Posts

Showing posts from March, 2016

കാദംബരി

കാദംബരി കാതിൽ വർണ്ണ ലോലാക്കിൻ പ്രഭയുമായി  കാദംബരി നീ മുന്നിൽ നിന്നു..... കുളിരുന്ന ഉഷസന്ധ്യതൻ കൈവല്യമായി  കൺമുന്നിൽ നീ വന്നു നിന്നു.......                 (കാതിൽ........) ദാവണിബന്ധിച്ച ലാവണ്യമായി നീ കോവിലിൻ  ദർശനപുണ്യമായി നിൽക്കെ....... ദാനവ ദേവനാം ശഭുവേ കുന്പിടും  ദേശത്തിൻ മനമോകുളിർത്തുവല്ലോ.......                      (കാതിൽ........) തുളസികതിരിന്റെ ശുദ്ധമാം നൈർമല്യം  ഈറൻമുടിതുന്പിൽ പരിലസിക്കേ.... ഇടക്കയിൽ തുടികൊട്ടും ദേവന്റെ മാനസം  പ്രഭാത രശ്മിയിൽ പ്രതിഫലിച്ചോ,, നിന്നേ പരിണയിച്ചോ......                    (കാതിൽ........) രഘുചന്ദ്രൻ ആർ

പ്രിയേ നിനക്കായ്

നളചരിതത്തിന്റെ നാലാം നാളിലെ  അരങ്ങത്തെ വിളക്കിൽ തിരിതെളിയെ  ആവെളിച്ചം ശോഭിക്കും മുഖകമലത്തെ  കരതലത്താൽ മൂടി നീയിരുന്നു... മുന്നിൽ നിന്നെയും നോക്കി ഞാൻ ഇരുന്നു...  നിറയുന്ന മനവുമായ് ഞാനിരുന്നു...                               (നളചരിത.......) കളിവിളക്കിന്റെ നാളങ്ങളിൽ തെളിയും  കഥകളി രൂപങ്ങൽ മിന്നിമായെ രാജീവരൂപയാം  നിന്നുടെ നയനങ്ങൾ നളദയമന്തി കഥ പറഞ്ഞു  അതുകേട്ട് ഞാനോ സ്വയംമറന്നു...  കനവിൽ കഥകളി വട്ടങ്ങൾ സ്വയമണിഞ്ഞു                                        (നളചരിത....) ഹംസദമയന്തി മധുര സല്ലാപങ്ങൾ,  ആടിതിമിർക്കുന്ന കളിയരങ്ങിൽ...... പീലിവിരിച്ചാടും മയൂര മിഥുനമായ്  വർണ്ണാബരങ്ങളിൽ നാം തിളങ്ങിനിന്നു... അതിനാമോദം നഭസ്സിൽ വിളങ്ങി...

വേനൽ മഴ

Image
മന്ദസമീരന്റെ കുളിരിളം സ്പർശത്തിൽ  പാതി മയങ്ങി പടിപുര വാതിലിൽ നിൽക്കേ........ മാധുര്യമായ കുഞ്ഞിളം കൊഞ്ചലിൻ മേലാപ്പ് പീയൂഷമായി തഴുകി,  ഞാൻ പുളകിതനായി നിന്നു..... (മന്ദസമീ....) കാഠിന്യ വേനലിൻ പരിരംഭണത്തിൽ കാതരമായി പകച്ചങ്ങ് നിൽക്കേ.... കാരുണ്യ സാന്ത്വനം വദനത്തേ പുൽകിച്ച് കബനിതൻ പുത്രി നീ വന്നു എന്നെ കാവ്യലോലനായി മാറ്റി....       (മന്ദസമീ....) ഘനശ്യാമവർണ്ണത്തിൽ ദിക്കിനെ നിറച്ചിട്ട് നിപതിക്കയാണു നീ ഝണ ഝണ രാഗമായ് പാണന്റെ വീണക്ക് നന്തുണി പാട്ടായി നീരജായതാക്ഷി തംബുരു മീട്ടും കരാംഗുലിയായ് (മന്ദസമീ....)

