വിശ്വാസവും അവിശ്വാസവും നിലപാട് തറയിൽ നിൽക്കുമ്പോൾ#..
#വിശ്വാസവും അവിശ്വാസവും നിലപാട് തറയിൽ നിൽക്കുമ്പോൾ#..
ആദ്യം ചിന്തിക്കേണ്ടത് അത് തന്നെ ആണ് എന്താണ് നിലപാട് തറ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ എല്ലാ പന്ത്രണ്ട് വർഷം കൂടുമ്പോഴും വടക്കൻ കേരളത്തിലെ ഭാരതപ്പുഴയുടെ കരയിൽ തിരുനാവായ മണൽപ്പരപ്പിൽ ആചരിച്ചുപോന്ന കേൾവികേട്ട ആചാരത്തിന്റെ പ്രധാന ആകർഷണ ബിന്ദു... നിലപാട് തറ. അവിടെ എല്ലാ മാമാങ്ക കാലത്തും രാജാവായ കുന്നലക്കോനാതിരി സർവ്വവിധ ആഭരണ വിഭുണതയോടും മുർച്ചകൂട്ടിയ ആയുധ സന്നാഹത്തോടും തയ്യാറായി നിൽക്കുന്ന ഉയരമുള്ള തട്ട് നിലപാട് തറ. അതിന് ചുറ്റും രാജ്യത്തെ പടയും പടനായകരും ഒരുങ്ങി നിൽക്കും ആയുധവുമായി... ആ രാജ്യത്തെ ജനങ്ങളിൽ ആർക്കൊക്കെയാണ് ഭരണത്തോട് എതിർപ്പുള്ളവർ, അവരോ അവർ ഉപ്പും ചോറും കൊടുത്ത് വളർത്തുന്നവരോ ( "ഉപ്പ് എന്നത് ചേർത്ത് വായിക്കണം") ചാവേറുകളായി രാജാവിനെ വെല്ലുവിളിച്ചു നിലപാട് തറയിലേക്ക് പൊരുതി കയറാം. അങ്ങനെ കയറി രാജാവിനെ വധിച്ചാൽ... പിന്നെ എന്ത് സംഭവിക്കും എന്ന് അറിയില്ല.. കാരണം ആരും ജയിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല.
രാജ്യത്തെ മിടുക്കന്മാരായ, പ്രതികരണശേഷിയുള്ള യോദ്ധാക്കൾ , അവന്റെ തണ്ടും തടിയും കർമ്മകുശലതയും എല്ലാ പന്ത്രണ്ട് വർഷങ്ങളിൽ ഒരിക്കൽ ഇവിടെ ഹോമിച്ചു.. സാഹിത്യ ഭാഷയിൽ പറഞ്ഞാൽ വീരസ്വർഗ്ഗം പ്രാപിച്ചു. എന്താണ് സംഭവിക്കുന്നത്.. ചാവേറായി തറ്റ് കെട്ടി നാമം ചാർത്തി പൊരുതി കയറി വരുന്ന യുവ യോദ്ധാക്കളെ കുന്നലക്കോനാതിരിയുടെ പടയാളികൾ നിർദാക്ഷണ്യം അരിഞ്ഞു തള്ളി. അവിടെ ആരാണ് ജയിക്കുക.. ആരാണ് തോൽക്കുക. എന്നും ആ നാടും, അവരെ പ്രസവിച്ച ആ നല്ല അമ്മമാരും. ആചാരം അതിനോടൊപ്പം ഉയർന്നു വന്ന വിശ്വാസം എങ്ങനോ അവസാനിച്ചു. ധീരകഥകൾ നിറഞ്ഞ ചാവേറിന്റെ ചരിത്രങ്ങളും രാജാവിന്റെ വീരേതിഹാസങ്ങളും കാലയവനികക്കുള്ളിൽ മറയുകയും ചെയ്തു. ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കാണുമ്പൊൾ ആ ആചാരത്തെയും മടക്കി വിളിക്കാൻ ചിലർ കച്ചകെട്ടി ഇറങ്ങും എന്ന് തോന്നിപ്പോകും.. ഇതിനിടയിൽ തച്ചോളി ഒതേയനനെയും കടത്തനാട് മാക്കത്തിനെയും ഇല്ലാക്കഥ പറഞ്ഞു പുനരുജ്ജീവിപ്പിക്കാൻ ചിലർ ശ്രമിച്ചതും നമ്മൾ കണ്ടതാണല്ലോ...
