ആ ചിത കത്തിയെരിയുമ്പോൾ

ചിത കത്തിയെരിയുമ്പോൾ 

യദു അവിടെ വന്നിട്ട് മണിക്കുറുകൾ കഴിഞ്ഞിരുന്നു... നഗരത്തിരക്കിന്റെ ആധിക്യത്തിൽ കയറി ഇരുന്നതാണ് അവിടെ..... ഇന്ന് എല്ലാം മറക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുള്ള ഇരിപ്പാണ്.. എന്നും ഇത് മനസ്സിനോട് പറയുന്നതാണെങ്കിലും പക്ഷെ പരാജയമാണ് ഫലം. മുന്നിൽ നിറഞ്ഞോഴിയുന്ന മധു ചഷകം ഏതോ പ്രതികാരം തീർക്കും പോലെ അയാൾ വായിലേക്ക് കമിഴുത്തുന്നു.... നഗരത്തിലെ ആകെയുള്ള  പഞ്ചനക്ഷത്ര ബാറിലെ അരണ്ട വെളിച്ചത്തിൽ മേശകളിൽ ആൾക്കാർ വന്നും പോയും ഇരുന്നു. എന്നിട്ടും കാറ്റ് പിടിക്കാത്ത പാറപോലെ അവൻ ഉറച്ചിരുന്നു

നഗരത്തിൽ അപ്പോൾ ഇരുട്ടിന്റെ കമ്പളം പുതച്ച തെരുവോരങ്ങളിൽ മുനിഞ്ഞു കത്തുന്ന നിയോൺ വിളക്കുകൾ ചിരിതൂകി നിന്നു. വിശാല നഗരചതുരങ്ങളെ വെള്ളിവെളിച്ചത്തിന്റെ പ്രഭ പുതിപ്പിച്ചു ഹൈമാസ്സ്ലൈറ്റുകളും... ഇപ്പോൾ അവിടെ വാഹനത്തിരക്കുകളും മനുഷ്യരുടെ എരിപൊരി സഞ്ചാരവും കുറഞ്ഞിരിക്കുന്നു. മഹാനഗരം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്താൻ ഇനി അധികം സമയം അതിക്രമിച്ചിട്ടില്ല എന്ന് അവന് തോന്നി. ബാറിന്റെ വാതിലുകൾ അടയും മുൻപ് ഇവിടെ നിന്നും ഇറങ്ങണം എന്ന് ഉപബോധ മനസ്സ് ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു... ഇനിയും സഞ്ചരിക്കാൻ ഏറെ ദൂരം ബാക്കിയാണ് എന്ന് മനസ്സിനെ സമാധാനിപ്പിച്ച് അവൻ ഗ്ലാസ്സുകൾ കാലിയാക്കുന്നത് തുടർന്നു

കൊച്ചിയിലേക്കുള്ള യാത്ര ബൈക്കിൽ ആയത് കൊണ്ട് അവസാനബസ്സിന്റെ സമയം അവനെ അലോസരപ്പെടുത്തുണ്ടായിരുന്നില്ല. കുറച്ചുകാലം കൊണ്ട് സന്തതസഹചാരിയായ ബൈക്ക് ഇന്നവന്റെ സുഹൃത്ത് തന്നെ ആണ്. എത്ര ബോധം മറഞ്ഞാലും ലക്ഷ്യത്തിൽ എത്തിക്കുന്ന ചങ്ങാതി.. മുന്നിൽ കറുത്ത നീണ്ട രാജപാതയിൽ അവൻ കിതക്കാത്ത പന്തയക്കുതിര തന്നെ.. അവന്റെ മനസ്സിൽ തന്റെ വാഹനത്തിനെപറ്റി ചിന്തിച്ചപ്പോൾ അഭിമാനം നുരഞ്ഞു പൊന്തി. ബെറർ ബില്ല് കൊണ്ടുവന്നു കയ്യിൽ കൊടുത്തപ്പോൾ അവന്റെ ഉള്ളിൽ ഈർഷ്യ പത്തി വിടർത്തിയതാണ്.... എന്നാൽ അവന്റെ മുഖത്തെ അപേക്ഷാഭാവം കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല... ആവശ്യത്തിൽ അധികം പണം നൽകി അവൻ പുറത്തേക്കിറങ്ങി

മടക്കി വച്ച ജാക്കറ്റ് എടുത്തണിഞ്ഞ് വണ്ടി സ്റ്റാൻഡിൽ നിന്ന് ഇറക്കി അതിൽ കാലുകൾ കവച്ചു കയറി... വണ്ടി ഓടിത്തുടങ്ങിയപ്പോൾ മുഖത്തടിച്ച കാറ്റിന് നല്ല കുളിർമ്മ.. കണ്ണിൽ ബാക്കി വന്ന ആലസ്യംകൂടി പമ്പ കടന്നു എന്ന് ചിന്തിച്ചു ആക്സിലേറ്ററിൽ കൈ ശക്തിയായി തിരിച്ചു. നിരത്ത് തികച്ചും വിജനം തന്നെ... എതിർ ദിശയിൽ വളരെ വിരളമായേ വണ്ടികൾ വരുന്നുണ്ടായിരുന്നുള്ളു.. അതും നാലുവരിപ്പാതയായതിനാൽ കണ്ണിൽ തറക്കുന്നതും ഇല്ല.. അവന്റെ ഉള്ളിൽ ഓർമ്മകൾ ചുരമാന്തി തുടങ്ങിയത് പെട്ടന്നാണ്... അവൻ വീണ്ടും വീണ്ടും മറക്കണം എന്ന് തീരുമാനിച്ച അവറ്റകൾ പൂർവ്വാധികം ശക്തിയായി നൃത്തം ചവുട്ടി തുടങ്ങി

