എന്റെ കൊടികളിൽ നിറം മങ്ങുന്നു
എന്റെ കൊടികളിൽ നിറം മങ്ങുന്നു എന്റെ സമരമുഖങ്ങളിൽ നീ ചെറുകുളിർ മർമ്മരം ഞാനുയർത്തിയ പോരാട്ടപഥത്തിൽ നീർതുള്ളിയും മനുവും മാർക്സും പകർന്ന വഴിത്തിട്ട തീജ്വാലയും എന്റെ മെയ്യിൽലെ വീരത നിൻപീഡനാനുഭവഗാഥയും സമരാഗ്നിയിൽ നമ്മൾ വിളിച്ചത് ഈങ്കുലാബന്നതും സഹനങ്ങളിൽ നീ എനിക്കൊപ്പം കൈ ചേർത്തതും ഉമ്മറത്തിണ്ണലാത്തേരമ്മ പകർന്നാറ്റിയൊന്നായ് നുക൪ന്ന മൺപിഞ്ഞാണപാത്രത്തിലെ കഞ്ഞിയേകിയോരൂ൪ജ്ജമോ നന്മയും ഉണ്മയും ചേർത്തുചാലിച്ച വെള്ളവും ഒപ്പം നുകർന്ന വറ്റിനും സ്നേഹമണമെന്നോർക്കുക. കുണ്ടനിടവഴികളും ഇല്ലിയും വല്ലിയും നിറഞ്ഞൊരാ ഗ്രാമഹൃദയങ്ങളിൽ നുകർന്ന വാറ്റിനും പ്രണയമോ. നമ്മൾ തേ൪ തെളിച്ച് കയറ്റിയ തിന്മതൻ കോട്ടകൾ കണ്ടതോ മറകൊടയേകിയ നരകയാതനയും നീറ്റലും പിന്നെ അടിമത്വജന്മജല്പനങ്ങളിൽ തടയിട്ടു നേദിച്ച ജീവിതസത്യത്തി൯ നേരുടപ്പിറപ്പുകൾ ഉയിരുകൾ അഫനെന്നാത്മാവ് നരകിച്ചു തീരുന്ന കോലാകൾ കാവൽപട്ടിക്കുസമരായ ജീവിത മൺപുറ്റുകൾ എങ്കിലും മൽസഖേ നമ്മളുയിർചേർത്തു പോരാടിയ നന്മകൾ നിറയേണ്ട മണ്ണിത് പൊൻമലയാളം എവിടെയോ കൂവിയ കുക്കട നാദത്തിൽ പുലരേണ്ട...