എന്തിനാണ് നിലപാട് തറയും അവിടുത്തെ ചാവേറ് ചടങ്ങും എല്ലാ പന്ത്രണ്ട് വർഷം കൂടുമ്പോഴും ആചരിച്ചത്... വളരെ സിംപിൾ രാജ്യത്തെ ഭരണത്തിനും വ്യവസ്ഥിതിക്കും എതിർപ്പ് ഉണ്ടാകുക സാധാരണം.. അത് വളർന്നു കലാപവും അതിലൂടെ അധികാരനഷ്ടവും ഉണ്ടാകാതെ ഇരിക്കുക ഭരണാധികാരിയുടെ അത്യാവശ്യം ആണ്. അപ്പോൾ ഇതിലൂടെ രണ്ട് ഉണ്ട് കാര്യം അങ്കവും കാണാം താളിയും ഓടിക്കാം. ഇത്തരുണത്തട്ടിൽ ഓർമ്മ വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ കോൺഗ്രസ് എന്ന പ്രസ്ഥാനം പഴയ ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച സന്ദർഭമാണ്. അതിന്റെ പ്രോക്താക്കൾ ആയ വിദേശികൾ എ. ഒ. ഹ്യൂമിനോടും ആനി ബസന്റിനോടും ലണ്ടനിലെ ബ്രിട്ടീഷ് സർക്കാർ വിശദീകരണം ചോദിച്ചു.. അപ്പോൾ അവർ പറഞ്ഞത് ഇത് ഒരു സേഫ്റ്റി വാൽവ് ആണ് എന്നാണ്. എന്താണ് സേഫ്റ്റി വാൽവ്.. ആർക്കാണ് അതിന്റെ ഗുണം.. എന്താ സംശയം ഇവിടുത്തെ ഭരണ വർഗ്ഗത്തിനും അതിന്റെ കുഴലൂത്തുകാർക്കും.. ഒപ്പം വിളംമ്പര ചെണ്ടകൾക്കും. അത് പിന്നെ കാലം തെളിയിക്കുകയും ചെയ്തു.
എന്താണ് തെളിയിച്ചത്... അതിന് സ്വൽപ്പം ചരിത്രം പഠിക്കണം... അതിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലണം. അവിടെ ഭാരതത്തിന് നഷ്ടപെട്ടത് ഭാരത പുത്രന്മാരെ ആണ്.. അവർ വെറും ചാവേറുകളായി ഒടിങ്ങിയപ്പോൾ.. മുകളിൽ പറഞ്ഞ ഭരണ ഏറാൻമൂളികളും കുഴലൂത്തുകാരും ആയ നേതാക്കൾ തോട്ടിപ്പണി ചെയ്തും ഷാപ്പിന്റെ മുന്നിൽ സത്യാഗ്രഹം നടത്തിയും തൊപ്പിയിട്ട് ജാഥനടത്തിയും ഭാരതത്തെ നാവോഥാനിച്ചു. അവർ ഉയർത്തിയ മുദ്രാവാക്യവും ജയ്‌വിളിയും കേട്ട് ധ്വരകൾ ഓടിപ്പോയി എന്ന ഗീബൽസിയൻ രാമായണം ഉറക്കെ വിളിച്ചു പറഞ്ഞു ഭാരതത്തെ വെട്ടി മുറിച്ചു. അവിടെയും സായിപ്പമാർ ഒന്ന് ചെയ്തു.. അത് വരെ കൂടെ നിർത്തിയ ഫക്കീറൻ മാരെയും സമാധാന മാലാഖകളെയും കൈ ഒഴിഞ്ഞു നമ്മുടെ നാട്ടിലെ കറുത്ത ധ്വരകളെ ഭരണചക്രം ഏൽപ്പിച്ചു ഞെട്ടിച്ചു കളഞ്ഞു.
