പുഴയോഴുകും വഴി
പുഴയോഴുകും വഴി
ഇനിയും ഏറെ സമയമെടുക്കും കൗണ്ടറിനടുത്തെത്താൻ. നീണ്ട വരിയിൽ ഏറ്റവും പുറകിലായാണ് അയാളുടെ നില്പ്പ്. പാന്റ്സിന്റെ പോക്കറ്റില് നിന്നും മൊബൈല് ഫോണ് വലിച്ചെടുത്തു തെല്ലു നിരാശയോടെ ഇന്ബോക്സിലേക്കു നോക്കി. ഇല്ല, ഇതുവരെ റിപ്ലൈ ഒന്നും വന്നിട്ടില്ല, എന്തിനാമെസ്സേജ് വിളിച്ചൂടെ, അല്ലേലും അവൾ വിളിക്കില്ല ആ പൂതന യക്ഷി, ഇവളെ മജിസ്ട്രേറ്റ് പണിക്ക് എടുത്തവനെ അടിക്കണം, അച്ഛൻ അറിയപ്പെടുന്ന ക്രിമിനൽ വക്കീൽ അയാൽ ഈ നാട്ടിൽ എന്തുമാകാം, തന്നെപോലെ ജൂനിയർ ആയ വക്കീലന്മാരുടെ ജീവിതം കൂടി കുട്ടിച്ചോറാക്കും, അയാളുടെ ജീവിതം നശിപ്പിച്ച സീനിയർ വക്കീൽ ഗോപാലകൃഷ്ണകൈമളിനെ ചുട്ടുതിന്നാൻ ദേഷ്യമുണ്ടായിരുന്നു മാനുശങ്കറിന്, അതിന് അയാളെ പറഞ്ഞിട്ടു കാര്യമില്ല വക്കിലിന് സ്ഥിരാവരുമാനമുള്ള ഭാര്യവേണമെന്ന് എല്ലാരും പറഞ്ഞപ്പോൾ വീണുപോയിന്ന് പറഞ്ഞാൽ മതീല്ലോ, അതിന് ഈ ഭദ്രകാളി മജിസ്ട്രേറ്റ് തന്നെ വേണമായിരുന്നോ എന്റെ ഭഗവതീ, പ്രാർത്ഥന ഉച്ചത്തിലായോ മുന്നിലുള്ളവർ തിരിഞ്ഞു നോക്കിയോ എന്നൊരു സംശയം കൈയിലിരുന്ന മാഗസിൻ കൊണ്ടു മുഖം മറച്ചു, എന്തായാലും ഇന്ന് രണ്ടു വിട്ടിട്ടു മുഖത്തുനോക്കി രണ്ടു പറയണം, പിന്നെയും അഹങ്കാരം പറഞ്ഞാൽ രണ്ടു പൊട്ടീര്, കല്യാണം കഴിഞ്ഞിട്ടു ഇത്രയും കാലമായിട്ടു, ശരണം തന്നിട്ടില്ല, അവടെ മുഖത്തുനോക്കിയാൽ കാലിനൊരു വിറയലാണ്, രണ്ടടിച്ചാൽ ശരിയാകും മനു മനസ്സിലുറപ്പിച്ചു.
അയാൾ ആകാശത്തേക്കു നോക്കി സൂര്യൻ ഉച്ചസ്ഥായിൽ ആണ് ചൂട് കൊണ്ട് വിയർപ്പ് പൊടിയുന്നു അയാളുടെ ഷർട്ടും മറ്റും വിയർപ്പിൽ കുതിർന്നു. ഇത് കഷ്ടമാണ് ഇത്രയും വരുമാനമുണ്ടായിട്ട് ഗവർമെന്റെ ഒരു മേൽക്കുര സ്ഥാപിക്കാത്തത്,ക്യൂ നിന്ന് ഉണങ്ങുകയാണ് ആള്ക്കാ൪, അയാൾ ഓർത്തു, അടുത്ത പ്രാവിശ്യം എംഎൽഎ കാണുന്പോൾ തീർച്ചയായും പറയണം, അയാൽ തൂവാലയെടുത്ത് മുഖം തുടച്ചുംകൊണ്ട് ചുറ്റിലും നോക്കി. ഇലക്ട്രിക് പോസ്റ്റിൽ ചാരി ഒരാൾ ഇരിക്കുന്നു കൂട്ടത്തിൽ ഉച്ചത്തിൽ നാടൻ പാട്ടും പാടുന്നുണ്ട്, ചാലക്കുടി ചന്തക്കുപോയപ്പോൾ............................. നട്ടുച്ചവെയിലിലും ആസ്വാദനത്തിന്റെ ആരോഹണവരോഹണത്തിൽ ആറ് കാലം തീർക്കുന്നു. പിന്നെ ഫുട്പാത്തിൽ സുഖമായുറങ്ങുന്ന ഒരു പാന്പ് നിലംതല്ലിയാണന്വു തോന്നുന്നു കളം കൈലിയും ചുവന്ന ഷർട്ടും പിന്നെയും അവിടെയിവിടെയായി ചെറുതും വലുതുമായ പാന്പുകൾ ചിലതിനടുത്ത് തിളങ്ങുന്ന വിവിധയിനം ഉടവാളുകൾ ഉടൽപ്പിറപ്പുകളെ പ്പോലെ കിടക്കുന്നു. ഇതിനിടക്ക് ഒരു തെരുവുപട്ടി ഒരുപാന്പിന്നെ ഒന്നു മണപ്പിച്ചു, തലമുതൽ പാദം വരെ എന്നിട്ടു ഒരുകാലുപൊക്കി, മുഖത്തേക്ക് മൂത്രമൊഴിച്ചു, അപ്പോൾ അയാൾ കാളരാഗത്തിൽ സംഗീതാലാപനം, “പെയ്യട്ടങ്ങനെ പെയ്യട്ടെ ഇടിവെട്ടിമഴ മഴ പെയ്യട്ടെ”, അയാൾക്ക് ചിരിവന്നു, ചില പട്ടികൾ വാളുകൾ നക്കി തിന്നുന്നതുകാണാം ചിലത് പാന്പുകളുടെ വായിൽ ആവശേഷിക്കുന്ന ഭക്ഷണ ശകലങ്ങൾ നക്കി തിന്നുന്നു, അപ്പോൾ പാന്പുകളുടെ മുഖം നവോഢയുടെ ചുംബനംമേറ്റപോലെ വിടരുന്നു. അതൊക്കെ കണ്ടപ്പോൾ അയാളിലെ അഭിമാനബോധം ഉണർന്നു, പിന്നെ സ്വയം കുറെ നേരം ആലോചിച്ചു, ക്യൂ കൌണ്ടറിനടുത്തെത്താറായി പെട്ടെന്നയാൾ ഇറങ്ങി നടന്നു മുന്വിൽ കറുത്തു നീണ്ട വഴി പാർക്കിന്റെ അടുത്തേക്ക് പോകുന്നു.
