അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 3
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 3 """"""""""""""""""""""""""""""""""""" ആദ്യ വിമാന യാത്രയുടെ കുതുഹുലതയെയും ജിജ്ഞാസ യെയും കടന്ന് അയാളുടെ മനസ്സിനെ മദിച്ചതും ആലോരസപ്പെടുത്തിയതും ഗേളിയുടെ വിരഹം ആയിരുന്നു അത് അയാളെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു. എന്തോ അരുതാത്തത് നടന്നപോലെ, താൻ ചെയ്തപോലേ. വീടും തനിക്ക് അന്നുവരെ പ്രിയപ്പെട്ടതെല്ലാം, ഉമ്മയും സഹോദരങ്ങളും ഉൾപ്പെടെ എല്ലാം വിട്ടുപോന്നപ്പോൾ മനസിനെ ഭരിച്ചിരുന്നത് ഒരുതരം നിസ്സംഗത ആയിരുന്നു. എന്നാൽ ഇന്ന് എന്തോ അകതാരിൽ കൊത്തി വലിക്കും പോലെ.എവിടെയോ എന്തോ വിങ്ങുന്നു. ആലോചനകളുടെ ഇടക്ക് മണിക്കുറുകൾ കടന്നത് അറിഞ്ഞില്ല. ഫ്ലൈറ്റ് അനൗണ്സ്മെന്റ് വന്നു എയർപോർട്ടിൽ ഇറങ്ങുന്നതിന്റെയും അവിടുത്തെ സമയത്തെപ്പറ്റി ഒക്കെ. ചിന്തകൾ പാതിവഴിയിൽ വിട്ട് അയാൾ മറ്റ് യാത്രക്കാർ ഒപ്പം പുറത്തേക്ക് ഇറങ്ങി. അതൊരു ജൂലൈ മാസത്തിലെ പ്രഭാതം. സ്വപ്നങ്ങ...