അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.
~~~~~~~~~~~~~~~~~~~~~~~
ഒരുപാട് ഒരുപാട് പണ്ടാണ് എഴുപതുകളുടെ തുടക്കം കേരളത്തിൽ കംമ്യുണിസം കൊടുംപിരി കൊള്ളുന്ന കാലം നെല്ല് ക്യഷി ചെയ്യാൻ ആളില്ലാതായി വന്നാൽ തന്നെ കിട്ടുന്നത് പണിക്കാർക്ക് കൊടുക്കാൻ തികയാതെ ഉടമസ്ഥൻ പകച്ചുനില്ക്കേണ്ടി വരുന്ന അവസ്ഥ വീട്ടിൽ ഉള്ള കിടാങ്ങൾ നാല് ക്ല്ലാസ്സ് പഠിച്ച് കഴിഞ്ഞാൽ പിന്നെ മുറിയിൽ നിന്നും പുറത്തിറങ്ങുകില്ല പിന്നല്ലേ പാടത്തെ പണിക്ക്. അത്തരം വലിയ മോശമില്ലാത്ത ഒരു ഇടത്തരം തറവാട്ടിൽ നിന്നും ഇനന്റ്റെർ വരെ പഠിച്ചവൻ സുലൈമാൻ അത്യവശ്യം ഇംഗ്ളിഷ് അറിയാം പിന്നെ മലയാളം കുടാതെ ഹിന്ദിയും പിന്നെ സുലുവേങ്ങനെ ബാപ്പയെ സഹായിക്കും. ബാപ്പ ആണെക്കിൽ എന്നും വിളിക്കും ഇജജുവന്ന് എന്നെ ഒന്ന് സഹായിക്ക് എന്ന്, സുലൈമാന് അതു കേൾക്കുന്നത് കലിയാണ്. തന്നെപ്പോൽ പഠിച്ചവൻ പാടത്തോ?ലജ്ജാകരം. വൈകുന്നേരങ്ങൾ അത്തറും പുശി വെള്ളയും ഇട്ട് ഇറങ്ങും അങ്ങാടിയിൽ. കുറെ നാളുകൾ അങ്ങനെ അങ്ങട്ട് കഴിഞ്ഞു.
ഒരു നാൾ ഉഴവും ഞാറ് നടീലും ഒക്കെയായി വലിയ തിരക്കിൽ ആയിരുന്നു ബാപ്പ അന്ന് തന്നെ അത്യാവിശ്യം ടൌണിലും പോകണമായിരുന്നു സുലൈമാനെ വിളിച്ചു അദ്ദേഹം ഇന്ന് നീ പാടത്ത് പോയെ പറ്റു എന്ന് പറഞ്ഞു, അവൻ പറ്റില്ല എന്നും. രണ്ട് പേരും തമ്മിൽ ഭയങ്കര തർക്കം വാശിയിൽ മകൻ ഉപ്പുപ്പാ. അവസാനം ബാപ്പ പറഞ്ഞു ഉമ്മയോട് പാടത്ത് പോകാൻ കഴിയില്ലെങ്കിൽ ഇവനെ ടൌണിൽ നിന്ന് വരുമ്പോൾ കാണാൻ പാടില്ല എന്ന്. സുലൈമാനും മടുത്ത് തുടങ്ങിയിരുന്നു, ഒപ്പം വാശിയും കിട്ടിയതൊക്കെ ബാഗിൽ നിറച്ച് അയാൾ നടന്നു റെയിൽവേ അപ്പിസിലേക്ക് . ആദ്യം കണ്ട വടക്കോട്ടുള്ള ട്രെയിനിൽ അയാൾ കടന്നിരുന്നു. അവസാനമില്ലാത്തത് പോലെ നാലു ദിവസം യാത്ര ബോംബിൽ എത്തി.
പിന്നെയും ദിവസങ്ങൾ കൈയ്യിൽ ഇരുന്ന പണം തീർന്നു പൈപ്പ് വെള്ളം കുടിച്ച ദിവസങ്ങൾ. അങ്ങനെ കുറെ നാളുകൾ അവസാനം ഒരു ജോലി കിട്ടി ട്രാവൽ എജൻസിയിൽ ഓഫീസ് ബോയ് അങ്ങനെയും ദിവസങ്ങൾ കടന്നു പോയി ഇപ്പോൾ പട്ടിണി ഇല്ല എന്നായിട്ടുണ്ട്. അവിടെ കുറെ ആൾക്കാർ പണി എടുക്കുന്നുണ്ട് ആണും പെണ്ണും ഒക്കെയായി. എല്ലാ കഷ്ട്ടപാടും സഹിക്കുന്നത് ബപ്പയോടുള്ള വാശി ഒപ്പം ക്യഷി യോടുള്ള പകയും. ഇപ്പോൾ അത്യാവശ്യം ഹിന്ദി പറയാനും പഠിച്ചു. അങ്ങനെ കാലങ്ങൾ കഴിഞ്ഞപ്പോൾ സുലൈമാനും കിട്ടി ഒരു പ്രമോഷൻ. ഇപ്പോൾ ഓഫീസി ക്ലാർക്ക് ആണ്. ആ സമയത്താണ് അവിടെ വെളുത്ത് സുന്ദരിയ ആയ ഒരു ചട്ടക്കാരി പെണ്ണ് ജോലിക്ക് എത്തുന്നത് അവളുടെ കുടുംബക്കാർ ഗോവയിൽ നിന്നും ഇവിടേക്ക് കുടിയേറിയതാണ് ഒരിക്കൽ വിദേശത്ത് സ്ഥിരതാമസം ആക്കണം എന്നാണ് അവളുടെ സ്വപ്നം അത് പെട്ടന്ന് നടക്കണമെങ്കിൽ ട്രാവൽ എജൻസ്സിയിൽ ജോലി ചെയ്യണം പോൽ അത് നല്ല ഐഡിയ എന്ന് സുലൈമാനും തോന്നി. കാരണം എത്ര പേരാണ് അനുദിനം അവിടെ നിന്നും വിദേശത്ത് പോകാൻ സർവീസും തേടി വരുന്നത്. വിസയുമായി ആളെ തേടി വരുന്നവർ, പുതിയ വിസക്കായി വരുന്നവർ ആകെ ബഹളം.അന്ന് മുതൽ അയാളും തീരുമാനിച്ചു,തനിക്കും വിദേശത്ത് പോകണം ആ ഐഡിയ കൊണ്ടുതന്ന ഗേളിയെ അയാൾ മനസാ നമസ്കരിച്ചു. കുടാതെ ആ ഓഫീസിൽ മറ്റുള്ളവരുമായുള്ളതിനേക്കാൾ കുടുതൽ അടുപ്പം അവളുമായി സുക്ഷിക്കുകയും ചെയ്തു.
+++++++++++++++++++++++
(തുടരും)
*******************************
Comments
Post a Comment