ഭരണ വഴിത്താരകൾ
ഭരണ വഴിത്താരകൾ
പോത്തെന്നുരിന്റെ രാജവീഥികൾ പുളകച്ചാർത്ത് അണിഞ്ഞു തുടങ്ങിയിരുന്നു, രണ്ടുവശങ്ങളിലും വർണ്ണാഭമായ തോരണങ്ങളും ഇടവിട്ടുള്ള കമാനങ്ങളുടെ മനോഹാരിതയം തൊങ്ങൽ ചാർത്തിയി. അവിടെ ഇവിടെങ്ങളായി ഉയർന്നിരുന്ന ചെഞ്ചോര കോടികളിൽ മഹിഷത്തിന്റെ പ്രൗഡഗംഭീരമായ രൂപങ്ങൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു, രാജ്യകൊട്ടരത്തിൽ യാത്രയപ്പിന്റെ ഉത്സവതുടി മേളങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ശബ്ദ വീചികൾ നഗരവാസികൾ കേട്ടുതുടങ്ങിയിരുന്നു, ആരാജ്യത്തെയും കൂടാതെ അയൽരാജ്യങ്ങളിലെയും കലാകാരന്മാർ അവരുടെ കലാപ്രകടനങ്ങളുടെ വേഷവിധാനത്തിലും വാദ്യങ്ങളുടെ സംവിധാനങ്ങളിലും ശ്രദ്ദകേന്ദ്രികരിച്ച്ചുംകൊണ്ട് അവിടെ ഇവിടെയായി കൊട്ടാരത്തിൽ മണ്ടിനടന്നു, നഗരവാസികൾ അർദ്ധരാത്രിയിലെ ആ ചടങ്ങിനായി, എത്രയും തിളങ്ങാൻ പറ്റുമോ അത്രയും തിളക്കമുള്ള വേഷവിതാനങ്ങൾ ഒരുക്കാൻ ഓടിനടക്കുകയാണ്, ചിത്രഗുപ്തൻ എല്ലാത്തിനും മേല്നോട്ടം വഹിച്ചുകൊണ്ടും ഉച്ചത്തിൽ നിർദ്ദേശങ്ങൾ നല്കികൊണ്ടും പാഞ്ഞുനടക്കുകയാണ്. കൊട്ടാരത്തിൽ അയാളുടെ ചലനങ്ങളിൽ നിന്ന് നമുക്ക് വായിക്കാം അയാൾ വളരെ സന്തുഷ്ട്ടനും ആഹ്ലാദചിത്തനുമാണ്, കൂടാതെ അയാളുടെ ജോലി ആത്മാർത്ഥതയോടും കൂടിയാണ് നിർവഹിക്കുന്നത് എന്ന്. നരവീണ കൺപീലികൽക്കു നടുവിൽ അയാളുടെ കൃഷ്ണമണികൾ നക്ഷ്ര്ത കുഞ്ഞൻമാരെ പോലെ തിളങ്ങി. കൊട്ടാരത്തിൽ പ്രകാശ ദീപങ്ങൾ തിളങ്ങി, അലങ്കാരത്തിന്റെ മറ്റൊരുലോകം വിളങ്ങുകയായിരുന്നു അവിടെ, പരിചാരകരിൽ തന്നെ ഒരുപ്രത്യേക ഭാവം മിന്നിതെളിഞ്ഞു. ഇന്നേക്ക് രാത്രി അവരുടെ യുവരാജൻ ആദ്യമായി കർമ്മസമ്പൂർത്തികരണത്തിനായി ഇറങ്ങുകയാണ്, അതിന്റെ ആഘോഷതിമിർപ്പുകൾക്കായി രാജ്യം കാതോർത്തിരിക്കുന്നു. ചിത്രഗുപ്തൻ ഓർത്തു, ഇന്നേക്ക് പതിനെട്ടുവർഷം മുൻപ് ആണ് കുമാരന്റെ അച്ഛൻ ധീരനും പോരാളിയും ആയിരുന്ന മഹാരാജാ തിരുമനസ്സ്, ഇവിടുന്നു ആ യുദ്ധത്തിനായി പോയത്, വിജയം അദ്ദേഹത്തിനു നിത്യശീലമായതിനാൽ ആർക്കും ഒരുജിഞാസയും ഇല്ലായിരുന്നു, പ്രപഞ്ചത്തിന്റെ ആയസ്സു സൂക്ഷിപ്പുകാരനായ തനിക്കുപോലും, പക്ഷേ അന്ന് ഒരിക്കലും തെറ്റാത്ത തന്റെ കണക്കും പിഴച്ചു, ആ ദേവേന്ദ്രന്റെ കുത്തിതിരുക്കിൽ, തിരിച്ച് വരാത്ത മഹാരാജാവിനെ തേടി ഇറങ്ങിയ സേവകർ കണ്ടത് ഒരുകൂന ചാരവും അതിന്റെ ചാരെ അദ്ദേഹത്തിൻറെ കറുത്ത ബെൻസും ആയിരുന്നു, അന്ന് അവിടെനിന്നും അവർ വിളിച്ച നിലവിളി ഇന്നും തന്റെ കാതിൽ മുഴങ്ങുന്നു, വെറും പുറപ്പെടാശാന്തിയായ താൻ ഇവിടെ ഇരുന്നു എന്തുചെയ്യാൻ, അപ്പോഴാണ് ശ്രീകോവിലിൽ നിന്നും ആ പിഞ്ചുകുഞ്ഞിന്റെ കരച്ചിലും ഒപ്പം മഹാറാണിയുടെ താരാട്ടും കേട്ടത്, ഇപ്പോൾ കുമാരൻ യുവാവായി, ആദ്യ കർമ്മം തീർത്ത് വന്നിട്ടാണ് അരിയിട്ടുവാഴ്ച അങ്ങനെയാണ് പോത്തെന്നുരിന്റെ കീഴ് വഴക്കം. കുമാരൻ അതിനു തയ്യാറെടുക്കുകയാണ്, ആയുധങ്ങൾ തേച്ച്മിനുക്കി, അഭ്യാസങ്ങൾ വീണ്ടും ഹൃദിസ്ഥം ആക്കുന്മുണ്ട്, എണ്ണയിട്ടു പാശംമുറുക്കി തേച്ചു വച്ചു കരുവാൻ, തന്റെ മേൽനോട്ടത്തിൽ തന്നെ, ഇനിയും പിഴയ്ക്കാൻ പാടില്ല, മാർകണ്ഡേയൻമാർ രക്ഷപെടാൻ പാടില്ല. നാഥനില്ലാതെ രാജ്ജ്യം ഉണ്ടാവാൻ പാടില്ല ഇല്ല ഇനിതുടരാൻ പാടില്ല. ഈ നീണ്ട കാലം പോത്തെന്നുരിനെ മുന്നോട്ടുകൊണ്ടുപോയത് പ്രാർത്ഥന മാത്രം. രാജ്യവരുമാനം ഇവിടുത്തെ ചിലവുകൾ, ശത്രുക്കളുടെ കടന്നുകയറ്റം അതിർത്തി സംരക്ഷണം, ഹോ ഓർക്കുന്പോൾ ഉടലുവിറക്കുന്നു, ഇനി കുമാരൻ ധർമ്മരാജൻ ആയിക്കഴിഞ്ഞാൽ ഒന്ന് നടുനിവർക്കണം, വൈദ്യശാലയിൽ പോയി ഒരുസുഖചികിൽസ, പറ്റിയാൽ തറവാട്ടിൽ പോയി കുലദൈവനടയിൽ നാൽപ്പോത്തോന്നുനാൾ ഭജനം, പിന്നെ പാലാഴി ദർശനം, കൂട്ടത്തിൽ കൈലാസതീർത്ഥാടനം ചിത്രഗുപ്തൻ കനവുകൾ കണ്ട് കൂട്ടി. പുറകിൽ യശ്മാ എന്നവിളിയാണ് അയാളെ ചിന്തകളിൽ നിന്നും ഉണർത്തിയത്, അത് വില്ലിസ് ഹെർമാൻ ആയിരുന്നു, പഴയ ബീ. എം. ഡബ്ലൂ. പ്രധാന എഞ്ചിനീയർ, സായിപ്പിന്റെ പഴയകൈയിലിരുപ്പിൽ ഒരു ആയിരം കൊല്ലം തിളച്ച എണ്ണയിൽ കിടന്നാലും ഒരുകുഴപ്പവും ഇല്ല ചിലവുച്ചുരുക്കലിന്റെ ഭാഗമായും, വാഹനനിർമ്മാണത്തിൽ ഉള്ള വൈദഗ്ത്യം പ്രമാണിച്ചും ചില്ലറ ഇളവുകൾ, പിന്നെ യമകുമാരന്റെ നിർബന്ധവും അച്ഛന്തന്പുരാന്റെ വാഹനം പോരത്രേ, കുമാരൻ ന്യൂ ജനറേഷൻ ആണ് പോലും അതിനാൽ വണ്ടി പുതിയ മോഡൽ തന്നെ വേണം. രാജ്യത്തിന്റെ ഒറ്റ അവകാശി, ഇനി അതിന്റെ പേരിൽ ചെലവ് ചുരുക്കേണ്ട ചിത്രൻ തീരുമാനിച്ചു. അതിന്റെ ടെസ്റ്റും പരീക്ഷണവും എല്ലാം യാർഡിൽ കഴിഞ്ഞു, എല്ലമിനുക്കുപണികളും കഴിഞ്ഞു, ട്രാക്കിൽ ടെസ്റ്റ് ഇന്നാ അതിനുവന്നു വിളിക്കയാണ് നോക്കാം, പ്രത്യേകിച്ചു ഇന്നത്തെകാലത്ത്, മരട് പാലവും കോമാൺവെത്ത് ഗെയിംസും ഒക്കെ കണ്ടതല്ലേ, പിന്നെ ഒരുവിശ്വാസം സായിപ്പുംമാരല്ലേ എന്നതാണ്, കുടുംബത്തെ പെണ്ണുങ്ങളെ സൂക്ഷിച്ചാൽ മതി, ചിലവുകൂടിയാലും കട്ട് കർണ്ണാടകത്തിൽ തോട്ടം വാങ്ങിക്കാനും അമേരിക്കയിൽ തെക്കിൻ തടി കച്ചോടത്തിനും സ്വിസ്സുബാങ്കിലും ഒന്നും കൊണ്ടുപോകില്ല.
