കൗമാരം സ്വപ്നം

കൗമാരം സ്വപ്നം  
കർപ്പുര വിളക്കുകൾ ഒളിമിന്നി തെളിയുന്ന 
പൂർണ്ണത്രയീശ്വരനടയിലെ  കൽമന്ധപത്തിൽ  
ഈറൻ മുടിച്ചുരുൾ തുന്പിൽ നിന്ന് ഉതിരുന്ന
നീർത്തുള്ളി ചിതറുന്ന കാഴ്ച കണ്ണിൽ നിറയെ
 
ആൽതറ തന്നിലും  ചുറ്റന്പലത്തിലും ദൃഷ്ട്ടി
ആരയോ തേടി നിന്നു നിന്റെ കോമാളരൂപം തിരഞ്ഞു.
അനിലന്റെ തഴുകലും ആനന്ദരൂപനും മനതാരിൽ
ആശ്രയമായില്ല തോഴി, എന്നേ കാത്തിരുന്നിലല്ലോ നീയും.
 
അനുഗ്രവേളയിൽ, ആനടതന്നിൽ കരതലം നീട്ടി
അന്തണസമ്മാനം നെറ്റിയിൽ ചാർത്തുന്പോൾ  
അഞ്ജലിബദ്ധയായി നീ കണ്ണിൽ നിറഞ്ഞു, ദേവന്റെ
ആശ്ശിസ്സു മുർദ്ധാവിൽ കുളിരായി പടർന്നു   
 
ഹവിസ്സ്കൾ അർപ്പിച്ചു, ആശയേ തേടുന്പോൾ
സവിധത്തിൽ നിറയും  അഗ്നിസ്പുലിഗംഉയരെ
സതിരുകളാകും വിശ്വസഗോപുരം മനതാരിൽ നിറഞ്ഞു,
കവിതകൾ നിറയുന്ന എന്മനം പലവട്ടം തുടിച്ചു,  
 
വിശ്വത്തെ ജയിക്കുന്ന വീരന്റെ രൂപത്തെ എൻ
വിഹായസ്സു തേടേ, നിൻ രൂപം ചിരിതൂകി മമ
വിടരുന്ന മിഴിരണ്ടും കണ്മുന്നിൽ തെളിഞ്ഞു
വിജയൻറെ ചേലിൽ ഞാൻ കനവിങ്കൽ വന്നു.
 
കാലത്തേ താണ്ടി ഈ കനവിന്റെ ഭുവിങ്കൽ
കാതരനായി ഞാൻ നിന്നെയും കാത്തുനിൽക്കെ
കണ്മുന്നിൽ മരുവുന്ന അമ്മതൻ സ്നേഹമായി നീ  
കളിചിരിതുകുന്ന പൈതളിൻ സ്നേഹമായ് വന്നു.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