പ്രകൃതിക്ക് നമോവാകം

          പ്രകൃതിക്ക് നമോവാകം
 
പ്രണയത്തിൻ പുഷ്പങ്ങൾ വിടരുന്ന വാടികളിൽ
പ്രണയിനിയിൻ മധുവൂറും മമ  ചൊടി ഇണകളിൽ
പ്രായത്തിൻ മനംതീർക്കും വർണ്ണ കുതുഹുലത്തിൽ
പ്രേയസ്സി വദനത്തിൻ സൗകുമാര്യ കാമനകളിൽ
 
പൊൻ നിലാ വെളിച്ചത്തിൽ വിളങ്ങുന്ന രാവുകളിൽ
കതിരോന്റെ വർണ്ണത്താൽ ശോഭിക്കും പുലരികളിൽ
മനസ്സിലെ അഭ്രപാളിയിൽ വിടരും വെൺശിൽപ്പങ്ങളായ്
മരുവുന്ന കാമിനി നീ എൻ ജീവന്റെ തുടിപ്പുകളായ്
 
നിനക്കായി തുറക്കാം സഖി എൻ മലർ വീഥികൾ  
നിനക്കായി കൊളുത്താം  എൻ പൊൻചിരാതുകൾ
നിനക്കായി വിരിക്കാം എൻ മന മോഹ തല്പ്പങ്ങൾ
നിനക്കായി ഉണരാം ഞാൻ  മോഹന വിസ്മയത്തിൽ  
 
കുളിരുന്ന നിശീഥത്തിൽ തനുവിന്റെ താരുണ്യത്തിൽ
ചൂടുന്ന നിശാപുഷ്പമാല്യ മോഹിത രന്ത്രഗന്ധങ്ങളിൽ  
വിടരുന്ന ശോണിതമലർ വർണ്ണമോ നിൻ കപോലങ്ങൾ
നയനങ്ങൾ ഉണരുന്നു പ്രകാശിത നക്ഷത്ര ദ്വന്ദങ്ങളായ്
 
ഉയർത്തുന്നു ചെംചോടിയെ  ശീൽക്കാര തന്ത്രികളായ്  
ഉണരുന്നു തനുവിലാകെ പ്രകമ്പനവേഗ തിരമാലകളും
കുച്ചകുംഭം രാഗത്തിന്റെ ഷഡകാല രാഗമാലികളിൽ    
ഉദ്ദേഗ വേഗങ്ങളിൽ  ചാപത്തിൻ ശരദ്രുത ചലനങ്ങളും  
 
വിടർത്തുന്ന കരദ്വന്ദ മദ്ധ്യത്തിൽ പാനം ചെയ്യാൻ
ഉണർന്ണിറ്റീടുന്ന മന്ധരപർവ്വത്തിൻ അഗ്രാമാമശങ്ങളും
വിരിമാറിൽ വിലസുന്ന ക്ഷീരാഗ്ര കുസുമങ്ങൾ
അമൃതവർഷമാം നിൻ  പാലാഴി കിനാകാൺമൂ
 
നാഭിതൻ ചുഴികളിൽ നഭസ്സിൻ അപാരത സ്വപ്പ്നംകാട്ടും
നിയതിതൻ കരശുദ്ധി എന്നെന്നും അനുഭവഭേദ്യം തന്നെ
കവനത്തിൻ കവക്കലയായ് ആഴിതൻ വിതുൻപലായ്
അമരുന്നു അവസാനം സൃഷ്ട്ടിതൻ മഹാകർമ്മം  
 
ഗന്ധീവ ഞാൺഒലി ശരമാരി തീർക്കും രാവിൽ
പാർഥൻമാർ ശതങ്ങളായി ലക്ഷ്യഭേദ്യവേഗങ്ങളിൽ
വിജയനായ് വിജയിയായ് കുരുക്ഷേത്ര വിസ്മയങ്ങൾ
അക്ഷഹൌണീ തുണീരങ്ങൾ തീർക്കുന്ന തീരങ്ങളിൽ
 
തളരുന്ന തനുവിന്റെ തിളയ്ക്കുന്ന ഭാവങ്ങളെ
തഴുകുന്ന ഇളംകാറ്റായ് ദേവി  എൻ പല്ലവങ്ങൾ
പ്രപഞ്ചത്തിൻ മഹാകർമ്മ കാന്ധങ്ങൾ തീർക്കും ഭുവിൽ
മരുവുവാൻ ഭാഗ്യം തീർത്ത നിയതിക്ക് നമോവാകം.
 
 
 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