വഴിമറന്ന കാന്തൻ.
വഴിമറന്ന കാന്തൻ. കനൽലെരിയുന്ന മനസ്സിന്റെ മറക്കുള്ളിൽ കവിതയൊളിപ്പിക്കുമെന്നുമെന്റെ കാന്തൻ. കരളിൻകലക്കങ്ങൾ കുഞ്ഞിളം രാഗമായി കഥനത്തെയലിയ്ക്കുമെന്നുമെന്റെ മാരൻ വിപിനമാം ജീവിതവഴിയിൽ വെളിച്ചമായ് വിധി വിളയാട്ടവുമെന്നുമെത്തിനിൽക്കെ വിലയിക്കയാണവൻ വേപഥു മൂടുന്ന വികൃതിത്തരംമായ്ക്കും തീരതിരതരംഗം അകതാരിലെന്നും അണയാത്തദീപമായ് അഴലകത്തുന്നവൻ ആ ബോധിസത്വൻ അമരത്വരൂപേ നീ അകമേനിറയുന്പോൾ ആരാധിച്ചാർക്കുവാനിനി മടിയെന്തിനാ..... ഇന്നിനി പാടും ഞാൻ ഹിന്ദോളരാഗങ്ങൾ ഈനല്ല വീണയാം എൻ കരപല്ലവത്തിൽ ഈശലുനിറക്കുന്ന ഈ ഗാനപീയുഷം ഇവിടെപാടി തകർക്കട്ടെ എന്നുള്ളമേ..... കനകാംബരങ്ങൾ ചിരിതൂകിനിൽക്കുന്ന കബനീനദിതഴുകും തൻ തീരദ്ദ്വന്ദങ്ങളോ കവനത്തിൻ കന്മദംതീരത്തെ തഴുകുന്ന കാവ്യാനിളയുടെ പൊൻ ഓളങ്ങളോ പോരുക, കാന്താ നിന്നളകങ്ങൾ തേടുന്ന പേരറിയാത്തൊരു പാവം കാമിനി ഞാൻ പേരിലെ പേരച്ചമായി വിലസുമീ നീയെന്നെ പേരിടുന്പോൾ മാത്രം നിത്യം മറന്നതെന്തേ?