സഹനരാഗവീണകൾ
സഹനരാഗവീണകൾ
സർഗ്ഗസൃഷ്ടിയാംഗീതകംപാടിയെത്തുന്നവേദിക
സ്വർഗ്ഗകന്യകേനിന്നിലെശുഭ്രവർണ്ണമാവേഗങ്ങൾ
സാധകാകാരിരാഗമോവെറുംതാളമേളപ്പെരുക്കമോ
സത്തുക്കൾവാഴ്ത്തുംനിത്യമാചാരുതമേൽക്കുമേൽ
വിലയമാകുന്നപ്രപഞ്ചവുംവിലയിക്കുന്നശാരീരവും
വിധുരയായരാഗമാലികവിപിനഭംഗിതുടിപ്പുകൾ
വിനിതനാകുമശ്വവുംവേഗതതീർപ്പൂപുലരിയിൽ
വികാരതീവ്രമാംനിശ്വാസംവാരിജപ്രഭപടർത്തുമോ
വസന്തകാലപറവകൾഉണർത്തുംലയഘോഷങ്ങൾ
വനത്തിൻകാന്തിവരുത്തുമിപ്പൊയ്മുഖമാംകാഴ്ചയും
വസന്തകാലദേവതേനീയഭിരമിപ്പിച്ചസൌകുമാര്യം
വല്ലഭൻതൻവരദാനമോതവവിപഞ്ചികമീട്ടുംരാഗമോ
കനകരൂപനാകരാംഗുലികുളിർമന്ദമാരുതനുതിർക്കവേ
കദനകൻമഷമൊഴിയുമാമനംമയൂഖപീലിവിരിക്കവേ
കതിരുകൊയ്തപാടങ്ങൾകവിതചൊല്ലിയകാലങ്ങൾ
കനവുപെയ് തൊഴിഞ്ഞുപാടുന്നുകദനരാഗമേളവും
വിരഹരാഗചിലന്പൊലിയുയരുംനൻമഗ്രാമങ്ങൾ
വായ്ത്താരിനിലയ്ക്കുമാകൊയ്തുകാലവിശേഷങ്ങൾ
വനങ്ങളായിനിരക്കുന്നുവാനചുംബിയാംഭവനവും
വസുധകേഴുന്നനീരുകൾനിപതിക്കുംമഹാസാഗരം
കടുംതുടികളാംദുന്ദുഭിപടർന്നുയരുന്നരാവുകൾ
കരതലങ്ങളുയർത്തുന്നതാളമില്ലാത്തമലയാളം
കാർന്നുതിന്നുന്നമാരികൾഘനീഭവിച്ചദേശവും
കാത്തിരിക്കുന്നമാനവൻപുതുഭാവഗായകരൂപനെ
Comments
Post a Comment