Posts

Showing posts from January, 2015

പെരുമാൾ മുരുകൻ ഒരു പിൻഎഴുത്തോ?

  അടുത്ത കാലത്ത് പത്രങ്ങളിലെ ഒരു ചെറിയ കോളം വാർത്തയിൽ കണ്ണ് ഉടക്കി പെരുമാൾ മുരുകൻ എഴുത്ത് നിർത്തുന്നു. അതോരുകൗതുകകരം ആയ വാർത്ത അല്ലായിരുന്നു, എന്തെന്നാൽ  മുപ്പത്തിമുക്കോടി എഴുത്തുകാർ ഉള്ള നാട്ടിൽ ഒരുത്തൻ നിർത്തിയാൽ അത്രയും നല്ലത് എന്നാണ് മനസിൽ തോന്നിയത്. എന്നാൽ മനസ്സിൽ ഉണ്ടായ കുതുഹുലം കണ്ണുകളെ തലക്കെട്ട്ടിന്റെ അടിയിലേക്ക് നടത്തി. അവിടെ കണ്ടത് പെരുമാൾ മുരുകൻ എന്ന മിടുക്കനായ അദ്ധ്യപകനും നല്ലൊരു എഴുത്തുകാരനും ആയ ശ്രീമാൻ പീ മുരുകൻ ഇനിമുതൽ വെറും സാദാ മനുഷ്യൻ ആയിരിക്കും എന്നും ഉപജീവനത്തിനായി  അദ്ധ്യാപനം തുടരും അതിനാൽ ഇനി ശല്യം ചെയ്യരുത് എന്നും അച്ചടിച്ച് കണ്ടു. അത് കൗതുകകരം ആയി തോന്നി. എന്തെന്നാൽ  ഇത് കന്പോളവൽകരണത്തിന്റെയും കച്ചവട വൽക്കരണത്തിന്റെയും കാലമല്ലേ? അപ്പോൾ ഇതും? അങ്ങനെ ചിന്തികുന്നതിന്  തെറ്റ് പറയാൻ പറ്റില്ലല്ലോ? എല്ലാം പരസ്യമല്ലോ? നവ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും സജ്ജിവമായ ഈ കാലത്ത് എല്ലാം പരസ്യമല്ലേ മക്കൾക്ക് വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടം മുതൽ സഞ്ചരിക്കുന്ന നാട്ടിലെ വിസർജ്ജിക്കാൻ പണിത നക്ഷത്രമുറിയുടെ ചിത്രങ്ങൾ വരെ സോഷ്യൽ മീഡീയയിലുടെ നമുക്കുമുന്നിൽ എത്തും ...