അയാൾ കാലുവലിച്ച് വച്ച് വടന്നു ഉള്ളിൽ കുറ്റബോധം ആണപൊട്ടിയൊഴുകി നിമിഷ നേരത്തേ നിരാശയിൽ നിന്ന് താൻ നിപതിക്കാൻ പോയ അഗാധ ഗർത്തത്തേ യോർത്ത് നടുങ്ങി. ഇതിലും വലിയ പ്രതിസന്ധികള് നീന്തികയറിട്ടില്ലേ? മനസ്സ് ഒന്ന് റിലാക്സ് ചെയ്യതാലെ മതിയാകൂ. അയാൾ ചിന്തിച്ചു , മുന്നിൽ സുഭാഷ് പാർക്ക് പിന്നെ വിശാലമായ വേന്പനാട്ട് കായലും മനസ്സിനെ തിരിച്ചുപിടിക്കാൻ തണുത്തകാറ്റും കായൽ കാഴ്ചകളും നല്ലതാണ് പാർക്കിന്റെ ഗൈറ്റ് തുറന്ന് അയാൾ മുന്നോട്ട് നടന്നു. പാർക്ക് വിജിനമല്ലായിരുന്നു, അവിടെ ഇവിടെ ചില ആൾക്കാർ കാറ്റ് കൊണ്ടും സോറ പറഞ്ഞും ഇരിപ്പുണ്ടായിരുന്നു, അപൂർവ്വം ഇണക്കുരുവികളും. അവർ പരസ്പരം കൊക്കുരുമി കണ്ണുകകളിൾ കടകണ്ണാൽ മഷിയെഴുതിയും ഇരിക്കുന്നു
ഇണക്കുരുവികളുടെ കുറുകലും പൊരുന്നിരിക്കലും കണ്ടപ്പോൾ അയാളിൽ പഴയ ഓർമ്മകൾ ചിറകു വിടർത്തി, അതുമായി അയാൾ കയലിന്റെ കാറ്റുകൊള്ളാൻ പറ്റിയ ഭാഗം നോക്കി ചടഞ്ഞിരുന്നു, അയാളുടെ ഓർമ്മകൾ പിന്നോട്ട് പോയി, പഠിക്കുന്ന കാലം എറണാകുളം ലോ കോളേജിൽ സുന്ദരനും അൽപ്പസ്വൽപ്പം തരികിടയുമായ ആൽവിൻ ആയിരുന്നു തന്റെ റൂമേറ്റ്. വൈകുന്നേരങ്ങളിലും രാത്രിയും തേരാപാര ചുറ്റി നടക്കലാണ് അവന്റെ മെയിൻ ഹോബി ആകെയുള്ള ആത്മാർത്ഥ സുഹൃത്ത് താനായിരുന്നതിനാൽ കൂടെക്കുടുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു. അടുത്തിടയായി കോളേജ് കഴിഞ്ഞാൽ നേരേ റൂമിലേക്ക് പോകുകയായി അവന്റെ ശീലം. ഒന്ന് രണ്ട് ദിവസം മനുവിന് സംശയമൊന്നും തോന്നിയില്ല, പിന്നെ അവൻ ശ്രദ്ധിക്കാൻ തുടങ്ങി ആൽവിനിൽ മാറ്റം പ്രകടമാണ്. അവൻ ജാലകത്തിന്റെ അടുത്ത് പാറക്കല്ല് പോലെ ഇരുപ്പുറപ്പിക്കാണ് ആ ഇരൂപ്പ് അർദ്ധരാത്രി വരെ നീളാൻ തുടങ്ങി, മുറിയിലെ നിലകണ്ലാടിയിലൂടെ മനു സത്യം കണ്ടു പിടിച്ചു. അതെ അവനു രോഗമാണ് മാരകമായ പ്രണയ രോഗം തൊട്ടെതിർ വശത്തേ വനിതാ ഹോസ്റ്റലിന്റെ ജാലകപഴുതിലേക്ക് നോക്കിയാണ് അവന്റെ ഇരുപ്പ്, ആ ഇരുപ്പ് മാസങ്ങൾ നീണ്ടു, ഒപ്പം താടിയിലെ സെക്കന്റെഷോക്കിയിരിക്കുന്ന പോലെയുള്ള ചെന്പൻ രോമങ്ങളും. അങ്ങനെ ഒരു ഞയാറാഴ്ച, പത്തുമണി വരെയുറങ്ങി പിന്നെ പോയി തെരുവിലെ സ്ഥിരം പറ്റുകടയിലെ നാലുദിവസം പഴക്കമുള്ള സാന്പാറും ഇഡലി വടയും ബ്രഞ്ചായി(ബ്രക്ക്ഫാസ്റ്റും ലന്ചും) കഴിക്കുന്നവൻ അന്ന് 6മണിക്കേ എഴുന്നേറ്ള് താടിവടിക്കുന്നു കുളിക്കുന്നു ഡ്രസ്സ് ഇസ്തിരിയിടുന്നു മനു എല്ലാം ശ്രദ്ധിക്കുകയായിരുന്നു. അവസാനം ഉറക്കചുവടോടെ കിടക്കയിൽ ഇരുന്ന അവനോട് ഒരു ചോദ്യം നീ വരുന്നില്ലേ? അന്പരന്ന് പണ്ടാരമടങ്ങി വായും പൊളിച്ച് മനു ആൽവിന്റെ തീട്ടവായും നോക്കി അന്താളിച്ച് നിന്നു.