ചിത്രഗുപ്തൻ വില്ലിസിന്റെ കുടെ അയാളുടെ യാർഡിലേക്ക് ചെന്നു, അവിടെ ആ മനോഹര വാഹനം തയ്യാറായി നില്പ്പുണ്ട്, മുന്നിലെ ഹെഡ് ലൈറ്റ്നു മുകളിൽ ഗ്ലാസ്സിനു സമീപമായി രണ്ടു ചെറിയതും മനോഹരമായ കൊന്പുകൾ അതിൽ ചുറ്റാനായി കയറുകളും റെഡി, അതിന്റെ ബലം പരിശോധിക്കുന്ന കരുവാൻ നാരായണൻ, ഉരുക്ക് കയറുകൾ ആണ് തയ്യാറാക്കിയിരിക്കുന്നത്, കാരണം ഒരിക്കലും പൊട്ടാൻ പാടില്ല, പോട്ടിയാലല്ലേ ഇര രക്ഷപെട്ട് മഹാദേവന്റെ അടുക്കൽ എത്തു, അതിനാണ് നാരായണനെ തന്നെ എല്പ്പിച്ച്ചത്, അവനറിയാം ഉരുക്കിൽ നിന്നും വഴക്കമുള്ള പ്രത്യേക കയറുകൾ സൃഷ്ട്ടിക്കാൻ, വില്ലിസ്സിന്റെ വാഹനം അത്യാൽഭ്ഭുതം തന്നെ മുന്നിലെ കിഡ്നി ഗ്രില്ലും ചിരിക്കുന്ന മുൻ വിളക്കുകളും, തുറന്ന മേൽമൂടിയും വശങ്ങളിലെ ചായങ്ങളിലെ മനോഹരമായ കലാവിരുന്നും, എല്ലാം, കൂടാതെ സാരഥിയില്ലതെ പായും എല്ലാം കംപ്യൂട്ടറൈസ്ഡ് ആണുപോലും അതിൽ കയറി ചുറ്റാൻ വില്ലിസ്സ് വിളിച്ചതാണ്, വേണ്ട കുമാരൻ തന്നെ ആദ്യം കേറട്ടെ മാത്രമല്ല ഇത്തരം കാര്യത്തിൽ തനിക്കുള്ള സ്ഥലജല വിഭ്രാന്തി ഇവറ്റകൾ അറിയുകയും വേണ്ട, അല്ലെങ്കിൽ തന്നെ ഇവന്മാർക്ക് പഴയ പേടിയൊന്നും ഇല്ല, കുമാരൻ ചെറുപ്പമല്ലേ അദ്ദേഹത്തെ സേവ പിടിക്കുന്നുണ്ട് ഇവറ്റകൾഒന്നും താൻ അറിയുന്നില്ല എന്നാ വിചാരം, സോമാരസപ്രേയോഗങ്ങളിലും പിന്നെ ആ സൂര്യനർത്തകി വിലാസങ്ങളും എല്ലാം നോംഅറിയുന്നുണ്ട് എഭ്യന്മാരെ എന്ന് മനസ്സിൽ പറഞ്ഞു, അയാൾ വാഹനത്തെ സാകൂതം നോക്കി ചുറ്റും നടന്നു. കൊട്ടാരത്തിൽ അപ്പോൾ കുമാരൻ തയ്യാറെടുക്കുകയായിരുന്നു, വിവിധതരം ലേപനങ്ങൾ പുരട്ടി പരിചാരകർ ഒഴിയുകയാണ് ദേഹം, വെറും സ്വിമ്മിംഗ് സൂട്ടിലെ പിറന്നപടിയിൽ ഈ നില്പ്പും ഇരുപ്പും തുടങ്ങിയിട്ട് കുറേനേരമായി, ബോറടിച്ച്ചുതുടങ്ങിയിട്ടുണ്ട്, എന്തുചെയ്യാം, ഭുമിയിലേക്കുള്ള യാത്രക്ക് ഇതെല്ലം ആവശ്യമാത്രേ, രാജഗുരുവിന്റെയും വൈദ്യന്റെയും വാക്കുകൾ ധിക്കരിക്കാൻ പാടില്ലല്ലോ, ആദ്യകർമ്മത്തിന്റെ ആവേശത്തിലാണ് താനിപ്പോൾ, തിരിച്ച് വന്നിട്ടുവേണം മഹാരാജപദവിയിൽ കയറിയിരിക്കാൻ, എന്നിട്ട് വേണം ചില ആഗ്രഹങ്ങൾ തീർക്കാൻ, കുമാരൻ മനസ്സിൽ ഓർത്തു, ഇതിനിടയിൽ സഹിക്കാൻ പറ്റാത്തത് തീർന്ന ലേപനങൽ പാത്രങ്ങളിൽ നിറക്കാൻ വരുന്ന പരിചാരികമാരുടെ ഒളിഞ്ഞൂള്ള ഗൂഡ നോട്ടവും പതിഞ്ഞ ചിരിയുമാണ്, ഇതിനിടയിൽ തേയ്ക്കാൻ നില്ക്കുന്നവന്മാരുടെ ഓഞ്ഞഒരു മന്ദഹാസം, എല്ലാം ശരിയാക്കിത്തരാം, ഗുരുവിന്റെ ഉപദേശമുണ്ട് ആദ്യ യുദ്ധം ജയിക്കണമെങ്കിൽ ബ്രഹമചാരിക്കെ സാധിക്കു എന്ന് അങ്ങനെ എങ്കിലെ രാജപദവി ലഭിക്കു, പിന്നെ വേണം രാജ്യത്തെ എല്ലാ സുഖങ്ങളും രാജാവ് ഭോഗിക്കാൻ, അങ്ങനെ ആയതു എല്ലാവരുടെയും ഭാഗ്യം, കുമാരൻ മുറുമുറുത്തു, അന്നവൾ രാജനർത്തകി അച്ഛന്റെ പഴയ ബെൻസിൽ ഒന്ന് ചുറ്റാൻ വന്നതത്തിനു എന്തല്ലാമാണ് പറഞ്ഞുണ്ടാക്കിയത് അമ്മ മഹറാണിക്ക് തന്നെ നന്നായി അറിയാമെന്ന ഒറ്റകാരണത്താൽ എല്ലാം ചീറ്റിപോയി, സോമരസ പാർട്ടിക്ക് പോയി എന്നത് സത്യമാണ്, എന്നാൽ ഒരിക്കല്പോലും താൻ തോട്ടുനോക്കിയിട്ടില്ല, കുടെ പലപ്പഴും സുര്യ നർത്തകി വന്നു എന്നതും സത്യമാണ്, അവൾ പറഞ്ഞത് ഫോട്ടോഗ്രാഫർ സത്യനാഥന്റെ പെങ്ങൾ ആണെന്നാ താനും വിശ്വസിച്ചു, എന്നാൽ ഗുപ്തൻ മാമൻ പറയുംപോഴാ സത്യം അറിയുന്നത്, സത്യനാഥൻ വിഘ്നേശനെ തല്ലിയിട്ടുണ്ടുപോലും എന്തിനാ എന്ന് ചോദിച്ചപ്പോൾ കുമാരൻ ചെറുപ്പമാണ് അതൊന്നും ഇപ്പോൾ അറിയേണ്ട എന്ന് പറഞ്ഞു. പിന്നെ പതിനെട്ടു കഴിയുന്ന താൻ കുഞ്ഞല്ലേ, മാമന് പുതിയ തലമുറയെപ്പറ്റി എന്തറിയാം, പാവം, ഇപ്പം എല്ലാം വിരൽ തുന്പിലല്ലേ, അവളുടെ നിന്നോനതങ്ങൾ യുവ ടുബിൽ സുലഭമാണ് മാമാ, ഭാവിരാജാവയതുകൊണ്ട് നമ്മൾ നല്ലവനായി നടക്കുന്നു, വൈകുന്നേരം കൊണ്ട് കുടമുടക്കാൻ പാടില്ലല്ലോ. ഇനിവരുന്ന നാളുകൾക്കു ഇവിടെ ഞാൻ രാജനാണ് എന്നുമൂളിപ്പാട്ടും പാടി കുമാരൻ വിശാലമായ് നീന്തൽ കുളത്തിന്റെ ഭാഗത്തെക്കുപോയി, ഇനി അവിടെയാണ് ചടങ്ങുകൾ, ഭുമിയിലെ വിവിധതരത്തിലെ ജലത്തിൽ മുങ്ങികുളിച്ചാലും പകർച്ചവ്യാധികൾ വരാതിരിക്കാനുള്ള തയ്യാറെടുപ്പ്, അവിടെ ജലകന്യ്കമാർ കാത്തിരിക്കയാണ് തന്നെ കുളിപ്പിക്കാൻ, ഒക്കെ ശരിയാക്കിതരാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, കുമാരൻ നടന്നു, ഒന്ന് രാജവാകാനുള്ള പ്രയാസങ്ങൾ അതും ഇത്രയും പ്രലോഭനങ്ങൾക്ക് നടുവിൽ ഹോ ഫീകരം തന്നെ.
