Posts

Showing posts from 2018

വിഡ്ഡിപ്പെട്ടിയും കുഞ്ഞമ്മമാരും.. ഒരു തിരിഞ്ഞു നോട്ടം.

വിഡ്ഡിപ്പെട്ടിയും കുഞ്ഞമ്മമാരും.. ഒരു തിരിഞ്ഞു നോട്ടം. ഇപ്പോൾ ഓർക്കുന്നത് പണ്ടത്തേ കാലമാണ്... ആയിരത്തിത്തൊള്ളായിരത്തി എൺപതുകൾ. ടി. വി കേരളത്തിൽ അവതരിച്ച കാലം. അന്ന് പന്ത്രണ്ടടിയുടെ മൂന്ന് നാല് പൈപ്പുകൾ ആകാശത്തേക്ക് ഉയർത്തി അതിൽ ചിലന്തിവലകെട്ടുന്നപോലെ നീളത്തിൽ ഒരു സാധനം വച്ചാലേ വിഡ്ഡിപ്പെട്ടിയിൽ എന്തെങ്കിലും കാണു. അന്ന് എന്റെ നാട്ടിൽ ഒരു കട ഉണ്ടായിരുന്നു... റേഡിയോയും ടേപ്പ് റിക്കാർഡറും ഒക്കെ റിപ്പയർ ചെയ്യുന്ന കട. ഞാൻ പഠിച്ചിരുന്ന സ്‌കൂളിന്റെ അടുത്തായിരുന്നു അത്. ഡൽഹി ഏഷ്യാഡ്‌ നടക്കുന്ന സമയം. ലോകം എത്തി നോക്കുകയാണ് അവിടേക്ക് കൂടുതൽ ഉയരം, കൂടുതൽ ദൂരം, കൂടുതൽ വേഗത എന്ന മുദ്രാവാക്യവുമായി. ഭാരതം ഭരിക്കുന്നത് ഉരുക്ക് വനിത.. അവരുടെ സ്വപ്‌നമായിരുന്നു... ആ ഏഷ്യാഡ്‌.. അതിന്റെ കൂടെ ഇന്ദ്രപ്രസ്ഥത്തിൽ ഉണ്ടായിവരുന്ന ഇൻഫ്രാസ്ട്രക്ക്ടർ. ഒപ്പം ഈ നാട്ടിലെ ജനകോടികളുടെയും. അതിലൂടെ കായികമായും ശാസ്ത്രീയമായും വികസനപരമായും നമ്മൾ ലോകത്തെ വെല്ലുവിളിക്കുന്നത് എല്ലാരും സ്വപ്നം കണ്ടു. അവർ ഇന്ത്യ, ഇന്ദിര എന്ന് ആർത്തു വിളിച്ചു. എന്നാൽ പന്ത്രണ്ട് വയസ്സ് കാരന് കാഴ്ചകൾ എല്ലാം കൗതുകമാകുന്ന കാലമാണ്. വൈകിട്ട് സ്‌കൂൾ...

