ഓണാട്ടുകര-2

ഓണാട്ടുകര-2 
       ആദ്യം പറന്പുകളെപ്പറ്റി പറയാം,ഞാൻ പരഞ്ഞല്ലോ വിവിധയിനം മരങ്ങൾ, വിളകൾ, പക്ഷികൾ, ഒക്കെ നിറഞ്ഞവ ആയിരുന്നു ഞങ്ങളുടെ തൊടികൾ. ആ കരഭൂപ്രേദേശങ്ങളെ ഞങ്ങൾ അയ്യങ്ങൽ എന്നാണ് പറഞ്ഞിരുന്നത്. ( തിരുവന്തോരം  കാരുടെ അയ്യം അല്ല, ഇത് വേറെ, അവർ അപ്പിയിട്ട ചായകൾ ഉണ്ടാക്കും സുക്ഷിക്കുക). ഇത്തരം അയ്യങ്ങൾ അന്ന്  ഞങ്ങളുടെ സംസ്കാരിക തലസ്ഥാങ്ങൾ ആയിരുന്നു. ഉണ്ണുക, ഉറങ്ങുക, ആഘോഷങ്ങൾ നടക്കുക കല്യാണം, മരണം ജനനം, എല്ലാം എല്ലാം ഇവിടെ ആയിരുന്നു. അന്ന് ആശുപത്രികളോ, ഓടിറ്റൊറിയാങ്ങളോ അല്ലെങ്കിൽ വൈദ്യുത സ്മശനങ്ങലോ ഇല്ലായിരുന്നല്ലോ. അതിനാൽ തലമുറകളുടെ വേരുകൾ കഥകൾ അവിടെ ഉറപ്പിച്ചിരുന്നു. അതും അറത്തു പ്രാവാസി ആകാൻ ആർക്കും അത്ര പെട്ടന്ന് കഴിയുമായിരുന്നില്ല. ഞങ്ങളുടെ പൊക്കിൾകൊടി ആ മണ്ണിൽ അലിഞ്ഞ് ചേർന്നിരുന്നു അവിടെ ഞങ്ങളുടെ ചേതനഅറ്റ ദേഹവും അലിയണം എന്ന അബദ്ധജടിലമായ ഒരു വിശ്വാസം എങ്ങനയോ പുർവികർ ഞങ്ങളിൽ അടിച്ച് ഏൽപ്പിച്ചിരുന്നു. അതിനും കാരണം ഉണ്ട്, നുറ്റണ്ടുകൾ ആയി ആ ജനതതി അവിടെ വസിച്ചു, പെറ്റമ്മയെക്കാൾ പോറ്റമ്മയായി ആ നാട് അവർക്ക് എല്ലാം നൽകി. 
ഒരു തെങ്ങ് മുറിച്ചാൽ വീടായി. പാടത്തു വിത്ത് വിതച്ചാൽ അരിയായി. 
പറന്പിൽ കിളാച്ചാൽ കറിയായി. അൽപ്പം അധികം വരുന്നത് പാണ്ടികശാലയിൽ കൊടുത്താൽ തുണിയുമായി. 
അവർക്ക് ജീവിക്കാൻ അത് മതിയായിരുന്നു. 
വിഷു വന്നാൽ വിത്തിറക്കാം. 
മഴ വന്നാൽ ഞാറ്റടിയും. കർക്കിടകത്തിൽ  വിശ്രമം. ചിങ്ങം പുലർന്നാൽ ശുദ്ധം വരുത്തലും  പുന്നെലും കൊഴുപ്പുകുട്ടാൻ മാവേലിയും കന്നിപിറന്നാൽ വീണ്ടും ഞാരുനടീൽ, 
പിന്നേ തിരുവാതിരയും ഞാറ്റുവേല. 
വ്യശികത്തിൽ മാലയിടെണം ധനുവിലോ അയ്യപ്പ സവിധം പുകണം. 
തിരിച്ച് വന്നാൽ എള്ളും ഭഗവതി പൂജയും കെട്ടുകാഴ്ച്ച. 
വീണ്ടും മേടത്തിൽ വിത്ത് വിത. അവർക്ക് മൊബൈൽ വേണ്ട ഇന്റ്റ്റെർനെറ്റും.
 ടീവീഇല്ല റ്റീവിയെസ്സും. ഹൊണ്ടയും കണ്ടില്ല കറുത്ത റോഡും. 
നാളുകളിൽ അവിടെ വെള്ളപുതപിച്ച പൈതങ്ങൾ ചോരോലിപ്പിച്ചു വന്നുമില്ല. കാരിരുമ്പിൻ  കരുത്തുറ്റ തലമുറ കണ്ടാരബിക്ക് വിടുവേല ചെയിതിട്ട് ചൈതന്യമിയന്നൊര ചാണ്ടിയിൽ പുമുഖത്തിങ്കൽ ചാരി ഇരുന്നില്ല.
നാട്ടിൽ ഒരേ ക്യഷി രാഷ്രീയ പേക്കുത്തുവിത്തക്കുനിവിത്തുകൾ ബലഭോഗ ത്യഷ്നയും.
 ഇവിടെ ജനനി പൊക്കിൾ കോടി ബന്ധം, എല്ലാം വെറും മിഥ്യ പ്രപഞ്ചസത്യംങ്ങൾ.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