പിന്നെ ഉണ്ടായത് സമീപകാല ചരിത്രം.. ഇത്രയും പറയാൻ കാര്യമുണ്ട്.. ഇന്ന് കണ്ടു.. അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഒരു പഴയ നവോഥാന നായകൻ.. സ്വന്തമായി ഒരു പഞ്ചായത്തു വാർഡിൽ പോലും ജയിക്കാൻ പാങ്ങില്ലാതെ ഇടതും വലതും മാറിമാറി ഭിക്ഷാം ദേഹിയായി കയറി ഇറങ്ങി.. ഇന്ത്യയുടെ ഉരുക്ക് വനിതയെ ഒറ്റുകൊടുത്തു... അവസാനം അവരും മകനും മണ്മറഞ്ഞപ്പോൾ ഭരണ സിരാകേന്ദ്രത്തിൽ നൂഴുന്നു കയറി... കൊന്തയുടെയും ജപമാലയുടെയും ബലത്തിൽ രാജ്യം ഭരിച്ചു നന്നാക്കി ഞെളിഞ്ഞിരുന്ന് ഇപ്പോൾ പഴയ നവോഥാന ചരിത്രം വിളമ്പുന്നു. ഒപ്പം പോരാളികളുടെ മണ്ണിൽ തെരുവ് ഗുണ്ടായിസത്തിന്റെയും കൊട്ടേഷന്റെയും പിൻബലത്തിൽ നേതാവായി നാടിനെയും നാട്ടാരെയും പിടിച്ചു പറിച്ചു മണലായ മണലും ആറും തോടും ഭൂമിയും വിറ്റ് വിദേശരാജ്യങ്ങളിൽ കോടികൾ കൊയ്യുന്ന ബിസിനസ്സിൽ നിക്ഷേപിച്ച ഒരു മഹാനും ത്യാഗത്തിന്റെയും സാമൂഹിക പരിവർത്തനത്തിന്റെയും പിതൃത്വം പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന കാഴ്ച. കഷ്ടം അല്ലാതെ എന്ത് പറയാൻ.
ശരിയാണ് ... നേതാജിയും ഭഗത് സിങ്ങും... എന്തിന് എകെജിയും കൃഷ്ണപിള്ളയും ഈ എം എസ്സും വരെ പൊതുപ്രവർത്തനം തുടങ്ങിയതും.. അവരുടെ കർമ്മപഥം കണ്ടെത്തിയതും അന്ന് നിലവിൽ ഉണ്ടായിരുന്ന ഒരേ പ്രസ്ഥാനത്തിൽ കൂടി ആണ്. അതിന് രണ്ട് ഉണ്ട് കാര്യം.. ഒന്ന് കുഴലൂത്ത് കാരുടെ ഇടയിൽ പറ്റിക്കാൻ ശ്രമിക്കുന്നവരെ അതെ നാണയത്തിൽ തിരിച്ചടിച്ചു നിർഭയം പ്രവർത്തിക്കാം എന്ന സൗകര്യം.. ഒപ്പം അന്ന് നരനായാട്ട് നടത്തുന്ന.. കാളക്ക് ചുവപ്പ് എന്നപോലെ സമത്വം എന്ന വാക്ക് കേൾക്കുമ്പോൾ കലിയിളകുന്നവരുടെ മുന്നിൽ സമൂഹത്തെ പതിയെങ്കിലും മാറ്റാം എന്ന നിശ്ചയ ദാർഢ്യം. ആ സത്യം ഇവിടെ വിദ്യാഭ്യാസം ചെയ്ത ഓരോ കുഞ്ഞിനും അറിയാം എന്നിരിക്കെ അത് വിഴുങ്ങി ചരിത്രത്തെ വളച്ചൊടിച്ചു തനിക്കാക്കാം എന്ന മൂഡസ്വർഗ്ഗത്തിൽ വിരാജിക്കുന്ന ഈ വിഡ്ഢികൂശ്മാണ്ടങ്ങളെ എന്ത് പറയാൻ.. ഓർക്കുക ഇത് ഭാരത ഭൂമിയാണ്.. ഭീഷ്മർക്ക് പോലും ശരശയ്യ വിരിച്ച ഇടം.