രാവേറെ ആയിരുന്നു, പുലരിയുടെ വരവരിയിച്ചും കൊണ്ട് ആകാശത്ത് പെരുമീൻ ഉദിച്ചു, പോത്തെന്നുരിന്റെ തലസ്ഥാന വീഥികൾ ആഘോഷ തിമിർപ്പിന്റെ ഉച്ചസ്ഥായിൽ ഇലഞ്ഞിത്തറ മേളം കൊട്ടിയാർക്കുകയായിരുന്നു, യമകുമാരൻ എല്ലാവർക്കും യാത്രചോദ്യത്തിന്റെ ചടങ്ങുകൾ ആവർത്തിച്ചു അവർ അവന് യാത്രമംഗളങ്ങൾ നേർന്നുകൊണ്ടേ ഇരുന്നു, ഇപ്പോൾ കുമാരൻ അമ്മയുടെ അടുത്തു യാത്ര ചോദിക്കുകയാണ്, അവരുടെ മനസ്സിൽ പതിനെട്ടു വർഷങ്ങൾ പിന്നോട്ടുപോയി, അവിടെ ഇതുപോലെ ഒരുപാതിരാവിൽ പള്ളിയുറക്കവും കഴിഞ്ഞു യാത്രപറഞ്ഞുപോയ അവരുടെ കാന്തൻ ചിരിച്ചു നിന്നു, അവർ പെട്ടന്ന് എന്തോ ഓർത്ത പോലെ മുറിയിലെക്കുപോയി കുമാരനോടു സാവകാശം ചൊല്ലിയിട്ട്, അവർ തിരിച്ചു വന്നത് ഒരു എലസ്സുമായി ആയിരുന്നു വർഷങ്ങൾക്ക് മുൻപ് പിതാവ് അവരുടെ പള്ളികട്ടിലിൽ മറന്നുപോയ ഏലസ്സ്, അവർ അത് നിധിപോലെ സൂക്ഷിച്ചിരുന്നു, അത് കുമാരന്റെ ഇടത് കരത്തിന്റെ മുകളിൽ കെട്ടി അവർ പറഞ്ഞു, വിജയശ്രീലാളിതനായി വരിക, ഏലസ്സ് നഷട്ടപെടാതെ തിരിച്ചുവരിക എന്ന്. ആശിർവാദങ്ങൾ ഏറ്റുവാങ്ങി, കുമാരൻ അവന്റെ പുതിയ വാഹനത്തിൽ കയറി. ചിരപരിചിതമായ് അതിന്റെ സ്റ്റാർട്ടുബട്ടൺ അമർത്തി നഗരവീഥികളിലൂടെ അത് പതിയെ ചലിച്ചു, പിന്നെ വേഗത കൂട്ടി, കുമാരൻ കാഴ്ച മറയും വരെ നഗരവാസികളെ അഭിവാദനം ചെയ്തു, നഗരവാസികൾ തിരിച്ചും, അവരുടെ ദൃഷികളെ മറച്ചുകൊണ്ട് ആ ആകാശയാനം കിഴക്കെ ചരുവിലൂടെ മുന്നോട്ടു പാഞ്ഞു, അതിവേഗം ബഹുദൂരം, എന്ന മന്ത്രങ്ങൾ ചൊല്ലി ചിത്രഗുപ്തൻ പൂജമുറിയിൽ തപസ്സിരുന്നു, കുമാരന്റെ വിജയത്തിനായി, വിജയം അയാൾക്ക് നിശ്ചയമായിരുന്നു, കാരണം കലാകാരന്മാരുടെ ശരീരത്തിന് പോരാടാൻ അധികം ശക്തി ഉണ്ടാവില്ല എന്ന ഉറപ്പു അയാൾക്കുണ്ടായിരുന്നു, പക്ഷെ അയാൾ ഭയന്നിരുന്നത്, ദേവേന്ദ്രനെ ആയിരുന്നു, സ്ത്രീ ലന്പടനും മദ്യപാനിയും ആയ അയാൾ ഇനിയും കുതന്ത്രങ്ങൾ മെനഞ്ഞലോ, പിന്നെ മേലാവ് വിചാരിച്ചാലും രക്ഷയില്ല, കാലവും മാറി, അധികാരം അതുതന്നെ പോയില്ലേ ശിവ ശിവ, കലികാലം തന്നെ.
