റോബർട്ടോ നീ എവിടെ?

 റോബർട്ടോ നീ എവിടെ?

ആ മരങ്ങൾ മഞ്ഞ് പെയ്യിക്കുന്ന ഡിസംബറിലെ  വൈകുന്നേരങ്ങൾ, ക്രിസ്മസ് രാവിൻറെ വരവറിയിക്കുന്ന  മനോഹാരിത  എടുത്ത് അണിഞ്ഞിരുന്നു. മുകളിൽ മാനത്ത് നിലവിന്റെ  ശോഭയിൽ  ചന്ദ്രൻ തിളങ്ങി നിന്നിരുന്നു. തെരുവ് ഓരങ്ങൾ  ആഘോഷങ്ങളുടെ  വരവറിയിച്ചു  വിളങ്ങിയിരുന്നു. ഇരുവശങ്ങളിലെയും  വീടുകളിൽ നക്ഷത്ര കുഞൻമാർ തിരുപിറവിയുടെ ഓർമ്മയിൽ  അങ്ങനെ വിരാജിച്ചു നിന്നു. റോമിലെയും  മിലാനിലെയും  വെനിസ്സിലെയും  രാജവീഥികൾ ആഘോഷത്തിർപ്പിൽ  ആറാടാൻ ദൈവപുത്രന്റെ  തിരുപ്പിറവി ദിനത്തിനായി  കാത്തിരുന്നപ്പോൾ  എന്റ്റെ കണ്ണുകൾ മറ്റൊരു മനുഷ്യപുത്രന്റെ,  ഒരു നായകന്റെ  നേർക്കഴ്ചക്കായി വെന്പിനിന്നു. മനസ്സ് പേർത്തും പേർത്തും പുലന്പി റോബർട്ടോ നീ എവിടെ. 

ലോകം റോമിലേക്ക് പോക്കുന്നത്  പ്രത്യേകിച്ചു ഡിസംബറിൽ തീർത്ഥാടനത്തിനാണ്, ഞാനും  തീർത്ഥയാത്രയിൽ ആയിരുന്നു. അത് മറ്റൊരു മനുഷ്യ പുത്രനെ തേടി ആയിരുന്നു എന്ന് മാത്രം. ആ മഹാന്റെ പാദം പതിഞ്ഞ പുൽമേടുകൾ  തേടി ആയിരുന്നു,  മിലാനിലേയും വെനിസ്സിലെയും  റോമയിലെയും പുൽമൈതാനങ്ങളിൽ അലഞ്ഞത്. മനസ്സിൽ ഒരിക്കലും ആരാലും തകർക്കാൻ പറ്റാത്ത  ബിംബമായി  പ്രതിഷ്ട്ടിച്ച  ആ അഞ്ചടി ഒന്പത് ഇൻഞ്ചുകാരനേയും തേടിയുള്ള യാത്ര. മനസ്സ് വീണ്ടും തേങ്ങി റോബർട്ടോ നീ എവിടെ. 

എന്പതുകളുടെ  അന്ത്യത്തിലും  തോണ്നുറുകളിലും പച്ച വിരിച്ച മൈതാനങ്ങളെ  കോൾമയിർ കൊള്ളിച്ച  മാന്ത്രികൻ കാൽപന്ത്  കളിയിൽ കവിതരചിച്ച  മഹാനുഭാവൻ. പതിനായിരങ്ങൾ  ചുറ്റും നിറഞ്ഞ് നിന്നു ആവേശകടലായി സ്റ്റേഡിയങ്ങളെ  പ്രകന്പനം കൊള്ളിച്ച് ആർത്തിരന്പിയപ്പോളും നിസ്സ്നഗനായി നടന്നുപോയ  കേളികാന്തൻ അവൻ ബാഗ്ഗിയോ  സാക്ഷാൽ റോബർട്ടോ ബാഗ്ഗിയോ  അവനെയാണ് ഞാൻ  തേടിയത്. മിലാന്റെ തെരുവോരങ്ങളിൽ  കാൽപ്പന്തുകളിച്ച്  ഫ്രാങ്കോ ബെറസ്സിയെന്ന അതികായനെ  സ്വന്തം കോട്ടയുടെ മുൻപിൽ മഹാമേരുആക്കി കാവൽ നിർത്തി ശത്രു പാളയത്തിലേക്ക്  ഒറ്റക്ക് പടനയിച്ച യവന വീരൻ. പടവെട്ടി  രാജ്യങ്ങളും  എതിരാളികളുടെ  മനസ്സും കീഴടക്കി കളിയുടെ  മുർധന്യത്തിൽ വായിക്കുന്ന   സ്വന്തം ചടുല അസുരതാളം  മറന്ന് നിസ്സഗതയോട്  നടന്ന് മറയുന്ന സുന്ദരൻ. റോബർട്ടോ നീ എവിടെയാണ്.