അന്ന് ആൽവിൻ പോയത് സുഭാഷ് പാർക്കിലേക്ക് ആയിരുന്നു, അവിടെ അവൻ കാത്തിരുന്നു, കൂടെ മനുശങ്കറും. നിമിഷങ്ങൾ മണിക്കൂറുകളായി പക്ഷെ ആൽവിൻ കാത്തിരുന്നാൾ വന്നില്ല, എന്നാൽ അൽവിന്റെ പ്രതീക്ഷ നശിച്ചിരുന്നില്ല, അവന്റെ വിശപ്പും ദാഹവും കെട്ടുപോയിരുന്നു, എന്നാൽ മനു വിശപ്പുകൊണ്ട് കുടൽ കരിയുന്ന അവസ്ഥയിൽ, അവൻ അൽവിനെ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു, പറ്റുകടയുടെ പടിവാതിലിലേക്കു പോകാൻ. പ്രേമം തലക്ക് പിടിച്ചവനെന്ത് ബ്രേക് ഫാസ്റ് ലഞ്ച്, ആൽവിൻ പാർക്കിൽ ചടഞ്ഞിരുന്നു, അടയിരിക്കുന്ന കോഴിയെപ്പോലെ. സൂര്യൻ പടിഞ്ഞാറേയ്ക്കു ചാഞ്ഞു തുടങ്ങി, മനുവിന്റെ വയറ്റിലെ വിശപ്പിന്റെ വിളി, ദംഷ്രകൾ കൊണ്ടു വശങ്ങളെ കടിച്ചുകീറി, അതിൽ നിന്നും ഉയർന്ന ചോരമണം അവിടമാകെ പടർന്നു, അപ്പോൾ മനുവിന്റെ കാതുകൾ ചിലങ്കയുടെ ശബ്ദം തിരിച്ചറിഞ്ഞു, പാദസരങ്ങളുടെ ശബ്ദം അങ്ങനെയാ അവനു തോന്നിയത്, അവൻ തലയുയർത്തി നോക്കി മുന്നിൽ മഞ്ഞയിൽ ചിത്രപ്പണികളോട് കൂടിയ മനോഹരമായ ചുരിദാറിൽ ഒരു കൊച്ചു സുന്ദരി, പിന്നിൽ പച്ചയും കുങ്കുമ ചോളിയുമായി മറ്റൊരാൾ അവളെയാണ് അവന് കൂടുതൽ ആകർഷണീയമായ തോന്നിയത്, മഞ്ഞചുരിദാർ മോഴിഞ്ഞു, തന്റെ പേരെന്താ, അൽവിനോടാണ്, അവളുടെ മുഖഭാവം മനുവിൽ ഭയം ജനിപ്പിച്ചു, അവന്റെ ചുവടു ഉറപ്പിച്ചിടത്തു നിന്നും പതിയെ പൊങ്ങി, മറുപടി ആൽവിൻ ആണ് പറഞ്ഞത്, ഞാൻ ആൽവിൻ ആൽവിൻ ആന്റ്റണി പുറ്റുക്കാടൻ, ഇതു മനു, മനുശങ്കർ എന്റെ ചങ്കു ബ്രോ, പോട്ടെ ഇതുചോദിക്കാൻ നീയാരാ? അവൻ രൂക്ഷമായൊന്നു നോക്കി, അവളെ. ഞാനോ മെറിൻ ജോസഫ് വള്ളക്കാലി, നിന്റെ മേമയുടെ മോളാടാ ¥#€¥,മാക്രി, നല്ല സംസ്കാരം ഇവനു പറ്റും മനു മനസ്സില് പറഞ്ഞു. ആൽവിൻ നിന്ന നിൽപ്പിൽ എഴുന്നേറ്റിട്ടു ചമ്മി പറഞ്ഞു, അറിഞ്ഞില്ല, കുഞ്ഞിലേ കണ്ട ചാവാലി പെണ്ണ് ഇത്ര സുന്ദരിയായി തിരിച്ചുവരും എന്നാരുകണ്ടു, മേമ പറഞ്ഞപ്പോൾ ഇത്ര അങ്ങട്ട് വിചാരിച്ചില്ല, ഇതാരാ എന്നായി ആൽവിൻ. മെറിൻ പറഞ്ഞു ആതിര എന്റെയും ചങ്ക്. അന്നവിടെ രണ്ടു ബന്ധം തുടങ്ങുകയായിരുന്നു, ലോകോളേജും തെരേസയും തമ്മിൽ. അവൾ പറഞ്ഞു നീ കാത്തിരുന്നു മുഷിയുന്പോൾ പോകും എന്നു കരുതിയത്, എങ്ങനെ നിന്നെ കാണാതെയോ ആൽവിൻ മറുപടി പറഞ്ഞു, എത്ര രാവുകൾ ബോംബയിൽ നിങ്ങൾ അപ്പയുടെ കൂടെ ദുബായിൽ പോയ അന്നുമുതൽ ഞാൻ കരഞ്ഞു എന്നറിയാമോ? എന്റെ അരുമല്ലാഞ്ഞിട്ടും മേമ എന്നു ഞാൻ വിളിക്കുന്ന നിന്റെ അമ്മയെയും നിന്നെയും ഓർത്ത്. അതെനിക്ക് മനസ്സിലായി, എന്ന് മെറിൻ, ഞങ്ങൾ ഈ പാർക്കിൽ ഉണ്ടായിരുന്നു രാവിലെ മുതൽ നിങ്ങളറിയാതെ നിങ്ങളെ നോക്കികൊണ്ട്. എടി €€€€#####+*¥ എന്നു അലറികൊണ്ട് അവൻ ചാടി എഴുനേറ്റു, ഓടികൊണ്ട്അവളും.
