വരരുചിപെരുമ

വരരുചിപെരുമ

ഞാനെഴുതട്ടെയൊരു പറയി പെറ്റാക്കഥ
ഞാൻപറഞ്ഞെന്നെഴുതും പൊയ്യില്ലാകഥ
ഞാനെന്നഭാവമോ നിറയും നാട്ടുകഥ
ഞങ്ങളീജനതതിയെന്നും പാടും പഴംകഥ

പാണന്റെ വീണമീട്ടുമീണമീകഥകളോ
പറയക്കുടിലിലെ വർണരാഗമീകഥകളോ
പതിതയാം ഭൂമിക്കു, ലയവുമീകഥകളും
പതിതരെന്നാർക്കുവോരറിയണമീകഥ

വടക്കൊരു രാജസദസ്സിനുരത്നവും
വസുക്കളിൻ മദ്ധ്യേപ്രകാശരൂപനും
വരരുചിയെന്നനാമേ പുകൾപെറ്റാൻ
വനരാജധാനിക്കും പേരെഴും വന്നിയും

ഒരുനാളാരാജാവുരച്ചു സദസ്യരോ-
ടൊന്നു പറഞ്ഞീടുക ശ്ലോകം മഹാരഥേ
ഒരുമയാചൊല്ലണം മാന്യമഹാജനം
ഒരുവാക്യം രാമായണേ ഉത്കൃഷ്ടമായത്

അന്തണശ്രഷ്ഠൻമാരൊന്നായി ചിന്തിപ്പു
അദ്ധ്യാത്മകഥയിലെയുത്കൃഷ്ട ശ്ലോകത്തെ
അവരാം നവരത്നശ്രേഷ്ഠർ കുഴങ്ങിപ്പോയ്
അധികാരശക്തനാം രാജന്റെ ഖഡ്ഗവും

അവരിൽ പ്രമാണി വരരുചിയുരക്കയാ
യങ്ങു മഹാപ്രഭുയടിയനരുളുകമാസത്തേ
അറിവുമായടിയനോ മടങ്ങും നിശ്ചയം
അവിടുത്തേയുള്ളത്തെ കൻമഷം മാറ്റിടും

സഞ്ചാരപ്രിയനാമന്തണൻ വിടകൊണ്ടു
സഞ്ചിത പുണ്യംതേടും ശ്ലോകപദത്തേയും
സർവജനപഥം താണ്ടിയാത്രാവഴിതന്നേ
സത്യത്തിൻ മാർഗ്ഗേതടഞ്ഞില്ല വാക്യവും

അന്തിയണഞ്ഞു, വനമദ്ധ്യേ വഴിവക്കിൽ
അന്ത്യദിനമന്നു, പുലരിയിലണയണം
ആപുരേ, രാജസവിധേയുണർത്തണം
ആയുൽകൃഷ്ടശ്ലോകയീരടി, കാതിങ്കൽ

വിവശനാമന്തണനുറങ്ങുന്ന നേരത്ത്
വനദേവത രണ്ടുണഞ്ഞിതുതരുവിങ്കൽ
വന്നിയാണഗ്രജനറിയുമാമൊഴികളും
വനദേവതമാരുടെ ചൊല്ലുകളുയരുന്നു

പറയൂ സഖേ, നീനിൻ ഇന്നേകർമ്മവും
പാറിപറന്നു വരുന്നദിക്കേ, വിശേഷവും
പറയക്കുടിലിൽ പിറന്ന പെൺകുഞ്ഞിൻ
പയ്യാരക്കൊഞ്ചലു കേട്ടു വരുന്നു ഞാൻ

ചൊല്ലൂ, നീ, സഖേയാരവൾ കാന്തനെന്നു
ചൊല്ലെഴും പുമാനവനാരെന്നറിയേണ്ടു
ചൊല്ലാമവനിവൻ വരരുചിയന്തണൻ
ചൊല്ലാനറിവില്ല, മാംവിദ്ദിജനകാത്മജം

അന്ത്യേയണഞ്ഞറിവാം ഹർഷങ്ങൾ
അന്തണചിത്താഗ്നിയിൽ ഹവിസ്സായി
അറിവിന്നുറവയാമാമോദ സതിരിലും
അന്തണനെഞ്ചിലോ കൻമദക്കൂട്ടവും

രാജസദസ്സൊന്നായർപ്പിച്ചു പുഷ്പവും
രാമായണശ്ലോകാഖ്യാന നിമിഷങ്ങൾ
രാജ, മുഖതാവിലുണർത്തിച്ചയന്തണൻ
രാജ്യനാശത്തിനു പിറന്നോരുബാലിക

ബാലഹത്യയും പാപമെന്നറിഞ്ഞീടുക
ബാലികാന്ത്യം നാടിനൈശ്വര്യദായകം
ബലിനൽകീടണം വാരിധീ സമക്ഷമേ
ബാലിക തന്നെയൊഴുക്കുക ശീഘ്രമേ

ആജ്ഞപാലിച്ചിട്ടു വന്നാ ഭടപ്രമുഖനും
അന്തണമനസ്സിങ്കലാമോദ ഗാനങ്ങൾ
അപ്രമാദമായ വിധിയെ ജയിച്ചുമരുവൂ
അതിരില്ലാത്ത ശക്തി, കേദാരമന്തണൻ


കാലമതിൻ രഥചക്രമുരുളുന്നു വേഗേന
കാത്തുവച്ചതു, നിയതി ഗർഭഗൃഹത്തിലും
കാമനയ്ക്കന്ത്യം പ്രകൃതി നിൻ നടനങ്ങൾ 
കലപിലകൂട്ടും മനുജാ, പാമരനെന്നറിയുക 