ലോകം മറഡോണയെയും ദൈവത്തിന്റെ  കൈയ്യെയുംപറ്റി തോരാതെ എഴുതുമ്പോഴും  ഒരു നിമിഷത്തിന്റെ  പിഴവിൽ അല്ലെങ്കിൽ  കളിയുടെ കാവ്യനീതിയിൽ  പെട്ടുപോയ  നിന്നെ അവർ മറക്കുന്നു. നീ  കാൽപ്പന്തു കൊണ്ട്  കാട്ടിയ ആ മാന്ത്രിക വിദ്യകൾ മരിക്കില്ല ആ കളി നിലനില്ക്കും  വരെ. 1994 ലെ ലോകമത്സരത്തിൽ  എല്ലാരും  മാറ്റി നിർത്തിയ ഇറ്റലിയെ, നീലപ്പടയെ  തികച്ചും ഒറ്റയ്ക്ക്  സ്വന്തം പാളയം ഫ്രങ്കൊയെ ഏൽപ്പിച്ചു നീ നടത്തിയ പോരാട്ടങ്ങൾ  എത്ര മനോഹരങ്ങൾ. ഇറ്റലിയെ  നീ നിന്റെ ചുമലുകളിൽ ഏറ്റി നടന്നു. ലോകം നിന്നെ  വാഴ്ത്തി. നീ അവർക്ക് ജൂപ്പിറ്റർ ആയി. നിന്നിൽ യവന കുമാരികൾക്കൊപ്പം ലോകസുന്ദരികൾ അനുരക്തരായി. നിൻറ്റെ മികവിൽ ഇറ്റലി പടയോട്ടങ്ങൾ  നടത്തി.ലോകം കോരിത്തരിച്ച നിമിഷങ്ങൾ. ഇറ്റലി കറുത്ത ദിനം എന്ന് ചരിത്രത്തിൽ  എഴുതിയ  ദിവസം വരാൻ ഇരിക്കുന്നത്തെ  ഉണ്ടായിരുന്നുള്ളു. സെമിയിലെ  ആ പെനാലിറ്റിഷൂട്ട്. സ്വന്തം ടീമിനെ  ഒരിക്കൽക്കുടി  ചിറകിൽ ഏറ്റാൻ നിനക്ക് കിട്ടിയ നിമിഷം. ലോകം മുഴുവൻ നിന്നിലേക്ക്  റോബർട്ടോ നീ എവിടെ?

ആ മരങ്ങൾ മഞ്ഞ് പെയ്യിക്കുന്ന ഡിസംബറിലെ  വൈകുന്നേരങ്ങൾ, ക്രിസ്മസ് രാവിൻറെ വരവറിയിക്കുന്ന  മനോഹാരിത  എടുത്ത് അണിഞ്ഞിരുന്നു  മുകളിൽ മാനത്ത് നിലവിന്റെ  ശോഭയിൽ  ചന്ദ്രൻ തിളങ്ങി നിന്നിരുന്നു. തെരുവ് ഓരങ്ങൾ  ആഘോഷങ്ങളുടെ  വരവറിയിച്ചു  വിളങ്ങി നിന്നിരുന്നു. ഇരുവശങ്ങളിലെയും  വീടുകളിൽ നക്ഷത്ര കുഞൻമാർ തിരുപിറവിയുടെ ഓർമ്മയിൽ  അങ്ങനെ വിരാജിച്ചു നിന്നു. റോമിലെയും  മിലാനിലെയും  വെനിസ്സിലെയും  രാജവീഥികൾ ആഘോഷത്തിർപ്പിൽ  ആറാടാൻ ദൈവപുത്രന്റെ  തിരുപ്പിറവി ദിനത്തിനായി  കാത്തിരുന്നപ്പോൾ  എന്റ്റെ കണ്ണുകൾ മറ്റൊരു മനുഷ്യപുത്രന്റെ  ഒരു നായകന്റെ  നേർക്കഴ്ചക്കായി വെന്പിനിന്നു. മനസ്സ് പേർത്തും പേർത്തും പുലന്പി റോബർട്ടോ നീ എവിടെ. 

