Posts

Showing posts from February, 2017

ഞാനും പറയട്ടെ മാനിഷാദ............

ഞാനും പറയട്ടെ മാനിഷാദ............ എന്റെ കരളിലെ തണുപ്പിൽ നിന്നുയർന്നോരാ ഗാനം കളിക്കും ചുണ്ടിലെ വെൺ ചുവപ്പിലോ വികലമാക്കിയ പെൺ പൈതലിൻ മേനിയിൽ വിരസത തീർക്കുന്ന നവയുഗപടപ്പുകൾ.......... ഇരയുടെ ജാതിയെ തേടും തൂലികാതുന്പുകൾ ഇടവിടാതെഴുതി നിറക്കുന്ന പയ്യാരപാട്ടുകൾ ഇരവിഴുങ്ങി ഞെളിയും ഉരഗംമായ് പുളക്കുന്നു ഇത് കാലത്തിൻ രുദ്രവീണാതന്ത്രി ലയവുമോ? പടിയിറങ്ങിപ്പോയ ദേശത്തിൻ നന്മകൾകേഴുന്നു പടവെട്ടി നേടിയ നാടിന്റഭിമാനമോ ഓർമ്മയിൽ പതിതമാം നാടിൻറെ ഉണ്മയെകാണുന്നകണ്ണുകൾ പലവുരു പാടുന്നു "ഹേ റാം"മെന്നശരീരി......... നിലമൊരുക്കി എല്ലാം പതിമാക്കിയെനിക്കെന്ന് നിയതിയിൻ സത്യത്തെ വിഴുങ്ങുന്ന ചെഞ്ചോര ഉയരുന്ന കൈകളിൽ പടരുന്ന ആക്കറയിലും ഉതിരുന്നു കണ്ഠംത്തിൽ ഘോരമാം കൊലവിളി ഭാരതാംബതൻ പനിമതിപാലിലും കലർത്തുന്നു ഭീതിതമാകുന്ന ഭയത്തിൻ നിഴലുകൾ നിത്യവും ഭയചകിതരായി പറക്കുന്ന വെൺപിറാവുകൾ ഭാരതവർഷത്തിന്റെ നന്മയെ തേടുന്നു............ വിപിനനീതിയെന്ന് കേഴുന്ന വന്നിക്കുഭർസനം വിലയമാകുന്നവാക്കിലോ സാദാദുർപൂരണം വിന...