എന്തിനാണ് ആതിരേച്ചി തന്നെ കണ്ടപ്പോൾ വാതിൽ ശക്തിയായി അടച്ചത്.. എത്ര കാലമായി ഒന്ന് കാണണം അൽപ്പം സംസാരിക്കണം എന്ന് താൻ ആഗ്രഹിക്കുന്നു... ഒരിക്കൽ ഒരിക്കൽ മാത്രം... ഒന്നും അല്ലെങ്കിൽ എത്രകാലം കൈകളിൽ പിടിച്ചു ഓടി നടന്നിരിക്കുന്നു... എല്ലാം ഇന്നലെ കഴിഞ്ഞപോലെ....കഴിഞ്ഞ കുറെ വർഷങ്ങൾ തങ്ങൾക്കിടയിൽ ഇത്രയും വലിയ വിടവുകൾ സൃഷ്ട്ടിക്കും എന്ന് ചിന്തിച്ചിരുന്നില്ല... അല്ലങ്കിൽ എന്തിന് വിധിയെ പഴിക്കണം... എല്ലാം തന്റെ കുഴപ്പമാണ്... നശിച്ച ദിവസം എല്ലാം തകിടം മറിച്ചു കളഞ്ഞു.. പിന്നെ ഒരിക്കലും തനിക്ക് സുഖമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല... അലഞ്ഞു തിരിഞ്ഞ ദിവസങ്ങളിൽ സ്വയം നഷ്ടപ്പെടുകയായിരുന്നു.. 

കലങ്ങി മറിഞ്ഞ മനസ്സും അശാന്തമായ ഹൃദയവും പേറി നടന്നു തീർത്ത വഴികൾ... അത് കൊണ്ട് ചെന്ന് എത്തിച്ചത് എവിടെ എന്നോർക്കുമ്പോൾ പിന്തിരിഞ്ഞു ഓടണം എന്ന് മനസ്സ് ആജ്ഞാപിക്കാറുണ്ട്, പക്ഷേ കഴിയാറില്ല... അവസാനം ഇന്ന് രണ്ടും കൽപ്പിച്ചാണ് ആതിരേച്ചിയെ തേടി ചെന്നത്... കൂടെ കൃഷ്ണേട്ടൻ ഉണ്ടാകും എന്ന് ഒരിക്കലും കരുതിയില്ല... അല്ലെങ്കിൽ നല്ല മനുഷ്യന് ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ കഴിയുക... തങ്ങളുടെ ഒളിച്ചു കളിയുടെ സത്യം എന്നെങ്കിലും അറിഞ്ഞാൽ അദ്ദേഹം എന്തായിരിക്കും ചെയ്യുക... എത്ര നേരമാണ് അദ്ദേഹം ചേച്ചിയെ വിളിച്ചത്... അവസാനം തലകുനിച്ചു തിരിച്ചിറങ്ങുമ്പോൾ ഒന്ന് തീരുമാനിച്ചിരുന്നു... ഇനി കാണാൻ ശ്രമിക്കില്ല എന്ന്... 

അവന്റെ ഓർമ്മ വർഷങ്ങൾ പിന്നിലേക്ക് പോയി... പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേദിവസം അച്ഛന്റെ നാട്ടിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല... പരീക്ഷയുടെ കഠിനാധ്വാനം കഴിഞ്ഞു അൽപ്പം റിലാക്സ് ആയിക്കോട്ടെ എന്ന് വിചാരിച്ചതേ ഉള്ളു.. പഴയ പാലക്കാടൻ ഗ്രാമത്തിനോട് തനിക്ക് വല്ലാത്ത നൊസ്റ്റാള്ജിയയാണ് എന്ന് അവർക്ക് രണ്ടുപേർക്കും അറിയാം... അതിൽ ശ്രീകുട്ടിക്കും... തന്റെ ഇളയപെങ്ങൾ... സന്തോഷമാണ്. കുറച്ചു ദിവസം തന്റെ ശല്യം ഇല്ല എന്ന ആശ്വാസം... ആദ്യം കിട്ടിയ ട്രെയിനിൽ പാലക്കാട് ഇറങ്ങുമ്പോൾ ഉച്ചവെയിൽ തിളക്കുകയായിരുന്നു

