സൈക്കിളപ്പൂപ്പൻ
സൈക്കിളപ്പൂപ്പൻ
വീട്ടിലെ പറങ്ങാണ്ടി തഞ്ചത്തിൽചൂണ്ടി
കോച്ചാമൻ മാടത്തിൽ പൈസക്ക് വിറ്റ്
എട്ടണതുട്ടൊന്ന് കീശയിൽ തട്ടീട്ടുമണ്ടി
പെട്ടെന്നു രുദ്രാണിയപ്പന്റെകടയിന്റെമുന്നേ
വട്ടത്തിൽ ചവുട്ടുന്പം നീളത്തിലോടാൻ
എട്ടണതുട്ടൊന്ന് നൽകിയെടുത്തോണ്ട്
എട്ടരപൊട്ടനാംരുദ്രാണിയപ്പൻകടയിലെ
വട്ടങ്ങൾ രണ്ടുള്ള ചട്ടംകൊണ്ടോടുന്നു
സൈക്കിളുമുന്തി റോഡിൽ ഓടുന്നനേരം
അംബാസിഡറൊന്ന് ചീറീപാഞ്ഞുവരുന്നു
അമ്മേയെന്നൊരുനിലവിളിശബ്ദംമുഴങ്ങി
മുള്ളൻകൈതച്ചെടിതളിർമെത്തയുമായി
മുട്ടിലോപൊട്ടൻചായങ്ങൾചിതറിയപോലെ
ചോരപൊടിയുംകാലുംകൈകളുമൊക്കെ
നെഞ്ചിലുംദേഹത്തുംകൈതമുള്ളുതകതി
തഞ്ചത്തിൽകാടിനെതള്ളി നിവർന്നെണിക്കെ
വഞ്ചിമറിയുംകടവുപോൽ ബഹുജനംകൂടി
കണ്ണിൽപൊടിയുംമുത്തുകണങ്ങൾമുറിയേ
കണ്ണാനിനക്കെന്തുപറ്റിയെന്നാർത്തജനവും
അംബാസിഡറെന്ന്ഗദ്ഗദകണ്ഠത്താൽചൊല്ലി
അമ്മേവിളിച്ചുകരയുംപൈതലിൻബാല്യം
അച്ഛനെകാട്ടാതെ മുങ്ങിചുറ്റിനടപ്പുകഠിനം
അമ്മപറയില്ലെന്നതുദൃഢനിശ്ചയമല്ലോ
രുദ്രാണിയപ്പൻ ചതിച്ചതുചൊല്ലണമല്ലോ
കുണ്ടിയിൽതല്ലിന്റെവർണ്ണങ്ങൾകടുപ്പം
ഇങ്ങനെ വിളങ്ങുന്നഓർമ്മകടലുക്കുമീതേ
നാട്ടിൻപുറത്തിന്റെ നടവഴി മാത്രമേസത്യം
വിങ്ങുംമനസ്സാൽ കറങ്ങിനടക്കുന്പോൾ
രുദ്രാണിയപ്പന്റെകടയുംമാഞ്ഞതുംസത്യം
Comments
Post a Comment