യമകുമാരൻ തന്റെ വിശേഷമായ ആകാശ നൌകയിൽ ആദ്യം പോയത് തന്റെ കൈയിൽ ഗുപ്തൻ മാമൻ കൊടുത്തുവിട്ട വിലാസം ലക്ഷ്യമിട്ടാണ്, അത് ജീപീആർഎസ്സിൽ സെറ്റ് ചെയ്തു, ആകാശത്തിലും കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന ആ അൽഭ്ഭുതവാഹനം പതിയെ ലാഡിങ്ങിനുളള തയാറെടുപ്പുകൾ നടത്തി, തലകുത്തി ചരിഞ്ഞ് ഇറങ്ങിയ അതുനിന്നടത്ത് കുമാരൻ ഇറങ്ങി, ബയോഫൈൻഡിങ്ങ് യന്ത്രം ഉണർത്തി, അത് സെര്ച്ച് പറഞ്ഞു, കുറേനേരം കറങ്ങിയിട്ടും ഒരുരക്ഷയും ഇല്ല. അവൻ ദേഷ്യയത്തോട് അവന്റെ വാഹനത്തിന്റെ അടുത്തുപോയി, നീ ശരിയായ കോടിനേറ്റ്സിൽ അല്ലെ ഇറങ്ങിയത്? വാഹനത്തിലെ സ്പീക്കർ ഓണായി, കുമാര പറഞ്ഞ ഇടത്തുതന്നെ ആണ് ഇറങ്ങിയത്, എന്നാൽ ഗുപ്തൻ സാർ തന്ന വിവരം ശരിയല്ല, ഈ വ്യക്തി വർഷങ്ങൾ മുൻപ് ഇവിടെ ആയിരുന്നു, എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നൂറോളം കിലോമീറ്റെർ തെക്കാണ് താമസം, സാറിന്റെ ഗൂഗിൾ സോഫ്റ്റ്വെയർ വർഷങ്ങളായി അപ്പ്ഡേറ്റ് ചെയതിട്ടില്ല, അതിനാലാണ്, വിവരങ്ങൾ ശരിയല്ല, അത് നിനക്ക് എങ്ങനെ മനസിലായി, കുമാരൻ അലഠി. പ്രഭോ അങ്ങ് തിരക്കുന്പോൾ ഞാൻ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുകയായിരുന്നു, ഏതൊപൊട്ടൻ ഇവിടെ വൈഫൈ പൂട്ടാൻ മറന്നിരുന്നു, ഇപ്പോൾ ഞാൻ തയ്യാറാണ്, അങ്ങ് വിലാസം പറയുക ഞാൻ പറയാം ആൾ എവിടെ ഉണ്ട് എന്ന്, വിക്കിപീടിക തയ്യാറാണ്, കുമാരൻ തിരഞ്ഞു, വിക്കിപീടിക വിവരങ്ങൾ വിശദമായി പറഞ്ഞു. കലകാരൻ, മിടുക്കൻ പുതുതലമുറയുടെ ആവേശം, ജനനം കൊണ്ട് ഈ നാട്ടുകാരാൻ, എന്നാൽ വളർന്നത് അങ്ങ് ഡൽഹിയിലാണ്, ഇപ്പോൾ കൊച്ചിയിൽ ഉണ്ട് പെട്ടന്ന് പോയാൽ പിടിക്കാം. അവൻ അവന്റെ നൌകയുടെ പുറത്തു തലോടികൊണ്ട് പറഞ്ഞു, മിടുക്കൻ നീ പൊത്തന്നുർ മഹാരാജ്യത്തിന്റെ അഭിമാനം തന്നെ, ചിത്രഗുപ്തൻ കുറച്ചുകാലം വിശ്രമിച്ചാലും ഇനി ഒരു പ്രശ്നമില്ല, വാ നമുക്ക് പെട്ടന്ന് പോകാം. ഇനി അവിടുന്ന് അവൻ കടന്നു കളഞ്ഞാലോ? അവർ പെട്ടന്ന് കൊച്ചിലെത്തി, കുമാരന് കുറച്ചു പണിപെടേണ്ടി വന്നു യാത്ര സഭലമാക്കാൻ, അതൊരു യുവകലാകാരൻ ആയിരുന്നു, ഭാവിയുടെ വാഗ്ദാനം, കർമ്മം കഴിഞ്ഞതും കുമാരൻ ക്ഷീണിച്ചു, ശരീരം വളരെ മലിനമായോ എന്നതോന്നൽ പുലരി വെട്ടം പുഞ്ചിരിതൂകി തുടങ്ങിയിരുന്നു, അവൻ അവന്റെ വാഹനത്തിൽ കയറി ഇരുന്നു പറഞ്ഞു മുന്നോട്ടു പോകുക, എനിക്ക് നന്നായി ഒന്ന് നീരാടണം അതിനു പറ്റിയ ഇടത്തേക്ക് പോകുക. അവന്റെ വാഹനം തിരയൽ തുടങ്ങി, ഉണ്ട് നല്ല ശുദ്ധമായ നദി, നീന്തൽ കുളമല്ല, പ്രക്രതിയുടെ നിർമ്മിച്ച നൈസർഗ്ഗികമായ നീരൊഴുക്ക് സഹ്യപർവ്വതനിരയുടെ മുകളിൽ നിന്നും നിപതിക്കുന്ന പുഴ എന്താ പോട്ടാ!! സ്പീക്കർ അനുവാദം ചോദിച്ചു, കുമാരൻ ഒന്ന് ഇരുത്തി മൂളി.
വല്ലാതെ കുലുങ്ങി നിവർന്നു ആ ആകാശ നൌക നിന്നപ്പോൾ യമകുമാരൻ ചെറിയ മയക്കത്തിൽ ആയിരുന്നു, രാവേറെ ഉറക്കം നിന്ന് ജോലിചെയ്തവന്റെ ക്ഷീണതോടെയുള്ള മയക്കം, വാഹനം നിശ്ചലമായപ്പോൾ പെട്ടന്ന് കണ്ണുതുറന്നു ചുറ്റുംനോക്കി, കുമാരൻ അൽഭുതപരതന്ത്രൻ ആയിപ്പോയി, ചുറ്റും പച്ചപ്പിന്റെ മായകാഴ്ച്ച, അതിനിടയിലൂടെ കതിരവരശ്മി ഒളികണ്ണിട്ടു നോക്കാൻ തുടങ്ങിയിരുന്നു, ഉയർന്നു നിരപ്പായ പാറപ്പുറത്ത് നിർത്തിയിരുന്ന വാഹനത്തിന്റെ ഒരുവശത്തെ കാഴ്ച അതിലും മനോഹരമായിരുന്നു, പാറയേതഴുകി ചുഴികുത്തും കുഞ്ഞോളങ്ങൾ നിറച്ചു അരുവി ഒഴുകുന്നു, അതിൽ ഓടിക്കളിക്കുന്ന പരൽമീനുകൾ, ചുറ്റും കളകൂജനങ്ങൾ കൊണ്ട് രാഗംമാലിക തീർക്കുന്ന പക്ഷിക്കുട്ടങ്ങൾ ആ സംഗീതാലപനത്തിൽ മനമ്മയങ്ങി നിന്ന് പോയി കുമാരൻ. ഇത് ദൈവത്തിന്റെ സ്വന്തം നാടുതന്നെ തീർച്ച. അവൻ മനസ്സിൽ ഓർത്തു. ആ കുഞ്ഞി പുഴകണ്ടപ്പോൾ മുങ്ങി നിവർന്നു നീരടാനുള്ള ആഗ്രഹം കലശലായി, വാഹനത്തിൽനിന്നും ചാടിയിറങ്ങിയ കുമാരനെ വാഹനം ഓർമ്മിപ്പിച്ചു, പ്രഭോ വസ്ത്രങ്ങളും മാർച്ചട്ടയും അഴിച്ചു വച്ചു പോയാലും ഇവിടെ നിറയെ അട്ടയാണ് അത് വസ്ത്രങ്ങളിൽ കയറി, പിന്നെ ധരിക്കുന്പോൾ കടിച്ചാൽ ഹോ സഹിക്കാൻ പറ്റുല്ല, കുമാരൻ തന്റെ വാഹനത്തെ തിരിഞ്ഞു നോക്കി, പിന്നെ വസ്ത്രങ്ങൾ ഒന്നന്നായി അഴിച്ചുവച്ചു. പുലർകാല തണുപ്പ് ആ ശരീരത്തേക്ക് അരിച്ചുകയറി, അതും സുഖമുള്ള അനുഭവം തന്നെ, കൂടുതൽ തണുപ്പ്പ് പ്രതീക്ഷിച്ചു കുമാരൻ കാലുകൾ ജലത്തിലേക്ക് വച്ചു എന്നാൽ അവിടെ ചെറു ചൂട് ആയിരുന്നു, ഇനി എന്തെല്ലാം അത്ഭ്ഭുതങ്ങൾ ഭുമി