Posts

Showing posts from February, 2024

സമയരഥത്തിലെ മീനുകൾ

Image
  സമയരഥത്തിലെ മീനുകൾ          അയാൾ ഫ്ലാറ്റിലേക്ക് എത്തിയപ്പോൾ രാത്രി ഏറെ ഇരുട്ടിയിരുന്നു , ഉറയ്ക്കാത്ത കാൽവയ്പ്പുകളോടെ മുൻവാതിൽ തുറന്ന് കൈയിലെ താക്കോൽ കൂട്ടം സോഫയിലേക്ക് വലിച്ചെറിഞ്ഞ് അതിലേക്ക് അയാളും വീണു. കാത്തിരിക്കാൻ ആരും ഇല്ലാത്തതിനാൽ പരിഭവം എന്നും ഒരു മരീചികയായിരുന്നു.. വീർത്ത മുഖഭാവവും. മലർന്ന് കിടന്ന് മച്ചിലെ കറങ്ങാത്ത ഫാൻ നോക്കി കിടന്നപ്പോൾ ഉള്ളിലെ പുളിച്ചു തികട്ടൽ അയാൾ അറിയുന്നുണ്ടായിരുന്നു. അത് വയറിൽ നിന്നാണോ അതോ മനസ്സിൽ നിന്നാണോ എന്നറിയാതെ അങ്ങനെ കിടന്നു.. മുന്നിൽ ശ്ലഥചിത്രങ്ങൾ മിന്നിമായുന്നതും അറിഞ്ഞുകൊണ്ട്.        എന്തിനാണ് ഈ നഗരത്തിലേക്ക് സ്‌പെഷ്യൽ കറസ്പോണ്ടന്റിന്റെ വേഷം കെട്ടി തിരിച്ചു വന്നത് എന്ന് സ്വയം ചോദിച്ചു.. തന്നെ തന്നെ ശപിച്ചു.. ഒരിക്കൽ അർദ്ധവിരാമം നൽകി കാലിക്കറ്റിലേക്ക് വണ്ടികയറിയതാണ്.. ഇനി വേണ്ട എന്ന് സ്വയം ബോധ്യപ്പെടുത്തി. പക്ഷേ വിധി തന്നെ തിരികെ കൊണ്ടുവന്നു.. ഒരിക്കൽക്കൂടി.. വിധി... ആ വാക്കിൽ നിറഞ്ഞ പുച്ഛം ഒരു ആത്മനിന്ദയായി പടർന്നപ്പോൾ അവൻ കാറിത്തുപ്പി.. നോട്ട് കെട്ടുകളുടെ പ്രലോഭനം അതല്ല...

