കൊതണ്ടരാമന്റെ കദനകഥകൾ
രാമൻ പെട്ടന്ന് വെളിച്ചത്തിൻറെ തീജ്വാലയിലേക്ക് എടുത്തെറിയപ്പെട്ടു. അതിനുളളിൽ അന്ധകാരത്തിന്റെ അവസാനമില്ലാത്ത ഇടുങ്ങിയ ഇടനാഴികളിൽ എത്ര കാലം സഞ്ചരിച്ചു എന്ന് അയാൾക്ക് മനസിലായില്ല. കാലഗണനയുടെ എല്ലാ തോതുകളും ആ മഹായാത്രയുടെ ആരംഭത്തിൽ തന്നെ അയാൾക്ക് നഷ്ട്ടപ്പെട്ടിരുന്നല്ലോ. സമയ സുചികളും ഭാരഅനുഭവങ്ങളും രൂപ സൌമാരികതയും എല്ലാം. അനന്തതയുടെ നിത്യതയുടെ സൗപർണ്ണികയിൽ അയാൾ ആരോമൽ തോണിയിൽ തുവൽ സ്പർശമായി ഒഴുകുകയായിരുന്നു ദിശഅറിയാതെ ദിനങ്ങൾ അറിയാതെ, സുര്യനെയോ ചന്ദ്രനെയോ അറിയാത്ത യാത്ര. തുടക്കവും ഒടുക്കവും ഇല്ലാത്ത യാനം, മരണത്തിനും ജനനത്തിനും ഇടയിലുള്ള ആ സത്യത്തെ അറിയുന്ന പാപത്തിനും മോക്ഷ പ്രാപ്തിക്കും തമ്മിലുള്ള ഉണ്മയെ നൽകുന്ന ജന്മ കർമ്മം മാത്രം പാഥേയമായുള്ള പുണ്യപാവനമായ ആ പാത. രാമൻ അത് അനുഭവിച്ച് അറിയുക ആയിരുന്നു. ഇതും തേടിയാണ് ഒരിക്കൽ നചികേതസ്സ് യമലോകം വരെ എത്തിയത്. യാഥാർത്ത സത്യം തേടിയ മഹായാനം അതാണ് തനിന്ന് അനുഭവിച്ച് അറിയുന്നത്. ഭൂമിയിലെ ജീവിതം എത്ര നൈമിഷികം നിയതിയുടെ അർത്ഥമറിയാത്ത പാമരർ കെട്ടിയാടുന്ന വിദൂഷക വേഷങ്ങൾ ഓർത്തപ്പോൾ അയാളിൽ ചിരിയുടെ അലകൾ ഇളകി. എത്ര കാലം ആയിരിക്കും താൻ യാത്ര തുടങ്ങിയിട്ട് അറിയില്ല, വഴിയിൽ അല്ലങ്കിൽ തന്റെ ഭഗവൽ സന്നിധിയിൽ എത്തിയിട്ട് ചോദിക്കാം, അയാൾ ഓർത്തു. അയാൾക്ക് ഉറപ്പയിരുന്നു താൻ ഭഗവാന്റെ അടുത്തേക്ക് ആണ് പോകുന്നത് എന്ന്, കാരണം ഈ ജീവിതം മുഴുവൻ അദ്ദേഹത്തെ പൂജിക്കാൻ ആണല്ലോ താൻ വിനിയോജിച്ചത്. വെളിച്ചത്തിന്റെ വാതയനത്തെക്ക് വലികച്ചേറിയപ്പെടുകയായിരുന്നു അയാൾ അവിടനിന്നും ബോധതലത്തിൽ എത്താൻ കുറച്ച് സമയം എടുത്തു. ബോധം വീണ്ടെടുത്തപ്പോൾ അയാൾ ചുറ്റിലും നോക്കി. അതിമനോഹരവും സുന്ദരവും ആയ ശിൽപ്പ വിശേഷങ്ങൾ നിറഞ്ഞ സ്ഥലത്താണ് എത്തിപ്പെട്ടിരിക്കുന്നത്. തന്നെ ഇവിടെ എത്തിച്ച ഇരുട്ടിന്റ്റെ ഇടനാഴിയുടെ ലഞ്ച്ജന പോലും കാണാനില്ല.എങ്ങും പ്രകാശത്തിന്റെ പ്രശാന്തത പുക്കളുടെ സുഗന്ധം. സംഗീതത്തിന്റെ മാസ്മാരികത, എന്നാൽ അവിടെ ആരയും കാണ്മാനില്ല. എന്നാൽ കുറച്ച് നടക്കാം എന്ന് കരുതി അയാൾ മുന്നോട്ട് പോയി. ആവഴി അയാളെ നയിച്ചത് ഒരു വലിയ കവാടത്തിന്റെ അരികിലേക്ക് ആണ്. രണ്ട് വശത്തും ആയുധ ധാരികൾ അയ ദ്വാരപാലകർ. കവാടത്തിന് അരികിൽ എത്തിയതും അതിന്റെ കിളിവാതിലുകൾ തുറക്കപ്പെട്ടു. അതിലുടെ ഒരാൾ തല നീട്ടി. കൊതണ്ട രാമൻ അല്ലെ? ചോദ്യം അയാൾ അതെ എന്ന് പറഞ്ഞപ്പോൾ വാതയനം തുറക്കപ്പെട്ടു. അയാളെ അകത്തേക്ക് ആനയിക്കപ്പെട്ടു. അതോര് പ്രത്യേകലോകം, പറഞ്ഞരിക്കാൻ പറ്റാത്ത അനുഭുതി. ഇതായിരിക്കും സ്വർഗ്ഗം. അയാൾ കണക്ക് കൂട്ടി. എന്തായാലും കുടെഉള്ള ആളിനോട് ചോദിക്കാം അയാൾ നിരീച്ചു. ചോദിക്കും മുൻപ് അയാൾ പറയുകയാണ് സംശയിക്കേണ്ട ഇത് കൊട്ടാരമാണ് ചിത്രഗുപ്ത മഹാരാജന്റെ. ഇവിടെ അനവിശ്യ ചോദ്യങ്ങൾ പാടില്ല അവ എല്ലാം കണക്കുപുസ്തകത്തിൽ സ്ഥാനം പിടിക്കും അതിനാൽ ആവശ്യം ഇല്ലാത്തത് ചിന്ത്തിക്കപോലും അരുത്, താങ്കൾ മഹാരാജ സന്നിധിയിലേക്ക് ആനയിക്ക പെടുകയാണ്.


Comments
Post a Comment