വേനൽ മഴ


മന്ദസമീരന്റെ കുളിരിളം സ്പർശത്തിൽ 
പാതി മയങ്ങി പടിപുര വാതിലിൽ നിൽക്കേ........
മാധുര്യമായ കുഞ്ഞിളം കൊഞ്ചലിൻ
മേലാപ്പ് പീയൂഷമായി തഴുകി, 
ഞാൻ പുളകിതനായി നിന്നു.....
(മന്ദസമീ....)

കാഠിന്യ വേനലിൻ പരിരംഭണത്തിൽ
കാതരമായി പകച്ചങ്ങ് നിൽക്കേ....
കാരുണ്യ സാന്ത്വനം വദനത്തേ പുൽകിച്ച്
കബനിതൻ പുത്രി നീ വന്നു എന്നെ കാവ്യലോലനായി മാറ്റി....
      (മന്ദസമീ....)

ഘനശ്യാമവർണ്ണത്തിൽ ദിക്കിനെ നിറച്ചിട്ട്
നിപതിക്കയാണു നീ ഝണ ഝണ രാഗമായ്
പാണന്റെ വീണക്ക് നന്തുണി പാട്ടായി
നീരജായതാക്ഷി തംബുരു മീട്ടും കരാംഗുലിയായ്
(മന്ദസമീ....)


Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