പോരുന്നിരിക്കൽ

പോരുന്നിരിക്കൽ         നേരം പുലർന്നു പതിവുപോൽ നീലിമ കിടക്കവിട്ട് ഉണർന്നു, ഇന്നവൾ തികച്ചും ആവേശത്തിലാണ്, ഇന്നലെ അവളുടെ കാന്തൻ എത്തി, ദീർഘനാളത്തെ പ്രവാസത്തത്തിനുശേഷം. ആ രാത്രിയുടെ ആലസ്യം ഒരു ചെറുചുടൻ കുളിയിൽ കുടഞ്ഞെറിഞ്ഞു, അവൾ അടുക്കളയിലേക്കു കടന്നു. മൂളിപ്പാട്ടും പാടി അവൾ ആ അടുക്കളയെ ഉണർത്തി. ഒപ്പം അവളുടെ കാന്തനും അയാളുടെ മാതാപിതാക്കൾക്കും നല്ല ആവിപറക്കുന്ന കാപ്പിയും തയ്യാറാക്കി, ഗ്ലാസ്സുകളിൽ പകർന്നു. അപ്പോഴേക്കും അയാളുടെ ഇപ്പം അവളുടെയും അമ്മ അവളെ സഹായിക്കാനായി എത്തി. അവർക്ക് എല്ലാം അവളെ ജീവനാണ്, എന്തെന്നാൽ അവളാണ് ഇന്നവർ അനുഭവിക്കുന്നതിന്റെ എല്ലാത്തിന്റെയും കാരണക്കാരി. വന്നുകേറിയിട്ടു ഇത്ര നാളെ ആയുള്ളങ്കിലും ആ വീട് ഇന്ന് സമൃദ്ധിയിൽ ആണ്. അവളുടെ ചേട്ടന്മാർ ആണ് കാന്തനെ ദുബായിലെ വലിയകന്പനിയിലെ ഉദ്യോഗസ്ഥൻ ആക്കിയത്. വിവാഹം കഴിഞ്ഞു അധിക നാൾ ആയിരുന്നില്ല എങ്കിലും വിഷമത്തോടെ അവൾ സമ്മതം മൂളി. നാട്ടിൽ സമാന്തര കോളേജിൽ പഠിപ്പിച്ചു നടന്നാൽ കുടുബം പച്ചപിടിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു. പിന്നെ വിരഹം അവളുടെ പിറന്ന വീട്ടിലെ നിത്യ സാനിധ്യവും. അവൾക്കു ചേട്ടന്മാർ ഏഴാണ്, അവർ എല്ല...

ഇരതിരയൽ

ഇരതിരയൽ ഇരയെതേടുന്ന യാമങ്ങൾ മർത്യാ നീ ഇന്നിന്റെ കാലചക്രത്തേ തിരിക്കുന്നു ഇനിയും ജനിക്കാത്ത പൈതങ്ങൾക്കായി ഇരതിരഞ്ഞോടുങ്ങുന്ന നിൻ ജൻമങ്ങളും കനകത്തേ തേടുന്ന ജരിതമാം ഉരഗംപോൽ കൺമുന്നിൽ ഇഴയുന്ന സൂതപുത്രർ  കനകാംബരത്തിന്റെ ശോഭയെ തേടുന്പോൾ കനിതങ്ങൾ മൂടും മനസ്സിൽ ഷൊനിതവും പഞ്ചികൾ തൻ കൊക്കുകോണ്ട് തേടുന്നഭക്ഷ്യത്തേ പരന്പരകൾക്കായി പകർന്ന് നൽകീടുന്നവർ പകിട കളിക്കുന്ന ജീവിത വഴിത്താരയിൽ പഥേയമായി വയ്ക്കുമോ നൻമ നാവൂരി അകിടിൽ നിറയുന്ന ക്ഷീരംപാനത്തിനായ് അരുകിൽ മണ്ടുന്ന അഗം കണക്ക് ഇഴയുന്ന അവസ്ഥാന്തരങ്ങളെ കാണും കാമധേനുക്കളോ അത് കാണേ സ്തബ്ദമായ് വിലപിക്കും കുഞ്ഞ് കിടാക്കളോ ചുടുചോര നിറയും ഇരയുടെ മാറിൽ  ചടുലമായി കരം താഴ്ത്തും മൃഗരാജനും  ചലനമറ്റ കബന്ധത്തിൽ തൻ ദന്തമാഴ്തി  ചുടുനിണം പാനംചെയും യാമമേതോ  വിടരും നെഞ്ചകം കുതിരും മസ്തകം  വിരലാഴ്തി പറിക്കുന്ന ഹൃദയവും വിതർന്ന നെഞ്ചക കാഴ്ച മുന്നിൽ  വിറുങ്ങലിക്കുന്ന മാനവ ചേതനയും  നരിയും കരടിയും കരിന്പുലിയും എന്റെ നാടിനെ കീറുന്ന കാലമാണ്, ഇവിടെ നിണം പതഞ്ഞൊഴുകുന്ന കാലമാണ് നരച്ച മെയ്യിനെ പ്രാപിക്കും കാലമാണ് വർണ്ണ കൊടിത്തോരണങ്ങൾ നഭസ്സിൽ വിരി...

