ്പരം തിരിഞ്ഞ് കിടന്ന് ഉറങ്ങുന്നവർ അന്ന് അഭിമുഖമായി ആണ് ഉറങ്ങിയത്. അവളുടെ മനസ്സിൽ അവന്റെ നെഞ്ചിലെ ചുടും അവന്റെ കണ്ണിൽ അർദ്ധനഗ്നമായ അവളുടെ മേനിയും ആദ്യമായി  അഭിനിവേശം പടർത്തി.  

               കുറച്ച് നാളുകൾക്ക് ശേഷം അവർ സുഖമായി ഉറങ്ങിയ രാത്രിയായിരുന്നു അത്, രാവിലെ പത്തുമണിവരെ അവർ ഉറങ്ങി, എങ്കിലും ഉറക്കം അവരെ വിട്ട് അകന്നിരുന്നില്ല. വയറിന്റെ വിശപ്പാണ് കിടക്ക വിട്ട് എഴുന്നേൽക്കാൻ അവരെ പ്രേരിപ്പിച്ചത്, ഇനി റെഡിയായി പുറത്ത് പോണം പ്രാതൽ കഴിക്കാൻ, അവൾ മാറാനുള്ള  തുണികളുമായി വടക്കിനിയിലേക്ക് പോയി പോകുന്ന വഴിയിൽ അടുക്കളയിൽ നിന്നും പുകഉയരുന്നത് കണ്ട് അൽഭ്ഭുതപ്പെട്ട്  നോക്കി അവിടെ രാവിലെ പ്രാതലിനുള്ള പുട്ട് റെഡിയായി ഇരിക്കുന്നു, അടുപ്പിൽ ഉച്ചഭക്ഷണത്തിനുള്ള അരി തിളക്കുന്നു എന്നാൽ അവിടെയെങ്ങും ആരെയും കണ്ടില്ല. വടക്കോട്ടുള്ള വാതിൽ തുറന്ന് കിടന്നു, അതിലൂടെ പുറത്തേക്കു വന്നപ്പോൾ ഒരു സ്ത്രീ,  അറുപത് വയസ്സിന് മേലെ കാണും നരച്ച മുടി ഇരുന്നു കറിക്ക് നുറുക്കുന്നു. ആകെ ആശ്ചര്യമായി നോക്കുന്പോൾ പുഞ്ചിരിച്ചുകൊണ്ട് അവർ എഴുനേറ്റു, എന്താ കുഞ്ഞതോൽ ഇങ്ങനെ നോക്കുന്നത്, ഞാൻ നാണി ചിലർ നാണിയമ്മേ എന്ന്  വിളിക്കും,  ഇവിടുത്തേ പഴയ ജോലിക്കാരി ആയിരുന്നു, കഴിഞ്ഞ  ദിവസം ഡോക്ടർ ഏമ്മാൻ പറഞ്ഞിരുന്നു കുഞ്ഞും അങ്ങുന്നും വരുന്നു എന്ന്. രാവിലെ വന്നു കുറെ വിളിച്ചു ഒരനക്കവും ഇല്ല പിന്നെ നാണിക്ക് അറിയാമല്ലോ എങ്ങനെ അകത്ത് കയറണമെന്ന് പിറന്നത് മുതൽ ഞാൻ ഇവിടെ തന്നെ അല്ലെ. അത് കേട്ടതും അവൾക്ക് ആശ്വാസമായി, അവർ പറഞ്ഞു കുളിച്ചിട്ട് വന്നാട്ടെ എല്ലാം റെഡി അങ്ങുന്നിനെയും വിളിച്ചാട്ടെ നേരം ഒരുപാടായി. അത് കേട്ട് ഒരു നിശ്വാസവുമായി അവൾ കുളിപ്പുരയിലേക്ക് പോയി.  