കലികാലംമോ അതോ കാര്യമില്ലാത്ത കാലമോ?
"ഓംകാരമായ പൊരുൾ മൂന്നായി പിരിഞ്ഞുടെനെ
ഹുംക്കാരമായതിനു താൻ തന്നെ സാക്ഷിയത്തിന്
ഹേമം വരുത്തുവതിനാളായി നിന്നപരംആചാര്യ
രൂപഹരി നാരായണായ നമ:"
ഇത് കേട്ട് പഴകിയ ഒരു സന്ധ്യ വന്ദനം ആണ്,
ഇതിൽ പറയുന്നത് ഓംകാരം എന്ന ബ്രഹ്മം മൂന്നായിപിരിഞ്ഞു എന്നാണ്, അത് ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ എന്ന് രീതിയിൽ ആണ് പിരിഞ്ഞത് എന്ന രീതിയിൽ ആർഷഭാരത സംസ്കാരം പറയുന്നു അല്ലെങ്കിൽ സ്ര്ഷ്ട്ടി, സ്ഥിതി, സംഹാരംഎന്നും. ഇവിടെ അവർ അർത്ഥമാക്കുന്നത് പ്രപഞ്ചത്തിൽ ഉള്ള എല്ലാത്തിനും മൂന്നുഭാവം കല്പ്പിച്ചു കൊടുക്കുന്നു എന്നാണ്.മൂന്നു രൂപം അല്ലെങ്കിൽ ഭാവം എന്ന്. മനുഷ്യ അല്ലെങ്കിൽ ജീവി അവസ്ഥയെ കൗമാരം, യൗവനം, വാർദ്ധക്യം എന്നും. കൗമാരത്തിനുബാല്യം എന്ന ഒരു ഉൾപ്പിരുവും, അതുപോലെ തന്നെ യൗവനത്തിനും വാർദ്ധക്യംത്തിനും കല്പ്പിച്ചിട്ടുണ്ട്. അങ്ങനെ എല്ലാത്തിനും മൂന്നു ഭാവങ്ങൾ നല്കുന്ന, മനു, മനുഷ്യനെ രണ്ടായി പിരിചിരിക്കുന്നു, ദൂതനും അവദൂതനും അതെ പോലെ അവയവങ്ങൾ രണ്ട് ആണ്. രണ്ട് കണ്ണ് രണ്ട് ചെവി രണ്ട് കൈ രണ്ട് കാല്. പ്രപഞ്ച സത്യം മൂന്ന് ആണങ്കിൽ മുകളിൽ പറഞ്ഞ ഈ ശ്ലോകത്തിന്റെ സങ്കത്യം എന്ത്. അവിടെ ഒന്നിൽ നിന്നും മുന്നായി പിരിഞ്ഞു എങ്കിൽ എന്തെ, ഇവിടെയും അങ്ങനെ ആകുന്നില്ല? സംശയം ന്യായമല്ലേ?. സത്യം ഇവിടെയും പ്രപഞ്ചസത്യം തെറ്റിയിട്ടില്ല. മനുഷ്യകുലം സ്വഭാവത്തിൽ ദൂതനും അവദൂതനും ആണെകിൽ മൂന്നമൻ അവർക്കിടയിൽ ഉണ്ട്. ആ മൂന്നമൻ കർമ്മം. മനുഷ്യൻ എന്ന സത്യത്തെ ഒന്നിൽ നിന്നും ദൂതൻ, അവദൂതൻ പിന്നെ കർമ്മം എന്നിങ്ങനെ മൂന്ന് ആകുന്നു. അതുപോലെ രണ്ട് കണ്ണുകൾ ക്കിടയിൽ മുക്കുണ്ട്, അതെ പോലെ കൈയുകൾ ക്കിടയിൽ ശരീരവും. ചെവിക്കിടയിൽ തലയും. അതാണ് പ്രപഞ്ചസത്യം. അതുപോലെ പക്ഷം രണ്ട് ഇടതും വലതും അവിടെയും ഉണ്ട് ഒരു മൂന്നാമൻ ധർമ്മം. അവനാണ് പക്ഷത്തെ തിരിക്കുക. ഇനി എന്താണ് ദൂതൻ അല്ലെങ്കിൽ അവദൂതൻ, ആദ്യമായി അവദൂതനെപ്പറ്റി പറയാം.