പിന്നെയും കർക്കിടകങ്ങളും ചിങ്ങങ്ങളും വന്നുപോയി അവയെ പിന്തുടർന്നു മറ്റുമാസങ്ങളും, ഇതിനിടയിൽ യമരാജൻ തന്റെ ചങ്കുബ്രോയായ പോത്തും പുറത്തു നിരവധി തവണ മേൽകീഴ് പോയി വന്നു. ചിത്രഗുപ്തൻ കണക്കു പുസ്തകങ്ങൾ പലതും മാറിക്കൊണ്ടേ ഇരുന്നു, കേരളത്തിലെ രാഷ്ട്രീയക്കാരുടെയും പത്രക്കാരുടെയും പാപഭാരമെഴുതിയ പുസ്തകങ്ങൾ തടിച്ചു വീർത്തു വീർത്തു വന്നു, അതു കാണുന്പോൾ ചിത്രഗുപ്തന്റെ മുഖം വലിഞ്ഞുമുറുകി, ഈ പണ്ടാരക്കാലന്മാരെ കൊണ്ടുവരുന്പോൾ പണി കൊടുക്കാൻ നരകം മുഴുവൻ മങ്കാളികളെ നിർത്തി ഫണ്ടെല്ലാം പണ്ടാരമടങ്ങുമല്ലോ എന്നോർക്കുന്പോൾ ഉള്ള ഉൾകിടിലം കൊണ്ടാണ്, മിച്ചം വരുന്നത് കട്ടുതിന്നിട്ടുവേണം പുതിയ ഭാര്യ തിലോത്തമക്കു പുതികൾ തീർക്കാൻ പണം കൊടുക്കാൻ, ചിത്രൻ അസ്സ്വസ്ഥനായി. അൽവിന്റെയും മെറിന്റെയും പ്രണയം പൂത്തു, മനുവിന്റെയും ആതിരയുടെയും പ്രണയമാണെങ്കിൽ പൂത്തുലയുകയും കൂടിചയ്തു. അവർ അങ്ങനെ പ്രണയിച്ചൊഴുകി നടന്നു, സുഭാഷ് പാർക്കിലും മേനക റോഡിലും എംജി റോഡും കടന്നു സരിത സവിത സംഗീതയും ഷേണായിസും പത്മയും കടന്നൊഴുകി. അനുരാഗ കഞ്ഞിവെള്ളമാണോ പാലുംവെള്ളമാണോ കരിക്കും വെള്ളമാണോ എന്നറിയാത്ത അവസ്ഥ. ഒപ്പം പഠനം അവസാന വർഷങ്ങളിലേക്കു കടന്നു, ഭാവിജീവിതം പ്ലാൻ ചെയ്തുതുടങ്ങി രണ്ടു ജോഡികളും. അങ്ങനെ ഇരിക്കെ ഓണം ഹോളിഡേയ്ക്കായി എല്ലാരും വീടുകളിലേക്ക് പോയി, തിരിച്ചെത്തിയയപ്പോൾ മനു കണ്ടത് മറ്റൊരു അൽവിനെയാണ് വെക്കേഷൻ കഴ്ഞ്ഞു വന്ന അവൻ മെറിനെ കാണാനോ ഫോൺ അറ്റൻഡ് ചെയ്യാനോ താൽപ്പര്യം കാണിച്ചില്ല, മനു നിർബന്ധിച്ചിട്ടും അവൻ മുഖം കൊടുത്തില്ല, അവസാനം മനു ഒറ്റക്കു ആതിരയെ കാണാൻ പോയി അവിടെ മെറിനും ഉണ്ടായിരുന്നു, അവളും ഒരുപാട് മാറിയിരുന്നു, നിങ്ങള്ക്കിടയിൽ എന്താ പറ്റിയത് എന്ന ചോദ്യത്തിന് പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി, പിന്നെ അവൾ പറഞ്ഞു, വെക്കേഷന്റെ ആദ്യനാളുകളിൽ അവൻ നോർമ്മലായി ഫോൺ ചെയ്യാറുണ്ടായിരുന്നു, രണ്ടുനാൾ ഫോൺ സ്വിച്ചഡ്ഓഫ് ആയി, പിന്നെ വിളിച്ച അവന്റെ രീതികളിൽ മാറ്റം പ്രകടമായിരുന്നു, രണ്ടു ദിവസം എവിടെയായിരുന്നു എന്ന ചോദ്യത്തിന് ദേഷ്യവും ഉച്ചത്തിൽ സംസാരവുമായി, പിന്നെ ഹോട്ടൽ മുറിയിലേക്കുള്ള വിളി. അതു ഇപ്പവേണ്ട എന്ന മറുപടിക്ക്, ശേഷം സംസാരം വളരെ മ്ലേച്ചമായി, അവൾ പറയുകയും കരയുകയും ആയിരുന്നു, മനുവും ആതിരയും ഒരുപാട് ആശ്വസിപ്പിച്ചു, ചുറ്റും ആൾക്കാർ നോക്കുന്നു എന്നു കണ്ടപ്പോൾ അവർ അന്നേരത്തെ കൂടികാഴ്ച അവസാനിപ്പിച്ചു തിരിച്ചു പോയി. അന്ന് വൈകുന്നേരം മനു അൽവിനോട് സംസാരിക്കാൻ ശ്രമിച്ചു, ആൽവിൻ ക്രുദ്ധനായി, മനു നീ മെറിന്റെ കാര്യമാണ് സംസാരിക്കാൻ ശ്രമിക്കുന്നെങ്കിൽ വേണ്ട അതെനിക്കിഷ്ടമല്ല, എനിക്കു കേൾക്കേണ്ട അവളുമായി ഉള്ള എല്ലാ ബന്ധവും ഞാൻ അവസാനിപ്പിച്ചു. എന്നു വച്ചു നിൻറ്റെ ആതിരയുമായുള്ള ബന്ധം അവസാനിപ്പിക്കരുത്, നീ അവളെ തന്നെ വിവാഹം കഴിക്കണം, ആൽവിൻ നീയും മെറിനും കാരണമാണ് ഞങ്ങൾ കണ്ടുമുട്ടിയത്, അതുകൊണ്ടു