പ്രിയേ നിനക്കായ്
നളചരിതത്തിന്റെ നാലാം നാളിലെ
അരങ്ങത്തെ വിളക്കിൽ തിരിതെളിയെ
ആവെളിച്ചം ശോഭിക്കും മുഖകമലത്തെ
കരതലത്താൽ മൂടി നീയിരുന്നു...
മുന്നിൽ നിന്നെയും നോക്കി ഞാൻ ഇരുന്നു...
നിറയുന്ന മനവുമായ് ഞാനിരുന്നു...
(നളചരിത.......)
അരങ്ങത്തെ വിളക്കിൽ തിരിതെളിയെ
ആവെളിച്ചം ശോഭിക്കും മുഖകമലത്തെ
കരതലത്താൽ മൂടി നീയിരുന്നു...
മുന്നിൽ നിന്നെയും നോക്കി ഞാൻ ഇരുന്നു...
നിറയുന്ന മനവുമായ് ഞാനിരുന്നു...
(നളചരിത.......)
കളിവിളക്കിന്റെ നാളങ്ങളിൽ തെളിയും
കഥകളി രൂപങ്ങൽ മിന്നിമായെ രാജീവരൂപയാം
നിന്നുടെ നയനങ്ങൾ നളദയമന്തി കഥ പറഞ്ഞു
അതുകേട്ട് ഞാനോ സ്വയംമറന്നു...
കനവിൽ കഥകളി വട്ടങ്ങൾ സ്വയമണിഞ്ഞു
(നളചരിത....)
കഥകളി രൂപങ്ങൽ മിന്നിമായെ രാജീവരൂപയാം
നിന്നുടെ നയനങ്ങൾ നളദയമന്തി കഥ പറഞ്ഞു
അതുകേട്ട് ഞാനോ സ്വയംമറന്നു...
കനവിൽ കഥകളി വട്ടങ്ങൾ സ്വയമണിഞ്ഞു
ഹംസദമയന്തി മധുര സല്ലാപങ്ങൾ,
ആടിതിമിർക്കുന്ന കളിയരങ്ങിൽ......
പീലിവിരിച്ചാടും മയൂര മിഥുനമായ്
വർണ്ണാബരങ്ങളിൽ നാം തിളങ്ങിനിന്നു...
അതിനാമോദം നഭസ്സിൽ വിളങ്ങി നിന്നു
(നളചരിത....)
ആടിതിമിർക്കുന്ന കളിയരങ്ങിൽ......
പീലിവിരിച്ചാടും മയൂര മിഥുനമായ്
വർണ്ണാബരങ്ങളിൽ നാം തിളങ്ങിനിന്നു...
അതിനാമോദം നഭസ്സിൽ വിളങ്ങി നിന്നു
അനുപല്ലവിയിലെ പ്രണയ രാഗങ്ങൾ
സാരംഗിയിൽ മധുരസംഗീതമായി പൊഴിയെ...
നിന്നുടെ മേനിയെ വീണപോൽ മീട്ടി
മറ്റൊരു താർസനായി കിനാവുകണ്ടു...
അതിൽ മോഹനഗാനങ്ങൾ പെയ്തൊഴിഞ്ഞു
(നളചരിത....)
സാരംഗിയിൽ മധുരസംഗീതമായി പൊഴിയെ...
നിന്നുടെ മേനിയെ വീണപോൽ മീട്ടി
മറ്റൊരു താർസനായി കിനാവുകണ്ടു...
അതിൽ മോഹനഗാനങ്ങൾ പെയ്തൊഴിഞ്ഞു
Comments
Post a Comment