യോയോ കൊതണ്ട യോയോ
യോയോ കൊതണ്ട യോയോ ചിത്രഗുപ്ത രാജന്റെ ആജ്ഞ വന്നതും ഭടന്മാർ കൊതണ്ട രാമനെ വളഞ്ഞു. രാമൻ അത്ഭുതപ്പെട്ടു, എത്ര ചടുലവും വേഗവും ആണിവർക്ക്, സമ്മതിക്കണം. അയാൾ മനസ്സിൽ കരുതി. അപ്പോൾ തന്നെ രാജന്റെ മറുപടിയും എത്തി ഇത് ഭുമി അല്ല, ദേവലോക കവാടമാണ് ആജ്ഞകൾ നൽകാൻ ഒരാളും മറ്റുള്ളവർ അത് നടപ്പിലാക്കാനും. രാമൻ അസ്തപ്രജ്നൻ ആയി നിന്നു. ഇവിടെ കാര്യങ്ങൾ കരുതും പോലെ അല്ല. അയാൾ പറഞ്ഞു ഞാൻ നടന്നോളം എങ്ങോട്ട് പോകണം എന്ന് പറഞ്ഞാൽ മതി. അയാൾ രാജാവിനെ തൊഴുത് ഇടവും വലവും രണ്ട് ഭടൻ മാരും ആയി സ്വർഗ്ഗ കവടത്തിലേക്ക് യാത്രയായി. മനോഹര ഉദ്ദ്യാനവും അലങ്കരിക്കപ്പെട്ട രാജവീഥികളും പിന്നിട്ടുള്ള ആയാത്രക്കിടയിൽ ഭടന്മാർ ലക്ഷ്യസ്ഥാനത്തെപ്പറ്റി പറഞ്ഞു കൊടുത്തു. സ്വർഗ്ഗ കവാടം വെറും സ്വർഗ്ഗത്തിന്റെ കവാടം മാത്രമല്ല. കറുപ്പും വെളുപ്പുംപോലെ, നന്മയും തിന്മയും പോലെ, ഇരുളും വെളിച്ചവും പോലെ, സത്യവും അസത്യവും പോലെ, ധർമ്മവും അധർമ്മവും പോലെ, സ്വർഗ്ഗവും നരകവും ഒന്നിക്കുന്ന ബിന്ദു ആണ്. സാധാരണ ചിത്രഗുപ്ത രാജൻ സദസ്സിൽ തീരുമാനിക്കും എവിടെ ആണ് വിടേണ്ടത്.ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് ഈ സ്വയം നിർണ്ണയ ...