വിരഹനോവ്

വിരഹനോവ്

പ്രണയം വിരഹത്തെ പ്രാപിക്കുവാനന്നു
പരിരംഭണത്തിന്റെ പഴന്തറവാട്ടിലെത്തി
രതിലോലനായ് കാമദേവന്റെ ശരമാരി
രതീദേവിയന്ന് തൻ വക്ഷദ്വന്ദമലരമ്പ് ചൂടി

വിടരുന്ന മിഴിയിണയിൽ കടലായം കണ്ട്‌
വരുണന്റെ തിരയിളക്കമകതാരിൽ വന്നു
വസുധേ നിന്നുടൽ പ്രപഞ്ചസായൂജ്യംതേടി
വിപിനത്തെകരിയെപ്പോൽ മരുവും ഞാനും

അഴിയുന്ന ഓടയുടെ അഴകിൽ വിടർന്നും
അളകമോ സ്വേദതുള്ളികളിൽകുതിർന്നും
അധരങ്ങൾ തൊണ്ടിപ്പഴത്തിൽ അമർന്നും
ആലാപസ്തുതിഗീത തന്ത്രികളുണർത്തി

പുരികക്കൊടിതൻ ഭാവം ധനുസ്സായിമാറെ
ചുരികതുമ്പെന്ന് നാസികാഗ്രം ചമയുംനേരം
ചുരത്തും കൊങ്ക കരത്തിൽ ഞെരിഞ്ഞും
ചുമലിൽ നഖക്ഷതം ശോണിത പടർത്തി

ഉള്ളിൽ വിടരും നളിനങ്ങൾ സൗരഭം പരത്തി
ഊർവ്വരപുഷ്പഗന്ധത്തിൽ വണ്ടുകളെത്തി
ഉതിരും ഊർജ്ജമോ മിന്നൽ പ്രഭ വിടർത്തി
ഉമ്പർകോനൊപ്പം മരുവും താരയും ഞാനും

ഇന്നിനി ഓർമ്മതൻ ഗോഹിരത്തിൽ നിന്നും
ഇമചിമ്മും പ്രണയ ചുടുകണ്ണീർ കണങ്ങൾ
ഇനിയും മറക്കാത്ത ഊഷ്മള സത്യതിരകൾ
ഇവിടെ മരിക്കട്ടെ വിരഹാഗ്നി വർണ്ണ ജ്വാല

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