അവദൂതൻ എന്നാൽ 'നഫലകാംഷി' എന്നും പറയാം, എന്ന് പറഞ്ഞാൽ ഇവിടെ കർമ്മത്താൽ ഉള്ള വേർതിരിവ്നെപ്പറ്റി ആണ് മനു പറഞ്ഞു വെച്ചത്. ഏതുമനുഷ്യനാണോ സ്വന്തം കർമ്മത്തിൽ ഫലത്തെ ഭയപ്പെടാത്തവൻ അല്ലെങ്കിൽ കർമ്മഫലത്തിനായ് കർമ്മം ചെയ്യാത്തവൻ എന്ന് വിവക്ഷ. ആഴത്തിൽ പറഞ്ഞാൽ അടുത്ത നേരത്തെ ഭക്ഷണത്തെപോലും ഈ ഉള്ളവർ പ്രതീഷിക്കുനില്ല. ഭക്ഷണം കിട്ടിയാൽ ഭക്ഷിക്കും ഇല്ലങ്കിൽ അതാണ് യോഗം എന്ന് വിചാരം. ഇത് എല്ലാ കർമ്മ മേഖലയിലും നമുക്ക് കാണാം. സ്വന്തം കർമ്മത്തെ ഈശ്വര സേവ എന്ന വിചാരത്തിൽ അവർ കാലം കഴിക്കുന്നു. ഇന്ന് സമൂഹത്തിൽ എല്ലാ തുറയിലും ഇവരെ കാണാം പക്ഷെ അന്യം നിന്ന് വരുന്ന വംശം ആണ് എന്ന് മാത്രം. ജന്മം ഈശ്വര സേവ എന്നും ജീവിതം മോക്ഷ മാർഗ്ഗം, എന്നും കരുതുമ്പോൾ ഇവരാണ് ശരി. ലൗകിക സുഖങ്ങൾ നൈമിഷികം ആണ് എന്നും അതിന്റെ പുറകെ ഓടുന്നവൻ ഒരു മൂഡൻ ആണ് എന്നും വെങ്ങ്യം. ജന്മൊദെശ്യം കർമ്മ കാന്ധത്തിലുടെ പരമന്ദമാണ് എന്നും അവസാനം പരമാത്മാവിൽ ലയിക്കൽ ആണ് ശരിക്കും ഉള്ള ധർമ്മം എന്നാണ് മനു നമ്മളെ ഇതിലുടെ പഠിപ്പിക്കുന്നത്. ഇതാണ് സ്വന്തം ജീവിതം എന്ന സന്ദേശത്തിലുടെ കാലങ്ങൾ, ആയി മഹാൻമാർ നമുക്ക് കാട്ടി തന്നിട്ടുള്ളത്. ഇവരിൽ എല്ലാ കർമ്മ മേഖലയിൽ ഉള്ളവരെയും കാണാം ആരോടും ഒരു പരിഭവവും ഇല്ലാതെ പാടത്തും പറമ്പിലും കിളച്ചും നാട്ടു ഊട്ടിയ അർദ്ധനഗ്നരായ കൃഷിക്കാർ മുതൽ രജർഷിമരും ബ്രഹ്മർഷിമരും ആയ രാജാക്കന്മാർ മുതൽ ആരോടും ഒന്നിനോടും ആഗ്രഹമില്ലാതെ അനേകായിരം ശിഷ്യൻമാരെ വിദ്യ അഭ്യസിപ്പിച്ച ഗുരുക്കൻമാരും അങ്ങനെ എല്ലാവരും അവരുടെ കര്മ്മം കൊണ്ടും ധർമ്മം കൊണ്ടും ഭാരത ദേശത്തെ സമ്പന്നമാക്കി. ആ ഭാരത ദേശത്തിന്റെ ഉന്നതിയിൽ സമ്പത്തിൽ വിളറി പൂണ്ട വിദേശികൾ അന്ന് മുതൽ ഈ നാടിനും സമ്പത്തിനും ആയി ദുരമുത്തു നടക്കുന്നു. ഇത് തുടങ്ങിയിട്ട് നുറ്റാണ്ടുകൾ ആയി. ഇന്ത്യയെ പിടിക്കാൻ ആദ്യകാലങ്ങളിൽ ഹിമാലയം വഴി ശ്രമിച്ചെങ്ക്കിൽ പിന്നെ കടൽ മാർഗ്ഗമായി. അതിനെയെല്ലാം ത്തട്ടിതെറിപ്പിച്ചതും ഇന്നും നമ്മുടെ സംസ്കാരം നിലനില്ക്കുന്നതും ഈ അവദൂതന്മാരുടെ നിഷ്കാമ കർമ്മത്തിൻ പുണ്യമാണ്, അവർ സ്വന്തം കർമ്മത്തിലൂടെ ഊതിക്കച്ചിയ സംരക്ഷണം ഒരു കവചമായി ഇന്നും തുടരുന്നു. എന്നിരിന്നാലും നമ്മൾ സ്വയം വിമർശനത്തിൻറെ മാർഗ്ഗം ഒന്ന് തേടുന്നത് നല്ലതാണ് കാരണം സമീപകാല സംഭവങ്ങൾ സുചിപ്പിക്കുന്നത് ആ കവച്ചങ്ങളിൽ വിള്ളൽ ഉണ്ടായിട്ടില്ലേ എന്ന സംശയമാണ്. ഒന്നോർക്കുക, ജയചന്ദ്രൻമാരും മിർജഫ്ഫെർ മാരുംഒക്കെ ഉണ്ടായിട്ടും നമ്മുടെ സംസ്കാരം കാലത്തേ അതിജീവിച്ചു. ഇന്നോ ലോകം നമ്മളെ നോക്കി ചിരിക്കുന്ന അവസ്ഥയിലെക്ക് നമ്മൾ പോയിക്കൊണ്ടിരിക്കുന്നു. എന്താണ് കാരണം, നമ്മുക്കിടയിൽ അവദൂതൻമാർ കുറയുന്നു.
