എനിക്ക് പ്രണയിക്കണം
എനിക്ക് പ്രണയിക്കണം
ഞാനൊന്ന് പാടട്ടെയൊരു പ്രണയഗീതകം!!
നിൻ മണിച്ചുണ്ടിലെ സ്നേഹത്തിൻ ശീലുകൾ!!
അങ്ങ് കിഴക്കെ പൊൻ ചക്രവാളത്തിൽ
പുലരിക്കതിരവൻ കടുംതുടിത്താളത്തിൽ
എന്നെ കുളിപ്പിക്കും മധുരമീ മഴത്തുള്ളി
നിന്നുടെ തേൻമൊഴി പടരുമീ സതിരുകൾ
വാനിലെ അമ്പിളി പൊഴിക്കും പനിമതി
വാസനപ്പൂവിന്റെ പുഞ്ചിരി തിളക്കങ്ങൾ
പൊന്നുടൽ കാന്തിയിൽ വിളങ്ങുമാതാരകം
അഗ്നിനാളമായ് തിളങ്ങുമെന്നാത്മാവിലും
നീളും കരാളഹസ്തമവളുടെ പിൻ ചേലയിൽ
നീളെ ചുറ്റിവരിയും പശിക്കും പെരുംപാമ്പുപോൽ
വെട്ടിത്തിളങ്ങുമൊരായുധം അണിവയർ
വെട്ടത്തുറക്കുന്ന ചാപിള്ളകൾ നിറയുന്നു
വെൺമഴു വെട്ടത്തിൽ ചിതറും കബന്ധമായ്
വിണ്ണിലെ താരകക്കുഞ്ഞിൻ നിലവിളിപ്പെരുക്കങ്ങൾ
ഇല്ല എനിക്കിനി പ്രണയങ്ങളിപ്പാരിലോ
ഇദയങ്ങൾ ആദത്തിൻ വിഷക്കനിയോർക്കണം.....
ഈ പ്രപഞ്ചത്തിനടിമയാം മനുഷ്യനിന് ചപലത
കേൾക്കുക വാക്കുകൾ ദിഗംബരപരിഷതൻ..........
Comments
Post a Comment