Posts

Showing posts from February, 2014

പ്രണയിക്കുന്നു നിത്യം.

Image
പ്രണയിക്കുന്നു നിത്യം. പ്രണയിക്കുന്നു ഞാനെന്നും എൻ സുപ്രഭാതങ്ങളെ, ആ ഉണര്ത്ത് പാട്ടാം കളകൂജനങ്ങളെ  അവയേ ഉണർത്തുംകതിരവരശ്മിയെ  പ്രണയിക്കും ഞാനെന്നും എന്നെത്തന്നെയും   പ്രണയിക്കും ഞാനെൻ കണ്ണിണകളെ  കാട്ടിതരുന്നവ എൻ ചുറ്റുപാടിനെ  ഒപ്പമായ് മറ്റ് പഞ്ചെൻദ്രിയങ്ങളെ  എന്നിലെക്കെന്നെ നിറക്കുന്ന സത്യത്തെ  പ്രണയിക്കുന്നു ഞാൻ എന്നെ തന്നയും. പ്രണയിക്കയാണ് ഞാൻ എൻ പ്രിയ നാടിനെ എന്നെനും എന്നെ നയിക്കുന്ന ദീപത്തെ  അച്ഛനെ അമ്മയേം എനിക്കായ്  നൽകിയ എന്നേ ഞാനാക്കിയ  എല്ലാത്തിനെയും  അഹോ. പ്രണയിക്കാനായുള്ള നാടും പ്രപഞ്ചവും  പ്രണയിക്കയാണ് ഞാൻ എന്ൻ പ്രണയിനിയെ നിത്യം. പ്രാപിക്കാനായും   പരിചരിക്കാനുമായ് തൻ ജൻമ  സുക്യതം എല്ലാം ഏകിയ  എൻ പരന്പര ജീവനായ് ഏകിയ എൻ അംശ മുകുളങ്ങളെയും   പ്രണയിക്കയാണ് ഞാൻ  ആത്മാവിൽ എപ്പഴും. പ്രണയത്തിനായ് ഒരു ദിനമില്ല മർത്ത്യ പ്രണയിക്കാ നീ എന്നും  എല്ലാ സത്യത്തെ നിത്യം . ജീവിതാന്ത്യം വരെ നിന്നിൽ  നിറയുന്ന  തെല്ലാം സൌഭാഗ്യ വർഷം എന്നോർത്താൽ ശുദ്ധം.

ഓണാട്ടുകര-2

ഓണാട്ടുകര-2         ആദ്യം പറന്പുകളെപ്പറ്റി പറയാം,ഞാൻ പരഞ്ഞല്ലോ വിവിധയിനം മരങ്ങൾ, വിളകൾ, പക്ഷികൾ, ഒക്കെ നിറഞ്ഞവ ആയിരുന്നു ഞങ്ങളുടെ തൊടികൾ. ആ കരഭൂപ്രേദേശങ്ങളെ ഞങ്ങൾ അയ്യങ്ങൽ എന്നാണ് പറഞ്ഞിരുന്നത്. ( തിരുവന്തോരം  കാരുടെ അയ്യം അല്ല, ഇത് വേറെ, അവർ അപ്പിയിട്ട ചായകൾ ഉണ്ടാക്കും സുക്ഷിക്കുക). ഇത്തരം അയ്യങ്ങൾ അന്ന്  ഞങ്ങളുടെ സംസ്കാരിക തലസ്ഥാങ്ങൾ ആയിരുന്നു. ഉണ്ണുക, ഉറങ്ങുക, ആഘോഷങ്ങൾ നടക്കുക കല്യാണം, മരണം ജനനം, എല്ലാം എല്ലാം ഇവിടെ ആയിരുന്നു. അന്ന് ആശുപത്രികളോ, ഓടിറ്റൊറിയാങ്ങളോ അല്ലെങ്കിൽ വൈദ്യുത സ്മശനങ്ങലോ ഇല്ലായിരുന്നല്ലോ. അതിനാൽ തലമുറകളുടെ വേരുകൾ കഥകൾ അവിടെ ഉറപ്പിച്ചിരുന്നു. അതും അറത്തു പ്രാവാസി ആകാൻ ആർക്കും അത്ര പെട്ടന്ന് കഴിയുമായിരുന്നില്ല. ഞങ്ങളുടെ പൊക്കിൾകൊടി ആ മണ്ണിൽ അലിഞ്ഞ് ചേർന്നിരുന്നു അവിടെ ഞങ്ങളുടെ ചേതനഅറ്റ ദേഹവും അലിയണം എന്ന അബദ്ധജടിലമായ ഒരു വിശ്വാസം എങ്ങനയോ പുർവികർ ഞങ്ങളിൽ അടിച്ച് ഏൽപ്പിച്ചിരുന്നു. അതിനും കാരണം ഉണ്ട്, നുറ്റണ്ടുകൾ ആയി ആ ജനതതി അവിടെ വസിച്ചു, പെറ്റമ്മയെക്കാൾ പോറ്റമ്മയായി ആ നാട് അവർക്ക് എല്ലാം നൽകി.  ഒരു തെങ്ങ് മുറിച്ചാൽ വീടായി. പാട...
https://www.facebook.com/KayamkulamSocialWork/posts/333151546817021

