കാദംബരി
കാദംബരി
കാതിൽ വർണ്ണ ലോലാക്കിൻ പ്രഭയുമായി
കാദംബരി നീ മുന്നിൽ നിന്നു.....
കുളിരുന്ന ഉഷസന്ധ്യതൻ കൈവല്യമായി
കൺമുന്നിൽ നീ വന്നു നിന്നു.......
(കാതിൽ........)
ദാവണിബന്ധിച്ച ലാവണ്യമായി നീ കോവിലിൻ
ദർശനപുണ്യമായി നിൽക്കെ.......
ദാനവ ദേവനാം ശഭുവേ കുന്പിടും
ദേശത്തിൻ മനമോകുളിർത്തുവല്ലോ.......
ദേശത്തിൻ മനമോകുളിർത്തുവല്ലോ.......
(കാതിൽ........)
തുളസികതിരിന്റെ ശുദ്ധമാം നൈർമല്യം
ഈറൻമുടിതുന്പിൽ പരിലസിക്കേ....
ഇടക്കയിൽ തുടികൊട്ടും ദേവന്റെ മാനസം
പ്രഭാത രശ്മിയിൽ പ്രതിഫലിച്ചോ,,
നിന്നേ പരിണയിച്ചോ......
(കാതിൽ........)
രഘുചന്ദ്രൻ ആർ
Comments
Post a Comment