കനക സിംഹാസനത്തിൽ കുറുനരി

കനക സിംഹാസത്തിൽ കുറുനരി

കനകസിംഹാസനത്തിൽ കയറിയ കുറുക്കന്റെ
കുണ്ടിയിൽ പണ്ടൊരു മുള്ള് കൊണ്ടു
കാരമുള്ളാണോ അതോ ചൂരമുള്ളണോ
കരസ്കാരത്തിന്റ കടുംവിഷമുള്ള്‌ താനോ

അരയ്ക്കുന്നമുള്ളത് തുടിക്കുന്ന മുള്ളത്
എരിപൊരിസഞ്ചാരമെളുതായ് പറവതുണ്ടോ
അരയൊന്ന് കുലുക്കുന്നു, പൂഞ്ച് കുടയുന്നു
അരക്കാതം അവൻ നിലവിളി കേൾപ്പതുണ്ടേ

അപ്പോത്തിക്കിരി, പിന്നെ മുറിവൈദ്യശിരോമണി
ആനയുമമ്പാരീം വാതിലിൽ നിരന്നു നിന്നു.
ശീമയിൽ നിന്നൊരു സുന്ദരി, ചുണ്ടിൽ ചായമണിഞ്ഞവൾ
കാൽസ്രായി പോക്കറ്റിൽ കൈ തിരുകി നിന്നു.

കിടിലോൽക്കിടിലമായ് ഇംഗീഷും മംഗ്ലീഷും
തകിടഗുണാരിയിൽ കണ്ട് ജനം പുളകിതരായി......
നമ്മുടെ നാഥനാം കുറുനരി പുംഗവൻ
രാഗവും താനവും മീട്ടുന്ന മേളമോ കേൾപ്പതില്ലേ?

ആശ്ചര്യചൂഢാമണി പ്രഭാവം കാണുന്ന മണ്ടരായ്
കഴുതയാം പ്രജകളും പിന്നിൽ തൊഴുത് നിന്നു.
പിന്നെയും നാളുകൾ, മുന്നിൽ പുഴ വെള്ളമൊഴുക്കുന്നു
നെറുകയിൽ നരകേറും നാളിൽ ഇലകൊഴിഞ്ഞു.

മുള്ളിനോ പോവേണ്ട, കണ്ണിലും തടയില്ല
കുണ്ടിയോ നാറ്റമായ്‌ ആകെ പഴുത്തളിഞ്ഞു
കുണ്ഠിത ഭാവത്തിൽ കുറുനരി മരുവുന്നു
കൂവാൻ ഒരുതരി ഊർജ്ജമോ ബാക്കിയേതുമില്ല.

ഉച്ചക്ക് ഒരുനാൾ വിഷണ്ണനായി കിടക്കുമ്പോൾ
വനരാജൻ കുറുക്കനെ പാലസിൽ തേടി വന്നു
നിനക്കുള്ള കാലം കഴിഞ്ഞല്ലോ കുറുനരിയോത്തമ
ഞാനെന്റെ രാജ്യം ഇപ്പോൾ തിരിച്ചെടുക്കും

നീ വെറും കുറുനരി പോകുക കാട്ടിലേക്ക്
നിനക്കിരിക്കാൻ ഈ ആസനം വേണ്ടതില്ല
വനരാജ കൽപ്പന കേട്ടു, ചാടുന്നു ഓടുന്നു ആസനമുള്ളിൻ ലവലേശമെങ്ങും കാണ്മതില്ല.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