ഓണാട്ടുകര

Image
ഓണാട്ടുകര  എന്നാൽ എന്നും ഓണം പോലെ ഉള്ള നാട് എന്നല്ല എന്നാലോ  ഇവിടുത്തെ ഓണകാലത്തിന് പ്രത്യേക  ഗരിമയാണ്. കേരളത്തിന്റെ തെക്കൻ ഭാഗത്ത് വരും പഴയ കുട്ടനാടിനും കൊല്ലത്തിനും  നടുവിൽ, ആ ഓണാട്ടുകരയിൽ ആയിരുന്നു എന്റെ ഗ്രാമം. ഇവിടുത്തേ ഓണക്കാലം മുതൽ വിഷുക്കാലം വരെ ഉത്സവ സീസണ്  എത്ര മനോഹരം ആയിരുന്നു എന്നോ?       എന്റെ ഗ്രാമം പണ്ട്, പണ്ട്  വളരെ പണ്ട് എന്ന് പറഞ്ഞ് കൂടാ, അല്ലെങ്കിൽ കാക്കതൊള്ളായിരം  വർഷങ്ങൾ മുൻപ് അല്ല ഇന്നത്തെ മെട്രോ സിറ്റി വന്നു  വിഴുങ്ങുന്നതിനും അൽപ്പം മുൻപ് അതൊരു ഭംഗിയുള്ള ഗ്രാമം ആയിരുന്നു. പച്ച പട്ടു വിതച്ച പാടംങ്ങളും വിവിധയിനം വ്യക്ഷങ്ങൽ ഫലങ്ങൾ കൊണ്ട് അലങ്ങരിച്ച കരഭുമികളും  പലവിധം മീനുകളാൽ  സമ്യദ്ദമായ കുളങ്ങളും തോടുകളും കായലുകളും ഉള്ള ചുന്ദരിക്കുട്ടി. അവിടുത്തെ കുസ്യത്രതി കുടുക്കൾ ആയ ഞങ്ങളെ പോലെയുള്ള കുട്ടികളും.        Bഅവിടെ നാല് ചുറ്റും പാടശേഖരങ്ങൾ അതിരുകാക്കുന്ന തെങ്ങിൻ തോപ്പുകൾ അതിന്റ്റെ പലയിരട്ടി വലിപ്പം വരും പാടങ്ങൾക്ക്. തോപ്പുകൾക്കിടയിൽ വീടുകൾ, വിവിധയിനം മരങ്ങൾ, കാവുകൾ. പറഞ്പുകളിൽ വിവിധയ...

കലികാലംമോ അതോ കാര്യമില്ലാത്ത കാലമോ?

Image
"ഓംകാരമായ പൊരുൾ മൂന്നായി പിരിഞ്ഞുടെനെ ഹുംക്കാരമായതിനു താൻ തന്നെ സാക്ഷിയത്തിന് ഹേമം വരുത്തുവതിനാളായി നിന്നപരംആചാര്യ രൂപഹരി നാരായണായ നമ:" ഇത് കേട്ട് പഴകിയ ഒരു സന്ധ്യ വന്ദനം ആണ്, ഇതിൽ പറയുന്നത് ഓംകാരം എന്ന ബ്രഹ്മം മൂന്നായിപിരിഞ്ഞു എന്നാണ്, അത് ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ എന്ന് രീതിയിൽ ആണ് പിരിഞ്ഞത് എന്ന രീതിയിൽ ആർഷഭാരത സംസ്കാരം പറയുന്നു അല്ലെങ്കിൽ സ്ര്ഷ്ട്ടി, സ്ഥിതി, സംഹാരംഎന്നും. ഇവിടെ അവർ അർത്ഥമാക്കുന്നത്‌ പ്രപഞ്ചത്തിൽ ഉള്ള എല്ലാത്തിനും മൂന്നുഭാവം കല്പ്പിച്ചു കൊടുക്കുന്നു എന്നാണ്.മൂന്നു രൂപം അല്ലെങ്കിൽ ഭാവം എന്ന്. മനുഷ്യ അല്ലെങ്കിൽ ജീവി അവസ്ഥയെ കൗമാരം, യൗവനം, വാർദ്ധക്യം എന്നും. കൗമാരത്തിനുബാല്യം എന്ന ഒരു ഉൾപ്പിരുവും, അതുപോലെ തന്നെ യൗവനത്തിനും വാർദ്ധക്യംത്തിനും കല്പ്പിച്ചിട്ടുണ്ട്. അങ്ങനെ എല്ലാത്തിനും മൂന്നു ഭാവങ്ങൾ നല്കുന്ന, മനു, മനുഷ്യനെ രണ്ടായി പിരിചിരിക്കുന്നു, ദൂതനും അവദൂതനും  അതെ പോലെ അവയവങ്ങൾ രണ്ട് ആണ്. രണ്ട് കണ്ണ് രണ്ട് ചെവി രണ്ട് കൈ രണ്ട് കാല്. പ്രപഞ്ച സത്യം മൂന്ന് ആണങ്കിൽ മുകളിൽ പറഞ്ഞ ഈ ശ്ലോകത്തിന്റെ സങ്കത്യം എന്ത്. അവിടെ ഒന്നിൽ നിന്നും മുന്നായി പിരിഞ്ഞു എങ്...