ഓണാട്ടുകര

ഓണാട്ടുകര 

എന്നാൽ എന്നും ഓണം പോലെ ഉള്ള നാട് എന്നല്ല എന്നാലോ  ഇവിടുത്തെ ഓണകാലത്തിന് പ്രത്യേക  ഗരിമയാണ്. കേരളത്തിന്റെ തെക്കൻ ഭാഗത്ത് വരും പഴയ കുട്ടനാടിനും കൊല്ലത്തിനും  നടുവിൽ, ആ ഓണാട്ടുകരയിൽ ആയിരുന്നു എന്റെ ഗ്രാമം. ഇവിടുത്തേ ഓണക്കാലം മുതൽ വിഷുക്കാലം വരെ ഉത്സവ സീസണ്  എത്ര മനോഹരം ആയിരുന്നു എന്നോ?

      എന്റെ ഗ്രാമം പണ്ട്, പണ്ട്  വളരെ പണ്ട് എന്ന് പറഞ്ഞ് കൂടാ, അല്ലെങ്കിൽ കാക്കതൊള്ളായിരം  വർഷങ്ങൾ മുൻപ് അല്ല ഇന്നത്തെ മെട്രോ സിറ്റി വന്നു  വിഴുങ്ങുന്നതിനും അൽപ്പം മുൻപ് അതൊരു ഭംഗിയുള്ള ഗ്രാമം ആയിരുന്നു. പച്ച പട്ടു വിതച്ച പാടംങ്ങളും വിവിധയിനം വ്യക്ഷങ്ങൽ ഫലങ്ങൾ കൊണ്ട് അലങ്ങരിച്ച കരഭുമികളും  പലവിധം മീനുകളാൽ  സമ്യദ്ദമായ കുളങ്ങളും തോടുകളും കായലുകളും ഉള്ള ചുന്ദരിക്കുട്ടി. അവിടുത്തെ കുസ്യത്രതി കുടുക്കൾ ആയ ഞങ്ങളെ പോലെയുള്ള കുട്ടികളും. 


      Bഅവിടെ നാല് ചുറ്റും പാടശേഖരങ്ങൾ അതിരുകാക്കുന്ന തെങ്ങിൻ തോപ്പുകൾ അതിന്റ്റെ പലയിരട്ടി വലിപ്പം വരും പാടങ്ങൾക്ക്. തോപ്പുകൾക്കിടയിൽ വീടുകൾ, വിവിധയിനം മരങ്ങൾ, കാവുകൾ. പറഞ്പുകളിൽ വിവിധയിനം ക്യഷികൾ, ചേന, കാച്ചിൽ, കിഴാങ്ങ് മരച്ചിനി തുടങ്ങിയവ. ഒരു കരയിൽ നിന്നും ഒരു വിളിപ്പാട് അകലം വരും അടുത്ത കരയിലേക്ക്. ഇടക്ക് പച്ച വിരിച്ച പാടങ്ങളും അവക്കിടയിൽ  ഒരു വലിയ പേരുംപാന്പ്  പോലെ വളഞ്ഞു കിടക്കുന്ന നട വരന്പുകളും. പടങ്ങളുടെ അതിർത്തിയാണ് വരന്പുകൾ അതിൽ വലിയവ രണ്ടു  കരകളെ ബന്ധിപ്പിക്കുന്ന സാർത്ഥവാഹക വീഥികൾ കൂടിയാണ്. പാടങ്ങളെ വിരിപ്പ് അല്ലെങ്കിൽ ഇരിപ്പൂ എന്ന് വിളിക്കും. ഇവിടെ രണ്ട് തവണ നെല്ലും ഒരു തവണ എള്ളും ആണ് ക്യഷി ചെയ്യാറ്. നട വരന്പുകൾ കഷ്ട്ടിച്ചു ഒരാൾക്ക് വിഴാതെ നടന്നു പോകാം. എതിരേ ആരെങ്കിലും വന്നാൽ ചെറുവരന്പുകളിൽ മാറി നിൽക്കുക എന്നത് നാട്ട് മര്യാദ. എന്നാൽ ചരിഞ്ഞ് നടന്നാൽ രണ്ട് പേർക്ക് നെഞ്ചോടു നെഞ്ച് ചേർന്നു ബാലൻസ്സിൽ  അങ്ങോട്ടും ഇങ്ങോട്ടും പോകാം. അൽപ്പം തെറ്റിയാൽ ചെളി വെളളത്തിൽ കുളിക്കുകയും  ആകാം. ഈ വരന്പുകൾക്ക് ഒരുപാട് പ്രണയ സാദ്ധ്യതകൾ ഉണ്ടായിരുന്നു പറയാൻ ഒരുപാട് കഥകളും. കുട്ടനാടിന്റെ  പശ്ച്ചാതലത്തിൽ  ഉള്ള ഒരു സിനിമയിൽ  ഈ സാധ്യത  ക്യാമറാമാൻ  ഒപ്പിഎടുത്തിട്ടുണ്ട്. ഈ ഗ്രാമത്തിൽ അന്ന് മതിലുകളും വേലികളും ഇല്ലായിരുന്നു. ഒരു കരയിൽ നിന്നും നോക്കിയാൽ  കണ്ണ് എത്താ ദുരത്തിൽ  എല്ലാം കാണാം. ഞങളുടെ  ക്യാൻവാസ് അത്ര വിശാലമായിരുന്നു എന്ന് സാരം.


ഇന്ന് നിർത്തുന്നു.

നിങ്ങൽക്കെന്റെ അഭിവാദ്യങ്ങൾ!!!!!

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