അർദ്ധ മേനിയിൽ  എണ്ണ തെയ്ക്കുന്പോഴും പിന്നെ ശുഭ്രമായ നേരിയതും ധരിച്ച് കുളത്തിലെ വെള്ളത്തിൽ മുങ്ങുന്പോഴും അവൾ മനസ്സിൽ ഓർത്തത് തലേന്ന് സന്ധ്യക്ക് സഞ്ചുവിന്റെ കണ്ണിലെ ആർത്തിയൊടുള്ള നോട്ടവും അവന്റെ മേൽ മുണ്ടിനിടയിലുടെ ദ്രശ്യമാകുന്ന വക്ഷസുമായിരുന്നു ആ ഓർമ്മകൾ അവളെ ഏതോ ഒരു അനുഭുതിയിലേക്ക് നയിക്കും പോലെ. അവസരം കിട്ടിയാൽ ആ മാറിലേക്ക് ചായണം, ആ ചൂട് നുകരണം എന്ന് മനസ്സ് പറയുന്നു എന്നാൽ അവൻ എങ്ങനെ പ്രതികരിക്കും അതോർക്കുന്പോൾ ഒരു ഭയം, ഇത്ര വർഷങ്ങളിൽ തോന്നാത്ത കാര്യങ്ങൾ ആണ്  ഇതുവരെ അവൻ അടുത്ത് വരുന്പോൾ ഒരു നാണം ആണ്  അതിനാൾ കുടെ ഉള്ളപ്പോൾ എപ്പഴും ഒരു ദൂരം പാലിക്കും കിടക്കയിൽ പോലും. രാത്രി ഉറക്കത്തിൽ മുട്ടാതിരിക്കാൻ എത്ര പാടുപെട്ടിടുണ്ടാന്നോ പറ്റിയാൽ രണ്ടു തലയിണ എടുത്ത് വൈക്കും.  എന്നാൽ അവന്റെ മണം അത് വല്ലാതെ ആകർഷിക്കും നനക്കാൻ തരുന്ന ഉടുപ്പുകൾ അവനറിയാതെ മണപ്പിക്കും അത് ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ ഇതിനെല്ലാം കാരണം ആ ചിത്രങ്ങളും ഈ അന്തരീക്ഷവും ആണ്, എന്തെല്ലാമാണ് അതിൽ വരച്ച് വച്ചിരിക്കുന്നത് ചീത്ത സ്ത്രീകൾ, ഒരു നാണവുമില്ലാതെ വിവസ്ത്രരായി പുരുഷന്റെ കുടെ ഛെ ആലോചിച്ച്ട്ടു നാണമാകുന്നു, ഓ എന്തിന് നാണിക്കണം അത് പടമല്ലേ, ഏതോ വഷളൻ ചിത്രകാരൻ വരച്ചത്, ഒരുപക്ഷേ അത് വരച്ച ആളെ നാണിയമ്മക്ക് അറിയാമായിരിക്കും ചോദിക്കണം. അങ്ങനെ മനോരാജ്യങ്ങൾ കണ്ടു നേരം പോയത് അറിഞ്ഞില്ല സഞ്ചുവിന്റെ വിളിയാണ് ഉണർത്തിയത്, ഗായൂ നീ കുളിച്ച് കഴിഞ്ഞില്ലേ, ദാ കഴിഞ്ഞു ഇങ്ങ് പോന്നോളു, ഇത് പറഞ്ഞപ്പോൾ അവൻ ഇത്ര അടുത്തും പെട്ടന്ന് അകത്തേക്കും വരും എന്നറിഞ്ഞില്ല. