യോയോ കൊതണ്ട യോയോ
യോയോ കൊതണ്ട യോയോ
ചിത്രഗുപ്ത രാജന്റെ ആജ്ഞ വന്നതും ഭടന്മാർ കൊതണ്ട രാമനെ വളഞ്ഞു. രാമൻ അത്ഭുതപ്പെട്ടു, എത്ര ചടുലവും വേഗവും ആണിവർക്ക്, സമ്മതിക്കണം. അയാൾ മനസ്സിൽ കരുതി. അപ്പോൾ തന്നെ രാജന്റെ മറുപടിയും എത്തി ഇത് ഭുമി അല്ല, ദേവലോക കവാടമാണ് ആജ്ഞകൾ നൽകാൻ ഒരാളും മറ്റുള്ളവർ അത് നടപ്പിലാക്കാനും. രാമൻ അസ്തപ്രജ്നൻ ആയി നിന്നു. ഇവിടെ കാര്യങ്ങൾ കരുതും പോലെ അല്ല.
അയാൾ പറഞ്ഞു ഞാൻ നടന്നോളം എങ്ങോട്ട് പോകണം എന്ന് പറഞ്ഞാൽ മതി. അയാൾ രാജാവിനെ തൊഴുത് ഇടവും വലവും രണ്ട് ഭടൻ മാരും ആയി സ്വർഗ്ഗ കവടത്തിലേക്ക് യാത്രയായി. മനോഹര ഉദ്ദ്യാനവും അലങ്കരിക്കപ്പെട്ട രാജവീഥികളും പിന്നിട്ടുള്ള ആയാത്രക്കിടയിൽ ഭടന്മാർ ലക്ഷ്യസ്ഥാനത്തെപ്പറ്റി പറഞ്ഞു കൊടുത്തു. സ്വർഗ്ഗ കവാടം വെറും സ്വർഗ്ഗത്തിന്റെ കവാടം മാത്രമല്ല. കറുപ്പും വെളുപ്പുംപോലെ, നന്മയും തിന്മയും പോലെ, ഇരുളും വെളിച്ചവും പോലെ, സത്യവും അസത്യവും പോലെ, ധർമ്മവും അധർമ്മവും പോലെ, സ്വർഗ്ഗവും നരകവും ഒന്നിക്കുന്ന ബിന്ദു ആണ്. സാധാരണ ചിത്രഗുപ്ത രാജൻ സദസ്സിൽ തീരുമാനിക്കും എവിടെ ആണ് വിടേണ്ടത്.ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് ഈ സ്വയം നിർണ്ണയ അവകാശം. തങ്ങൾക്ക് അത് ലഭിച്ചിരിക്കുന്നു. അതുകേട്ടപ്പോൾ അയാളിൽ കുറച്ച് അഭിമാനം ബോധം തോന്നി.അപ്പോൾ ഭടന്മാർ വീണ്ടും, അവിടെ പോയാൽ ഒരു കുഴപ്പം ഉണ്ട്, കവാടത്തിൽ ഒരു വലിയ കുഴൽ വച്ചിട്ടുണ്ട് അതിന് മുൻപിൽ പെടുന്ന എന്തിനെയും അത് വലിച്ച് നരകത്തിൽ എത്തിക്കും. അതിൽ നിന്നും രക്ഷപെടാൻ ഒരു മാർഗ്ഗമേ ഉള്ളു, അത് എന്താണ്? അയാൾ ആകാംഷയോടെ ചോദിച്ചു. അവർ പറഞ്ഞു, ഭാരം കർമ്മപുണ്യത്തിന്റെ ഭാരം. എന്നുവച്ചാൽ എന്തിര്? കൊതണ്ടൻ വീണ്ടും. കുടതൽ ചോദ്യം വേണ്ട ഓരോചോദ്യത്തിനും താങ്കളുടെ ഭാരം കുറയും. ചോദിച്ചത് കൊണ്ട് പറയാം പറഞ്ഞില്ലങ്കിൽ ഞങ്ങളുടെ ഭാരത്തെ കുറയ്ക്കും. അതിന് അർത്ഥം താങ്ങളുടെ ഭുമിയിലെ ജീവിതത്തിൽ പുണ്യ കർമ്മവും പാപകർമ്മവും ഉണ്ട്.അവ താങ്കളുടെ ആത്മാവിന് ഭാരവും ഭാരനഷ്ട്ടവും ഉണ്ടാക്കുന്നു. പുണ്യ കർമ്മംങ്ങൾ ഭാരം കൂട്ടുപോൾ മറ്റുള്ള കുറക്കുന്നു. അപ്പോൾ ഭാരം കുടിയ ആത്മാക്കൾ ഈ കുഴലിൽ പെടാതെ സ്വർഗ്ഗ കവാടതിങ്കൽ കുടി ഉള്ളിൽ പ്രവേശിക്കും. മറ്റുള്ളവർ കുഴലിൽ പെട്ട് നരകത്തിലും. രാമന്റെ മനസ്സിൽ ലഡുക്കൾ മാലപ്പടക്കത്തിനിടയിൽ ഗുണ്ട് പൊട്ടും പോലെ പൊട്ടി. കാരണം താൻ പുണ്യമേ ചെയ്തിട്ടുള്ളൂ. ഈശ്വര ചിന്തയിൽ വലിയ പുണ്യമേന്ത്? അയാൾ ആലോചിച്ചു. അങ്ങനെ അവർ സ്വർഗ്ഗ കവാടത്തിൽ എത്തി. അവിടെ കണ്ട കാഴ്ച അയാളെ ആമോദപുളകിതൻ ആക്കി വാക്കുകൾ കൊണ്ട് വിവരിക്കാൻ ആവുന്നതിലും അപ്പുറമായിരുന്നു അവിടുത്തേ മനോഹാരിത. അവിടെ മുകളിൽ മദ്ധ്യത്തിൽ വെള്ളത്തിലെച്ചുഴിപോലെ തോന്നിപ്പിക്കും ആ കുഴൽ ഒരു അഭംഗിയായി മുഴച്ച് നിൽക്കുന്നു അതിനും പിന്നിൽ എതിർവശത്ത് സ്വർഗ്ഗവാതിൽ താൻ ഇത്രയും കാലം തപസ്സ് ചെയ്ത സ്വപ്നം കണ്ട ആ മുഹുർത്തം അയാളിൽ ആവേശം തിരയിളക്കി, ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ അയാൾ ഭടന്മാരെ കടന്ന് മുന്നോട്ട് നീങ്ങി. സ്വർഗ്ഗവാതിലിൻ മുൻപിൽ അതിശക്തമായ ചുഴിയെയും കടന്ന് വേച്ചു വേച്ചു നടന്നു പോയ അയാൾ പെട്ടന്നൊരു ആർത്തനാദത്തോട് കുഴലിലേക്ക് കയറി പോകുന്നത് ഭടന്മാർ നിശ്ചലം നോക്കി നിന്നു. അപ്പോൾ മാത്രമാണ് രാമന് മനസ്സിലായത് സ്വന്തം കർത്തവ്യ നിർവഹണം ആണ് പരലോക സുഖത്തിന്റെ പ്രപ്തക്കുള്ള പരമമായ കർമ്മവും ധർമ്മവും എന്ന്. അത് മനസിലാക്കാൻ അയാൾ വളരെ വൈകിപോയിരുന്നു.
നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ.
Comments
Post a Comment