ഇനി വിശ്വാസവും അവിശ്വാസം... എന്താണ് അവിടെ സംഭവിക്കുന്നത്.. നാഴികക്ക് നാൽപ്പതുവട്ടം അഭിപ്രായം പറയുകയും പിന്നെ മാറ്റി പറയുകയും വെടക്കാക്കി തനിക്കാക്കാം എന്ന് സ്വപ്നം കൊണ്ടുനടക്കുന്ന പ്രസ്ഥാനവും അതിന്റെ തലപ്പത്തു കനക സിംഹാസനത്തിൽ കയറി ഇരിക്കുന്ന അധികാരത്തിനും പണത്തിനും വേണ്ടി രാജ്യത്തെപ്പോലും കൂട്ടിക്കൊടുത്ത് ദമ്പിടി സമ്പാദിക്കുകയും ചെയ്യുന്ന പുണ്യപുമാന്മാർ വിളിച്ചു വിളമ്പുന്ന അബദ്ധ മാമാങ്കങ്ങൾ കണ്ട് ആഹൂതി നടത്താൻ ചാവേറുകൾ വന്നേക്കാം... അവർ പണവും മസ്തിഷ്ക പ്രക്ഷാളനവും നടത്തിയാൽ കൂടുതൽ പേ൪ ആധുനിക ചാവേറുകളായി നിലപാട് തറകളിലേക്ക് ഓടി വന്നേക്കാം.. എന്നാൽ അത് വെറും താത്കാലിക ക്ഷണപ്രഭാചഞ്ചലങ്ങൾ മാത്രം. അത് ശ്വാശ്വതമായി നില്ക്കാൻ അന്ധമായ വിരോധവും വികലമായ വിഭക്തിയും അടിസ്ഥാനമില്ലാത്ത വിശ്വാസവും മാത്രം പോരാ എന്ന് ഈ കൂപമണ്ഡുകങ്ങൾ എന്ന് മനസിലാക്കും. ഇവിടെ ആണ് ശങ്കരാചാര്യരുടെ ഈയ പ്രയോഗം വേണ്ടത്...
നിർത്തുന്നതിന് മുൻപ് ഒന്ന് കൂടി പറയട്ടെ... ഭാരതം.... അതിന്റെ തനിമയാർന്ന സംസ്കാരം ഉയർന്നു വന്നിട്ട് പതിനായിരത്തിൽ പ്പരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു... ആചാരങ്ങളും വിശ്വാസങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ ഇവിടെ നിലനിന്നിട്ടുണ്ട്.. അത് കാലാകാലങ്ങളായി സ്വയം റീ സൈക്കിൾ ചെയ്തു തിരുത്തി സ്വയം നവോഥാനപാതകൾ കണ്ട് പിടിച്ചു മുന്നോട്ട് പോകുകയാണ് എല്ലാകാലത്തും ചെയ്തത്. അതിന് വളമേകിയത് ഇവിടുത്തെ ബഹുസ്വരതയും സ്വതന്ത്ര ചിന്താഗതിയും നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പാരമ്പര്യവും തന്നെ. അവിടെ സനാധനവും.. സമർത്ഥവും ആയ ഒരു സംരക്ഷണവും ആവശ്യമില്ല. മുന്നൂറ് വർഷം നീണ്ട കച്ചവടക്കാരന്റെ അടിമത്വത്തത്തെ തൂത്തെറിഞ്ഞപ്പോൾ എവിടെയായിരുന്നു ഈ സംരക്ഷകർ എന്ന് ചരിത്രം പരിശോധിക്കുന്ന ആർക്കും അറിയാം.. ഇല്ലാത്ത അധികാരത്തിന്റെയും രാജ്യത്തിന്റെയും രാജ്യ സ്നേഹത്തിന്റെയും കഥ വിളിച്ചു പറഞ്ഞു.. ഇവിടെ ഭിന്നതയും ചോരപ്പാടുകളും വീഴ്ത്താൻ ശ്രമിക്കുമ്പോൾ ചരിത്രത്തിലേക്കും പഴയ നിലപാട് തറകളിലേക്കും തിരിഞ്ഞു നോക്കുന്നത് നല്ലതാണ്...
ഇത് ഭാരതമാണ്... അതിന്റെ മുദ്രാവാക്യം ഒന്ന് മാത്രം.. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത... ജയ് ജവാൻ ജയ് കിസാൻ...
രഘുചന്ദ്രൻ. ആർ.
Comments
Post a Comment