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ഈറൻ മാറാൻ  അവൾ കുളിപ്പുരയിലേക്ക് കടക്കുന്പോൾ ദാ മുന്നിൽ സഞ്ചു എണ്ണയിൽ മുങ്ങി തുറന്ന മറുമായി അവന്റെ കണ്ണുകൾ ദാഹാർത്ഥമായി അവളെ അടിമുത്തൽ മുടി വരെ ഉഴിഞ്ഞു. അവൾക്ക് ശരീരത്തിൽ വൈദ്യുതി പ്രവഹിച്ചപോലെ സ്തബ്ദയായി. അവിടെ നിന്നും അവൾക്ക് ഓടി പോകണം എന്നുണ്ടായിരുന്നു എന്നാൽ അനങ്ങാൻ കഴിഞ്ഞില്ല, ആ സമയത്ത് അവന്റെ മനസ്സിൽ പേരുപറ രുദ്ര താളത്തിൽ ഉച്ചസ്വരത്തിൽ അലറുകയായിരുന്നു, ഹൃദയം നിലച്ചു പോകുമോ എന്ന് തോന്നി, ദാരു ശിൽപ്പം പോലെ ആഴകളവുകൾ സമജ്ജസം ചലിച്ചു അതിമിടുക്കനായ ശില്പിയുടെ കരവിരുതിൽ ചാലിച്ച രൂപം മനുഷ്യ ജന്മം എടുത്ത് മുൻപിൽ നിൽക്കുന്നു, അതിനെ ഇറുകെ പുണരാൻ അവന്റെ മനസ്സ് വെന്പി. ഇവൾ എത്രയോ രാത്രികൾ കൈയെത്തും ദൂരത്തുണ്ടായിട്ട് തനിക്കെന്തേ ഒന്നും തോന്നിയില്ല, ഏതോ ഒരു അദിർശ്യ  ശക്തിയുടെ പ്രേരണ എന്നപോൽ അവൻ മുന്നോട്ട് ആഞ്ഞു എന്നാൽ നാണിയമ്മ എന്ന് പറഞ്ഞ് അവൾ ഓടിപ്പോയി, പെട്ടന്ന് ബോധതലത്തിലേക്ക് വന്ന അവൻ  മനസ്സിന്റെ ദൗർബല്യത്തിനെ ശാസിച്ചുകൊണ്ട് കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങി. ആ വെള്ളത്തിൽ പോലും  ഗായത്രിയുടെ ചന്ദന ഗന്ധം നിറയും പോലെ അവന് തോന്നി. 

          വേഗം ഈറൻ മാറി പുതു വസ്ത്രങ്ങളും അണിഞ്ഞ് അവൾ നടുത്തളത്തിൽ എത്തി, അടുക്കളയിൽ നിന്നും നാണിയമ്മ നൽകിയ പ്രാതലിനുള്ള പുട്ടും പൂവൻ പഴവും തീൻ മേശയിൽ ഒരുക്കി കാത്തിരുന്നു, അവൻ വരുന്നേ ഉണ്ടായിരുന്നുള്ളു, കുളികഴിഞ്ഞ് വന്ന അവന് ഉടുക്കാൻ അവൾ പുതു മുണ്ട് എടുത്ത് കൊടുത്തു, താഴെ വന്ന് ആഹാരം വിളന്പി കൊടുത്തു. എന്നാൽ അവളെയും അവൻ കുടെ ഇരുന്ന് ആഹാരം കഴിപ്പിച്ചു നേരിയ ചമ്മലും ശകലം വിറയലുമായി അവൾ എതിർവശത്തിരുന്നു, മുഖത്തേക്ക് നോക്കാൻ നാണമായിരുന്നു, എന്നാൽ അവന്റെ കണ്ണുകൾ ഇമ വെട്ടാതെ അവളെ അടിമുടി ഉഴിയുന്നത് അവൾ അറിഞ്ഞു, അത് അവൾ ആസ്വദിക്കുകയായിരുന്നു ഇടക്കിടക്ക് അവൾ ഏറുകണ്ണാൽ കാണുന്നുമുണ്ടായിരുന്നു. പ്രാതൽ കഴിഞ്ഞു അടുക്കളയിൽ ചെന്ന അവളെ നാണിയമ്മ സഞ്ചുവിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഞാൻ ഇവിടെ ഉള്ളപ്പോൾ കുഞാതോൽ ഇങ്ങോട്ട് വരുകേ വേണ്ട, എന്നാൽ സമയാസമയങ്ങളിൽ വന്നു ആഹാരം കഴിച്ചോണം, ഇത് കേട്ടപ്പോൾ അവൾക്ക് തോന്നിയത് രോഗി ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്നാണ്. അവൾ ചെല്ലുന്പോൾ സഞ്ചു മച്ചിൽ നോക്കി കിടക്കുകയായിരുന്നു അവളെ പ്രതീക്ഷിച്ചപോൽ  അവൾ വന്നതും കട്ടിലിൽ എഴുന്നേറ്റിരുന്നു അടുക്കളക്കാരിയെപ്പറ്റി ആയി സംസാരം അവൾ കാര്യങ്ങൾ പറഞ്ഞു. ഇതിനിടയിൽ അവൻ അവളെ അടുത്ത് പിടിച്ച് ഇരുത്തി അത് അവൾ അപ്പോൾ ആഗ്രഹിച്ചിരുന്നു, അത് കുളക്കടവിലെ ഇശ്ച്ചാഭംഗത്തിന്റെ തുടർച്ച ആയിരുന്നു. അവന്റെ പരിരംഭണത്തിൽ പകച്ചുപൊയ അവൾ പതുക്കെ അവന്റെ കൈയുകളിലേക്ക് തളർന്നു വീണു. അവൻ സ്വയം ഉണർന്ന ചോദനയിൽ ആ വീണാ തന്ത്രികൾ പതുക്കെ മുറുക്കുകയായിരുന്നു, സപ്ത സ്വരരാഗസുധയുടെ, നിയതിയുടെ യഥാർത്ഥ താളത്തിന്റെ ആന്ദോളനനായി കാതോർത്ത പ്രകൃതി ശ്രവിച്ചത് സഞ്ചുവിന്റെ മൊബൈൽ റിങ്ങ്ടോണ് ആയിരുന്നു. ആ സുഖമുള്ള ലഹരിയിൽ നിന്നും ഞെട്ടി ഉണർന്ന അവൻ ഫോണിന്റെ അടുക്കലേക്ക് കൈനീട്ടി, അതവന്റെ ബോസിന്റെ ഫോണ് ആയിരുന്നു. ലീവ് കഴിയാൻ പോകുന്നു എന്നേക്കു തിരിച്ചു വരും എന്നറിയാൻ. ഗായത്രി അപ്പോൾ തുറന്ന് കിടന്ന വാതിലേക്ക് നോക്കി ഇച്ചാഭംഗത്തിന്റെ ആലസ്യത്തിൽ നെടുവീർപ്പിടുകയായിരുന്നു, അവൾ മനസ്സ് കൊണ്ട് ഫോണിനെയും വിളിച്ചവനെയും പ്രാകി. അവിടെ നിന്നും എഴുനേറ്റു പുടവ ശരിയാക്കി മട്ടുപാവിലേക്ക് നടന്നു അവിടെ നിന്നാൽ പച്ച പട്ടു വിരിച്ച നെൽ പാടങ്ങളും അങ്ങ് ദൂരെ അവയെ ചുംബിച്ച് ഉണർത്തുന്ന മഴമേഘങ്ങൾ നിറഞ്ഞ ചിങ്ങം കന്നി മാസത്തിലെ ആകാശവും കാണാമായിരുന്നു.