ഗ്രാമത്തിലേക്കുള്ള ബസ്സിൽ കവലയിൽ ഇറങ്ങുമ്പോൾ താൻ എന്നത്തേയും പോലെ കൂമൻകാവിൽ ഇറങ്ങിയ രവിയായി സ്വയം മാറി... ചെറിയച്ഛന്റെ വീട്ടിലെത്തി ബാഗുകൾ വലിച്ചെറിയുമ്പോൾ ചെറിയമ്മ ആഹാരം കഴിക്കാൻ വിളിച്ചതാണ്... വഴിയിൽ നിന്ന് കഴിച്ചു എന്ന് കള്ളംപറഞ്ഞു കിട്ടിയ പുസ്തകവുമായി തെക്കേ കുന്ന് കയറുമ്പോൾ മനസ്സിൽ ചെതലിമല ആയിരുന്നു. അവിടെ നിന്ന് നോക്കിയാൽ നിരന്ന് നിൽക്കുന്ന കരിമ്പനക്കൂട്ടങ്ങളുടെ താഴെ പരവതാനി വിരിച്ചപോലെ നിരന്നു നിൽക്കുന്ന നെൽച്ചെടികൾ നിറഞ്ഞ വയലേലകൾ കാണാം. അതിനെ തഴുകി കടന്നു വരുന്ന കാറ്റിന്റെ മർമ്മരം, അവന് സെയതാര് തങ്ങളുടെ കുതിരക്കുളമ്പടി പോലെ ആണ് യദുവിന്തോന്നാറ്... 

നാട്ടിൽ വന്നിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു... അവസാനം വന്നത് ആതിരേച്ചിയുടെ വിവാഹത്തിന്റെ തലേദിവസം ആണ്... അപ്പോൾ പത്താംക്ളാസ്സിന്റെ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു താൻ... കൂടാതെ അച്ഛനും അമ്മയ്ക്കും ജോലിത്തിരക്കും.. വിവാഹം കഴിഞ്ഞു അടുത്തനാൾ തിരിച്ചും പോന്നു. അതിനാൽ കുന്നും പറമ്പും ഒന്നും ചുറ്റിക്കാണാൻ കഴിഞ്ഞും ഇല്ല... ഗൃഹാത്വരത്വം പിന്തുടർന്ന നാളുകൾക്ക് ശേഷം കിട്ടിയ അവസരം നന്നായി വിനയോഗിക്കണം എന്ന് ഉറപ്പിച്ചാണ് അവന്റെ വരവ്. കൈയിൽ കരുതിയ അവന്റെ പ്രിയ പുസ്തകം കുന്നിമരത്തിന്റെ ചുവട്ടിൽ ചാരി ഇരുന്നു ഒരാവർത്തികുടെ അവൻ വായിച്ചു തുടങ്ങി... അതിലെ കഥാപാത്രങ്ങൾ ഒന്നായൊന്നായി .... അപ്പുക്കിളിയും മൊല്ലാക്കയും നായരും ഉൾപ്പെടെ അവന്റെ മുന്നിലൂടെ കടന്നു പോയി

അടുത്ത ദിവസം വളരെ വൈകിയാണ് അവൻ ഉറക്കം എഴുനേറ്റത്.... എളുപ്പം തന്നെ പേസ്റ്റ് തേച്ച ബ്രഷുമായി കുളത്തിലേക്ക്നടന്നു... കുളിക്കടവിൽ അലക്കുന്ന ശബ്ദം കേട്ടപ്പോൾ ആരായിരിക്കും എന്ന ജിജ്ഞാസയാണ് അവനെ ഭരിച്ചത്... ചെറിയമ്മ കുളത്തിലേക്ക്പോകാറില്ല... ചെറിയച്ഛൻ കുളിക്കാൻ മാത്രവും... അവൻ കടവിലേക്ക് കാഴ്ച ഇറക്കി... ഈറൻ അണിഞ്ഞ ശരീരത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങളുമായി... ആരോ സ്ത്രീകൾ ആണ്... അല്ല... ഇത് ആതിരേച്ചി... അല്ലേ? അവൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി... അതെ ചേച്ചി തന്നെ... 

അവന്റെ കാൽ പെരുമാറ്റം കേട്ടപ്പോൾ അവളും തലയുയർത്തി.. 

അല്ല രാജകുമാരൻ പള്ളിയുറക്കം കഴിഞ്ഞു എഴുന്നേറ്റോ? സ്വരത്തിൽ പരിഹാസത്തിന്റെ ഭവ്യത ചേർത്ത് അവൾ ചോദിച്ചു... അപ്പോൾ ഇനി നീരാട്ടും അമൃതേത്തും ആവാം ല്ലേ? അവൾ തുടർന്നു... 