ലോകം റോമിലേക്ക് പോക്കുന്നത്  പ്രത്യേകിച്ചു ഡിസംബറിൽ തീർത്ഥാടനത്തിനാണ്, ഞാനും  തീർത്ഥയാത്രയിൽ ആയിരുന്നു. അത് മറ്റൊരു മനുഷ്യ പുത്രനെ തേടി ആയിരുന്നു എന്ന് മാത്രം. ആ മഹാന്റെ പാദം പതിഞ്ഞ പുൽമേടുകൾ  തേടിയിരുന്നു. മിലാനിലേയും വെനിസ്സിലെയും  റോമയിലെയും പുൽമൈതാനങ്ങളും  മനസ്സിൽ ഒരിക്കലും ആരാലും തകർക്കാൻ പറ്റാത്ത  ബിംബമായി  പ്രതിഷ്ട്ടിച്ച  ആ അഞ്ചടി ഒന്പത് ഇൻഞ്ചുകാരനേയും തേടിയുള്ള യാത്ര. മനസ്സ് വീണ്ടും തേങ്ങി റോബർട്ടോ നീ എവിടെ. 

എന്പതുകളുടെ  അന്ത്യത്തിലും  തോണ്നുറുകളിലും പച്ച വിരിച്ച മൈതാനങ്ങളെ  കോൾമയിർ കൊള്ളിച്ച  മാന്ത്രികൻ കാൽപന്ത്  കളിയിൽ കവിതരചിച്ച  മഹാനുഭാവൻ. പതിനായിരങ്ങൾ  ചുറ്റും നിറഞ്ഞ് നിന്നു ആവേശകടലായി സ്റ്റേഡിയങ്ങളെ  പ്രകന്പനം കൊള്ളിച്ച് ആർത്തിരന്പിയപ്പോളും നിസ്സ്നഗനായി നടന്നുപോയ  കേളികാന്തൻ അവൻ ബാഗ്ഗിയോ  സാക്ഷാൽ റോബർട്ടോ ബാഗ്ഗിയോ  അവനെയാണ് ഞാൻ  തേടിയത്. മിലാന്റെ തെരുവോരങ്ങളിൽ  കാൽപ്പന്തുകളിച്ച്  ഫ്രാങ്കോ ബെറസ്സിയെന്ന അതികായനെ  സ്വന്തം കോട്ടയുടെ മുൻപിൽ മഹാമേരുആക്കി കാവൽ നിർത്തി ശത്രു പാളയത്തിലേക്ക്  ഒറ്റക്ക് പടനയിച്ച യവന വീരൻ. പടവെട്ടി  രാജ്യങ്ങളും  എതിരാളികളുടെ  മനസ്സും കീഴടക്കി കളിയുടെ  മുർധന്യത്തിൽ വായിക്കുന്ന   സ്വന്തം ചടുല അസുരതാളം  മറന്ന് നിസ്സഗതയോട്  നടന്ന് മറയുന്ന സുന്ദരൻ. റോബർട്ടോ നീ എവിടെയാണ്.