               പ്രാതൽ വൈകിയതിനാൽ അവരുടെ ഉച്ചഭക്ഷണവും താമസിച്ചു, മൂന്ന് മണിയോടടുപ്പിച്ച് ഊണ് കഴിച്ച് സഞ്ചു റൂമിലേക്ക് പോയി അവിയലും കാളനും ഒപ്പം പരിപ്പും ചേർന്ന ഒന്നാന്തരം വെജിറ്റെറിയൻ സദ്യ മേന്പോടിയായി പായസവും, നാണിയമ്മയുടെ കൈപ്പുണ്യം അപാരം തന്നെ അവൾ ഓർത്തു. ഭക്ഷണം കഴിഞ്ഞ് പാത്രം ഒതുക്കി മുകളിൽ ചെന്നപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു, അവൾ വീണ്ടും മട്ടുപാവിൽ പുറം കാഴ്ച്ചയും കണ്ട് നിന്നു, ഇപ്പോൾ മഴമേഘങ്ങൾ ഓടി പോകുകയാണ്  ഒന്നിന് പിറകെ ഒന്നായി  അതുകണ്ടപ്പോൾ അവളുടെ പ്രൈമറി സ്കൂൽ കാലം ഓർമ്മവന്നു വൈകുന്നേരം സ്കൂൽ വിട്ടാൽ ഒരു ഓട്ടമാണ് വീട്ടിലേക്ക് ഏത്രയും പെട്ടന്ന് അമ്മയുടെ അടുത്ത് എത്താൻ വേണ്ടി ഒപ്പം കൂട്ടുകാരും. ഈ മേഘങ്ങളും അമ്മയായ മലകളുടെ അടുത്തേക്ക് ഒടുകയാകാം. പറന്പിൽ പലതരം ജീവികൾ ഓടി നടക്കുന്നു പിന്നിൽ കാൽ പിന്നിൽ കാൽ പെരുമാറ്റം കേട്ട് അവൾ തിരിഞ്ഞ് നോക്കി സഞ്ചുവാണ് മേൽമുണ്ട് ഇല്ലാതെ  വിരിഞ്ഞ മാറും കാണിച്ച് ആണ് വരവ്  അവൾ ആ നെഞ്ചിലേക്ക് തന്നെ സുക്ഷിച്ച് ഇമ വെട്ടാതെ നോക്കി, നിറഞ്ഞ ചുരുണ്ട രോമങ്ങൾ  അലങ്കരിച്ച അവിടെ ബ്രൌണ് കളറിൽ രണ്ട് മറുകുകൾ തൊങ്ങൽ ചാർത്തുന്നു, വെളുത്ത ശാരീരത്തിൽ രോമം ചെറിയ പാന്പുകളെ പോലെ അവൾക്ക് തോന്നി, മനസ്സ് തളരിതം ആകും പോലെ ആ നിൽപ്പ് കണ്ട് അവൻ ചോദിച്ചു ഇവിടെ വന്നു നിൽക്കുകയ? അതെ, ഈ പ്രകൃതി കാണാൻ എത്ര മനോഹരം എന്നായി അവൾ, അവളുടെ സമീപത്ത് അവനും നിന്നു, അവളുടെ ശരീര ഗന്ധം ആസ്വദിക്കയയിരുന്നു അവൻ, ഒപ്പം  മുടിയിൽ നിന്നും വമിക്കുന്ന കാച്ചിയ എണ്ണയുടെ ഗന്ധം അവനെ മത്ത് പിടിപ്പിച്ച് തുടങ്ങിയിരുന്നു. അവർ പരസ്പരം ഉരുമിനിന്നു കാഴ്ച്ചകൾ കാണുകയായിരുന്നു. പെട്ടന്ന് കാവിൽ നിന്നും രണ്ട പൂച്ചകൾ ഇറങ്ങി വന്നു, ഒന്നിന് പിറകെ ഒന്നായി  അവ പരസ്പരം ചില കളികൾ കളിക്കുന്നു, അവർ അത് നോക്കി നിന്നു, അവൾ പറഞ്ഞു അവർ ഭാര്യ ഭർത്താക്കന്മാർ ആണ് അവൻ ശരി വച്ചു. കുറെ കഴിഞ്ഞപ്പോൾ അവരുടെ കളികളുടെ രീതി മാറി അവസാനം അവ പരസ്പരം ഒന്നായി, കാഴ്ചയിൽ ലജ്ജ തോന്നിയെങ്കിലും രണ്ടു പേരും പ്രകടിപ്പിച്ചില്ല എന്നാൽ അവരുടെ ഇടയിൽ ഉള്ള ദൂരം കുറഞ്ഞ് വന്നു ഇപ്പോൾ രണ്ട് പേരുടെയും കൈകൾ ഇപ്പോൾ പരസ്പരം പുറത്ത് ചുറ്റിയിരുന്നു.