അവൻ മുഖത്തെ ജാള്യത മറച്ചു വച്ച് അവളെ നോക്കി പുഞ്ചിരിച്ചു... പിന്നെ ചോദിച്ചു... ചേച്ചി എപ്പോൾ വന്നു... ഞാൻ വന്നപ്പോൾ ചെറിയമ്മ പറഞ്ഞത് കൃഷ്ണേട്ടന്റെ വീട്ടിൽ ആണെന്ന് ആണെല്ലോ

ഞാൻ വന്നപ്പോൾ നീ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു.. ഇന്നലെ അച്ഛൻ അവിടെ വന്നിരുന്നു... കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോൾ പിന്നെ അമാന്തിച്ചില്ല... ശ്ശി... ആയി ഇങ്ങോട്ട് വന്നിട്ട് താനും

അപ്പോൾ അവൻ ചിന്തിച്ചത്ചേച്ചിയുടെ മാറ്റം ആയിരുന്നു... അൽപ്പം ഇരുണ്ട നിറമായിരുന്നു...കൊലുന്നനെ... അത് ഇടയ്ക്കിടയ്ക്ക് അമ്മ പറയുകയും ചെയ്യുമായിരുന്നു...ഇതിനെ ഒന്ന് ഇറക്കിവിടണമെങ്കിൽ... എന്നാൽ  ഇപ്പോൾ ആകെ മാറിയിരിക്കുന്നു... അവൻ മനസ്സിൽ കരുതി.... ചുവന്നു തുടുത്ത കവിളുകൾ.... കൈകളിൽ ഓടിയിരിക്കുന്ന നീലഞരമ്പുകൾ പുലർവെട്ടത്തിൽ സ്പഷ്ടമായി കാണാം... നന്നായി തടിച്ചു കൊഴുത്തിരിക്കുന്നു. വിവാഹം പെൺകുട്ടികളിൽ ഇങ്ങനെ മാറ്റം ഉണ്ടാക്കുമോ? അവൻ കൗമാരചിന്തകളിൽ ചുറ്റി നടന്നു.   

യദു നീ വരുന്നോ..... നഗരത്തിലേക്ക്, ആതിര അവനെ വിളിച്ചു. നാളെ എന്റെ കൃഷ്ണേട്ടൻ വരുന്നുണ്ട്.... കുറച്ചുകാലമായി ഉപയോഗിക്കാതെകിടക്കുന്ന നഗരത്തിലെ ഞങ്ങളുടെ വീട് അപ്പടി പൊടിയായി കിടക്കുകയാണ്.... എല്ലാം ഒന്ന് വൃത്തിയാക്കണം.. നമുക്ക് കൃഷ്ണേട്ടന്റെ ബൈക്കിൽ പൂവാം... 

യദുവിന് സമ്മതമായിരുന്നു...... ചേച്ചിയുടെ പുതിയ വീട് ഒന്ന് കാണുകയും ചെയ്യാം... പിന്നെ തഞ്ചത്തൽ വണ്ടിയും ഓടിക്കാം.... ബൈക്ക് അവന് ഒരു ഹരമായിരുന്നു.......

ആതിരയും പിന്നിൽ ഇരുത്തി അവിടെ എത്തിയപ്പോൾ വീട് കണ്ട് അത്ഭുതപ്പെട്ടു... മനോഹരമായ ഒരു മണിമാളിക.... പുതുമയുടെ പ്രൗഢിയിൽ തിളങ്ങി നിൽക്കുന്നുകാഴ്ച അവൻ കണ്ണിൽ നിറച്ചു

ഇതിനിടയിൽ ആതിര, കൃഷ്ണപ്രസാദ് എന്ന കൃഷ്ണേട്ടന്റെ വർണ്ണനയും അദ്ദേഹത്തിന്റെ ദുബായിലെ ജോലിയുടെ പുകഴ്ത്തലും ഒക്കെയായി ഒരു മനോഹര ചിത്രം അവന്റെ മനസ്സിൽ കോറി ഇട്ടിരുന്നു... നേരിൽ കണ്ടില്ലെങ്കിലും അടുത്തറിഞ്ഞ അവസ്ഥ തന്നെ

അത് ഒരു വലിയ വീടായിരുന്നു... ഗൾഫ് പണത്തിന്റെ ധാരാളിത്വത്തിൽ മനോഹരമാക്കിയ കോൺക്രീറ്റ് ശിൽപ്പം അങ്ങനെ ആണ് അവന് തോന്നിയത്... ആതിര വീട്ടിൽ കയറിയതും അവളുടെ ജോലികളിൽ മുഴുകി... അത് കണ്ടപ്പോൾ അവൻ ചിന്തിച്ചത്... പഴയ ആതിരേച്ചിയെ പറ്റിയാണ്... വെക്കേഷന് നാട്ടിൽ വരുമ്പോൾ ചെറിയമ്മ എന്നും പറയുക ചേച്ചിയുടെ പരാതിയാണ്... മടിച്ചിക്കോത.... അതാണ് ചേച്ചിയുടെ വിളിപ്പേര്... 

സ്വന്തം വീട് ആയപ്പോൾ..... അതാണ് കർത്തവ്യങ്ങൾ സ്വയം മാറ്റുന്നത് അവൻ മനസ്സിൽ ഓർത്തു... അവളെ സഹായിക്കാൻ അവനും കൂടി..... 