നീ മെറിനെ ഉപേക്ഷിക്കുകയാണെങ്കിൽ ഞാൻ ആതിരയെയും വേണ്ട എന്നു വയ്ക്കും, ഇനി നീകുടെ വരാതെ ഞാൻ അവരെ കാണില്ല സത്യം എന്നു പറഞ്ഞുകൊണ്ട് മനു ഉറങ്ങാനായി പോയി. പിന്നെയും മാസങ്ങൾ മുന്നോട്ടുപോയി, അന്നൊരിക്കൽ കോളേജിൽ നിന്നും കളമശ്ശേരിയിലേക്ക് ഓടിച്ചുപോയ അൽവിന്റെ പുതിയ ഡ്യൂക്ക് ബൈക്ക് അപകടത്തിൽ പെട്ടു, വൈറ്റില ബൈപാസിൽ, വലിയ കണ്ടൈനർ ലോറിയുമായി, ചതഞ്ഞരഞ്ഞു പോയ അവന്റെ മൃതദേഹം പോലും തിരിച്ചറിയാൻ പറ്റുമായിരുന്നില്ല, ഇന്നും അവനറിയാത്തത് കളമശ്ശേരിയിൽ പോയവൻ ബൈപാസിൽ എന്തിനുപോയി എന്നതാണ്? എങ്കിലും മനു കൂട്ടുകാരന് മുൻപിൽ ചെയ്ത സത്യം പാലിച്ചു ഒരിക്കലും അവൻ ആതിരയെയോ മെറിനെയോ കാണാൻ ശ്രമിച്ചില്ല.
മനുവിന്റെ ഫോൺ ചിലന്പിച്ചത് പെട്ടന്നാണ്, അനുരാഗ വിലോചനായി അതിലേറെ മോഹിതനായി........ വീട്ടിൽ നിന്നും ലവളാണ്, പൂതന, വീട്ടിന്ന് എന്തുപറഞ്ഞാലും കടിക്കാൻ വരുന്ന സാധനം. മനു തന്റെ ദേഷ്യവും മനസ്സിൽ പറഞ്ഞു തീർത്തു, അടിക്കട്ടെ ഫോൺ, പിന്നെയാണ് ബോധോദയമുണ്ടായത് വൈകിട്ടിതിന് ആയിരിക്കും മജിസ്റേറ്റ് വിചാരണ നടത്തുന്നതു, എടുത്തേക്കാം, മനു ഫോൺ എടുത്തു, നിങ്ങൾ എവിടെയാണ് ഇപ്പോൾ? ചോദ്യമാണ്, മ് എന്താണ് ഞാൻ എവിടെപ്പോയാലും നിനക്കെന്ത്? അവൻ ചീറി, രാവിലെ കള്ളുകുടിക്കണമെങ്കിൽ ആയിക്കൂടെ അതിന് വീട്ടിൽ എന്തിനാണ് പ്രശ്നമുണ്ടാകുന്നത്, മജിസ്ട്രേറ്റ് വിടാനുള്ള ലക്ഷണമില്ല, ക്രിമിനൽ അഭിഭാഷകന്റെ മജിസ്റേറ്റ് മോളെ കെട്ടിയല്ലേ നീ അനുഭവിക്ക്, മനുവിന് തന്നോട് മനസ്സിൽ ആരോ പറയുംപോലെ തോന്നി. അവൻ സത്യം പറഞ്ഞു ഞാൻ സുഭാഷ് പാർക്കിൽ ഇരിക്കയാണ് കുറച്ചു കഴിയുന്പോൾ വരാം അൽപ്പനേരം ഒറ്റക്കിരിക്കണം. എന്നാൽ ഒറ്റക്കിരുന്നു സുഖിച്ചത് മതി, ഞാൻ പാർക്കിന്റെ മുൻപിൽ കാറിൽ ഇരിപ്പുണ്ട് വേഗം വാ, വൈകിട്ടു ഒരിടം വരെ പോകണം. മനു ഒന്നു ഞെട്ടി ഇവൾ മജിസ്റ്ററെറ്റോ സിബിഐയോ എന്റെ ജന്മം നായ് നക്കി. ന്റെമണ്ടക്കാട്ട് ഭവോതീ..... മനു നിട്ടി വിളിച്ചു.
അവൻ വിറക്കുന്ന കാലുകളുമായി പാർക്കിന്റെ ഗൈറ്റിലേക്കു നടന്നു, അവിടെ കാർ പാർക്കിങ്ങിൽ ഉണ്ട്, പിൻഡോർ ആരോ അവനായി തുറന്നു, അകത്തു കേറിയ അവൻ വീണ്ടും ഞെട്ടി, കാറിന്റെ മുന്നിലെ പാസഞ്ചർ സീറ്റിൽ പുറകിലോട്ടു നോക്കി പച്ചച്ചിരിയുമായി ആതിര. അയാൾ അപരിചിതനെപ്പോലെ അവളെ നോക്കി കാറിൽ ഇരുന്നു. ശ്രീമതി അവനോട് പറഞ്ഞു ഇതെന്റെ കൂട്ടുകാരി ആതിര, അല്ല ആതിരഅഭിജിത്, അഭിജിത് റൂറൽ എസ്പി യുടെ ഭാര്യ. അറിയുമോ അവൻവിക്കി വിക്കി, വിഷമിക്കേണ്ട എനിക്കറിയാം പഴയ കാമുകിയാണ് എന്ന് അവളുത്തന്നെയാണ് ബിവറേജസിൽ കയ്യു നിൽക്കുന്നകാര്യം വന്നു പറഞ്ഞത്, പഴയ സ്നേഹം വിട്ടിട്ട് നിരാശ കാമുകനായി നടന്നപ്പോൾ മദ്യപിക്കാത്തയാളെ, ഇപ്പം അവിടെ കണ്ടപ്പോൾ സെന്റി ഇളകി കള്ള കാമുകിക്ക്. മനു കാറിൽ നിന്നും ഇറങ്ങി ഓടിയാലോ എന്നമട്ടിൽ ആയി പണ്ട് ലോകോളേജിൽ ഇത്തരം റാഗിംഗ് ഏൽക്കേണ്ടി വന്നിട്ടില്ല, പൂതന തകർക്കുകയാ, കാണിച്ചു തരാമെഡി നിന്നെ എന്ന് മനസ്സിൽ കരുതി.