തനിക്കായി ഒരിക്കിവച്ചിരിക്കുന്നോ ആവോ, അവൻ തന്നോട് തന്നെ പറഞ്ഞുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി, ഒന്ന് മുങ്ങി നിവർന്ന്, പിന്നെ ചുറ്റിലും നോക്കി. മുന്നിൽ കണ്ട കാഴ്ച കുമാരനെ ഞെട്ടിച്ചു, ശരീരത്തിൽ നിറയെ വൈദ്യുതി കടന്നുപോയ പ്രതീതി, ദിഗന്തങ്ങളിലെ അഗ്നിസ്പുലിഗംങ്ങൾ ഒന്നിച്ചു ശരീരത്ത് കടന്നുപോയ്യാൽ അത്തരം അനുഭവം അവൻ സാകൂതം അതുനോക്കി നിന്നു. നേരം പോയതെ അറിഞ്ഞില്ല, പിന്നിലെ വാഹനത്തെയും. കർമ്മം കഴിഞ്ഞു തിരിച്ച് പോകേണ്ട ആവിശ്യയകതയും എല്ലാമറന്നുള്ള നിൽപ്പ്. താനെന്തര് ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ എന്ന ചോദ്യമാണ് കുമാരനെ ആ നിൽപ്പിൽ നിന്നും ഉണർത്തിയത് അവൻ ചുറ്റും നോക്കി. എവിടുന്നാണ് ആ ശബ്ദം അവന്റെ മിഴുങ്ങസ്യാനുള്ള നോട്ടം കണ്ടു ആ ശബ്ദം ഉയർന്നു, നിന്നോട് തന്നാ ച്യോദിച്ചത്, അപ്പോൾ അവനു മനസ്സിലായി, ഓ ഇതാ രൂപത്തിൽ നിന്നു തന്നെ, മുന്നിൽ കണ്ട ആ അത്ഭുത സ്ത്രീയിൽ നിന്നു തന്നെ, അപ്പോൾ അവൾക്കു തന്നെ കാണാം, ചിത്രഗുപ്തൻ പറഞ്ഞത് തെറ്റിയോ? ഭുമിയിൽ തന്നെ ആർക്കും കാണാൻ പറ്റില്ല എന്ന്. അവൻ വാഹനത്തെ നോക്കി, അതവിടെ ഇല്ലായിരുന്നു. പെണ്കുട്ടി പിന്നെയും ചോദ്യങ്ങൾ തുടരുകയാണ്, അപ്പിയെ ഇവിടെ എങ്ങും നേരത്തെ കണ്ടിട്ടില്ലാലോ എവിടുന്നു വരണു. അവൻ വിക്കി വിക്കി പറഞ്ഞു, ഞാൻ യമകുമാരനാണ്, അങ്ങ് പോത്തന്നൂർ രാജ്യത്തെ, ഇവിടെ പോയ വഴിക്കു ഒന്ന് കുളിക്കാൻ ഇറങ്ങിയതാണ്, എന്തര്, തള്ളെ എന്തെര്, രായകുമാരാണോ ചെല്ലം എവിടുന്നു വരണത്, കാലങ്ങൾ മാറിയതൊന്നും അറിഞ്ഞില്ലേ, ഇത്രപുരം ബുദ്ധ്കളുടെ കുറവകൾ ഉണ്ട് അല്ലെ അപ്പി സാരമില്ല, പെട്ടന്ന് കേറി സ്ഥലങ്ങൾ വിട്ടോണം, ഇല്ലങ്കിൽ ഞാൻ നാട്ടാരെ വിളിക്കും, അവര് വന്നാൽ പിന്നെ രായകുമാരനാണ് എന്നൊന്നും നോക്കില്ല പിടിച്ചു ചാന്പിത്തരും, പറഞ്ഞില്ല എന്ന് വേണ്ട പെണ്ണുങ്ങളുടെ കുളികൾ കാണാൻ വന്നിരിക്കുന്നു രായകുമാരൻ, പോഅപ്പി, ആഴുക്കപയല്. കുമാരൻ അസ്തപ്രഞ്ഞനായി നില്ക്കുകയാണ്, ഇതേതു കൂതറ സംസാരം കാഴ്ചയിൽ അസാദ്യ മേനിയഴകുതന്നെ കണ്ട്ടിട്ടു കണ്ണെടുക്കാൻ തോന്നില്ല, വാ തുറന്നിട്ടു എന്റെ പോത്തന്നുർ ഭഗവതി, ഇവളൊരു കൂതറ തന്നെ, ഇനി ഇവിടുന്നു രക്ഷപെടുന്നതെങ്ങനെ വാഹനം കാണുന്നുമില്ല, ഉടുമുണ്ട് അതിലാണ്, ഇവളാണെങ്കിൽ വിടുന്ന ലക്ഷണവും ഇല്ല നിർത്താതെ ഭള്ളു പറയുകയാണ്, ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നുമില്ല, ഈശ്വരാ പോത്തന്നൂർ ഇളയരാജാവ് ഒരുപെണ്ണിന്റെ കയ്യാൽ മരിച്ചു എന്ന പാപം ഞാൻ കാരണം ഉണ്ടാവുമോ? പെട്ടന്നാണ് അവൾ കൈയ്യിൽ കരുതിയിരുന്ന തുണി അടിച്ചുനനക്കുന്ന തുടുപ്പുമായി ചീറി അടുത്തേക്ക് വരാൻ തുടങ്ങിയത്, പിന്നെ ഒന്നും മുന്നിൽ കണ്ടില്ല കുമാരൻ പാറപ്പുറത്തേക്ക് ഓടിക്കയറി. അതുകണ്ട പെണ്കുട്ടി ഒന്ന് പകച്ചു, പിന്നെ അമ്മ എന്ന നിലവിളിയാണ് കുമാരൻ കേട്ടത്, മുന്നിൽ കുമാരന്റെ വിശ്വരൂപം കണ്ടു മോഹാലസ്യപ്പെട്ടു വീണ പെണ്കുട്ടിയെ കുമാരൻ രണ്ടുകൈകളും കോണ്ട് താങ്ങി എടുത്തു പാറപുറത്തേക്ക് നീങ്ങി, ഇപ്പോൾ അവളുടെ ഉച്ചാസ വായു കുമാരന്റെ മുഖത്തേക്ക് അടിച്ചു, അതില്നിന്നും താമരപൂവിന്റെ ഗന്ധം കുമാരന് അനുഭവപ്പെട്ടു, കുമാരന് അപ്പോഴും ശരീരം ഉണരും പോലെ തോന്നി എങ്കിലും മനസ്സിനെ അടക്കി അവളെ പാറപ്പുറത്തുകിടത്തി എന്നിട്ട് ഇമവെട്ടാതെ അവളെ നോക്കിയിരുന്നു. അവളെ ബോധതലത്തിൽ എത്തിക്കാൻ എന്തുചെയ്യണം എന്നറിയാതെ കുമാരൻ ഇരുന്നു. നോട്ടം അപ്പോഴും ഈറൻ മാറാത്ത അവളുടെ ശരീരത്തിൽ ആയിരുന്നു. അവളഞ്ഞിരുന്ന വേഷങ്ങൾ നനഞ്ഞൊട്ടിയിരുന്നു അതിൽ നിന്നും അവളുടെ അഴകളവുകൾ തെളിഞ്ഞു കാണാമായിരുന്നു, ഇന്നുവരെ താൻ കണ്ട സ്ത്രീകളെക്കാൾ മനോഹരിയാണ് ഈ മനുഷ്യസ്ത്രീ, ഇങ്ങനെ അവളെ കണ്ടിരിക്കുന്പോൾ എല്ലാം മറക്കുന്നു, താൻ. പെട്ടന്നാണ് പിന്നിൽ മനുഷ്യ ശബ്ദഘോഷങ്ങൾ അവന്റെ കാതിൽ വീണത്, പിന്നെ ഒന്നും ആലോചിച്ചില്ല അവളെയും എടുത്തു മുന്നിലുള്ള പൊന്തകാട്ടിലേക്ക് കയറി ഒളിച്ചു. കൂറെ ആൾക്കാർ അവരുടെ സംസാരത്തിൽ നിന്നും നിലവിളികേട്ട് വന്നതാണെന്ന് മനസ്സിലാക്കി. ശ്വാസോച്ഛാസ ശബ്ദം പോലും പുറത്തുവരാതെ അവൻ അവിടിരുന്നു, ആൾക്കാർപോയപ്പോൾ പുറത്തിറങ്ങി, അവളുടെ നനച്ച് വച്ചിരുന്ന ഒരു നൈറ്റി എടുത്തു ധരിച്ചു. എന്നിട്ട് അവൾക്ക് ആ കാട്ടിൽ കാവലിരുന്നു.