 
                ഞൊടിയിടയിൽ ആണ് ആകാശം കറുത്തിരുണ്ട്, നാലുപാടും ഇരുണ്ട് മൂടിയത്, ഇടിയുടെ ഹുങ്കാരവും മിന്നൽ പിണരുകളും കാറ്റും.അവൾക്ക് ചെറിയ പേടി തോന്നി, അവർ പെട്ടന്ന് മട്ടുപ്പാവിലെ ജാലകങ്ങൾ അടച്ച് മുറിയിലേക്ക് കയറി, റൂമിന്റെ കതകുകളും ചേർത്തു അടച്ചു, പെട്ടന്ന് വലിയ വെളിച്ചവുമായി ഒരു മിന്നൽ പിണർ അവൾ ഭയം കൊണ്ട് സഞ്ചുവിനെ മുറുകെ പുണർന്നു, അവന്റെ മാറിൽ മുഖം ചേർത്തു നിന്നു, അപ്പോൾ അതിഭയങ്കര ശബ്ദത്തിൽ ഇടിമുഴങ്ങി  ആ ശബ്ദം ആ വീടിനെ ആകെ പിടിച്ചുലച്ചു അവളുടെ പിടി വീണ്ടും മുറുകി അവിടെ മാംസം ഉരയുന്ന സമയം സഞ്ചുവിനും  വല്ലാതെആയി അവനും അവളെ മുറുകെ പുണർന്നു അവരുടെ ശരീരമാകെ ഒരു സുഖമുള്ള തരിപ്പ് പടർന്നു, ആ മാറിടത്തിൽ തലവച്ച് അവൾ വീണ്ടും ഉരുമി, ഒരു വല്ലാത്ത അഭിനിവേശം രണ്ടു പേരിലും പടർന്നു പിന്നെ അവൾ ഒന്നും ആലോചിച്ചില്ല, അത് അവന്റെ സിരയിൽ ആകെ പടർന്നു ശരീരം ഉണർന്നു,ചുണ്ടുകൾ വിറച്ചു, അവൻ പതുക്കെ അവളിലേക്ക് പടർന്നു, ആ ചൂടിൽ അവൾ വിയർത്തു, പുറത്തെ തുലാവർഷ മഴയുടെ സംഗീതത്തിൽ അവരുടെ ശീൽക്കാരങ്ങൾ അലിഞ്ഞു, അതിനവസാനം ഒരു തകർത്ത് പെയ്യുന്ന പേമാരി ആയിരുന്നു, അതിൽ  അലിഞ്ഞു അലിഞ്ഞ് ഇല്ലാതായത് വർഷങ്ങളായി മഴകാത്ത് നിന്ന ഒരു ഉർവ്വര ഭൂമി ആയിരുന്നു, അവിടെ വിതച്ച വിത്തുകൾ പതുക്കെ മുളക്കാൻ വെന്പുകയായിരുന്നു. സപ്തസ്വരരാഗലയങ്ങളുടെ സംമ്മേളനമായ ആ ശുദ്ധ സംഗീതികയിൽ ശമനതാളത്തിന്റെ ഉതുംഗത കുടി ഉണ്ടായിരുന്നു. മഴതീർന്നു തോർന്നപ്പോൾ  ആഹ്ലാദമൂർചയിൽ പരസ്പരം നോക്കികിടന്ന അവർ തങ്ങളെ അറിയുകയായിരുന്നു, നഷ്ട്ടപെട്ട കഴിഞ്ഞ കാലങ്ങൾ തിരിച്ചെടുക്കാനുള്ള ദൃഡനിശ്ചയം അവരുടെ കണ്ണുകളിൽ നിറഞ്ഞ് നിന്നിരുന്നു. ആ ആലസ്യത്തിന്റെ  ഉറക്കറയിൽ അവർ അങ്ങനെ കഴിഞ്ഞു അടുത്ത നാൾ പുലരും വരെ.  

