ഇരതിരയൽ
ചുടുചോര നിറയും ഇരയുടെ മാറിൽ
ചടുലമായി കരം താഴ്ത്തും മൃഗരാജനും
ചലനമറ്റ കബന്ധത്തിൽ തൻ ദന്തമാഴ്തി
ചുടുനിണം പാനംചെയും യാമമേതോ
വിടരും നെഞ്ചകം കുതിരും മസ്തകം
വിരലാഴ്തി പറിക്കുന്ന ഹൃദയവും
വിതർന്ന നെഞ്ചക കാഴ്ച മുന്നിൽ
വിറുങ്ങലിക്കുന്ന മാനവ ചേതനയും
കണ്ണിനെ മോഹിച്ച് മരുവും കാലമാണ്
കണ്ണാ... എന്നുനീട്ടിവിളിക്കുന്ന നേരമാണ്
കള്ളത്തരം വാനിൽ വിളയിക്കും സമയമാണ്
കള്ളിനും കലകൾക്കും ഭയങ്കര വിലയുമാണ്
ഇരതിരഞ്ഞ് മൃഗം ഓടുന്ന യാമമാണ്
ഇനിയും പിറക്കാത്ത മക്കൾക്ക് ധനം
ഇരക്കാനുള്ള വഴി തുറന്നുനീങ്ങുന്ന
ഇത്തികണ്ടപ്പന്മാരുടെ ലോകമാണ്
നാടിനെ മാതയാക്കിടുന്ന നേരമാണ്,
നാരിയെ തുപ്പുന്നതകർക്കുന്ന നാടിതാണ്
നാമജപത്തിലും നാരായണസേവക്കും
നാണമില്ലാത്തവന്റെ നാടിതാണ്
വീണ്ടും കൊള്ളക്ക് സമ്മതം തേടുന്ന
വീരരാം പുമാന്മാരുടെ സമയമാണ്,
വിധിയുടെ തണലിൽ ഭിരുത്വം മറക്കുന്ന
വിധാതാവിൻ സ്വന്തം നാടുമാണ്
ഇനിയും പ്രസവിക്കാം സമ്മതങ്ങൾ
ഇവിടെ പുൽകിടാം അടിമത്വങ്ങൾ
ഇന്നിന്റെ നേരിനെ ഗളഛേദം ചെയ്തിട്ട്
ഇനിയും പാറി പിറക്കട്ടെ ഓതിരങ്ങൾ
Comments
Post a Comment