വരരുചി, ബ്രാഹ്മണ൯ പണ്ഡിതശ്രേഷ്ഠനോ      
വണങ്ങുന്നു രാജനും രാജ്യവുമൊന്നാകെ 
വന്നി, യവനതിലലൽപ്പ, ഗാഭീര്യമെളുതല്ല
വന്ദിപ്പു, വാങ്ങണമെന്നതവനുടെ ഗർവ്വവും 

നിന്നതൊരുനാളിലാ, രാജസവിധത്തിൽ 
നൽകണമടിയനാജ്ഞാ, സഞ്ചാരവീഥിയെ  
നന്നായി ചുറ്റിവരണമീ, ഭുലോകേയൊറ്റയ്ക്കു 
നൽകണമറിവുകളീ രാജ്യപ്രജാജനത്തിനും

നാടുകൾ ചുറ്റുമീ ബ്രാഹ്മണൻ, ക്ഷീണിതൻ
നാട്ടിരവുകൾ,പാവനം മോഹനകാഴ്ചകൾ       
നടു നിവർക്കാനിരിക്കണം നിറസന്ധ്യയിൽ 
നിനയ്ക്കുന്ന മാത്രയിൽ കാൺമുഗൃഹമൊന്ന് 

ബ്രാഹ്മണശ്രേഷ്ഠനെ കണ്ടൊരു മാത്രയിൽ 
ബ്രഹമ്മനാണന്തണനെന്നു നിരൂവിച്ചു 
ബ്രാഹ്മണപൂജയ്ക്കു വന്നിതു ഗൃഹനാഥനും 
ബ്രമ്മമൂഹൂർത്ത ത്രിസന്ധ്യയണയുന്നു.

കേൾപ്പു, നീയന്തണായെൻ പൂജ കഠിനമാം 
കരുതണം നീ നൂറുകറിയെനിക്കാഹാരം
കഴിക്കണം മൂന്നാളെയാഹാരശേഷവും 
കരുതു, വീരാളിപ്പട്ടും നാലാളുചുമക്കണം 

ഭാഷണം കേൾക്കെ, പരിഭ്രമിച്ചന്തണൻ
ഭക്ഷണക്കോപ്പു തയ്യാറെന്നു തേൻമൊഴി
ഭക്ഷിക്ക,സന്ധ്യാവന്ദനം കഴിക്ക, ജലധിയെ
ഭസ്മവുമലക്കിയ മുണ്ടുമിറയത്തിരിയ്കയെ



അത്താഴമേകിയതു, ഇഞ്ചിക്കറിയൊത്ത്,
അതിനന്ത്യേ ചർവിതചാർവണ താംബൂലം
അന്തിമയങ്ങിയ നേരത്തുറങ്ങിവെളുപ്പിന്
അംബരം തോൽപ്പു വെണ്മയിൽ കട്ടിലും              

സർവ്വതും കണ്ടുകൃതാർത്ഥൻ, വരരുചി
സന്തോഷചിത്ത, രൂപേയുരചെയ്താൻ 
സായന്തനമീ, പുണ്യസമയേ തരികനീ 
സായ്വാ നിൻകന്യേ, യെനിക്കുപത്നിയായ്

പാണീഗ്രഹണം നടത്തിയാൻ വരരുചി
പാണിയാൽ തടയും വടുക്കളേ ശീർഷമേ
പാളയിൽ താതനോ കിട്ടിയ ജലനിധി
പാലിച്ചതെന്നെയീ കന്യയാം പുത്രിയെ   

വന്നിയാം വരരുചിവിറങ്ങലിക്കുന്നപ്പോൾ
വിധിവിളയാട്ടത്തിൻ ശക്തി ചാരെദൃശ്യമാം
വിധാതാവിൻ കരാംഗുലി സ്പർശേമരുവുന്ന 
വിനീത, വിധേയനാം മനുജാ, നീതൃണമെന്ന്

പറയിയാം ബാലിക ബ്രാഹ്മണകുമാരിയായി 
പാണിഗ്രഹണപാതയിൽ പത്നിനിൻ ചാരത്ത്  
പാതയിനി നമ്മൾ ജീവിതസഞ്ചാര വീഥികൾ 
പാഥേയമറിയുക നമുക്കു വിധിയൊരുക്കുന്നു

വരരുചി നവരത്ന ബ്രാഹ്മണശ്രേഷ്ഠൻ മരുവിനാൻ 
വരമെഴും പന്തിരുകുലത്തിന്റെ പിതാവായി
വഴികളിൽ പിറന്നൊരാ, പന്ത്രണ്ടുകുമാരകർ 
വാണിതു പന്ത്രണ്ടുകുലത്തിനധിപതി നിത്യമേ 

പന്തിരുകുലത്തിലെ കഥതുടരുന്നു പാരിലോ
പറയിമാർ, പെറുംകുലങ്ങൾ ഭാരതമണ്ണിലും 
പലകുറി പെരുമകൾ പാടിനടക്കുന്ന പാണരും
പനിമതി, പുണ്യതേജസിൽ അഗ്നിഹോത്രികർ 

അങ്ങനെ കാലത്തിൻ നിത്യത നിലനിൽക്കുന്ന 
ആർഷസംസ്ക്കാര പുണ്യമീ ഭാരതചൈതന്യം
ആർക്കുന്ന നരാധമത്തോറ്റങ്ങൾ ക്കറിയില്ലീ 
ആർഷഭാരത മക്കൾ തൻതീരത്തിൻ വശ്യത          

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