ലോകം മറഡോണയെയും ദൈവത്തിന്റെ  കൈയ്യെയുംപറ്റി തോരാതെ എഴുതുമ്പോഴും  ഒരു നിമിഷത്തിന്റെ  പിഴവിൽ അല്ലെങ്കിൽ  കളിയുടെ കാവ്യനീതിയിൽ  പെട്ടുപോയ  നിന്നെ അവർ മറക്കുന്നു. നീ  കാൽപ്പന്തു കാട്ടിയ ആ മാന്ത്രിക വിദ്യകൾ മരിക്കില്ല ആ കളി നിലനിക്കും വരെ. 1994 ലെ ലോകമത്സരത്തിൽ  എല്ലാരും  മാറ്റി നിർത്തിയ ഇറ്റലിയെ  നീലപ്പടയെ  തികച്ചും ഒറ്റയ്ക്ക്  സ്വന്തം പാളയം ഫ്രങ്കൊയെ ഏൽപ്പിച്ചു നീ നടത്തിയ പോരാട്ടങ്ങൾ  എത്ര മനോഹരങ്ങൾ. ഇറ്റലിയെ  നീ നിന്റെ ചുമലുകളിൽ ഏറ്റി നടന്നു. ലോകം നിന്നെ  വാഴ്ത്തി. നീ അവർക്ക് ജൂപ്പിറ്റർ ആയി. നിന്നിൽ യവന കുമാരികൾക്കൊപ്പം ലോകസുന്ദരികൾ അനുരക്തരായി. നിൻറ്റെ മികവിൽ ഇറ്റലി പടയോട്ടങ്ങൾ  നടത്തി.ലോകം കോരിത്തരിച്ച നിമിഷങ്ങൾ. ഇറ്റലി കറുത്ത ദിനം എന്ന് ചരിത്രത്തിൽ  എഴുതിയ  ദിവസം വരാൻ ഇരിക്കുന്നത്തെ  ഉണ്ടായിരുന്നുള്ളു. സെമിയിലെ  ആ പെനാലിറ്റിഷൂട്ട്. സ്വന്തം ടീമിനെ  ഒരിക്കൽക്കുടി  ചിറകിൽ ഏറ്റാൻ നിനക്ക് കിട്ടിയ നിമിഷം. ലോകം മുഴുവൻ നിന്നിലേക്ക്  അല്ല നിന്റെ കാലിലേക്ക്  ചുരുങ്ങിയ നിമിഷം എന്നത്തേയും പോലെ  മൾദീനി നിന്നെ വിശ്വസിച്ചു നീയും. രണ്ട് വിരലുകളും ചുണ്ടിൽ മുട്ടിച്ച് പന്തിനെ കിക്കിൻസ്പോട്ടിൽ നിന്നും വലയിലേക്ക് പായിക്കാൻ നീ ഓടി അടുത്ത നിമിഷം  അതുവരെ ബാഗ്ഗിയോ എന്ന് ആർത്തിരന്പിയ ജനം നിശബ്ദരായിരുന്നു. കലശകളിൽ നിന്നെ കാണാൻ  അവർ വളരെ അധികം ആഗ്രഹിച്ചിരുന്നു. ഫിനിക്സ്സിനെപ്പോൾ  നിന്നെ എഴുതിതള്ളിയ  അവരുടെ മുൻപിൽ കപ്പും  ഉയർത്തി നിൽക്കുന്നത് ഞങ്ങൾ സ്വപ്നം കാണുകയായിരുന്നു. പക്ഷെ  നിയതിയുടെ നിശ്ചയം പോലെ  നിന്റെ ആ കിക്ക്  ബലുണ് പോലെ പറന്ന് ബാറിൽ തട്ടി മടങ്ങുന്പോൾ  ഞങ്ങൾ തരിചിരിക്കയായിരുന്നു  ഒപ്പം മൽദീനിയും. യൂറോപ്പിയൻ ശൈലിയുടെ  ഒരു എട് നു അവിടെ തിരശീല വിഴുക ആയിരുന്നു, ഒപ്പം നിന്റെ കളി ജീവിതത്തിനും. എങ്കിലും  ജയിച്ചപ്പഴും  ഇപ്പോൾ  തോറ്റപ്പഴും  തല ഉയർത്തി ശമന തളത്തോട് നടന്ന് മറയുന്ന നീ യവനകുമാര  ഞങ്ങളുടെ ജൂപ്പിറ്റർ തന്നെ, എന്നും എന്നെന്നും. നിനക്ക് ഒന്നാശ്വസിക്കാം എസ്ക്കൊബാറിനെപ്പോലെ നിന്റെ ജനത നിനക്ക് വെടിയുണ്ട തന്നില്ലലോ. റോബർട്ടോ ഞാൻ നിന്നെ തേടുന്നു നീ എവിടെ?????? 

നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