യദു... ഞാൻ ഒന്നു കുളിച്ചിട്ട് വരട്ടെ ദേഹം അപ്പടി ചെളിയായി.. അവന്റെ മറുപടി കാക്കാതെ അവൾ ബെഡ്റൂമിലേക്ക് കയറി... തലയാട്ടുമ്പോഴും അവൻ ആതിരയെ അടിമുടി നോക്കി.. 

മുഖം വിയർപ്പിൽ മുങ്ങിയിട്ടുണ്ട്.... മേൽച്ചുണ്ടിൽ തങ്ങി നിൽക്കുന്ന വിയർപ്പ് കണികകൾ ചേച്ചിയുടെ സൗന്ദര്യം കൂട്ടുകയാണ്... അത് കവിളിലും കഴുത്തിലും കൂടി പറ്റിപ്പിടിച്ച നേ൪ത്ത രോമങ്ങളിൽ കൂടി ശരീരത്തിലെ വിയർപ്പിനോടൊപ്പം ചേരുന്നു. മേടച്ചൂടും കോൺക്രീറ്റിന്റെ പുഴുക്കം കൂടിയായപ്പോൾ ദേഹത്തെ നൈറ്റി ഈർപ്പത്തിൽ ഒട്ടികിടക്കയാണ്.. അവൻ കടന്നുപോയ ചേച്ചിയെ തലതിരിച്ചു നോക്കി... പിൻ കാഴ്ചയിൽ തുള്ളി തുമ്പുന്ന ചേച്ചി കൂടുതൽ സുന്ദരിയായി എന്ന് അവന്റെ മനസ്സ് അവനോട് പറഞ്ഞു.. 

ചേച്ചിയുടെ നിലവിളി അവന്റെ കാതുകളിൽ വീണപ്പോൾ അവൻ പിടഞ്ഞു എഴുനേറ്റ് ബെഡ്റൂമിലേക്ക്ഓടി... അടഞ്ഞ വാതിൽ തുറന്ന് ആതിര വീണത് അവന്റ മാറിലേക്കാണ്... കിതക്കുന്നതിനൊപ്പം അവളുടെ കൈകൾ ബാത്ത്റൂമിലേക്ക്നീണ്ടു. അവളെ പിടിച്ചു മാറ്റി അകത്ത് കയറിയ അവൻ കണ്ടത്... ഒരു പാറ്റയെ ആയിരുന്നു... ചകിതമായി നോക്കുന്ന ആതിരയും

പാറ്റയെ കൊന്ന് വിജയശ്രീലാളിതനായി തിരിച്ചു വരുമ്പോൾ അവന് സ്ഥലകാലബോധം വന്നു. മുന്നിൽ മാറും കണംങ്കാലും അനാവൃതമായ ചേച്ചി... അവൻ തുറിച്ചു നോക്കി... മനസ്സിൽ മൈമൂനയുടെ ഓർമ്മകൾ വന്നു നിറഞ്ഞത് അവൻ അറിയുന്നുണ്ടായിരുന്നു.. കഴുത്തിലും മാറിലും തെളിയുന്ന നീല ഞരമ്പുകൾ കൈത്തണ്ടകളിലേക്ക് ഇഴയുന്നു.. അവനിൽ രവി പുനർജനിച്ചു... അവന്റെ കൈകൾ അവളെ മാറിലേക്ക് അടുപ്പിച്ചപ്പോൾ മൈമൂന അവനിലേക്ക്അലിഞ്ഞിറങ്ങുകയായിരുന്നു... അവളുടെ കുതറൽ അവന്റെ കൈകൾക്ക് കുടുതൽ ബലം നൽകി... പിന്നെ ഇഴുകി ചേർന്ന് കിടക്കയിലേക്കും

അവൻ നീലഞരമ്പുകളുടെ വേരുകൾ തേടി അലഞ്ഞു... അത് അവനെ മൈമൂനയുടെ നിമ്നോന്നതങ്ങളിൽ ഊളിയിടുന്നതിന് നിർബന്ധിച്ചു... അത് ഇന്നത്തെ ചിതലിമലപോലെ അനാവൃതമായി... അതിന്റെ ഓരോ ബിന്ദുവും അവനായി തുറന്നു വച്ചു.. തേടി തളർന്ന അവന്റെ കിതപ്പും മിനാരങ്ങളുടെ നെടുവീർപ്പുകളും ഒരു താളത്തിൽ ഉയർന്നു താണു... അവ ലയിച്ചത് പ്രകൃതിയുടെ ലയത്തിലേക്കും സൃഷ്ടിയുടെ രാഗമേളത്തിലേക്കുമാണ്.. ഒരു ഉരുൾപൊട്ടലിൽ വിസ്ഭോടനം തളർത്തിയപ്പോൾ അവൻ ഒന്ന് ഉയർന്നു താണു... ഒപ്പം അവളും... പിന്നെ മൂർച്ഛയുടെ ആലസ്യത്തിൽ ലയിച്ച നിശബ്ദതയും മോഹാലസ്യവും