അല്പ്പനേരം കഴിഞ്ഞപ്പോൾ അവൾക്ക് ബോധം തെളിഞ്ഞു, മുന്നിൽ അവളുടെ നൈറ്റിയും ധരിച്ചിരിക്കുന്ന കുമാരനെ കണ്ടെപ്പോൾ അവൾ പൊട്ടിച്ചിരിച്ചു, അതുകണ്ടെപ്പോൾ അവനും ആശ്വാസമായി, അവൾ നിങ്ങൾ ശരിക്കും രായകുമാരാൻ തന്നെ എന്നിട്ട് നിങ്ങളുടെ ഡ്രസ്സുകൾ ഒക്കെ എവിടെ? അവൻ കുളിക്കുന്പോൾ ഊരി കുതിരപ്പുറത്തുവച്ചു എന്നുപറഞ്ഞപ്പോൾ നിങ്ങൾ മണ്ടൻ തന്നെ, എന്നുപറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു. ഇനി എന്താ ചെയ്കാ എന്ന് ചോദിച്ചപ്പോൾ കുതിരവരും വരെ കാത്തിരിക്കതന്നെ എന്നായി അവൻ. അപ്പോൾ കുതിര എപ്പോൾ വരും എന്നായി അവൾ, അറിയില്ല എന്നുപറഞ്ഞപ്പോൾ, എന്നാൽ എന്നെ കല്യാണം കഴിക്കു, എന്നെകിലും കുതിരവരുന്പോൾ അപ്പോൾ പൊകാമെന്നയി അവൾ, കല്യാണം കഴിക്കാൻ അവനും ഇഷ്ട്ടമായിരുന്നു. പിന്നെ ഒന്നും ഓർത്തില്ല അവൻ ഗാന്ധർവ്വവിധി പ്രകാരം അപ്പോൾ തന്നെ വിവാഹവും നടത്തി. അന്തി മയങ്ങിയപ്പോൾ അവനുള്ള പാൻസും ഷർട്ടുമായി അവൾവന്നു, പിന്നെ അമാന്തിച്ചില്ല, നഗരത്തിലെ ഫ്ലാറ്റിൽ അവർ ലിവിംഗ് റ്റുഗതർ തുടങ്ങി അവർ. വലിയ താമസമില്ലാതെ അവർക്ക് ഒരുമകനും പിറന്നു. കാലം മുന്നോട്ടു പോയി, ജീവിതത്തിൽ പണം എന്ന യാഥാർത്ഥ്യം തുറിച്ചു നോക്കി തുടങ്ങി. ജോലിക്ക് പോകാൻ അവൾ അവനെ നിർബദ്ധിച്ചു. അവൻ എന്ത് ജോലിക്ക് പോകാൻ യമാകുമാരന് എന്ത് ജോലി അറിയാം. പെണ്ണ് അവളുടെ സ്വരൂപം കാട്ടാൻ തുടങ്ങി, നിങ്ങള്ക്ക് ജ്യോലിക്ക് പറ്റില്ലങ്കിൽ ഞാൻ പോകാം എന്നായി അവൻ ഒന്നും പറഞ്ഞില്ല, സംസാരത്തിന്റെ കരുത്തിൽ അവൾ കേറിയത് അവതാരികയുടെ റോളിൽ ആണ്, സ്റ്റെജിലും ഷോയിലും തിളങ്ങിയ അവൾ തകർത്ത് വാരുകയായിരുന്നു. പകലന്തിയോളം യമകുമാരൻ വീട്ടിൽ കുഞ്ഞിനേയും നോക്കി ടീവിയിൽ ചാനലുകൾ മാറ്റി പ്രിയതമയെയും കണ്ടിരിക്കും, രാത്രിയിള്ളവ ശേഖരിച്ചു പകലുകണ്ട് തീർക്കും വൈകുന്നേരം ഭാര്യയുടെ കാര്യങ്ങളും നോക്കി, അവൻ തന്നെ പറ്റിച്ചു കടന്ന നൌകയേയും ശപിച്ചു കഴിഞ്ഞുകൂടും, ജീവിതം അവനു മടുത്തു കഴിഞ്ഞു, ഒരു രാജകുമാരൻ ആത്മഹത്യ ചെയ്യാൻ പാടില്ല എന്ന രാജഗുരുവിന്റെ വാക്കും, ഭാവിയിലെ മരണ രാജാവ് ആത്മഹത്യ ചെയ്തു എന്ന വാർത്ത പോത്തന്നുരും ദേവലോകത്തും പാതാളത്തിലും നരകത്തിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും അമ്മമാഹാറാണിയുടെ അവസ്ഥ എല്ലാം ഓർത്ത് അവൻ ദിവസം തള്ളിവിട്ടു. ഒരുനേരത്തെ ഒരു ദൌർബല്യത്തിന് കൊടുത്ത വില. ഇപ്പോൾ രാത്രിയിലും അവൾ ബിസ്സിയാണ്, നാട്ടിലെ എല്ലാ കാര്യങ്ങൾക്കും അവൾ വേണംപോലും അവതരണം നടത്താൻ, പിന്നെ എല്ലാ പരുപാടികളും ഉൽഘാടിക്കണം, കന്നുകാലി സംരക്ഷണം മുതൽ ഫുട്ട് ബോൾ വരെ, ഭ്രാന്ത് പിടിക്കുന്പോലെ, എവിടെങ്കിലും ഇറങ്ങിപോകാം എന്നുവച്ചാൽ മകന്റെ മുഖം, അവളുടെ നാക്കിനെ സഖിക്കുന്നതുപോലും അവനുവേണ്ടി തന്നെ.
ഋതുഭേദങ്ങൾ മാറിമാറി വന്നു, ശരത് കാല മേഘങ്ങൾ ശിശിരത്തെ തേടിയപ്പോൾ വസന്തം പ്രകൃതിക്ക് വർണ്ണ കഴ്ച നല്കി, യമകുമാരൻ മകന്റെ വളർച്ച മുന്നിൽ കണ്ടു അവനിന്ന് പതിനെട്ടു സംവത്സരങ്ങൾ പൂർത്തികരിക്കുകയാണ്, ഇനി അവൻ സ്വയം വളരണം തനിക്ക് തിരിച്ച് പോയെ മതിയാകൂ, അയാൾ മകനെ അടുത്തുവിളിച്ചു, പുത്രാ നീ ഇപ്പോൾ യുവാവായി, ഇനി നിന്റെ ജീവിതം സ്വയം ജീവിച്ചേ മതിയാകൂ, അച്ഛൻ കർത്തവ്യം മറന്നിരുന്നു കൂടാ, അച്ഛന്റെ കർമ്മങ്ങൾ അനുഷ്ഠിക്കാൻ വേണ്ടി ഈ നാടും നിന്നെയും ത്യജിച്ചേ തീരൂ, എന്നാൽ നിനക്ക് ജീവിക്കാൻ ഞാൻ ഒരുരഹസ്യം പറഞ്ഞുതരാം, അതുവച്ചു ഇനിയുള്ളകാലം ജീവിക്കുക. പക്ഷെ ഒരുവ്യവസ്ഥ, നീ ഈ വിദ്യ പ്രയോഗിക്കുന്നതിനുമുന്പ് അച്ഛന്റെ സാന്നിധ്യം അവിടെ ഇല്ല എന്നുറപ്പുവരുത്തണം. ഈ സത്യം നീ തെറ്റിച്ചാൽ ഈ വിദ്യ നിന്നിൽ നിന്ന് അകന്നു പോകും. മകൻ വ്യവസ്ഥ അംഗീകരിച്ചു, അയാൾ വിദ്യ അവന് ഉപദേശിച്ചു, ഏത് അത്യാസന്ന നിലയിൽ ഉള്ള രോഗിയും തിരിച്ചു ജീവിത്തിലേക്ക് കൊണ്ടുവരുന്ന വിദ്യയായിരുന്നു അത്, മരണം നിശ്ചയിക്കപെട്ടിടത്ത് യമൻ ഉണ്ടാകും അവിടെ മകൻ ഇത് പ്രയോഗിക്കാനും പാടില്ല, ഭുമിയിൽ അവനും അമ്മയ്ക്കും മാത്രമേ അദ്ദേഹത്തെ കാണാൻ പാടുള്ളല്ലോ. അതിനുശേഷം യമൻ വീടുവിട്ടിറങ്ങി, നഗരമാദ്ധ്യത്തില്ലുടെ എങ്ങോട്ടന്നില്ലാതെ നടന്നു, വീഥികളും നടപ്പാതകളും കടന്നു അയാൾ ചെന്നെത്തിയത് വിശാലമായ സ്റ്റെഡിയം ഗ്രൌണ്ടിൽ ആയിരുന്നു. പെട്ടന്ന് ചെവിതുളക്കുന്ന