Posts

Showing posts from February, 2018

പ്രണയ ഗാനം

പ്രണയ ഗാനം പ്രണയമേ നിന്നരികിൽ ഞാനെത്തുമ്പോൾ പ്രേമമാം മധുകണമെന്നിൽ നിറക്കുന്നുവോ പ്രകൃതി തേനിൽ ചലിച്ച മലരിതൾഗന്ധവും പ്രിയമാനസാ, നിറച്ചീടുമെന്നുടൽ പുളിനത്തിൽ പാടുകസഖേ, നിൻ കോകില ശബ്ദസൗരഭ്യം പുലരിയെ പുൽകിത്തലോടും നാദരാഗമാലിക പനീർകുസുമവുംനിറയുമാരാമസൗഗന്ധികം പാരിലുണർന്നുയരട്ടെ പ്രണയപുഷ്പാർച്ചന കാനനവീചികൾ അനാക്രാന്ത സ്വരസാഗരം കാവ്യാകല്ലോലിനിയിൽ ഇളകും തരംഗമായ് കാമിനി കരവിരുതാൽ ജ്വലിക്കും ജഠരാഗ്നി കാത്തിരിപ്പ് പടർത്തുമാ സ്നേഹം സാഗരം വന്ധ്യമാംമഴമേഘം വിന്ധ്യനെതഴുകുമ്പോൾ വിരഹിണി രാധയായി ഇടറുന്ന മാനസ്സവും വിഹ്വലനയനങ്ങൾ നിറക്കുമീ കണ്ണീർ തുള്ളി വിമലീകരണ ഗാഥകൾ രചിക്കും നദിതന്നെ തളിരുകൾ സ്വതല നീട്ടുവാൻഭയക്കുമ്പോൾ താളമേളങ്ങൾ ഉയരുമോ തവ തിരുമുന്നിൽ തകർക്കുന്ന നവ നാട്ടിലുന്നതമിനാരങ്ങൾ തലയുയർത്താൻ ഭയം ചുരമാന്തുമകതാരും എന്നിലെ പ്രണയപഞ്ചാക്ഷരി നിറയും നഭസ്സിലും എതിരായ് വളരും മാംസദാഹമാം നീലാംബരി എവിടെ ധർമ്മഘോഷപ്രോക്തങ്ങളുയരുന്നു എനിക്കും പാടണം കൊയ്ത്തു പാട്ടിന്നീരടികൾ

വിരഹനോവ്

വിരഹനോവ് പ്രണയം വിരഹത്തെ പ്രാപിക്കുവാനന്നു പരിരംഭണത്തിന്റെ പഴന്തറവാട്ടിലെത്തി രതിലോലനായ് കാമദേവന്റെ ശരമാരി രതീദേവിയന്ന് തൻ വക്ഷദ്വന്ദമലരമ്പ് ചൂടി വിടരുന്ന മിഴിയിണയിൽ കടലായം കണ്ട്‌ വരുണന്റെ തിരയിളക്കമകതാരിൽ വന്നു വസുധേ നിന്നുടൽ പ്രപഞ്ചസായൂജ്യംതേടി വിപിനത്തെകരിയെപ്പോൽ മരുവും ഞാനും അഴിയുന്ന ഓടയുടെ അഴകിൽ വിടർന്നും അളകമോ സ്വേദതുള്ളികളിൽകുതിർന്നും അധരങ്ങൾ തൊണ്ടിപ്പഴത്തിൽ അമർന്നും ആലാപസ്തുതിഗീത തന്ത്രികളുണർത്തി പുരികക്കൊടിതൻ ഭാവം ധനുസ്സായിമാറെ ചുരികതുമ്പെന്ന് നാസികാഗ്രം ചമയുംനേരം ചുരത്തും കൊങ്ക കരത്തിൽ ഞെരിഞ്ഞും ചുമലിൽ നഖക്ഷതം ശോണിത പടർത്തി ഉള്ളിൽ വിടരും നളിനങ്ങൾ സൗരഭം പരത്തി ഊർവ്വരപുഷ്പഗന്ധത്തിൽ വണ്ടുകളെത്തി ഉതിരും ഊർജ്ജമോ മിന്നൽ പ്രഭ വിടർത്തി ഉമ്പർകോനൊപ്പം മരുവും താരയും ഞാനും ഇന്നിനി ഓർമ്മതൻ ഗോഹിരത്തിൽ നിന്നും ഇമചിമ്മും പ്രണയ ചുടുകണ്ണീർ കണങ്ങൾ ഇനിയും മറക്കാത്ത ഊഷ്മള സത്യതിരകൾ ഇവിടെ മരിക്കട്ടെ വിരഹാഗ്നി വർണ്ണ ജ്വാല

ബലിദാനിയുടെ അച്ഛൻ

ബലിദാനിയുടെ അച്ഛൻ ഒരു ഞെട്ടറ്റു വീഴുമ്പോൾ, പൊട്ടൊന്നു മായുന്നു വെറും പെട്ടിയിൽ മടങ്ങുന്നുവാ ജീവശ്വാസം ചാരെക്കരയുന്ന കുളിരിളം പൈതലിൻ ഗദ്ഗദം ചാഞ്ഞു കിടപ്പല്ലേ ...

കനക സിംഹാസനത്തിൽ കുറുനരി

കനക സിംഹാസത്തിൽ കുറുനരി കനകസിംഹാസനത്തിൽ കയറിയ കുറുക്കന്റെ കുണ്ടിയിൽ പണ്ടൊരു മുള്ള് കൊണ്ടു കാരമുള്ളാണോ അതോ ചൂരമുള്ളണോ കരസ്കാരത്തിന്റ കടുംവിഷമുള്ള്‌ താനോ അരയ്...

വിരഹഗാനങ്ങൾ

വിരഹഗാനങ്ങൾ വിരഹമേ നിന്നരുകിൽഞാനെത്തുമ്പോൾ കരളിൽ നിന്നുയരുന്ന വിഷാദഗാനാലാപനം കുളിരുമായ് പ്രണയം വിരുന്നൂട്ടിയാനാളിതിൽ വിടരും സ്വപ്നമയൂഖമോ പീലിക്കാവടിയുമ...