വെള്ളാരം കണ്ണിന്റെ അറബിക്കഥ
വെള്ളാരം കണ്ണിന്റെ അറബിക്കഥ ചെമ്മൺ പാതയിലൂടെ പൊടിപടലങ്ങൾ ഉയർത്തി ആ ടൊയോട്ട ലാൻഡ്ക്രൂസർ ചീറിപാഞ്ഞു പോകുന്നു. വഴിയിലെ കയറ്റിറക്കങ്ങളിൽ കുലുങ്ങിയും പൊങ്ങിയും താന്നുമുള്ള യാത്ര. മുന്നിൽ രണ്ട് അറബികൾ സെക്യുരിറ്റി കം ഡ്രൈവർമാരാണ്. ഒരാളുടെ കയ്യിൽ വലിയ തോക്കും മറ്റേ ആളിന്റെ കയ്യിൽ ഓട്ടോമാറ്റിക് സ്റ്റെൻഗണ്ണും തോളിൽ നിന്ന് നെഞ്ചിലൂടെ പൂണുലുപോലെ അണിഞ്ഞിരിക്കുന്ന ബുള്ളറ്റുമാലയും. കഴുത്തുമുതൽ പാദം മറഞ്ഞു കിടക്കുന്ന മുഷിഞ്ഞ കന്തുറയും തലയിൽ കെട്ടും വേഷം. രണ്ടുപേരും നല്ല കാട്ടറബിയിൽ സംസാരിക്കയാണ്, ആ നാട്ടിലെ പുരാതന വർഗ്ഗക്കാർ. അയാൾ ചിന്തിക്കുകയായിരുന്നു ഇതിനിടയിൽ അവർ തോക്ക് അവർക്കുനേരെ ചുണ്ടിയാൽ എന്ത് ചെയ്യും എന്ന്. രണ്ട് അപരിചിതരോടൊപ്പം ഈ ദൂരം സഞ്ചരിക്കുന്നതിലെ നിരർത്ഥകത ഓർത്തപ്പോൾ അയാളുടെ ഉള്ളിൽ ചിരി പൊട്ടി. എല്ലാം ഒരു വിശ്വാസം, തട്ടികൊണ്ട് പോകലിന് പ്രശസ്‌തി ആർജ്ജിച്ച നാട്ടിൽ പുറംനാട്ടുകാരൻ അവരുടെ കയ്യിൽ സുരക്ഷിതൻ. പിന്നിലെ സീറ്റിൽ അയാൾ ഇളകി ഇരുന്നു. കൂടെ മറ്റ് രണ്ടുപേരും കൂടിയുണ്ട്. ഒന്ന് മലയാളിയാണ് ബിജു, അടുത്തത് ഒരു പാകിസ്താനി. അയാൾ രണ്ട് മാസത്തെ ഷട്ട് ഡൌൺ ജോ...