          സഞ്ചുവിന്റെ പരിഭ്രമിച്ചുള്ള ഫോണ് വിളിയാണ് ചെറിയമ്മ കേൾക്കുന്നത് അവർ അവനോട് കാര്യങ്ങൾ തിരക്കി, ചെറിയമ്മ ഇങ്ങോട്ട് വേഗം വരണം ഇവിടെ അവൾ നിരത്താതെ ഛർദ്ടിക്കുന്നു ഇന്ന് ജലപാനം ചെയ്തിട്ടില്ല പണിക്കാരിയും വന്നിട്ടില്ല, എനിക്ക് ഒന്നിനും കഴിയുന്നും ഇല്ല, അപ്പോൾ തന്നെ അവർക്ക് കാര്യം പിടികിട്ടി. മോനെ നീയൊരു കാര്യം ചെയ്യ്  അവളെയും കൂട്ടി കാറിൽ ഇങ്ങോട്ട് പോരുക ഇവടാണെങ്കിൽ മരുന്നുകൾ എല്ലാം ഉണ്ടല്ലോ പിന്നെ ഭക്ഷണവും.അവൻ ശരി എന്ന് പറഞ്ഞു ഫോണ് വച്ചു. അവരുടെ മനസ്സ് ആഹ്ലാദത്താൽ തുളുന്പി. ഉടനെ അവർ ഡോക്ടർ സാമുവലിനെ വിളിച്ചു പറഞ്ഞു നമ്മുടെ മിഷൻ വിജയിച്ചു എന്ന് തോന്നുന്നു, അയാൾ പറഞ്ഞു നീ ഒന്ന് ക്ഷമിക്കു അവർ വരട്ടെ എന്നിട്ട് എല്ലാരേയും അറിയിക്കാം. അയാൾക്കറിയാം തടഞ്ഞില്ലങ്കിൽ ഉടനെ ചേട്ടത്തിയെ വിളിച്ച് അറിയിക്കും എന്ന്. രണ്ടിന്റെയും ഇത്രകാലത്തെ പൊട്ടത്തരം അറിഞ്ഞു ചിരിക്കണോ കരയണോ എന്നറിയാതെ ഇരിക്കയാണ് രണ്ട് വീട്ടുകാരും കൂട്ടിൽ അടച്ച് വളർത്തിയതിന്റെ ശിക്ഷ അല്ലാതെ എന്ത് പറയാൻ. അയാൾ വീട്ടിൽ എത്തിയപ്പോൾ അവൾ വഴികണ്ണുമായി മക്കളെ കാത്തിരിക്കയാണ് താമസിയാതെ അവർ എത്തി ഗായത്രി അവശയായിരുന്നു ഉടനെ ക്ലിനിക്കിൽ കിടത്തി വേണ്ട ചികിത്സ കൊടുത്തു അത്യാവിശ്യം ടെസ്റ്റുകളും. അവരുടെ സംശയം സത്യമായിരുന്നു.അവർ മുത്തശ്ചനും മുത്തശ്ചിയും ആകാൻ പോകുകയായിരുന്നു. വിവരം അറിഞ്ഞപ്പോൾ സഞ്ചുവിന്റെ അഭിമാനത്തോടെ ഉള്ള ജാള്യത നിഴലിച്ചു. ഇനി തിരിച്ച് ഇല്ലത്തേക്ക് പോകണ്ട എന്നായി ചെറിയച്ചനും ചെറിയമ്മയും. അത് അവനിൽ ഒരു വല്ലാത്ത ശുന്യത സൃഷ്ട്ടിച്ചു.