ഉണർന്നപ്പോൾ അവന്റെ മുക്കിൽ നിറഞ്ഞത് അമ്മയുടെ ഗന്ധമാണ്... അമ്മിഞ്ഞപ്പാലിന്റെ രുചിയും... അവന്റെ ഓർമ്മകളിൽ നിറഞ്ഞ ഗന്ധം ഉണർത്തിയപ്പോൾ അവൻ പിടഞ്ഞെഴുനേറ്റു. അരുകിൽ എന്തോ ഒരവസ്ഥയിൽ മുഴുകി നിവർന്നു കിടക്കുന്ന ആതിരേച്ചി... ഇപ്പോൾ അവന് വ്യക്തമായി കാണാം നീലഞരമ്പുകളുടെ ഉത്ഭവസ്ഥാനം... അത് മറയില്ലാതെ കണ്ടപ്പോൾ അവനിൽ അതുവരെ ഇല്ലാത്ത ഒരു ജാള്യത ഉടലെടുത്തു... അവളുടെ ഭാവം അവന് മനസിലാക്കാൻ കഴിഞ്ഞില്ല.. ... ഒന്നും ശബ്ദിക്കാതെ കുളിമുറിയിലേക്ക് നടന്ന അവളെ നേരിടാൻ കഴിയാതെ അവൻ തന്റെ വസ്ത്രങ്ങളുമായി മല്ലിടുകയായിരുന്നു.  
 *******************************************************************************************************************                                       

      കൃഷ്ണപ്രസാദ് വിദൂരതയിലേക്ക് നോക്കി ഉമ്മറക്കോലായിൽ ഇരുന്നു..... മുന്നിൽ തെളിഞ്ഞ കാഴ്ചയിൽ കത്തിച്ചുവെച്ച രണ്ട് ദീപനാളങ്ങൾ..... അതിന്റെ ചുവട്ടിൽ തലവച്ച് നീണ്ട് നിവർന്ന് ആതിരയും യദുവും... അവൻ കാർമ്മിയുടെ നിർദ്ദേശങ്ങൾ അനുസരിക്കയാണ്... പത്തുവയസുകാരന്റെ നിർമ്മലതയോടെ. ജലം തൊട്ട്... ചന്ദനവും, പിന്നെ ഭസ്മവും തൊട്ട്,... എള്ളും പൂവും എടുത്ത്... അവന്റെ കുഞ്ഞികൈകൾ ചടുലമായി അനുസരിക്കുന്നു... ചുറ്റും കൂടിയ മുഖങ്ങളിൽ നീർകെട്ടിനിൽക്കുന്ന സങ്കടം പെയ്തൊഴിയാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കെയാണ്... 

അയാൾ അവന്റെ പിന്നിൽ തന്നെ നിന്നു... അമ്മയും ഒപ്പം അവൻ ആദ്യമായി കാണുന്ന മാമനും ചേർന്ന് കിടക്കുമ്പോൾ തളരും എന്ന് അയാൾക്കറിയാം.. പക്ഷേ സൂരജിന്റെ ഭാവം നടുക്കിയത് കൃഷ്ണപ്രസാദിനെ ആണ്. അത് അവന്റെ അച്ഛനും അമ്മയും ആണെന്ന് അറിയാവുന്ന ഒരേ ഒരാൾ അയാളായിരുന്നു..... ലോകത്തിന് ഇന്നുവരെ അറിയാത്ത രഹസ്യം നെഞ്ചിൽ കൂടുകൂട്ടി ഞെരുക്കാൻ തുടങ്ങിയിട്ട് മണിക്കുറുകൾ മാത്രം. അയാളുടെ മകൻ അനാഥനായിരിക്കുന്നു... ലോകത്തിന് മുൻപിൽ അച്ഛനായി താൻ ഉണ്ടാകും എന്നും... എന്നാൽ സത്യം..... അത് ഒരിക്കലും പുറത്തുവരാൻ പാടില്ല എന്ന് അയാൾ വീണ്ടും മനസ്സിൽ ഉറപ്പിച്ചു

കത്തിയമരും തീനാളങ്ങൾ... ഒരു ചിതയിൽ രണ്ട് ശരീരങ്ങളെ ഏറ്റുവാങ്ങുന്ന സന്തോഷത്തിൽ ആണെന്ന് തോന്നുന്നു... അവ ആളിക്കത്തുകയാണ്... ദുഃഖം ഘനം തൂങ്ങിയ തടവാടിന്റെ മുറ്റം അൽപ്പം മുൻപ് തിങ്ങി നിന്ന പുരുഷാരത്തെ കൈയൊഴിഞ്ഞു തുടങ്ങി... ശൂന്യമായ മനസ്സുമായി കോലായിലേക്ക് കയറുമ്പോൾ കൃഷ്ണപ്രസാദിന് സന്തോഷമായിരുന്നു... ഒരിക്കൽ ഇഴുകിച്ചേർന്ന ശരീരങ്ങളെ വീണ്ടും ഒന്നായി ചേർത്തത്തിൽ... അതിന്റെ ഗുഢസന്തോഷം ഒളിപ്പിച്ചു വച്ച മനസ്സുമായി അവിടെ അയാൾ ചടഞ്ഞിരുന്നു... 

ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും അവർക്ക് ഒന്ന് ചേരാൻ കഴിയുമായിരുന്നില്ല... അല്ല അത് ശരിയും ആയിരുന്നില്ല... സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളെ മറികടക്കാൻ എങ്ങനെയാണ് കഴിയുക.... ഒന്നിച്ചു കഴിഞ്ഞ വർഷങ്ങളിൽ പോലും സത്യത്തിന്റെ ലാഞ്ചന ആതിര തനിക്ക് നൽകിയിരുന്നില്ല... വിദേശമണ്ണിൽ തുടർച്ചയായി കഴിഞ്ഞ വർഷങ്ങൾ അവൾ സ്വയം വിധിച്ച നാടുകടത്തൽ ആണെന്ന് അറിയാൻ വളരെ വൈകി പോയിരുന്നു... നാട്ടിലേക്ക് പോകണം എന്ന് പറയുമ്പോൾ നൂറ് കാരണങ്ങൾ പറഞ്ഞു മുടക്കിയത് ഇപ്പോൾ മാത്രമാണ് തിരിച്ചറിഞ്ഞത്... ഒരു ചുവരിനുള്ളിൽ കഴിഞ്ഞ ഇത്ര നാളും അപ്പോൾ അവൾ തനിക്ക് അന്യ മാത്രം ആയിരുന്നോ

കുറ്റപ്പെടുത്താൻ കഴിയില്ല... കാരണം താൻ ചെയ്ത ചതി തിരിച്ചറിഞ്ഞിട്ടും ഒരിക്കൽപോലും കുറ്റപ്പെടുത്തലിന്റെ ഒരു നോട്ടംപോലും അവൾ തനിക്ക് എതിരെ എറിഞ്ഞില്ലാലോ...... കുട്ടികൾ ഉണ്ടാവില്ല എന്ന സത്യം മറച്ചുവച്ചല്ലേ അവളെ തന്റെ ഒപ്പം കൂട്ടിയത്... ഒരു സ്ത്രീയുടെ പരമമായ മോഹം എന്നേക്കുമായി തല്ലി കെടുത്തുമ്പോൾ താൻ സ്വാർത്ഥൻ ആക്കുകയായിരുന്നു.. അല്ല ബന്ധങ്ങൾ എന്ന ബന്ധനം തന്നെ മറ്റ് വഴികളില്ലാതെ... അതോർക്കുമ്പോൾ ഏതോ നിമിഷത്തിൽ സംഭവിച്ച കൈപ്പിഴ കൃഷ്ണപ്രസാദിനെ സമൂഹത്തിന്റെ പരിഹാസത്തിൽ നിന്ന് രക്ഷിക്കുക അല്ലായിരുന്നോ എന്ന് ചിന്തിക്കുന്നിടത്താണ് പുണ്യം ഉണ്ടാകേണ്ടത്... അയാൾ രണ്ട് കൈകളും ഉപയോഗിച്ച് മുഖം അമർത്തി തുടച്ചു

ജോലി സ്ഥലത്തെ അപകടം തന്നിൽ ഉറപ്പിച്ചത് ഷണ്ഡത്വം ആണെന്നത് ഹോസ്പിറ്റൽ വിടും മുൻപേ ഡോക്ടർ വിധി എഴുതിയിരുന്നു... രണ്ട് വർഷം കഴിഞ്ഞു ആതിരയെ കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റുമ്പോൾ തന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു... പിന്നെ വർഷങ്ങൾ പെട്ടന്ന് ഓടിപ്പോയി... നാട്ടിൽ നിന്ന് അവളെ കൂട്ടികൊണ്ട് വന്ന് അധികം കഴിയുമ്പോൾ അവൾ ഫ്ളാറ്റിൽ കുഴഞ്ഞു വീണപ്പോൾ വേറെ എന്തോ ആണെന്നാണ് കരുതിയത്... ഡോക്ടർ സന്തോഷ വർത്തമാനം പറയുമ്പോൾ തനിക്ക് ഞെട്ടൽ ആണ് വന്നത്.. പക്ഷേ സന്തോഷം അഭിനയിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളു... 

ഒന്നും അറിയിക്കാതെ താനും അതേപോലെ അവളും അഭിനയിക്കുകയായിരുന്നു ഇത്രനാളും... പക്ഷേ അവൾ എല്ലാം മനസിലാക്കിയിരുന്നു എന്ന് ഇന്നലത്തെ കുറിപ്പിൽ നിന്ന് തിരിച്ചറിയുമ്പോൾ അവൾ എത്രമാത്രം തന്നെ സ്നേഹിച്ചിരുന്നു എന്ന് കൂടി മനസ്സിലാക്കുകയായിരുന്നു.... ഒരിക്കലും നേരെ വെളിപ്പെടുത്താൻ കഴിയാത്ത സത്യത്തിന്റെയും തന്റെ സ്നേഹത്തിന്റെയും ഇടയിലെ നെരിപ്പോടിൽ അവൾ സ്വയം എരിഞ്ഞടങ്ങുമ്പോൾ ആർക്ക് ആരെയാണ് ബോധ്യപ്പെടുത്താൻ കഴിയുക എന്ന് അറിയാതെ ഹോസ്പിറ്റലിൽ അയാൾ തരിച്ചു നിന്നു.