ബ്രൂട്ടസിന്റെ കൊട്ടാരത്തിലെ ഒറ്റുകാരുടെ അത്താഴം

ബ്രൂട്ടസിന്റെ കൊട്ടാരത്തിലെ ഒറ്റുകാരുടെ അത്താഴം ഈ കുറിപ്പ് വേറെ ഒരു അവസരത്തിലേക്ക് മാറ്റി വച്ചതാണ്... പക്ഷേ ഇന്നിന്റെ യാഥാർഥ്യങ്ങൾ എഴുതാൻ പ്രേരിപ്പിക്കുന്നു, വല്ലാതെ... വർത്തമാനം സ്വാർത്ഥമാകുകയാണ്, എല്ലാത്തരത്തിലും. ഒരിക്കലും പ്രതീക്ഷിക്കാത്ത ദിക്കുകളിൽ അത് കൊടികുത്തി വാഴുമ്പോൾ ഓർക്കുന്നത് കുമാരനാശാന്റെ വരികൾ ആണ്... ഹാ.. പുഷ്പമേ... വർഷങ്ങൾക്ക് മുൻപാണ്.. കൗമാരത്തിലേക്ക് കടന്ന സമയം.. സ്‌കൂളിൽ പഠിക്കുമ്പോഴും പിന്നെ കോളേജിൽ എത്തിയപ്പോഴും ആദർശമാണ് എല്ലാം എന്ന് കരുതിയിരുന്ന കാലം. പ്രീഡിഗ്രി പരീക്ഷയുടെ തലേദിവസമാണ് അച്ഛൻ വീണ് പോയത്.. അതിന് അൽപ്പം മുൻപ് അമ്മയും ജോലിയിൽ നിന്ന് പിരിഞ്ഞു. ജ്യേഷ്ഠന്മാർ പഠനവും പൊതുപ്രവർത്തനവുമായി ഊരുചുറ്റുന്ന സമയം. വീട് അന്തരീക്ഷം മാറുകയാണ്. കുറഞ്ഞ വരുമാനവും കൂടിയ ചിലവും ശ്വാസം മുട്ടിച്ചു തുടങ്ങി. അമ്മ സർക്കാർ ഉദ്യോഗസ്ഥയും ആദർശത്തിന്റെ ആൾരൂപവും ആയതിനാൽ നീക്കി ഇരിപ്പ് നാസ്തി. അച്ഛന്റെ ചികിത്സാചെലവ് ഗ്രാറ്റ്യൂറ്റിയെയും പ്രൊവിഡൻഫണ്ടിനെയും തിന്ന് തീർത്തപ്പോൾ നിത്യജീവിതം വെറും പെൻഷനും മണ്ഡരി വീണ തേങ്ങയിലും ഒതുങ്ങി. ശരിക്കും പകച്ചു പോയ ദ...

വീണ വായിക്കുന്ന നീറോമാർ...

വീണ വായിക്കുന്ന നീറോമാർ... ഈ പ്രയോഗം വീണ് കിട്ടിയത് പുരാതന റോമിൽ നിന്നാണ് എന്നാണ് വിശ്വാസം, ജൂലിയസ് സീസറിന്റെ പരമ്പരയിലെ അവസാന ചക്രവർത്തിയായ നീറോ, തലസ്ഥാനമായ റോം കത്തിയെരിയുമ്പോൾ വീണ വായിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയിയിരിക്കുന്നു. അത് പിന്നെ പിൽക്കാലത്തെ മിത്തായി മാറി. രാജ്യം നശിക്കുന്നത് കണ്ട് നോക്കി ഇരിക്കുന്ന ഭരണാധികാരികളെ വിശേഷിപ്പിക്കുന്ന പദമായി മാറി നീറോയുടെ വീണ വായന. ഇവിടെ ഒരു ചരിത്രം കൂടി ചിന്തിക്കണം, പട്ടിണി കിടന്ന ഫ്രാൻസിലെ ജനത തെരുവിലേക്കിറങ്ങിയപ്പോൾ അവിടുത്തെ രാജ്ഞി ചോദിച്ച ചോദ്യം. അവർക്ക് റൊട്ടി കഴിക്കാൻ ഇല്ലെങ്കിൽ കേക്ക് കഴിച്ചു കൂടെ എന്ന്. ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ഓർമ്മ വരുന്നു എങ്കിൽ നല്ലത്, നിങ്ങൾ ഇപ്പോഴും നിങ്ങളുടെ മസ്തിഷ്‌കം സ്വതന്ത്രമായി വച്ചിരിക്കുന്നു. എന്തുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് തോന്നുന്നുണ്ടോ, എങ്കിൽ എന്റെ പിന്നാലെ വരുക, ഈ കുറിപ്പ് വായിക്കുക, എന്തെങ്കിലും മനസിലാകാതെ വരില്ല. ചെറുപ്പത്തിൽ വായിച്ച ബാലരമയിലാണോ, അതോ പൂമ്പാറ്റയിലാണോ എന്നറിയില്ല ഒരു കഥയുണ്ട്, വേട്ടക്കാരൻ ശംഭുവിനോട് ( ശിക്കാരി ശംഭു.) ദൊപ്പയ...

കാലം നയിക്കും വഴികളിലൂടെ.....