സൌന്ദര്യലഹരി

സൌന്ദര്യലഹരി കാവ്യമെഴുതുന്ന കാമനകൾ  കല്ലോലിനിയുടെ തീരങ്ങളിൽ കാവ്യമേലാപ്പ് ചാർത്തുന്നസ്വപ്നങ്ങൾ  കാതിൽമൂളുന്നുവോ രാഗം....... കാതിൽ മൂളുന്നുവോ...... പ്രണവമന്ത്രങ്ങൾ പ്രതിധ്വനിക്കുന്ന പ്രകൃതിദേവിതൻ തിരുനടയിൽ...... പ്രപഞ്ചസത്യം തേടി അലയും ഭിക്ഷുവല്ലോ പ്രാകൃതലോകത്തേ ഭിക്ഷുവല്ലോ ഞാൻ....... നയന സൌകുമാര്യം വിളങ്ങി നിൽക്കുന്ന നവ ക്ഷണപ്രഭാചഞ്ചലങ്ങളിൽ........ നടനഭംഗി തൻ വർണ്ണവിസ്മയം തീർക്കും നവമുകുളമാം നൃത്തമയൂഖമോ...... ഞാൻ നൃത്ത മയൂഖമോ....... കനവു കാണുമാ പുലരിയിൽ കവിത പാടുന്ന കളകൂജനം....... കതിരവ, രശ്മി തട്ടുന്ന രേഷ്മവും കാണുവാനി ജൻമം കാക്കണം.... എത്ര നാളുകൾ കാക്കണം തരളമാകും പ്രകൃതിയും പിന്നെ, തളിർത്തുനിൽക്കും  ലതകളും...... തെളിനീർ നനക്കും അംബരം തനുവിൽ പടരും തണുവുമായ്.....  കതിരുകൊയ്ത് ഒഴിയും പാടത്ത് കനകമണികൾ പൊഴിയും പാടത്ത്....... കവനമോഹവുമായ് വന്ന ഞാൻ കവിത തേടും യവനരൂപനോ...... വിതയെറിയാൻ ഒരുങ്ങിയോ വിധുതേ നിൻ ജഘനങ്ങൾ.... വിത്ത് നിറയും കൈകുടന്നയിൽ വിരിയാനായ് നവകുസുമങ്ങൾ.... നവചേതനതളിർത്ത് നിറയും നവോഢയാം വയലേലകളിൽ.... നഭസ്സിൽ പുഞ്ചിരിതൂകി നിൽക്കും നാരായണനാം അർക്കബിംബം... വിരിയു...