ആ വൈകുന്നേരം മനുവും ശ്രീമതിയും പോയത് എസ്പി അഭിജിത്തിന്റെ വീട്ടിൽ ആയിരുന്നു, ഒരു ചെറിയ ഗെറ്റുഗതർ അഥവാ മനുവിന്റെ ചമ്മൽ പാർട്ടി, അവിടെ അഭിയും ആതിരയും ഒപ്പം മനുവും ഭാര്യയും, അപ്പോഴാണ് ആ സത്യം ശ്രീ വെളിപ്പെടുന്നത്, മനുവിന്റെ പ്രണയവും മറ്റുള്ളകാര്യവും നേരത്തെ അവർക്കറിയാമായിരുന്നു, ആലോചന വന്നപ്പോഴേ മനുവിന്റെ ഫോട്ടോ ശ്രീ ആതിരയെയും അഭിയേയും കാണിച്ചിരുന്നു, കാരണം അഭിയുടെ കുടുംബം ശ്രീയുടെ അച്ഛന്റെ അടുത്ത ബന്ധുക്കൾ തന്നെ, ബാക്കിയെല്ലാം മുന്നുവർ സംഘത്തിന്റെ പ്ലാനായിരുന്നു, ചെറിയ റാഗിംഗ്, അതിൽ ഭേഷായി മനു വീഴുകയും ചെയ്തു, മാത്രമല്ല മനുവിന് അൽവിനെപ്പറ്റി അറിയാൻ പാടില്ലാത്ത പലകാര്യവും അവർക്കറിയാമായിരുന്നു, അവന്റെ മനസ്സിൽ പണ്ട് ഉടലെടുത്ത സംശയത്തിന്റെ സത്യാവസ്ഥ വരെ. അത് അഭിജിത് പറയാൻ തുടങ്ങി. ഞാൻ ട്രെയിനിങ് കഴ്ഞ്ഞു ആദ്യമായി ചാർജെടുക്കുന്ന ദിവസം ഏ.എസ്പി എറണാകുളം, രണ്ടു പെൺകുട്ടികൾ എന്നെ കാണാൻ വന്നു, ശരിക്കും അവർ വന്നത് എസ്പിയെ കാണാനാണ്, അദ്ദേഹമാണ് അവരെ എന്റെ അടുത്തേക്ക് അയച്ചത്, എന്റെ ആദ്യ കേസ്സ്, അതിന് വേറെ ഒരു കോ ഇൻസിഡന്റ് കൂടി ഉണ്ടായിരുന്നു, പെൺകുട്ടികൾ പറയാൻ വന്ന സംഭവവും ആ വർഷത്തെ സിവിൽസർവീസ് ഫലവും (അഭി സെലക്ടായ) ഒന്നിച്ചാണ് പത്രത്തിൽ അടിച്ചുവന്നത്, അത് എറണാകുളം സിറ്റിയിൽ നടന്ന ബൈക്കപകടം, അതും അതിദാരുണമായത്, പണക്കാരന്റെ വീട്ടിലെ മുടിയനായ പുത്രന്റെ വിലയേറിയ ബൈക്ക് അഭ്യാസം എന്നപേരിൽ പോലീസ് മടക്കിയകേസ്സ്. അത് പുനരന്വോഷിക്കണം അതാണ് കുട്ടികളുടെ ആവശ്യം, ഒരു ചലഞ്ച് എന്നരീതിയിൽ സാർ തന്നെങ്കിലും കുട്ടികളെ ഒഴിവാക്കാനും സുന്ദരികൾ ഒരു ചെറുപ്പക്കാരൻ ഓഫീസറായാൽ ഒഴിഞ്ഞു പൊക്കോളും എന്ന സൈക്കോളജി ആണ് പ്രയോഗിച്ചത് എന്നു തോന്നി, പുതിയ ആളായതുകൊണ്ടും ആദ്യ കേസായത് കൊണ്ടും വിട്ടുകളയാൻ തോന്നിയില്ല, പോരാത്തതാണിന് രണ്ടു സുന്ദരികളുടെ ആവിശ്യവും. അവർ മെറിൻ ജോസഫ് വള്ളക്കാലിയും ആതിര കൈമളും, എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചുകൊണ്ടു അന്വോഷണം തുടങ്ങി.
