കോതണ്ട രാമന്റെ കദന കഥകൾ

കോതണ്ട രാമന്റെ കദന കഥകൾ 


 അഞ്ചാംനാൾ ചടങ്ങുകൾ തുടങ്ങി രാമന്റെ മൂത്തമകൻ കർമ്മംങ്ങൾ ചെയ്യുന്നു. ഗ്രാമത്തിലെ സ്ഥിരം കാർമ്മികൻ അടുത്തുനിന്നും പറഞ്ഞുകൊടുക്കുകയാണ്  തനിക്ക് വിടപറഞ്ഞ് പോകാൻ സമയം അടുത്ത് വരുന്നു ഇപ്പോൾ അയാൾ തികച്ചും സന്തോഷവാൻ ആണ്  എന്തെന്നാൽ കൈയിലുള്ള പണം നേരായ വഴിയിൽ ഉപയോഗിച്ചാൽ തലമുറകൾ നന്നായി പോകും.  അത് അയാളുടെ ഭാര്യക്ക് നന്നായി അറിയുകയും ചെയ്യാം, അയാൾ നിമിഷങ്ങൾ എണ്ണി. കർമ്മംങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ബലി ഇടൽ ആണ്  കുറെ അധികം കാക്കൾ മരച്ചില്ലകളിൽ  ഇരിക്കുന്നു കൂട്ടത്തിൽ  ഒരു വലിയ കാക്ക നേറുംതലയിൽ  മുറിവ്മായി  അതിന് മറ്റുള്ളവയിൽ നിന്നും എന്തോ പ്രത്യേകത പോലെ അപ്പോൾ ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞ ചിരംജീവി അശ്വധാമാവിന്റെ   കഥ ഓർമ്മ വന്നു. ഭഗവാൻ ശപിച്ചത്  അപ്പോൾ അത് ശരിയാണ് അയാൾ ആത്മഗതം ചെയ്തു. പെട്ടന്നാണ് കൈകൊട്ടലിന്റെ  സ്വരം ചിന്തകളിൽ നിന്നും ഉണർത്തിയത് മക്കൾ എല്ലാരും കുടി കാക്കയെ വിളിക്കയാണ്  ഒരു കാക്ക പോലും അങ്ങോട്ടേക്ക് ചെല്ലുന്നില്ല അവറ്റകൾ തന്റെ നേരെ നോക്കുന്നു  കുട്ടികളെ കഷ്ട്ടപ്പെടുത്താതെ  ചെന്നുകുടെ മനസ്സിൽ അയാൾ ഓർത്തു. അപ്പോഴാണ് അയാൾക്ക് മനസിലായത്  അവറ്റകൾ താൻ തിന്നുന്നതും കാത്തിരിക്കയാണ് എന്ന്, ഇത് തന്റെ അവസരം ആണ് അതുകഴിഞ്ഞേ മറ്റുള്ളവർ വരൂ. രാമൻ തന്നെ തന്നെ നോക്കി അയാൾ അത്ഭുതപ്പെട്ടു പോയി അയാൾക്ക് അപ്പോൾ ഒരു സാമാന്യം വലിയകാക്കയുടെ രൂപം. അയാൾ ബലിചൊറിനടുത്തെക്ക് പറന്നിറങ്ങി . രണ്ടു കൊത്ത് കഴിഞാപ്പോഴെക്കും  ബാക്കി കാക്കകളും എത്തി. പെട്ടന്നാണ് രാമൻ കാക്കക് തോന്നിയത് തന്റെ ശരീര ഭാരം കുറയുംപോലെ ഭുമിയിൽ നിന്നും പൊങ്ങി പോകും പോലെ അയാൾ ചുറ്റും നോക്കി ഭുമിയിലെ കാഴ്ച്ചകൾ ദുരേക്ക് പോകുന്നു തന്റെ വീടും മനുഷ്യരും എല്ലാം ചെറുതായി ചെറുതായി പിന്നെ കണ്ണിൽ നിന്നും മറഞ്ഞു പതുക്കെ ഭുമിയും. അയാൾ അനന്ത വിഹയസ്സിൽ പറന്ന് പോകുകയാണ്  ഒരു മഹായാത്രയുടെ ആരഭം അത് ഇങ്ങനെ ആണ് തുടങ്ങുന്നത് എന്നറിഞ്ഞപ്പോൾ അയാൾക്ക് അൽഭുതം താങ്ങാൻ കഴിഞ്ഞില്ല. രാമന്റെ ആത്മാവ് പറന്നു പൊയ്ക്കൊണ്ടേ ഇരുന്നു നക്ഷത്രങ്ങളുടെ വെള്ളിവെളിച്ചത്തിളുടെ അനന്തതയിലൂടെ, അത് അവസാനിച്ചത് ഒരു തുരംഗ കവടത്തിലാണ്  ആരോ തള്ളി വിട്ടതുപോലെ അതിനുള്ളിലേക്ക്  കടന്നു. പ്രകാശം അൽപ്പൽപ്പമായി കുറഞ്ഞ് വന്നു  അവസാനം നിബിഡാന്തകാരം ഒന്നും കാണാൻ പറ്റുന്നില്ല എന്നിട്ടും യാത്ര ദ്രുത ഗതിയിൽ തുടർന്നു കൊണ്ടേ ഇരുന്നു ഒരിക്കലും അവസാനിക്കാത്തത് പോലെ.


നിങ്ങൾക്ക് എന്റെ  അഭിവാദ്യങ്ങൾ.


Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