കൗമാരം സ്വപ്നം

കൗമാരം സ്വപ്നം   കർപ്പുര വിളക്കുകൾ ഒളിമിന്നി തെളിയുന്ന  പൂർണ്ണത്രയീശ്വരനടയിലെ  കൽമന്ധപത്തിൽ   ഈറൻ മുടിച്ചുരുൾ തുന്പിൽ നിന്ന് ഉതിരുന്ന നീർത്തുള്ളി ചിതറുന്ന കാഴ്ച കണ്ണിൽ നിറയെ   ആൽതറ തന്നിലും  ചുറ്റന്പലത്തിലും ദൃഷ്ട്ടി ആരയോ തേടി നിന്നു നിന്റെ കോമാളരൂപം തിരഞ്ഞു. അനിലന്റെ തഴുകലും ആനന്ദരൂപനും മനതാരിൽ ആശ്രയമായില്ല തോഴി, എന്നേ കാത്തിരുന്നിലല്ലോ നീയും.   അനുഗ്രവേളയിൽ, ആനടതന്നിൽ കരതലം നീട്ടി അന്തണസമ്മാനം നെറ്റിയിൽ ചാർത്തുന്പോൾ   അഞ്ജലിബദ്ധയായി നീ കണ്ണിൽ നിറഞ്ഞു, ദേവന്റെ ആശ്ശിസ്സു മുർദ്ധാവിൽ കുളിരായി പടർന്നു      ഹവിസ്സ്കൾ അർപ്പിച്ചു, ആശയേ തേടുന്പോൾ സവിധത്തിൽ നിറയും  അഗ്നിസ്പുലിഗംഉയരെ സതിരുകളാകും വിശ്വസഗോപുരം മനതാരിൽ നിറഞ്ഞു, കവിതകൾ നിറയുന്ന എന്മനം പലവട്ടം തുടിച്ചു,     വിശ്വത്തെ ജയിക്കുന്ന വീരന്റെ രൂപത്തെ എൻ വിഹായസ്സു തേടേ, നിൻ രൂപം ചിരിതൂകി മമ വിടരുന്ന മിഴിരണ്ടും കണ്മുന്നിൽ തെളിഞ്ഞു വിജയൻറെ ചേലിൽ ഞാൻ കനവിങ്കൽ വന്നു.   കാലത്തേ താണ്ടി ഈ കനവിന്റെ ഭുവിങ്കൽ കാതരനായി ഞാൻ നിന്നെയും കാത്തുനിൽക്കെ കണ്മുന്നിൽ മരുവുന്ന അമ്മതൻ സ്നേഹ...

നന്മ നിറഞ്ഞൊരു മലയാളം

നന്മ നിറഞ്ഞൊരു  മലയാളം   നങ്ങേളിയമ്മയെ എങ്ങാനും കണ്ടവരുണ്ടോ നാത്തുനാരുടെ കാവിലെ പാട്ടിനുപോയോ നാടന്പാട്ടിന്റെ നല്ല ശീലുകൾ പാടാൻ   നാട്ടിലെ കുട്ടികൾ കുടെ കൂട്ടിട്ടു പോയീ   ആടുത്തെ പാട്ട് അങ്ങ് മകരത്തിൽ പാടും ഈടുത്തെ പാട്ട് അങ്ങ് കുംഭത്തിൽ പാടും ആടുത്തെ ഭാവോതി തല്യിന്മേൽ  ആടും   ഈടുത്തെ ഭാവോതി തോളിന്മേൽ ആടും   മകരത്തിൽ നാട്ടിലെ മാട്ടകൾ എടുക്കും മഞ്ഞിന്റെ കുളിരിൽ നോയ്പും തുടങ്ങും മലരിന്റെ ഉയിരിൽ പശിയെ അടക്കും മാലോകരെല്ലാം മനസ്സിൽ ദേവിയെ കാണും   കുംഭത്തിൽ പത്തിന് തിറയിന്മേൽ കേറ്റം കുംഭം നിറയിന്പോൾ ഞാങ്ങ ഉത്സവമേളം കുംബ നിറച്ചങ്ങു കാര്യങ്ങൾ വന്നാൽ കുംബിടിപോലും നല്ല ആട്ടത്തിൽ തന്നെ   മീനം പുലരുന്പോൾ പാടത്തെ പുണരും മേടത്തിൻ മഴയിൽ വിത്തുകൾ ചേറും ഇടവത്തിൻ പാതിക്ക് കളകൾ പറിച്ചു മാനത്തെ വർഷത്തിൽ മാരിയെ കാക്കും   മിഥുനത്തിൽ കാറിനാൽ മാനത്തെമുടും മൈഥുന കാലമെന്ന് ഉച്ചത്തിൽ പാടും മിഥുനന്റെ തപവുമായി നാളുകൾ നീക്കും മൈഥുനി നന്നായി വർണ്ണം വിടർത്തൂം കർക്കിട മഴയിൽ നനയുന്ന ഭുവിന്റെ മാറിൽ കർമ്മങ്ങൾ പിതൃക്കൾക്ക് പഥ്യമായി  നിൽക്കും കാലക്ഷേപത്തിന് വിത്തുകൾ മാത്...

