വരരുചിപെരുമ
വരരുചിപെരുമ ഞാനെഴുതട്ടെയൊരു പറയി പെറ്റാക്കഥ ഞാൻപറഞ്ഞെന്നെഴുതും പൊയ്യില്ലാകഥ ഞാനെന്നഭാവമോ നിറയും നാട്ടുകഥ ഞങ്ങളീജനതതിയെന്നും പാടും പഴംകഥ പാണന്റെ വീണമീട്ടുമീണമീകഥകളോ പറയക്കുടിലിലെ വർണരാഗമീകഥകളോ പതിതയാം ഭൂമിക്കു, ലയവുമീകഥകളും പതിതരെന്നാർക്കുവോരറിയണമീകഥ വടക്കൊരു രാജസദസ്സിനുരത്നവും വസുക്കളിൻ മദ്ധ്യേപ്രകാശരൂപനും വരരുചിയെന്നനാമേ പുകൾപെറ്റാൻ വനരാജധാനിക്കും പേരെഴും വന്നിയും ഒരുനാളാരാജാവുരച്ചു സദസ്യരോ- ടൊന്നു പറഞ്ഞീടുക ശ്ലോകം മഹാരഥേ ഒരുമയാചൊല്ലണം മാന്യമഹാജനം ഒരുവാക്യം രാമായണേ ഉത്കൃഷ്ടമായത് അന്തണശ്രഷ്ഠൻമാരൊന്നായി ചിന്തിപ്പു അദ്ധ്യാത്മകഥയിലെയുത്കൃഷ്ട ശ്ലോകത്തെ അവരാം നവരത്നശ്രേഷ്ഠർ കുഴങ്ങിപ്പോയ് അധികാരശക്തനാം രാജന്റെ ഖഡ്ഗവും അവരിൽ പ്രമാണി വരരുചിയുരക്കയാ യങ്ങു മഹാപ്രഭുയടിയനരുളുകമാസത്തേ അറിവുമായടിയനോ മടങ്ങും നിശ്ചയം അവിടുത്തേയുള്ളത്തെ കൻമഷം മാറ്റിടും സഞ്ചാരപ്രിയനാമന്തണൻ വിടകൊണ്ടു സഞ്ചിത പുണ്യംതേടും ശ്ലോകപദത്തേയും സർവജനപഥം താണ്ടിയാത്രാവഴിതന്നേ സത്യത്തിൻ മാർഗ്ഗേതടഞ്ഞില്ല വാക്യവും അന്തിയണഞ്ഞു, വനമദ്ധ്യേ വഴിവക്കിൽ അന്ത്യദിനമന്നു, പുലരിയിലണയണം ആപുരേ, രാജസവിധേയുണർത്തണം ആയുൽകൃഷ്ടശ്ലോകയീരടി, കാതിങ്കൽ വിവശനാമ...