അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 3

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.  അദ്ധ്യായം ഒന്ന് 
         ഭാഗം-- 3
"""""""""""""""""""""""""""""""""""""
    ആദ്യ വിമാന യാത്രയുടെ കുതുഹുലതയെയും  ജിജ്ഞാസ  യെയും  കടന്ന് അയാളുടെ മനസ്സിനെ മദിച്ചതും ആലോരസപ്പെടുത്തിയതും  ഗേളിയുടെ വിരഹം ആയിരുന്നു അത് അയാളെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു. എന്തോ അരുതാത്തത്  നടന്നപോലെ, താൻ ചെയ്തപോലേ. വീടും തനിക്ക് അന്നുവരെ പ്രിയപ്പെട്ടതെല്ലാം, ഉമ്മയും സഹോദരങ്ങളും ഉൾപ്പെടെ എല്ലാം വിട്ടുപോന്നപ്പോൾ മനസിനെ ഭരിച്ചിരുന്നത് ഒരുതരം നിസ്സംഗത ആയിരുന്നു. എന്നാൽ ഇന്ന് എന്തോ അകതാരിൽ കൊത്തി വലിക്കും പോലെ.എവിടെയോ എന്തോ വിങ്ങുന്നു. ആലോചനകളുടെ ഇടക്ക് മണിക്കുറുകൾ കടന്നത് അറിഞ്ഞില്ല. ഫ്ലൈറ്റ് അനൗണ്സ്മെന്റ് വന്നു എയർപോർട്ടിൽ ഇറങ്ങുന്നതിന്റെയും അവിടുത്തെ സമയത്തെപ്പറ്റി ഒക്കെ.  ചിന്തകൾ പാതിവഴിയിൽ വിട്ട് അയാൾ മറ്റ് യാത്രക്കാർ ഒപ്പം പുറത്തേക്ക് ഇറങ്ങി. അതൊരു ജൂലൈ മാസത്തിലെ പ്രഭാതം. സ്വപ്നങ്ങൾ തൻ ഭാണ്ടാരവുമായി പ്രവാസത്തിന്റെ  മറ്റൊരു എട് തീർക്കാൻ ഒരു മലയാളികുടി. ഇന്ന് എയർ പോർട്ടിൽ ചെല്ലോന്പോൾ ചിരി ആണ് വരിക കാരണം കന്നി അയ്യപ്പൻ ഇല്ലാതെ ശബരി മലയിൽ സീസണ് ഇല്ല എന്ന് പറയും പോലെ  പുതു പ്രവാസി ഇല്ലാതെ അവിടെ ഒരുവിമാന്ങ്ങളും  ഇറങ്ങാറില്ല. 

അന്ന് അവിടെ അയാൾ ഇറങ്ങിയതും  അതിശക്തമായ   ചുടുകാറ്റാണ് മുഖത്തേക്ക് അടിച്ചതും ഒരുപോലെ, വിയർപ്പുപൊലും വറ്റിപോകുന്ന വരണ്ട കാലാവസ്ഥ. അവിടുത്തെ ചെക്കിങ്ങ്  കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. ഇനി മമ്മതിക്ക വരണം ഇവിടെ ആകെ പരിചയമുള്ള മുഖം അത് മാത്രം.തന്റെ ദൈവദുതൻ ഭുമിയിൽ തനിക്ക് സുബർഗ്ഗം തീർക്കാൻ ദൈവം അയച്ച മലക്ക്. അയാളുടെ മസ്സിൽ പെരുമ്പറ ദുംദുഭി കൊട്ടിതുടഞ്ഞി. പരിചയക്കാർ പറഞ്ഞു തന്നിരുന്നു പുറത്തിറങ്ങി കാണുന്നവർക്കൊന്നും പാസ്സ്പോര്ട്ട് കൊടുക്കരുത് എന്ന്, അതിനാൽ അയാൾ അകത്ത് തന്നെ മമതിക്കാനെ കാത്തിരുന്ന്. മനസ്സിൽ അപ്പോൾ നസീറും ഷീലയും സിനിമയിൽ അഭിനിയിച്ച ഒരുപാട്ട് ഓടിക്കളിക്കയായിരുന്നു. അവരുടെ സ്ഥാനത്ത് സുലൈമാനും ഗേളിയും ആയിരുന്നു എന്നുമാത്രം. അങ്ങനെ എത്ര നേരം ഇരുന്നു എന്ന് അറിയില്ല.എടാ പഹയ നീയോ എന്നാ വിളിയും ശക്തമായ ചുമൽ കുലുക്കും ആണ് ചിന്തയിൽ നിന്നും ഉണർത്തിയത്. മുന്നില് മമ്മതിക്ക. മുഷിഞ്ഞ വേഷത്തിൽ   അടുത്ത് വന്നതുകൊണ്ട്  മാത്രമാണ് തിരിച്ചറിഞ്ഞത്. എങ്കിലും എഴുന്നേറ്റു സലാം പറഞ്ഞു എന്തായാലും തന്റെ മുതലാളി അല്ലേ മുതലാളിമാർ  അർഭാടം കാണിക്കാതാവരും ഉണ്ടല്ലോ. അദ്ദേഹം ചോദിക്കയാണ് ആളുണ്ട് എന്നുപറഞ്ഞപ്പോൾ  നീതന്നെ ഇങ്ങട് വരും എന്ന് കരുതിയില്ല. എന്താ  ഇക്ക കുഴപ്പം ആയോ?ഇല്ല  എല്ലാം ശരിയാക്കാം എന്നുപറഞ്ഞ് അയാൾ അവന്റെ കെട്ടുകളും എടുത്ത് നടന്നു. പ്രവാസത്തിന്റെ ഇനിയും അവസാനിക്കാത്ത ഊടുവഴികളിൽ കുടി, കാത്തിരുപ്പിന്റെ കദന കഥകളുടെ  കണ്ണിരിന്റെ നെടുനിശ്വസങ്ങളുടെ  ഒരു തട്ടിനെ പണം എന്ന ഒരേ ഒരു വസ്തു വച്ച് തുക്കുന്ന  തുലാസ്സിന്റെ മറുതട്ട്  കാണിക്കുന്ന നിയതിയുടെ മായാജാലം കന്മാനുള്ള  ഇനിയും മരിക്കാത്ത തേടൽ തുടരുന്ന യാത്ര.....
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹

                (തുടരും)

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