ഭരണ വഴിത്താരകൾ

                           ഭരണ വഴിത്താരകൾ              പോത്തെന്നുരിന്റെ രാജവീഥികൾ പുളകച്ചാർത്ത് അണിഞ്ഞു തുടങ്ങിയിരുന്നു, രണ്ടുവശങ്ങളിലും വർണ്ണാഭമായ തോരണങ്ങളും ഇടവിട്ടുള്ള കമാനങ്ങളുടെ മനോഹാരിതയം തൊങ്ങൽ ചാർത്തിയി. അവിടെ ഇവിടെങ്ങളായി ഉയർന്നിരുന്ന ചെഞ്ചോര കോടികളിൽ മഹിഷത്തിന്റെ പ്രൗഡഗംഭീരമായ രൂപങ്ങൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു, രാജ്യകൊട്ടരത്തിൽ യാത്രയപ്പിന്റെ ഉത്സവതുടി മേളങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ശബ്ദ വീചികൾ നഗരവാസികൾ കേട്ടുതുടങ്ങിയിരുന്നു, ആരാജ്യത്തെയും കൂടാതെ അയൽരാജ്യങ്ങളിലെയും കലാകാരന്മാർ അവരുടെ കലാപ്രകടനങ്ങളുടെ വേഷവിധാനത്തിലും വാദ്യങ്ങളുടെ സംവിധാനങ്ങളിലും ശ്രദ്ദകേന്ദ്രികരിച്ച്ചുംകൊണ്ട് അവിടെ ഇവിടെയായി കൊട്ടാരത്തിൽ മണ്ടിനടന്നു, നഗരവാസികൾ അർദ്ധരാത്രിയിലെ ആ ചടങ്ങിനായി, എത്രയും തിളങ്ങാൻ പറ്റുമോ അത്രയും തിളക്കമുള്ള വേഷവിതാനങ്ങൾ  ഒരുക്കാൻ ഓടിനടക്കുകയാണ്, ചിത്രഗുപ്തൻ എല്ലാത്തിനും മേല്നോട്ടം വഹിച്ചുകൊണ്ടും ഉച്ചത്തിൽ നിർദ്ദേശങ്ങൾ നല്കികൊണ്ടും പാഞ്ഞുനടക്കുകയാണ്.  കൊട്ടാരത്തിൽ അയാള...