ആദ്യം തുടങ്ങിയത് കേസ്സ് ഡയറിയിൽ നിന്നാണ്, പ്രത്യേകിച്ചു ഒന്നും കിട്ടിയില്ല, എന്നാൽ അടുത്ത സുഹൃത്തിന്റെ സംശയം രേഖപ്പെടുത്തിയിരുന്നു, കളമശ്ശേരിയിൽ പോകാനായാണ് പോയത്, പക്ഷെ വൈറ്റില? ഒരു സംശയത്തെ വളർത്തിയെടുക്കാനുള്ളതൊന്നും അതിലില്ലായിരുന്നു, പിന്നെ വീടിന്റെ വിലാസം നോക്കി, ആൽവിൻ ആന്റണി, പുറ്റുക്കാടൻ ഹൗസ്സ് ആരക്കുഴ. മുവാറ്റുപുഴ, പിന്നെ അമാന്തിച്ചില്ല നേരെ വീട്ടിലേക്ക്, മുവാറ്റുപുഴ ടൗൺ കഴിഞ്ഞു വലത് തിരിഞ്ഞു, പിന്നെ കുറെ മുന്നോട്ടു ചെന്നാൽ ഇടതു തിരിയണം, ആരക്കുഴ പാലം കഴിഞ്ഞു ആരോട് ചോദിച്ചാലും പറയും ആന്റണി പുറ്റുക്കാടന്റെ വീട്, അവിടെ ആന്റണിയും ഭാര്യയും മാത്രം, നന്നായി നോക്കുന്ന വീടും ചുറ്റുപാടുകളും എവിടെയും വൃത്തിയുണ്ട്, അകത്തും പുറത്തും. മുറ്റത്തേക്കു കടന്നപ്പോഴേക്കും ആന്റണി ഉപചാരം മര്യാദയുമായി എത്തി, അകത്തു കടന്നിരുന്നു, ഉദ്ദേശ്യം പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖം വാടി, എന്തിനാ സാറേ, അവൻ അവിടെ ശാന്തമായി ഉറങ്ങുകയല്ലേ, ഇനിയതൊക്കെ വെറുതെ കുത്തിപ്പൊക്കി, ആ ആത്മാവിന്റെ ശാന്തി കളയുന്നെ? അവനു ഉറ്റവരെന്നു പറയാൻ ഞാനും അവളുമേ ഉള്ളു, ഞങ്ങൾക്ക് ഒരുപരാതിയുമില്ല, പിന്നെ എന്തിനു ഇതൊക്കെ? എനിക്കും നിങ്ങളെ ബുദ്ധിമുട്ടിക്കണം എന്നില്ല, ഒരേ ഒരു മകൻ നഷ്ട്ടപ്പെട്ട നിങ്ങളെ വീണ്ടും വേദനിപ്പിക്കാൻ ഒരു മനസ്സും ഇല്ല, എന്നാൽ പരാതികിട്ടിയാൽ അന്വോഷിക്കേണ്ടേ? അഭി പറഞ്ഞു, ആരാണ് സാർ പരാതി തന്നത്? അത് ഒരു മെറീന ജോസഫ്, അറിയുമോ? പിന്നെ നമ്മുടെ മേരിയുടെ മകൾ, അവനു വലിയ ഇഷ്ട്ടമായിരുന്നു, പക്ഷേ. ആന്റണി പറഞ്ഞിട്ടു വിദൂരതയിൽ നോക്കി. എന്താണ് ഒരു പക്ഷെ പറയണം, അഭി അയാളെ സൂക്ഷിച്ചു നോക്കി, അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ആ നശിച്ച ഓണം, അവനിവിടെ ഓണം ആഘോഷിക്കാൻ വന്നതാണ്, പെട്ടന്നാണ്, അന്നമ്മക്ക് മേലാതായത്, അത് പിന്നെ പണ്ടേ അങ്ങനെയാണ്, അധികം സന്തോഷിച്ചാലും ദുഃഖിച്ചാലും അവൾ ആശുപത്രിയിൽ ആകും ഹൃദയം ദുർബലമാണന്നേ, അങ്ങനെ കൊച്ചിയിലെ വലിയ ആശുപത്രിയിൽ കൊണ്ടുപോയി, വണ്ടി ഓടിച്ചത് അവനാ, അവളുടെ ദീനവും ഒക്കെയായി, രണ്ടുനാൾ അവനും ഞാനും ഉറങ്ങാൻ പറ്റിയില്ല, മൂന്നാം നാൾ രാവിലെ കുഴഞ്ഞുവീണപ്പോൾ ഉറക്കക്ഷീണം എന്നെ കരുതിയുള്ളൂ, പക്ഷെ ഡോക്ടർ വിൽസൺ അവിടുത്തെ വലിയ ഡോക്ടറാണ്, കളമശ്ശേരിയിൽ ആണ് താമസം, അതുപറഞ്ഞപ്പോൾ എന്റെ സമനില കൈവിട്ടു പോയി, എന്നാലും അവൻ ബോൾഡാ സാറേ ഭയങ്കര ബോൾഡാ, എന്നെ ആശ്വസിപ്പിച്ചു, അമ്മച്ചിയോ മൂന്നാമതൊരാളോ അറിയരുതെന്ന് എന്നെകൊണ്ട് സത്യം ചെയ്യിച്ചു, അവന് കഷ്ടി ഒരുവർഷമാണ് ആയുസ്സു പറഞ്ഞത്, അവന്റെ ഞരമ്പുകൾ മരിക്കുകയാണ്, ക്രമേണ എന്നണ് ഡോക്ടർ പറഞ്ഞത്. അവന് ആകെ ആധി, മെറിൻ അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നതായിരുന്നു, ഒരുമാസം കഴിഞ്ഞു പാപ്പാ അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കി, ഇനിയെനിക്ക് മരിക്കാം, ധൈര്യമായി എന്ന് അവൻ പറഞ്ഞു, എനിക്കു മകൻ മാത്രമായിരുന്നില്ല, നല്ല സുഹൃത്തും കൂടിയായിരുന്നു, ചിരിമായാത്ത മുഖവുമായി പ്രസരിപ്പോടെ, അഭി നോക്കുന്പോൾ അയാളുടെ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു. അവസാന ആഗ്രഹമായാണ് ഡുക്കാറ്റിയുടെ ബൈക്കിന്റെ കാര്യം പറഞ്ഞത്, വാങ്ങിക്കൊടുത്തു, പക്ഷെ അത് ഇങ്ങനെ ആകും എന്നുകരുതിയില്ല. പാപ്പാ അൽവിന്റെ മുറിയെവിടെയാണ്, വിഷയം മാറ്റാൻ അയാൾ പറഞ്ഞു.
