യാത്രാമൊഴി

 യാത്രാമൊഴി

വിടചൊല്ലുവാൻ സമയമേറെയായീസഖീ
വിധിതൻവിളയാട്ടുകണ്ടു തരിച്ചുപോയി
വിപിനമാണുകാണ്മൂതാണ്ടേണ്ടവഴികളോ
വരുമിനിയാരെന്റെചാരെതുണയൊരുക്കാൻ

കദനമാംകഥകളോകാതിൽചൊരിയുന്നു
കൽപ്പിതമാകുന്നമനസ്സിനോനീരീളക്കം
കാമനകൾക്കുംചിറകുമുളയ്ക്കുന്പോൾ
കാതരേതവകാന്തൻചിറകറ്റകൊറ്റിമാത്രം

ആധിയോവ്യാധിയായായുസ്സെടുക്കുന്പോൾ
ആവാരംപൂവായിജൻമംമണംപൊഴിക്കും
അമരത്വംതേടിയർക്കനെപ്പോൽമണ്ടുന്ന
ആമനുവിന്റെതനയരുംനശ്വരജൻമമല്ലോ

വിടരുംപൂവിലുംവിഷച്ചേരുവപടരുന്പോൾ
ഫലമതേതുമൊഴിയുമോപാഷാണമുക്തം
വകതിരിവില്ലാത്തകാലകൌശലചമയവും
വിഫലമാക്കുംനാടിൻയൌവനതൃഷ്ണകളെ

അണിമലരിൻതൂമന്ദഹാസംമനോഹരം
അണിയാകുവാൻവിരിയുംമുഗ്ദ്ധചാരുത
അടവികൾനീളെവിളങ്ങിയാസഹർഷത
അനുപമമോഹനംനിയതിക്കുസമ്മാനിതം

ഇനിയുംപറയട്ടെയാത്രാമംഗളംമൽസഖീ
ഇനിയഭംഗുരയാത്രയ്ക്കുദൂരമതിലെറേയും
ഇതിലെവരുന്നൊരാപവനന്റെകുളിരിലും
ഇനിനിറയ്ക്കട്ടെനിൻസുഗന്ധലേപനങ്ങൾ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