ദൂതൻമാർ എന്ന് വച്ചാൽ എന്തിനും ഏതിനും ഫലം കാംഷിക്കുന്നവർ ഇന്നു ചുറ്റും നോക്കിയാൽ അതല്ലേ കാണ്ന്മു, എന്തിനും ഏതിനും പണം. വോട്ടു തെണ്ടി വീട്ടിൽ വരും. ഞാൻ നിങളുടെ സേവകൻ നിങ്ങള്ക്കായി ജീവിതം തന്നെ നല്കാം. ജയിച്ചാലോ പാവപ്പെട്ടവനെ സ്വപ്പ്നത്തിലും കാണുകില്ല കുട്ടുകെട്ടൊ എല്ലാവിധകള്ളൻ കുട്ടികൊടുപ്പുകാരൻ, അഴിമതി ഇന്നു വേണ്ട എല്ലാം. ചിലർ, മക്കളെ പഠിപ്പിക്കുന്നത് പോലും ഭാവിയിൽ കിട്ടാൻ പോകുന്ന പണത്തിനായ്. ഭാര്യയെ അല്ലെങ്കിൽ ഭര്ത്താവിനെ സ്നേഹിക്കുന്നത് പോലും കണക്കുവച്ച്. എവിടെ ത്യാഗം, എവിടെ കരുത്തൽ എവിടെ ജീവിതം ചിലർ ഒരു കുരയിൽ കഴിയുന്ന അപരിചിതർ. ഈ സംസ്കാരം എവിടെ ചെന്നെത്തിക്കും അറിയില്ല. ഈ രണ്ട് വിഭാവങ്ങളിലും രണ്ട് ഉൾപ്പിരുകൾ മനു കല്പ്പിച്ചിട്ടുണ്ട്. ബ്രാമണൻ, ക്ഷത്രിയൻ, വൈശ്യൻ പിന്നെ ശുദ്രനും. ഈ ഓരോത്തരിലും വീണ്ടും രണ്ട് പിരിവുകൾ, ദുതനും അവദുതനും. ഇതെല്ലം കർമ്മത്താൽ ഉള്ള പിരിവുകൾ ആണ് ഒരിക്കലും ജന്മം കൊണ്ട് ജാതി ഉണ്ടാവില്ല. അപ്പോൾ ജീവിതമേ കർമ്മം ആണ്. എന്നുവച്ചാൽ സച്ചിന്റെ മകൻ ക്രിക്കറ്റ് കളിച്ചാൽ ഒരു നുറ്പോലും അടിക്കണമെന്ന് ഇല്ല എന്നാൽ ചിലപ്പോൾ ആയിരം നുറ് കൾ അടിക്കുകയും ആക്കാം. ഈ സന്ദേശം ആണ് യുഗങ്ങൾ കഴിഞ്ഞു ഭഗവത്ഗീതയിലൂടെ, ഭഗവാൻ ശ്രീകൃഷ്ണനും നല്കിയത്. ഇതിനു എന്ത് പരിഹാരം, ഒരു തിരിച്ചു പോക്ക് തന്നെ. പ്രക്ര്തിയിലേക്ക് ത്യാഗത്തിലേക്ക്. കരുതലിലേക്ക്, ഇല്ലെങ്കിൽ ന്യൂ ജനറേഷൻ കർമ്മങ്ങളെ കണ്ടു പിടിവിട്ടു നില്ക്കെണ്ടിവരും കാരണം നമ്മുടെ കർമ്മ ഫലമാണ് അവർ തരുന്നത്. നമ്മുക്ക് അടുത്ത തലമുറയ്ക്ക് നല്കാൻ നമ്മുടെ കർമ്മ ഫലം മാത്രം.
"കർമ്മന്യെ വാച്ചി കരസ്ത്യെ ന ഭലേഷു കഥാചന" അല്ലെങ്കിൽ
കുമാരനാശാൻ പറഞ്ഞു, " മാറ്റുവിൻ
ചട്ടങ്ങളെ ഇല്ലെങ്കിൽ അവ മാറ്റും നിങ്ങളെ താൻ".
നിങ്ങൾക്കെന്റ്റെ അഭിവാദ്യങ്ങൾ



Comments
Post a Comment