എന്നാൽ അവർ പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നി. അത്യാവശ്യം വന്നാൽ ഒരു സൌകര്യവും അവിടില്ല. എങ്കിൽ തിരിച്ചു ബാംഗ്ലൂരിൽ പോകാം സഹായത്തിനായി നാണിയമ്മയെയും ഒപ്പം കൂട്ടാം, നിർദ്ദേശം ഗായത്രിയാണ് വച്ചത്. അവളെ അവിടെ നിർത്തി ചെറിയച്ചനും സഞ്ചുവും കുടി അവരെ അനോഷിച്ച് പോയി. ഇല്ലത്തുനിന്നും അവരുടെ സാധനങ്ങളും എടുത്ത് നാണിയമ്മയുടെ വീട്  ലക്ഷ്യംമാക്കി  അടുത്ത കോളനിയിലേക്ക് ചെന്നു. അവരെ തിരക്കിയപ്പോൾ കോളനിക്കാർ എത്തിച്ചത് ഇടിഞ്ഞുവീണ് കിടന്ന ഒരു പഴയ കുടിലിന്റെ മുൻപിൽ ആണ്.അവിടെ നാണി എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു അവർ ഇല്ലത്തെ വേലക്കാരിയും ആയിരുന്നു. അവർ മരിച്ചിട്ട് വർഷങ്ങൾ ആയി, മരിക്കുന്പോൾ അവർക്ക് ആ പറഞ്ഞ ലക്ഷണങ്ങൾ തന്നെ ആയിരുന്നു. എന്നാൽ ഈ നാണിയമ്മ എല്ലാരും മുഖാമുഖം നോക്കി, സഞ്ചുവിനൊട് ഡോക്ടർ ചോദിച്ച് പിന്നെ അരാണ് അവരെ വിളിച്ച് അവിടെ ജോലിക്ക് കൊണ്ടുവന്നത് എന്ന്. അത് ചെറിയച്ചനല്ലേ എന്നായി അവൻ, ഞാനോ അയാൾ അത്ഭുതം കൂറി, ഈ സംഭവങ്ങൾ ആരോടും പറയരുത് എന്ന് അയാൾ സഞ്ചുവിനെ വിലക്കി,വീട്ടിൽ ചെന്നാൽ നാണിയമ്മ ഗ്രാമം വിട്ട് വരില്ല എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞേൽപ്പിച്ചു. അവർ തിരിച്ചു  വരുന്നവഴി ഇല്ലത്തിന്റെ റോഡ് കടക്കുന്പോൾ റിവ്യൂ മിററിൽ സഞ്ചു കണ്ടു നാണിയമ്മ നിറച്ചിരിയുമായി ഇല്ലത്തിന്റെ മുറ്റത്ത് യാത്രമോഴിയുമായി കൈയാട്ടി നില്ക്കുന്നത്. അവൻ തിരിച്ചു പുഞ്ചിരിച്ചു കൈയാട്ടുന്നത് കണ്ട് റോഡിൽ നോക്കി വണ്ടി ഓടിക്കഡാ, മകനെ ഇപ്പം നീ ഒറ്റക്കല്ല എന്ന് പറഞ്ഞ് ചെറിയച്ചൻ അവനെ ശാസിച്ചു. അവൻ വളരെ ശ്രദ്ദയോടെ, അവനെ കാത്തിരിക്കുന്ന സ്നേഹനിധിയായ ഗായുവിന്റെയും  അവർക്കിടയിൽ വരാനിരിക്കുന്ന കുഞ്ഞുങ്ങളുടെയും ഇടയിലേക്ക് വണ്ടി ഓടിച്ച് പോയി.    നാണിയമ്മ ഒരു മുത്തശ്ചി കഥയായി മാറുകയായിരുന്നു സഞ്ചുവിന്റെ ചെറു മക്കൾക്കായി ഗായത്രി പറയുന്ന കഥയിലെ  മുത്തിയമ്മ. അവളുടെ സ്വന്തം മുത്തിയമ്മ.  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