ആ മുറിയും സാധനങ്ങളും നന്നായി അടുക്കി വച്ചിരുന്നു, അഭി അതിൽ ഒരോട്ട പ്രദിക്ഷണം നടത്തി, കട്ടിലിന്റെ തലക്കൽ ഒരുഭിത്തിയലമാരി, അവൻ തുറന്നു നോക്കി, പലപുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്, അതിൽ മനോഹരമായി വച്ചിരിക്കുന്നു ഒരു ഡയറി, അഭി അത് കൈയിലെടുത്തു, ആന്റണിയയോട് ചോദിച്ചിട്ട് അതുമായി, ഇറങ്ങി, ഡോക്ടർ വിൽസന്റെ വിലാസവും വാങ്ങിയിരുന്നു, അടുത്ത ദിവസം അഭി ഡോക്ടർ വിൽസനെ കണ്ടു, ആൽവിൻ ചികിത്സക്കായി വന്നതും ശരീരത്തിന്റെ അവസ്ഥയും വിശദമായി പറഞ്ഞകാര്യം പറഞ്ഞു, ഇനി കൂടിയാൽ ഒരു രണ്ടു മാസം ഇങ്ങനെ നടക്കാം അതിനാൽ ഒറ്റക്കുള്ള യാത്രകൾ നിർത്തണം എന്ന് കർശനമായി പറഞ്ഞു ഇനി കിടപ്പായാൽ എത്രനാൾ പറയാനും കഴിയില്ല എന്ന്. അവൻ എന്നും ബോൾഡായിരുന്നു, എന്നെപോലും അന്പരപ്പിച്ചിട്ടുണ്ട്, മനധൈര്യത്തിൽ പക്ഷെ ആത്മഹത്യ ചെയ്യും എന്നൊരിക്കലും കരുതിയില്ല, ഡോക്ടറുടെ വർത്തമാനം അഭിയെ ഞെട്ടിപ്പിച്ചു, ആത്മഹത്യയോ? അതേ ഓഫീസർ അതൊരു ആത്മഹത്യ ആയിരുന്നു, അരൂരിലെ പബ്ലിക്ക് ബൂത്തിലെ നമ്പറിൽ അന്ന് അരമണിക്കൂറിനുശേഷം അവൻ വിളിച്ചു, കോളറൈഡി ഉള്ളതുകൊണ്ട് അത് ശരിയാണ് എന്ന് മനസ്സിലായി, അപ്പോഴാണ് അവൻ ആത്മഹത്യയെപറ്റി പറഞ്ഞത് പത്തുമിനിറ്റുനുള്ളിൽ ആത്മഹത്യ ചെയ്യും എന്ന്, അവന്റെ തമാശയായാണ്, തോന്നിയത്, പക്ഷെ ഇവിടുന്നിറങ്ങിയപ്പഴേ തീരുമാനിച്ചിരുന്നു, അവൻ 150 കിലോമീറ്റർ സ്പീഡിലാണ് ബൈക്കിൽ പോയത്, അരൂരിൽ നിന്നും അതിൽ കൂടുതൽ സ്പീഡിൽ തിരിച്ച്, നേരെ ആ ലോറിയിൽ കൊണ്ടു കയറ്റുകയായിരുന്നു, ഒന്നും പറയാതെ അഭി അവിടെ നിന്നും ഇറങ്ങി, അന്ന് രാത്രി, ആ ഡയറി മറിച്ച് നോക്കി, അതിൽ എല്ലാം ഉണ്ടായിരുന്നു, മനുവും ആതിരയും മെറിനും എല്ലാം. സുഹൃത്തിനുവേണ്ടി എല്ലാം തേജിച്ച അവന്റെ പ്രിയ സ്നേഹിതനോട് പറഞ്ഞിട്ടു പോകാൻ കാഴിയുന്നില്ലല്ലോ എന്നവൻ വിഷമിച്ചിരുന്ന, ആ അപകടംപോലും മാസങ്ങൾക്കുമുമ്പ് അവൻ പ്ലാൻ ചെയ്തിരുന്നു, അതിനുവേണ്ടിയാണ്, ബൈക്ക് പപ്പയെക്കൊണ്ട് വാങ്ങിപ്പിച്ചതുപോലും. അടുത്ത ദിവസം കൈയക്ഷരം നോക്കണമായിരുന്നു, അതിന് രണ്ടുപെൺകുട്ടികളെയും വിളിപ്പിക്കേണ്ടി വന്നു. അതും മെറിൻ തിരിച്ചറിഞ്ഞു, ഒരു സംശയും ബാക്കി വയ്ക്കാത്ത ഒരു ആത്മഹത്യ, ആ കേസ്സുകൊണ്ടു ഒരു വലിയ ദുരന്തം കുടിയുണ്ടായി എനിക്ക് എന്ന് അഭി പറഞ്ഞു നി൪ത്തി. അതെന്തന്നായി, മനു, തന്റെ തലയിൽ ഇരിക്കേണ്ട ഈ ദുരന്തം എന്റെ തലയിലായി, തനിക്കു വിധിച്ചത് മരക്കുരിശും. അവിടെ പൊട്ടിച്ചിരി മുഴങ്ങിക്കേട്ടു. അപ്പോഴാണ് ഡോർബെല്ല് മുഴങ്ങിയത്, ആതിര പോയി കതവ് തുറന്നു. അകത്തേക്ക് വന്നു ഒരു സിസ്റ്റർ, ശുഭ്രവസ്ത്രവും തലയിൽ കറുത്ത തലപ്പാവുമണിഞ്ഞ കർത്താവിന്റെ മണവാട്ടി, യാത്ര പറയാൻ വന്നതാണ്, വിദേശ സഭാജോലിക്കായി പോകുന്ന സിസ്റ്റർമെർലിൻ ഫെർണാണ്ടസ് എന്ന മെറീന ജോസഫ് വള്ളക്കാലി. അവർക്കും അറിയാമായിരുന്നു അവ൪ വളരെ ആഗ്രഹിച്ച ആ കൂടി കാഴ്ച മനുവുമായിട്ട്, വർഷങ്ങൾക്ക് ശേഷം മനുവിനെ അവിടെ കാണാം എന്ന്. വിദേശത്തേക്കുപോകുന്നതിന് മു൯പ് സാധിച്ചതില് കൃതാ൪ത്ഥയായിരുന്നവളും.
Comments
Post a Comment