ശബ്ദം ആകാശത്തിൽനിന്നും ഉയർന്നു, അയാൾ തലയുയർത്തി നോക്കി, ആകാശത്തുനിന്നും ചാട്ടുളിപോലെ എന്തോ ഒന്ന് താഴേക്ക് വന്നു, അയാൾ ചകിതനായി പിന്നോട്ട് ഓടി. പിന്നിലേക്ക് തിരിഞ്ഞുനോക്കിയ അയാൾ കണ്ടത്, ലാൻഡിങ്ങിൽ നില്ക്കുന്ന അയാളുടെ ആകാശ നൌകയാണ്, അയാൾക്ക് ദേഷ്യവും സങ്കടവും സന്തോഷവും ഒന്നിച്ചുവന്നു. വികാരരഹിതനാകേണ്ട യമധർമ്മൻ കോപം കൊണ്ട് ജ്വലിച്ചു, ഇനി വാഹനത്തേ എങ്ങാനം ശപിച്ചാൽ വീണ്ടും ഭുമിയിൽ, അയാൾ ചിന്തിച്ചിട്ട് കോപം അടക്കി, വാഹനത്തിന്അടുത്തെത്തി, സ്പീക്കർ ചിലന്പിച്ച ശബ്ദത്തിൽ ചോദിച്ചു, പ്രഭോ അങ്ങേക്ക് എന്തുപറ്റി, ഞാൻ എവിടെയെല്ലാം തിരഞ്ഞു, എതെന്തുവേഷം, അങ്ങ് എങ്ങനെ ഇവിടെ, അദ്ദേഹം ഒന്നും പറഞ്ഞില്ല, ആകാശനൌകയിൽ നിന്ന് വേഷം എടുത്തണിഞ്ഞു, ഒപ്പം ഏലസ്സും, വലിയ ഗദയും യമധർമ്മൻ സ്വന്തം പ്രൌഡിയിൽ വാഹനത്തിലെ കണ്ണാടിയിൽ നോക്കി കപ്പടാമീശ പിരിച്ചു. വണ്ടിയിൽ കയറി സ്വസ്ഥമായി ഇരുന്നിട്ട് കല്പ്പിച്ചു, നോംമിനേ ഏത്രയും പെട്ടന്ന് നമ്മുടെ രാജധാനിയിൽ എത്തിക്കുക നമുക്കവിടെ എത്താൻ തിടുക്കമായി. ഭയങ്കര ഹുന്കാരശബ്ദം പടർത്തി ആ ആകാശയാനം അതിന്റെ പ്രയാണം തുടങ്ങി, യമധർമ്മൻ അപ്പോൾ അസ്വസ്ഥൻ ആയിരുന്നു പ്രിയപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ട കുട്ടിയുടെ മാനസിക അവസ്ഥയിൽ ആയിരുന്നു അദ്ദേഹം, യാനം അതിന്റെ യാത്ര തുടർന്നു, കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ സ്പീക്കർ ശബ്ദിക്കാൻ തുടങ്ങി, തിരുമേനി അങ്ങ് എന്തോ അഗാധ ചിന്തയിൽ ആണെല്ലോ,ഇങ്ങോട്ട് വരുംപോഴത്തെ സന്തോഷം മുഖത്ത് കാണുന്നില്ലല്ലോ, എന്താ ഞാൻ വിട്ടുപോയതിന്റെ ദേഷ്യമാണോ? ദേഷ്യം അത് രാജധാനിയിൽ ചെന്നിട്ടു തീർക്കാം, എന്റെ വിഷമത്തിനുകാരണം മറ്റെന്തോ ആണ്, ഭുമിയിൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ മനുഷ്യവികാരങ്ങൾ ചോദനയെ ഉണർത്തുംപോലെ മരണദേവനായ നമുക്ക് പാടില്ലാത്തതാണ്, എങ്കിലും സ്വന്തം ചോരയെ പിരിയുമ്പോൾ ഉള്ള ഒരു ഇത്, സാരമില്ല മാറിക്കോളും. എങ്കിലും നീ എന്തിനാണ് നമ്മെ വിട്ടുപിരിഞ്ഞത്, പ്രഭോ വിട്ടുപിരിഞ്ഞതല്ല അങ്ങ് നീരാട്ടിനു ഇറങ്ങിയ നേരം വില്ലിസ്സ് വിളിച്ചിരുന്നു, അങ്ങയെ ആണ് വിളിച്ചത്, അങ്ങ് ഇല്ലാത്തതിന്നാൽ ഞാൻ മറുപടി പറഞ്ഞു, അങ്ങ് നീരാട്ടിനു പോയീ എന്ന് പറഞ്ഞപ്പോൾ ശരി എന്നാൽ ഉടനെ നീ തിരിച്ചുവരിക, അദ്ദേഹം നീരാട്ട് കഴിഞ്ഞു വരാൻ മുപ്പതു മിനിട്ട്, നിനക്ക് ഇവിടെ വന്നു തിരിച്ചു പോകാൻ പതിനെട്ടു മിനിട്ട്, എനിക്ക് പണിക്ക് വെറും പത്തുമിനിട്ട് അപ്പോൾ നീരാട്ടു കഴിയുന്നതിനും മുൻപ് തിരിച്ചത്താം ഉടനെ പുറപ്പെടുക എന്ന്, അടിയനും പിന്നെ ഒന്നും ആലോചിച്ചില്ല, അത്യവിശ്യമായ പണിയുണ്ട് എന്നുപറഞ്ഞപ്പോൾ പിന്നെ അമാന്തിച്ചില്ല, കൃത്യം ഇരുപത്തേഴ് മിനിട്ടിൽ തിരിച്ചെത്തുകയും ചെയ്തു. പക്ഷെ അവിടെനോക്കിയപ്പോൾ തിരുമേനി ഇല്ല, നദിയും പാറക്കുട്ടവും വനവും ഒന്നും, ഉള്ളതോ കുറെ അംബരച്ചുന്പികളായ ഫ്ളാറ്റുകൾ പിന്നെ അവിടെത്തെ വൈഫൈയിൽ അപ്ഡേറ്റ് പിന്നെ സെർച്ച്, ദാ നിൽക്കുന്നു തിരുമേനിയുടെ മുൻപിൽ. യമധർമ്മൻ കോപം കൊണ്ട് ജ്വലിച്ചു, എടാപോട്ട നിന്നെ ഒണ്ടാക്കിയ പൊട്ടൻ വില്ലിസ്സ് ഞാൻ അവന് വെച്ചിട്ടുണ്ട്, അങ്ങ് ചെല്ലെട്ടെ. അതിനു തിരുമേനിക്ക് സമയം കിട്റെണ്ടേ അവിടെ ഒരു മാസത്തെ പ്രോഗ്രാം ആണ് ഒരുക്കി വച്ചിരിക്കുന്നത്, രാജാവിനെ വാഴിക്കാൻ ചിത്രഗുപ്തൻ അതിനെടക്ക് എവിടെ സമയം. യമധർമ്മൻ കോപത്തിനിടയിലും നിസ്സഹായനായി ഇങ്ങനെ പറഞ്ഞു, ഇനിയെങ്കിലും ഓർത്തോ അവിടുത്തെ ഒരുമിനിട്ട് ഭുമിയിലെ സംവത്സരങ്ങൾ ആണ്, അത് പൊട്ടൻ വില്ലിസ്സിനു അറിയില്ല, നീ പോയി വന്നതിനിടയിൽ ഇവിടെ നടന്നതും ഞാൻ അനുഭവിച്ചതും നിനക്കറിയില്ലോ മരമാക്ക്രി. തിരുമേനി ക്ഷമിക്കുക, അടിയൻ പോയിരുന്നില്ലങ്കിൽ നമുക്ക് രണ്ടു പേർക്കും കുടി തിരിച്ചുപോകാൻ കഴിയുമായിരുന്നില്ല, ഭുമിയിൽനിന്നും തിരിച്ചുപോകുമ്പോൾ ഉപയോഗിക്കേണ്ട ഒരു സോഫ്റ്റവെയർ ഫിറ്റുചെയ്യാൻ ആ മാന്തൻ വില്ലിസ്സ് മറന്നുപോയിരുന്നു, ഓർമ്മവന്നപ്പോളാണ് തിരിച്ചു വിളിച്ചത്, എന്തായാലും തിരുമേനി കുറച്ചുകാലം ഇവിടെ നിന്നെ മതിയാകുമായിരുന്നു. അതുകേട്ടതും യമധർമ്മൻ പൊട്ടിചിരിച്ചു, കലികാലം തന്നെ, എന്നുപറഞ്ഞു നെടുവീർപ്പിട്ടു.
