ദേവവ്രതൻ
ദേവവ്രതൻ
അരുണപ്രഭപടർത്തിപിറന്നവൻ
അഭംഗുരലക്ഷ്യമാർഗ്ഗേചലിപ്പവൻ
അമരത്വമേകിമാതാവിൻപുണ്യമായ്
അഗ്നിപ്രഭേജ്വലിക്കുമാകുമാരകൻ
ഗംഗാമാതതൻഗർഭേവന്നുപിറന്നവൻ
ഗംഗയിലവനുടെയന്ത്യത്തെകണ്ടവൻ
ഗംഗാകാന്തനാൽപുതുജീവനേപുൽകി
ഗംഗാദത്തനെന്നുലോകേയറിഞ്ഞവൻ
ദേവലോകത്തങ്ങുമാതാവുപോറ്റിയാൻ
ദേവതകൾക്കേറ്റംപ്രിയമാനവനായവൻ
ദേവാംശമായപരശുരാമ ശിഷ്യനായ്
ദേവവ്രതനെന്നനാമേഭൂവിൽവന്നവൻ
താതന്റെമോഹപ്രാപ്തിനേടികൊടുത്തവൻ
സ്വജീവിതംപ്രതിജ്ഞയായിവച്ചുനൽകിട്ട്
ദേവവ്രതനെന്നപട്ടത്തേകൈക്കൊണ്ടവൻ
ഹസ്തിനപുരത്തിൻകുമാരൻമനോഹരൻ
കൃഷ്ണദ്വൈപായന,വേദവ്യാസന് പിതാവായ
ദേശത്തിനൊക്കയുംധർമ്മത്തിൻദേവനായി
ദേഹംവെടിഞ്ഞാശാന്തനുരാജനോനിത്യമേ
ദേവപ്രതിജ്ഞപോൽകരുതുംസിംഹാസനെ
പുഷ്പവൃഷ്ടിയാൽ ദേവാസുരലോകങ്ങൾ
പുൽകിനവസ്ഥാനംധർമ്മമാംപാതയിൽ
പുഷ്പകതേരൊന്നുനൽകിനാൻദേവകൾ
പുഷ്പിതനേത്രയായി മാതയാംദേവിയും
ചിത്രാംഗദനുംവിചിത്രവീര്യനുമനുജന്മാർ
ചിത്രപതംഗത്തേപോൽമറയുന്ന നാളുകൾ
ചിത്തംതുടിക്കുന്നു മാതാവോമൌഢദുഖിത
ചിതയൊരുക്കാനും വംശവൃക്ഷേശൂന്യത
കാശികുമാരിയെഅപഹരിച്ചാനയിച്ചു
കാമുകരാജന് തിരികേകൊടുത്തവൻ
കാമുകിപതിതയെന്നാരോപണത്തിലെ
കാപാലിരൂപനാരാജനോത്യജിച്ചുപോയി
അംബയാംകുമാരിയോ,തീയെമരിച്ചഹോ
അന്തരംനൽകിയശാപത്തെ പേറിനാൻ
അഞ്ജലിബദ്ധയായിവരുമൊരുനാളിലും
അപഹരിക്കുംതവപ്രാണനുംഞാനന്ന്
ഹസ്തനിപുരത്തിന്റെ പുരയ്ക്കുകാവലാൾ
ഹസ്തത്താൽജയിപ്പവൻലോകത്തേയേതുമേ
ഹംസദമയന്തികഥയിലെനളനെജയിക്കുന്ന
ഹാസമുഖിതനാംഭീഷ്മപിതാമഹൻമഹാരഥൻ
കുരുവംശജിതരായ കുരുക്കൾക്കുനാഥനും
ഗുരുവേ ജയിച്ചൊരാ പാണ്ഡൂതനയർക്കു
കുലത്തിലെ സംരക്ഷകൻ, മുത്തശ്ശരൂപനും
കുലവധു, മക്കൾക്ക് ധർമ്മരക്ഷകധീരനും
മേദിനിചുമക്കുന്നസത്യത്തിൽനിഗൂഢത
മേലാപ്പിലുയർന്ന ഹർഷത്തിൽമിഥ്യത
മേലേവിളയുന്നവർണ്ണഫലവുംവിമൂകത
മേദസ്സിലധർമ്മം പുളക്കുന്പോൾവശ്യത
കുരുക്ഷേത്രഭൂവിൽ നിരക്കുന്നപടകളും
കുരുവംശജിതരോ ദ്വന്ദ്വപക്ഷേമുഖാമുഖം
കുതിരയാന കാലാൾപടയാമക്ഷൌഹിണി
കുതിരുന്നുഭൂമിരുധിരവർഷേദിനങ്ങളും
ഭീഷ്മപിതാമഹൻ ധർമ്മത്തേ വെടിഞ്ഞിട്ടു
ഭിക്ഷതേടുംകർമ്മപ്രതിജ്ഞയാംമിഥ്യയെ
ഭീകരരൂപേ തൂണീരവർഷമാംകാഴ്ചകൾ
ഭീതിതനാംനിയതി ധർമ്മരക്ഷകാക്കുമോ
അർജ്ജുനതേരിൽ നിറയുന്ന ഭഗവാനും
അഗ്രജഭീമനോവിളങ്ങുമാതേരാഗ്രത്തിൽ
അനുഗ്രഹരൂപേണയിരിക്കുന്നപാർത്ഥനും
അനുമതിതടയുംഭീഷ്മശൗര്യംമുന്നേറാനും
ഉപായമൊന്നും കാണാഭഗവദാശയങ്ങൾ
ഉടനടിയോർത്തുഅംബതൻപ്രതിജ്ഞയും
ഉണരൂവിജയാനീവിളിക്കുകശിഖണ്ഡിയെ
ഉയർത്താംനമുക്കിന്നുനവയുദ്ധതന്ത്രങ്ങൾ
പാർത്തുതേർത്തട്ടിൽശിഖണ്ഡിയോദ്ധാവിനെ
പ്രണാമംചൊല്ലിയഴിക്കും തൂണീരമന്പുംവില്ലും
പ്രാണനെതകർക്കുംശരവേഗംകൗന്തേയനും
പരഗതിപൂകുവാനായിതന്നിഷ്ടംകാട്ടിഭീഷ്മരും
സൽജനരക്ഷക്കു ഭഗവാൻമരുവുന്പോൾ
സൽഗതിതേടിയാസുരജന്മംകുരുക്ഷേത്രേ
സൽകർമ്മരക്ഷകൻ ദേവവ്രതനോയിന്നു
സ്വക്ഷേത്രേമരുവുന്നു ശരശയ്യമേൽനിത്യം
താതേച്ഛപാലനം സൽപുത്രധർമ്മമീപാരിലോ
തപസ്സിന്റശക്തിയോതടയില്ലാസ്വകർമ്മഫലം
തനയരാജകർമ്മങ്ങൾ നിഷ്കാമമല്ലോഎന്ന്
തിരിച്ചറിയുക,ചോല്ലെഴും ഭഗവൽവചനങ്ങൾ
Comments
Post a Comment