യദു വന്നു പോയ സായാഹ്നം തന്റെ സന്തോഷങ്ങളുടെ അവസാന ദിവസം ആയിരിക്കുന്നു എന്ന് ഇപ്പോഴും ബോധ്യപ്പെടുന്നില്ല എന്ന് അയാൾക്ക്വ്യക്തമായി... നീണ്ട വർഷങ്ങൾക്ക് ശേഷം തിരക്കി വന്ന അവന്റെ മുന്നിൽ വാതിൽ കൊട്ടിയടച്ചത് പരിഭവമായല്ല അഹങ്കാരമായാണ് തനിക്ക് തോന്നിയത്... അതിനാൽ ആദ്യമായി കുറ്റപ്പെടുത്തുകയും ഒന്ന് തല്ലുകയും ചെയ്തു എന്നത് സത്യം... സ്വയം അവൾ ജീവൻ വെടിഞ്ഞപ്പോൾ ആദ്യം തോന്നിയത് അതിന്റെ ദേഷ്യം ആയിരിക്കും എന്നാണ്... അവളുടെ കൈപ്പടയിൽ കുറിപ്പ് കണ്ടപ്പോൾ തകർന്നുപോയി.... 

യദുവിനെ നേരിടാൻ കഴിയാത്തതിന്റെ സംഘർഷം അവൾ വരച്ചു വച്ചപ്പോൾ... ഇനിയും വഞ്ചിക്കാൻ കഴിയില്ല എന്ന് വിളിച്ചു പറഞ്ഞപ്പോൾ... സ്വന്തം കുഞ്ഞല്ല എന്നറിഞ്ഞിട്ടും സൂരജിനെ സ്നേഹിക്കുന്നതിൽ... സത്യം ആരും അറിയാതെ അവനെ വളർത്തണം എന്ന് കേണപേക്ഷിക്കുന്നതിൽ അയാൾ കണ്ടത് ആതിര എന്ന പെണ്ണിന്റെ കടൽപോലെ ആഴത്തിലുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ബഹിർസ്പുരണം ആയിരുന്നു.....

ആത്മഹത്യ എന്ന നൂലാമാലയിൽ നിന്ന് പുറത്തുകടന്ന് നടപടിക്രമങ്ങളും പൂർത്തിയാക്കി ആതിരയുടെ ബോഡിക്കൊപ്പം ആംബുലൻസിൽ കയറുമ്പോൾ ഫോൺ ചിലച്ചു... യദുവും പോയി വ്യഥകൾ ഇല്ലാത്ത ലോകത്തിലേക്ക്‌. അവിടെ അവനും ലോകത്തെ തോൽപ്പിക്കയായിരുന്നു... രാത്രിയിൽ അമിത വേഗത്തിൽ പോയി ചരക്കുലോറിയുടെ അടിയിലേക്ക് ബൈക്ക് ഓടിച്ചു കേറ്റുമ്പോൾ... ഒരു പക്ഷേ അവൻ ആതിരയെ കണ്ടിരിക്കാം.. 

പിന്നെ ഒന്നും ആലോചിച്ചില്ല... എല്ലാം തീരുമാനവും സ്വയം എടുത്തു... അവരുടെ ചിത ഒന്നാവണം എന്നും അതിൽ സൂരജ് അന്ത്യകർമ്മം അനുഷ്ഠിക്കും എന്നും നിർബന്ധം പിടിച്ചത് താൻ ആയിരുന്നു... ജീവിതത്തിൽ ഉണ്ടായ തടസ്സം മരണത്തിൽ ഉണ്ടാവരുത് എന്ന് ആരോ പറയും പോലെ... കൃഷ്ണപ്രസാദ് തെക്കേ ചരുവിലെ ചിതയിലേക്ക് നോക്കി ഇരുന്നു... അപ്പോഴും തീജ്വാല ഉയർന്നു കത്തി... ഇരുട്ടിൽ കാറ്റിൽ ഉലയുന്ന തീനാളങ്ങൾ ആനന്ദ നൃത്തം ചവിട്ടുകയാണ് എന്ന് അയാൾ ചിന്തിച്ചു... തന്റെ പ്രവർത്തികൾ അവരുടെ മനസ്സ് കണ്ടതാണെന്ന് ബോധിപ്പിക്കും വിധത്തിൽ അവ തുള്ളി കളിക്കുകയാണ് എന്ന് ഓർത്തപ്പോൾ അയാൾ കോസടിയിലേക്ക് ചരിഞ്ഞു...  



രഘുചന്ദ്രൻ. ആർ..

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