ഭുമിയിൽ കാലം പിന്നെയും മുന്നോട്ടുപോയി, യമധർമ്മൻ മഹാരാജാവായി അഭിഷ്ക്തനായി, ഭുമിയിൽ മകൻ പേരുകേട് ഭിഷഗ്വരനും, അയാളുടെ കീർത്തി ദേശങ്ങളും രാജ്യങ്ങളും കടന്നു. അയാൾ സ്വന്തം ജോലി വളരെ ആത്മാർഥവും നിഷ്ട്ടയോടും കുടി ചെയ്തുവന്നു, അത്യാസന്ന നിലയിൽ കാണുന്ന ഏത് രോഗിയുടെ ചുറ്റിലും അയാൾ ദൃഷ്ട്ടി പായിക്കും അച്ഛനോ അനുച്ചരരോ എവിടെങ്കിലും ഉണ്ടോ എന്ന തിരച്ചിലിനായി, അതിന്റെ മണം കിട്ടിയാൽ ലക്ഷണ ശാസ്ത്രം പറഞ്ഞു അവിടം വിടും. അല്ലെങ്കിൽ തന്റെ വിദ്യയും മരുന്നും പ്രയോഗിക്കും, നാട്ടിൽ ചൊല്ലുതന്നെ ആയി അദ്ദേഹം ഉപേക്ഷിച്ചാൽ ദൈവവും കൈവിടും എന്ന്. പഴയ പതിനെട്ട് കാരൻ ഇപ്പോൾ യുവകോമളൻ ആണ്. എന്നും യാത്ര കഴിഞ്ഞു വരുന്പോൾ അമ്മ ചോദിക്കും നീ എവിടെ എങ്കിലും അച്ഛനെ കണ്ടുവോ? എന്ന്, കണ്ടിരുന്നെങ്കിലും ഇല്ല എന്ന് അവൻ മറുപടി പറയും കുറേക്കാലം അച്ഛനെ ദ്രോഹിച്ഛതല്ലേ അനുഭവിക്കട്ടെ, എന്ന് മനസ്സിൽ പറയും. വിവാഹത്തെപ്പറ്റി എങ്ങാനും പറഞ്ഞാൽ അച്ഛനുഭവിച്ചത് മതി എനിക്കുവേണ്ടന്ന് പറയും. അമ്മയെ കുത്തിനോവിക്കുന്നത് അവനു വിനോദമായിരുന്നു, അത് അവർക്കും അറിയാം എല്ലാം ആളറിയാതെ പറ്റിയത് എന്നുപറഞ്ഞു പൂജാമുറിയിൽകയറി മാപ്പിരക്കും. പിന്നെയും നാളുകൾ മുന്നോട്ടുപോയി, ഒരുനാൾ അവന്റെ അടുക്കൽ ഒരുദൂതൻ വന്നു, അങ്ങ് അകലെ ദേശത്തുനിന്നാണ്. അവിടെ ഒരു വലിയ കോടീശ്വരന്റെ ഒറ്റ മകൾക്ക് അസുഖം മൂർച്ചിച്ചു കിടക്കുകയാണ്, ചികിത്സിക്കണം, കൊണ്ടുപോകാൻ ചാർട്ട് ചെയ്ത വിമാനം റെഡി, പ്രതിഫലം ചോദിക്കുന്നത്, അദ്ദേഹത്തിന് വേറെ പിന്തുടർച്ചവകാശി ഇല്ല. ലക്ഷണവും കാര്യങ്ങളും നോക്കി അയാൾ നിഷേധിച്ചു, എന്നാൽ വന്ന ആൾ വിടാൻ ഭാവമില്ലായിരുന്നു. എല്ലാം കേട്ട അമ്മ അയാളെ അകത്തോട്ട് വിളിച്ചു പറഞ്ഞു, ശരി നിനക്ക് വയ്യെങ്കിൽ ഞാൻ പോകാം നീ അദ്ദേഹത്തിൻറെ മകനാണെങ്കിൽ ഞാൻ സഹധർമ്മിണിയാണ് ഞാൻ മരുന്നുകൊടുത്താലും രോഗം മാറും. അവർ അത്യവിശ്യക്കാർ എന്ന് എന്റെ മനസ്സ് പറയുന്നു. അയ്യാൾ ആലോചിച്ചു, അമ്മപറയുന്നതിലും കാര്യമുണ്ട്, എന്തായാലും പോയിനോക്കാം, ലക്ഷണം മോശമാണെങ്കിൽ തിരിച്ച് പോരാം, അയാൾ വന്ന ആളിന്റെ കുടെ ഇറങ്ങി. രണ്ടു മണിക്കുർ യാത്രചെയ്തു അവർ ലക്ഷ്യത്തിൽ എത്തി, അവിടെ അയാളെയും കാത്തു അവളുടെ മാതാപിതാക്കൾ കണ്ണിൽ എണ്ണയും ഒഴിച്ചിരിക്കുകയായിരുന്നു, അയാളെ കണ്ടതും അവർ പ്രായം മറന്നുകൊണ്ട് ദന്ധനമസ്കാരം ചെയ്തു, ഞെട്ടി പിന്മാറി അവരെ പിടിച്ചെഴുനേൽപ്പിച്ച് അയാൾ കുട്ടി കിടക്കുന്ന മുറിയിലേക്ക് പോയി, ശലീനസുന്ദരിയായ കൌമാരക്കാരി, മാന്തളിർപോലെ വാടിക്കിടക്കുന്നു. മുഖത്ത് മരണലക്ഷണം നിഴലിക്കുകയാണ് അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, നിലാവിന്റെ, പൂർണ്ണ ചന്ദ്രന്റെ ശോഭ വിളങ്ങുന്ന മുഖം അവിടുന്ന് കണ്ണെടുക്കാൻ തോന്നിയില്ല, ഇവൾ എനിക്ക് ഇണയായാലോ? ആ ചോദ്യം അയാളുടെ മനസ്സിൽ കൊള്ളിയാൻ പോലെ മിന്നി, ഇവളെ രക്ഷിച്ചാൽ തീർച്ചയായും രക്ഷകർത്താക്കൾ ഇവളെ തനിക്കു വിവാഹം കഴിച്ചുതരും എന്നാൽ അവളുടെ മുഖത്ത് നിഴലിക്കുന്നത് മരണമാണ്, പെട്ടന്ന് നാസാരന്ദ്രങ്ങൾ പിതാവിന്റെ ഗന്ധം കൊണ്ട് വന്നു. അദ്ദേഹം ഇവിടെ എവിടെയോ ഉണ്ട്, ഇനി ഇവളെ രക്ഷിച്ചാൽ കരാർ തെറ്റും, തന്റെ സിദ്ധി പോകും, അച്ഛനെ അനുസരിച്ചാൽ തന്നെ ആകർഷിച്ച പെണ്കുട്ടി മരിക്കും, ഇലക്കും മുള്ളിനും കേടുകൂടാതെ ഇത് എങ്ങനെ പരിഹരിക്കും, അയാൾ ആലോചിച്ചു. മുറിയുടെ വശങ്ങളിലെ ജാലക തിരശീലയുടെ അടിഭാഗം കാറ്റിൽ ഇളകി അവിടെ അച്ഛന്റെ പാദങ്ങളുടെ ചലനം അയാൾ കണ്ടു, പിന്നെ അയാൾ അമ്മയെ നീട്ടി വിളിച്ചു, അമ്മേ, ഇത്രനാളും അമ്മ ചോദിക്കുമായിരുന്നില്ലേ അച്ഛനെ കണ്ടോ കണ്ടോ എന്ന്, അച്ഛൻ ഇവിടെയുണ്ട് ഈ കർട്ടന്റെ അടിയിൽ ഞാനൊന്നു പാദനമാസ്കാരം ചെയ്യട്ടെ. പെട്ടന്നാണ് മുറിയുടെ വാതിലുകൾ തുറന്നു കുട്ടിയുടെ മാതാപിതാക്കൾ അവിടേക്ക് വന്നത്, അയാളുടെ വിളികേട്ടിട്ട്, വാതിൽ തുറന്നു വന്ന അവർ കണ്ടത് സാഷ്ടന്ഗം പ്രണമിച്ചുകിടക്കുന്ന അയാളെയാണ്, പിന്നെ ജനൽ തുറന്നു പുറത്തേക്ക് പോകുന്ന ഒരു പുഷ്പഗന്ധവും. അയാൾ കിടന്നെടുത്തുനിന്നും എഴുനേറ്റു അന്തിച്ചുനില്ക്കുന്ന അവരോടു പറഞ്ഞു, ഞാൻ ചികിത്സക്കുമുന്പു മരിച്ചുപോയ അച്ഛനെ പ്രണമിക്കാറുണ്ട്, എങ്കിലെ മരുന്ന് ഫലിക്കു, കുട്ടിയെ ഞാൻ രക്ഷിക്കാം, പക്ഷെ ഒരുവ്യവസ്ഥ അസുഖംമാറിയാൽ ഇവൾ എന്റെ ധർമ്മപത്നി. അവർക്കതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു. പോകുന്നപോക്കിൽ മഹാരാജാവ് ആകാശയാനത്തിൽ ഇരുന്നു പറഞ്ഞു ആത്മഗതം. അച്ചനുതന്നെ പണിയണമെടാ, മകനെ ഇതിനു ഞാൻ അനുഭവിച്ചതിന്റെ ഇരട്ടി നീ അനുഭവിക്കും. അവിടുന്ന് നിന്നെ രക്ഷിക്കാൻ ഞാൻ തന്നെ വരണമല്ലൊ. നീ അനുഭവിക്ക്, കലികാലം അല്ലെതെ എന്തുപറയാൻ. മനസ്സിൽ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു അച്ഛന്റെ തന്നെ മകൻ ഒരു സംശയവും ഇല്ല.
Comments
Post a Comment