കാലം നയിക്കും വഴികളിലൂടെ..... ഞാൻ ഇടതു സഹയാത്രികൻ ആയിട്ട് വർഷം ഇരുപത്തൊന്ന് കഴിഞ്ഞു... ജീവിതം, പ്രയാസങ്ങളുടെ പറുദീസയും, മുന്നിൽ വരുംകാല യാഥാർത്ഥ്യവും കണ്ണ് ചിമ്മി കണ്ടപ്പോഴാണ്, ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റാറിൽ മലയാള ദേശം വിട്ട് ഇനി എന്റെ വഴി പ്രവാസം മാത്രമാണ് എന്ന് ചിന്തിച്ചത്. അപ്പോൾ ചിന്ത എന്നിലേക്ക് മാത്രം ചുരുങ്ങിയിരുന്നു. ഞാൻ തികച്ചും സ്വാർത്ഥൻ ആകാൻ തുടങ്ങി. കണ്ട സ്വപ്‌നങ്ങൾ, ചിറകുവിരിക്കില്ല എന്ന് തീർച്ചപ്പെടുത്തിയ നാളുകളിൽ എല്ലാം സ്വയം അടുക്കി മനസിന്റെ മാറാലകൾക്കപ്പുറം നിക്ഷേപിച്ചു തിരിച്ചു നടക്കുമ്പോൾ ചിന്തിച്ചത് ഒരു ചെറിയ ഇടവേളയെ കുറിച്ച് മാത്രം. ആ ഇടവേള ഇന്നും അവസാനിക്കുന്നില്ല. ഇന്ന് മധ്യവയസ്സിൽ എത്തി നിൽക്കുന്ന ഞാൻ അതിന് മുൻപ് ആരായിരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പറയേണ്ട മറുപടി സുവ്യക്തവും ആർജ്ജവമുള്ളതും ആകുമ്പോൾ തികച്ചും വിളിച്ചു പറയുന്നത് ധൈര്യത്തോടെ തന്നെ. ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും യുവജന പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കുകയും അതിന്റെ മുന്നണി പോരാളിയായി നിൽക്കുകയും ചെയ്ത വിദ്യാഭ്യാസകാലവും യൗവനവും. എന്നാൽ പലതവണ വച്ച് നീട്ടിയ പാർട്...

വിശ്വാസവും അവിശ്വാസവും നിലപാട് തറയിൽ നിൽക്കുമ്പോൾ#..

# വിശ്വാസവും അവിശ്വാസവും നിലപാട് തറയിൽ നിൽക്കുമ്പോൾ#.. ആദ്യം ചിന്തിക്കേണ്ടത് അത് തന്നെ ആണ് എന്താണ് നിലപാട് തറ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ എല്ലാ പന്ത്രണ്ട് വർഷം കൂടുമ്പോഴും വടക്കൻ കേരളത്തിലെ ഭാരതപ്പുഴയുടെ കരയിൽ തിരുനാവായ മണൽപ്പരപ്പിൽ ആചരിച്ചുപോന്ന കേൾവികേട്ട ആചാരത്തിന്റെ പ്രധാന ആകർഷണ ബിന്ദു... നിലപാട് തറ. അവിടെ എല്ലാ മാമാങ്ക കാലത്തും രാജാവായ കുന്നലക്കോനാതിരി സർവ്വവിധ ആഭരണ വിഭുണതയോടും മുർച്ചകൂട്ടിയ ആയുധ സന്നാഹത്തോടും തയ്യാറായി നിൽക്കുന്ന ഉയരമുള്ള തട്ട് നിലപാട് തറ. അതിന് ചുറ്റും രാജ്യത്തെ പടയും പടനായകരും ഒരുങ്ങി നിൽക്കും ആയുധവുമായി... ആ രാജ്യത്തെ ജനങ്ങളിൽ ആർക്കൊക്കെയാണ് ഭരണത്തോട് എതിർപ്പുള്ളവർ, അവരോ അവർ ഉപ്പും ചോറും കൊടുത്ത് വളർത്തുന്നവരോ ( "ഉപ്പ് എന്നത് ചേർത്ത് വായിക്കണം") ചാവേറുകളായി രാജാവിനെ വെല്ലുവിളിച്ചു നിലപാട് തറയിലേക്ക് പൊരുതി കയറാം. അങ്ങനെ കയറി രാജാവിനെ വധിച്ചാൽ... പിന്നെ എന്ത് സംഭവിക്കും എന്ന് അറിയില്ല.. കാരണം ആരും ജയിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തെ മിടുക്കന്മാരായ, പ്രതികരണശേഷിയുള്ള യോദ്ധാക്കൾ , അവന്റെ തണ്ടും തടിയും കർമ്മകുശലതയും...