നായകൻ

നായകൻ അവൻ ഒരുവീരനെന്ന് അവൾ തന്നെ ചൊല്ലണം അവളുടെ വീരനെന്ന് അവൾ തന്നെ ചൊല്ലണം അവൻ അവളുടെതെന്ന് മാളോര്  ചൊല്ലണം അവൾക്കൊത്ത വീരനെന്ന് നാട്ടാര് ചൊല്ലണം ആഴകൊത്ത മാരനായി ചമഞ്ഞങ്ങ് നിൽക്കണം ആളോത്ത വീരനായ് പുകൽപെറ്റ് നിൽക്കണം ആകശമൊത്തൊരു ഉയരത്തിൽ നിൽക്കണം ആഴകിന്റെ അളവാർന്ന് ചമഞ്ഞങ്ങ് നിൽക്കണം നാടിൻറെ ആളായി നിവർന്നങ്ങു മരുവേണം നാദത്തിൽ നഭസ്സിന്റെ ചാപത്തെ വെല്ലണം നാണത്തേ വെല്ലുന്ന നാഥനായ് വിളങ്ങണം നരായവേരായ നാടിനെ ചുമലിൽ ചുമക്കണം   വീരന്റെ നാമങ്ങൾ പാണന്റെ പാട്ടുകൾ വീണകൾ മീട്ടുന്ന നാളുകൾ നാട്ടിൽ പുലരേണം  വീര്യങ്ങൾ വാഴ്ത്തുന്ന വായ്ത്താരി ഉയരണം വദനങ്ങളിൽ നിന്നും വദനങ്ങൾ വാഴ്ത്തണം വീരേതിഹാസങ്ങൾ ഗ്രാമരചനയായ് പടരണം വാതായങ്ങളിൽ നാട്ടിൽ അന്തിക്ക് ഉയരണം വാതാപി പാടുന്ന പുമാന്മാരും  അറിയണം  വാചിക ശബ്ദത്താൽ മൂലോകം പൂകണം നായകനായി നിവർന്നങ്ങുന്നു നിൽക്കുന്പോൾ നാട്ടിലെ കള്ളന്മാർ പന്പകൾ കടക്കണം നാമജപത്തിനാൽ നാട് നവൊറ് പാടണം നാരായണന് ഒത്ത നരനായി വാഴ്ത്തേണം മരുവുന്ന ദേശത്തെ നൃപനായി നിൽക്കേണം മാനവ ചിന്തകൾ നന്മയിൽ പുലരേണം മാധവചിന്തക്ക് നാളുകൾ പൂകുന്പോൾ മാനവർ ചുറ്റും പൂക്കളായ് പുൽകേണം

പ്രകൃതിക്ക് നമോവാകം

          പ്രകൃതിക്ക് നമോവാകം   പ്രണയത്തിൻ പുഷ്പങ്ങൾ വിടരുന്ന വാടികളിൽ പ്രണയിനിയിൻ മധുവൂറും മമ  ചൊടി ഇണകളിൽ പ്രായത്തിൻ മനംതീർക്കും വർണ്ണ കുതുഹുലത്തിൽ പ്രേയസ്സി വദനത്തിൻ സൗകുമാര്യ കാമനകളിൽ   പൊൻ നിലാ വെളിച്ചത്തിൽ വിളങ്ങുന്ന രാവുകളിൽ കതിരോന്റെ വർണ്ണത്താൽ ശോഭിക്കും പുലരികളിൽ മനസ്സിലെ അഭ്രപാളിയിൽ വിടരും വെൺശിൽപ്പങ്ങളായ് മരുവുന്ന കാമിനി നീ എൻ ജീവന്റെ തുടിപ്പുകളായ്   നിനക്കായി തുറക്കാം സഖി എൻ മലർ വീഥികൾ   നിനക്കായി കൊളുത്താം  എൻ പൊൻചിരാതുകൾ നിനക്കായി വിരിക്കാം എൻ മന മോഹ തല്പ്പങ്ങൾ നിനക്കായി ഉണരാം ഞാൻ  മോഹന വിസ്മയത്തിൽ     കുളിരുന്ന നിശീഥത്തിൽ തനുവിന്റെ താരുണ്യത്തിൽ ചൂടുന്ന നിശാപുഷ്പമാല്യ മോഹിത രന്ത്രഗന്ധങ്ങളിൽ   വിടരുന്ന ശോണിതമലർ വർണ്ണമോ നിൻ കപോലങ്ങൾ നയനങ്ങൾ ഉണരുന്നു പ്രകാശിത നക്ഷത്ര ദ്വന്ദങ്ങളായ്   ഉയർത്തുന്നു ചെംചോടിയെ  ശീൽക്കാര തന്ത്രികളായ്   ഉണരുന്നു തനുവിലാകെ പ്രകമ്പനവേഗ തിരമാലകളും കുച്ചകുംഭം രാഗത്തിന്റെ ഷഡകാല രാഗമാലികളിൽ     ഉദ്ദേഗ വേഗങ്ങളിൽ  ചാപത്തിൻ ശരദ്രുത ചലനങ്ങളും     ...