ശന്തനുവിന്റെ ശപഥങ്ങൾ

Image
  ശന്തനുവിന്റെ ശപഥങ്ങൾ   ശന്തനുശാർങ്ഗധരൻ ഒരു ഓർമ്മപ്പെടുത്തൽ ആണ് , മധ്യവയസ്സ് കഴിഞ്ഞ ഓരോ ആധുനികകാലത്തെ മനുഷ്യർക്കും. ഇപ്പോൾ മുന്നിൽ പൊഴിഞ്ഞു വീണുപോകും എന്ന മട്ടിൽ ഉന്തിനിൽക്കുന്ന , പത്തുമാസമെന്ന ഗർഭകാലം എന്നോ കടന്നുപോയി എന്ന് തോന്നിപ്പിക്കുന്ന വയറും , അത് ബാലൻസ് ചെയ്യിപ്പിക്കാൻ എന്നപോലെ പിന്നോട്ട് തള്ളി നിൽക്കുന്ന പൃഷ്ഠവും താങ്ങി , ശോഷിച്ചു ഉള്ളിലേയ്ക്ക് ചുരുങ്ങിപോയ നെഞ്ചകവും , മൊട്ടകുന്നിനെ ഓർമ്മിപ്പിക്കും നെറ്റിയും , പിന്നിൽ സൂര്യകാന്തി വിരിഞ്ഞപോലെയുള്ള ശിരോഭാഗവും , കഷ്ടമേ ജീവിതചക്രം പാരിൽ എന്ന് പറയാതെ പറഞ്ഞുപോകും മട്ടിൽ അയാൾ നിത്യവും ഒരു ചലിക്കും സ്മാരകശിലപോലെ നമ്മുടെയൊക്കെയിടയിൽ പൊതു ജീവിതം നയിക്കുന്നു.   അയാൾക്കും ഇന്നലെകളും അതിന്റെ നരച്ചതോ , പച്ചപ്രകാശം പരത്തുന്നതോ , തിളങ്ങുന്നതോ (ആപേക്ഷികമാണ് വ്യക്തിയാതിഷ്ഠവും) ആയ ഗൃഹാത്വരത്വങ്ങൾ ഉണ്ടാകും , അവയൊക്കെ ഒരുപക്ഷേ , നാളത്തെ ചരിത്രമോ( ഇന്നത്തേതും ആകാം) കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടതോ , ഉൾപ്പെടാൻ പോകുന്നതോ ആവാം. എന്നാൽ അതൊന്നും അറിഞ്ഞതേ ഇല്ല എന്നമട്ടിൽ , ഇനി അറിഞ്ഞോ എന്ന് നേരിട്ട് ചോദിയ്ക്കാൻ ആരെങ്കിലും ശ്രമ...

രതിയുടെ കാണാപ്പുറങ്ങൾ

Image
  രതിയുടെ കാണാപ്പുറങ്ങൾ   റോഡുവഴിയുള്ള ദീർഘ നേരത്തെ യാത്ര അവസാനിച്ചത് പാതിരയോടെ ആയിരുന്നു , യൂറോപ്പിലെ റോഡുകളിലൂടെ ആയിരുന്നു സഞ്ചാരം എങ്കിൽ ആ ദൂരത്തിന് കേവലം തങ്ങൾ സഞ്ചരിച്ച സമയത്തിന്റെ പകുതിയുടെ പകുതിയെ എടുക്കുമായിരുന്നുള്ളു എന്ന് നെൽ ആലോചിച്ചു. എങ്കിലും രാജീവ് നല്ല നർമ്മ സംഭാഷണ ചതുരനും , വാഹനം ഓടിക്കുന്നതിൽ മിടുക്കനും ആയിരുന്നതിനാൽ ആ സഞ്ചാരം അത്രയ്ക്ക് ബോറായിരുന്നില്ല. ഇടയ്ക്ക് നിർത്തി വിശ്രമിച്ചും , ഭക്ഷണ , പാനീയങ്ങൾ കഴിച്ചും , രാവിലെ തുടങ്ങിയ യാത്രയുടെ ക്ഷീണം തീർക്കാനായി , രാജീവ്   ചൂണ്ടി കാണിച്ച ചെറുഭവനത്തിലെ , വൃത്തിയുള്ള മുറിയിലേയ്ക്ക്    നേരെ കയറി , കിടക്കയിലേയ്ക്ക് തലചായ്ച്ചു.   മുനിയാണ്ടിയെന്ന തന്റെ ഗുരുവിന്റെ നിർദേശത്താൽ രാജീവിന്റെ പിന്നാലെ ഇറങ്ങി തിരിക്കുമ്പോൾ താൻ ഏൽക്കുന്ന ഉത്തരവാദിത്വത്തെ പറ്റി , നെല്ലിന് വലിയ ബോധ്യം ഒന്നുമുണ്ടായിരുന്നില്ല. ഇത് നിനക്ക് പറ്റും , അല്ല നിനക്കെ പറ്റു , എന്ന് മുറി ഇംഗ്ലീഷിൽ മുനിയാണ്ടി പറഞ്ഞപ്പോൾ , രാജീവ് ആണ് അത് തന്നെ ബോധ്യപ്പെടുത്തിയത്. കരിങ്കല്ലിൽ കവിത രചിക്കുന്ന കല അദ്ദേഹം ചെറിയ കാലം കൊണ്ട് തന്നിലേയ്ക്ക്...