ഭുമി നിൻ അമ്മ
ഭുമി നിൻ അമ്മ
~~~~~~~~~~~~~~~
വർണ്ണം ചാലിച്ച വാനത്തിൻ തുണ്ടിൽ
മിന്നും പൊൻപ്രഭയാൽ നഭസ്സാകെഞൊടിയിൽ
കണ്ണിൽ വിളയുന്ന മോഹന വിരുന്നാൽ
ദിഗന്തങ്ങൾ വിറയുന്നു വേനലിൻ അന്ത്യേ
പുളയുന്നു മലയാളം ഉഷ്ണത്താൽ ഇന്നും
കാളുന്നു വെയിലിൻ കാഠിന്യം ഘോരം
കളിന്ദി തീരത്തും ഗോക്കൾക്ക് ദാഹം
ഗോപരും കേൾക്കുന്നു ഉന്മതൻ ഗീതം
വേനലിൻ വെയിലിന് ഒരു വേദാന്തമില്ല
പാരിധിൽ മാനുജൻ മരുവുന്നു ഖിന്നം
ചാരെ വിളങ്ങുന്ന ഓട്ടുരുളി തന്നിൽ
പീയുഷമായി അൽപ്പം സംഭാരം നിത്യം
ആകുലത നിറയും കർമ്മത്തിൽ എന്നും
കാണാൻ ഒന്നന്നായി ലോകാന്ത്യ കേളി
മർത്ത്യന്റെ കാമനകൾ വികസനമല്ലോ
അവനിൽ കാരുണ്യം എങ്ങോ മറഞ്ഞു
കർമ്മത്തിൻ ധർമ്മങ്ങൾ നിന്നേ തിരയും
കുർമ്മമായി അതെന്നും നിന്നുടെ പിന്നെ
കാണ്മു നീയത് അകതാരിൽ സത്യം
ദുരയാൽ നിൻമിഴി മുടി ഇരിപ്പു
ഇനിയും മരിക്കാത്ത നമ്മുടെ ധരിത്രി
കാണ്മു അകകണ്നാൽ വ്രണിതമാം മേയ്യേ
അസ്ത്മയമില്ലാത്ത കാരുണ്യ കടലേ
മനുജ ഇവൾ നിൻ സംസ്കാരരധ്യ.
***********************
Comments
Post a Comment